Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസ് ശിവരാജന്‍ കമ്മീഷന്‍: സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

സോളാര്‍ തട്ടിപ്പ് കേസ്സുകള്‍ അന്വേഷിക്കുന്നതിനായി കമ്മിഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ് 1952 പ്രകാരം റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജി Solar Cheating Case, Government, Sivarajan Commission
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ്സുകള്‍ അന്വേഷിക്കുന്നതിനായി കമ്മിഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ് 1952 പ്രകാരം റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജി ജി. ശിവരാജനെ കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആയി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

ടേംസ് ഓഫ് റഫറന്‍സ് പ്രകാരം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍, ആരോപിക്കപ്പെട്ട ഇടപാടുകളില്‍ സര്‍ക്കാരിനുള്ള സാമ്പത്തിക നഷ്ടം, ആരോപണവിധേയരായ കമ്പനികള്‍ക്കോ, വ്യക്തികള്‍ക്കോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2005 മുതല്‍ ഉള്ള പരാതികള്‍, വഞ്ചന, കബളിപ്പിക്കല്‍ എന്നിവ തടയാന്‍ നിലവിലുള്ള നിയമങ്ങളുടെ പര്യാപ്തത, തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ  ലഭിക്കാനുള്ള നടപടി നിര്‍ദ്ദേശങ്ങള്‍ എന്നിവയായിരിക്കും കമ്മിഷന്റെ അന്വേഷണ പരിധിയില്‍ വരിക.

Solar Cheating Case, Government, Sivarajan Commission
വിജ്ഞാപന തീയതി മുതല്‍ ആറുമാസത്തെ കാലയളവിനുള്ളില്‍  കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പിക്കണം.

Keywords: Solar Cheating Case, Government, Sivarajan Commission, Cheating, G. Sivarajan, Case, Thiruvananthapuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment