Follow KVARTHA on Google news Follow Us!
ad

മക്കള്‍ വിരൂപികള്‍, ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവിന്റെ പരാതിയില്‍ $ 1,20,000 പിഴ

അയര്‍ലന്റിലെ ജിയാന്‍ ഫെംഗ് എന്ന യുവാവ് ഭാര്യയ്‌ക്കെതിരെ കോടതിയില്‍ Man Successfully Sues Wife Over Ugly Children and Judge Orders Wife to Pay $120,000, DNA test, Complaint,
അയര്‍ലന്റ്: പ്ലാസ്റ്റിക് നടത്തി സുന്ദരിയായ ഭാര്യ ഇക്കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ച്  ഭര്‍ത്താവിനെ വഞ്ചിച്ചതിന് കോടതി  1,20,000 ഡോളര്‍ പിഴ ശിക്ഷ വിധിച്ചു. അയര്‍ലന്റിലെ ജിയാന്‍ ഫെംഗ് എന്ന യുവാവിന്റെ പരാതിയിലാണ് ഭാര്യയെ ശിക്ഷിച്ചത്. ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം അനുഭവിച്ചുവരികയായിരുന്നു. 
എന്നാല്‍ ഈ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. ഭാര്യയ്ക്ക് വിരൂപിയായ   മകള്‍ പിറന്നതോടെയാണ് അസ്വാരസ്യങ്ങള്‍ ഉണ്ടായത്. തന്റെ കുഞ്ഞിനെ  കാണുമ്പോള്‍ തനിക്ക് ഭയമായിരുന്നുവെന്നാണ് ജിയാന്‍ ഐറിഷിലെ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ജിയാനും ഭാര്യയ്ക്കും മൂന്നു കുട്ടികളാണുള്ളത്. ഇതില്‍ ഇളയകുട്ടിയാണ് കൂടുതല്‍ വിരൂപിയായിട്ടുള്ളത്. അതുകൊണ്ടുതന്നെ ജിയാന്‍ കുഞ്ഞിന്റെ പിതാവ് താനല്ലെന്ന് വിശ്വസിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ജിയാന്‍ പിതാവ് താന്‍തന്നെയാണെന്ന സത്യം അറിഞ്ഞ് ഞെട്ടി.

ഇതിനിടയിലാണ് മറ്റൊരു സത്യവും കൂടി ജിയാന്‍ അറിയുന്നത്. തന്റെ ഭാര്യ 1,00,000 ഡോളര്‍  ചെലവിട്ട് സൗത്ത് കൊറിയയില്‍ നിന്നും സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ കഴിഞ്ഞ് സുന്ദരിയായതാണെന്ന്. ഇതറിഞ്ഞ ജിയാന്‍ നിരാശനാവുകയായിരുന്നു. ഭാര്യയും ഇളയകുട്ടിയെ പോലെ വിരൂപയായിരുന്നു എന്ന സത്യം വൈകിയാണ് ജിയാന്‍ അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെയാണ് ഭാര്യ സുന്ദരിയായത്. 

എന്നാല്‍ ഈ വിവരങ്ങളൊന്നും  അറിയിക്കാതെയാണ്  ജിയാനെ വിവാഹം കഴിച്ചത്. ഒടുവില്‍ സുന്ദരിയാണെന്ന വ്യാജേന വഞ്ചിച്ച് വിവാഹം കഴിച്ച ഭാര്യയ്‌ക്കെതിരെ ജിയാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ജിയാന്റെ വാദം കേട്ട കോടതി ഭാര്യയ്ക്ക് 1,20,000 ഡോളര്‍ പിഴ അടക്കാന്‍ ശിക്ഷിക്കുകയായിരുന്നു.


Man Successfully Sues Wife Over Ugly Children and Judge Orders Wife to Pay $120,000, DNA test,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മരുന്ന് വാങ്ങി പോവുകയായിരുന്ന വീട്ടമ്മയ്ക്ക് ബൈക്കിടിച്ച് ഗുരുതരം

Keywords: Man Successfully Sues Wife Over Ugly Children and Judge Orders Wife to Pay $120,000, DNA test, Complaint, Court, Father, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news. 

Post a Comment