Follow KVARTHA on Google news Follow Us!
ad

ഉംറയ്ക്കിടയിൽ കാണാതായ മകനെ ഇസ്രായേലിൽ കണ്ടെത്തി: പിതാവ് ഡി.എൻ.എ ടെസ്റ്റിനൊരുങ്ങുന്നു

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് മക്കളും ഭാര്യയുമൊത്ത് ഉംറയ്ക്കെത്തിയതായിരുന്നു സൗദി പൗരനായ അബ്ദുല്ല അൽ സഹരനി. വൈകിട്ടത്തെ പ്രാർത്ഥനയ്ക്കായി മാതാപിതാക്കൾ Mecca, Missing, Father, World, Israel,
മക്ക: ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് മക്കളും ഭാര്യയുമൊത്ത് ഉംറയ്ക്കെത്തിയതായിരുന്നു സൗദി പൗരനായ അബ്ദുല്ല അൽ സഹരനി. വൈകിട്ടത്തെ പ്രാർത്ഥനയ്ക്കായി മാതാപിതാക്കൾ ഹറമിലേയ്ക്ക് പോയ സമയത്താണ് കുടിവെള്ളം ചോദിച്ച് ഒരു സ്ത്രീ മകൾക്കടുത്തെത്തിയത്. ഏഴ് മാസം പ്രായമായ സഹോദരൻ മുഹമ്മദിനെ സ്ത്രീക്കടുത്ത് ഇരുത്തി പെൺകുട്ടി വെള്ളമെടുക്കാനായി അകത്തേയ്ക്ക് പോയി. തിരിച്ചെത്തുമ്പോൾ സ്ത്രീയോ സഹോദരനോ അവിടെയുണ്ടായില്ല.

ഏക മകനെയന്വേഷിച്ച് അബ്ദുല്ല ഏറെ അലഞ്ഞു. എന്നാൽ സ്ത്രീയെക്കുറിച്ചോ മകനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല. വർഷങ്ങൾ കഴിഞ്ഞെങ്കിലും മകനെക്കുറിച്ചുള്ള ഓർമ്മകൾ അബ്ദുല്ലയെ വിട്ടൊഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച എംബിസി ടെലിവിഷനിൽ സം പ്രേഷണം ചെയ്ത പരിപാടിയിലൂടെ അബ്ദുല്ല മുഹമ്മദിനെ കണ്ടെത്താനായി ശ്രമിച്ചു. മകനെ നഷ്ടമായ വേദന പ്രേക്ഷകരുമായി പങ്കുവെച്ച അബ്ദുല്ല, തന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കാനായി ഫോൺ നമ്പറും നൽകി. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം അബ്ദുല്ലയ്ക്ക് ഇസ്രായേലിൽ നിന്നുമൊരു കോൾ വന്നു. താൻ കാണാതായ മുഹമ്മദ് ആണെന്നായിരുന്നു യുവാവിന്റെ വാദം. അബ്ദുല്ല പങ്കുവെച്ച സമാനമായ കഥയാണ് ഇയാൾക്കും പറയാനുണ്ടായത്. എന്നാൽ ഈ യുവാവ് തന്റെ മകൻ തന്നെയാണോയെന്ന് അബ്ദുല്ലയ്ക്ക് സംശയം. ഇക്കാര്യത്തിൽ ഉറപ്പുവരുത്താനായി മുഹമ്മദിന്റെ ഡി.എൻ.എ പരിശോധന നടത്താനൊരുങ്ങുകയാണ് അബ്ദുല്ല. 

Mecca, Missing, Father, World, Israel, Missing son calls father in Saudi after 28 years, Malayalam News, National News, Kerala News
മുഹമ്മദ് അറബി ഒഴുക്കോടെ സംസാരിക്കുന്നുണ്ട്. ഇസ്രായേലി പൗരനായ മുഹമ്മദ് അമേരിക്കൻ വംശജയായ ഇസ്രായേലി യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് കുട്ടികളുമുണ്ട്.

SUMMARY:
Abdullah Al Zahrani of Saudi Arabia was visiting the Grand Mosque with his wife, little daughter and his newborn son early 28 years ago.

Keywords: Mecca, Missing, Father, World, Israel, Missing son calls father in Saudi after 28 years, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment