Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ ഡിസിസി ഓഫീസ് അക്രമിച്ചു; ജനാലകള്‍ തകര്‍ന്നു

കണ്ണൂര്‍ ഡിസിസി ഓഫീസ് അക്രമികള്‍ കല്ലെറിഞ്ഞ് നശിപ്പിച്ചു. വ്യാഴാഴ്ചKannur, Stone Pelting, Congress, Police, Protection, Accused, K.Sudhakaran, Kerala,
കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫീസ് അക്രമികള്‍ കല്ലെറിഞ്ഞ്  തകര്‍ത്തു. വ്യാഴാഴ്ച അര്‍ധരാത്രിയിലുണ്ടായ കല്ലേറിനെ തുടര്‍ന്ന്  ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും മറ്റു തകര്‍ന്നു.

വെള്ളിയാഴ്ച  രാവിലെ ഓഫീസ് തുറക്കാനെത്തിയവരാണ് ഓഫീസിനുനേരെയുള്ള കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നത് കണ്ടത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ അക്രമ സംഭവത്തിനുശേഷം കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കണ്ണൂര്‍ പോലീസ് വീഴ്ച വരുത്തിയതായി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചു.

കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന പോലീസ് ഡിസിസി ഓഫീസുകള്‍ക്കോ, കോണ്‍ഗ്രസുകാര്‍ക്കോ സംരക്ഷണം നല്‍കുന്നില്ലെന്ന് ഡിസിസി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.

കണ്ണൂരില്‍ ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറിനു പിന്നില്‍ സി.പി.എം ആണെന്ന് കെ. സുധാകരന്‍ എം.പി ആരോപിച്ചു. കണ്ണൂരിലെ ഡിസിസി ഓഫീസുകള്‍ക്കു നേരെയുള്ള ആക്രണം  സി.പി.എമ്മിന്റെ റൗഡിസമാണ് കാണിക്കുന്നതെന്നും  കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 DDC Office, Kannur, Stone Pelting, Congress, Police, Protection,
Stone Pelting
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക്  സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കണ്ണൂരിലെ പോലീസ് ഇരട്ട സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആരോപിക്കുന്നത്. നേരത്തെ തളിപ്പറമ്പ് അരയില്‍ ഷുക്കൂര്‍ കേസില്‍ പി. ജയരാജനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നും കണ്ണൂര്‍ ഡിസിസി ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു.

Also Read:  കേന്ദ്രസര്‍വ്വകലാശാല നിയമന അഴിമതികള്‍ സിബിഐ അന്വേഷിക്കണം: ബിജെപി

Keywords: DDC Office, Kannur, Stone Pelting, Congress, Police, Protection, Accused, K.Sudhakaran, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment