Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്ക് കല്ലേറ്; വീഡിയോ ഗ്രാഫറായ പോലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ പോലീസ്മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെയുണ്ടായ Kannur, Stone Pelting, Chief Minister, Oommen Chandy, Police Station, Police, Suspension, Vehicles, Report, Kerala,
കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെയുണ്ടായ കല്ലേറു സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരനു കൂടി സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവം നടന്ന സമയം മുഖ്യമന്ത്രിയുടെ വാഹനത്തില്‍ എസ്‌കോര്‍ട്ട് സംഘാംഗമായിരുന്നു ശിവദാസന്‍.

വിഐപികള്‍ക്ക്  സെക്യൂരിറ്റി  നല്‍കുമ്പോള്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ പോലീസിന്റെ വീഡിയോഗ്രാഫറെ കൂടി വെക്കാറുണ്ട്. മുഖ്യമന്ത്രിക്ക് നേരെ  കണ്ണൂരില്‍  അക്രമം നടന്ന സമയം വാഹന വ്യൂഹത്തിലെ വീഡിയോഗ്രാഫറായിരുന്നു ശിവദാസന്‍. ഇടത് അനുകൂല അസോസിയേഷന്‍ അംഗമാണ് ശിവദാസന്‍.

അതുകൊണ്ടുതന്നെ  മുഖ്യമന്ത്രിക്കുനേരെ കല്ലേറ് നടന്ന അവസരത്തില്‍ എടുത്തിട്ടുള്ള വീഡിയോ ദൃശ്യങ്ങളില്‍ അക്രമികളെ ഒഴിവാക്കി പകരം സിഐ ഷാജിയുടെ ദൃശ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ അക്രമികളുടെ മുഖം കാണിക്കാതെ കുറെ കാലുകളും വാഹനങ്ങളുടെ ടയറുകളും മാത്രമാണ്  ഉണ്ടായിരുന്നത്.

ഇത് മനപൂര്‍വം ചെയ്തതാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ  വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ശിവദാസനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Kannur, Stone Pelting, Chief Minister, Oommen Chandy, Police Station, Police, Suspension കഴിഞ്ഞ ദിവസം കല്ലേറില്‍ ഉള്‍പെട്ട പ്രതികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ചോര്‍ത്തി സി.പി.എം നേതാക്കളെ അറിയിച്ച സംഭവത്തില്‍ മറ്റൊരു പോലീസുകാരനെയും  സസ്‌പെന്റ് ചെയ്തിരുന്നു.

അതേസമയം മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വിഴ്ച പറ്റിയിട്ടുണ്ടെന്ന് ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Also Read:
വിദ്യാര്‍ത്ഥിക്ക് മര്‍ദനം: 10 പേര്‍ക്കെതിരെ കേസ്

Keywords: Kannur, Stone Pelting, Chief Minister, Oommen Chandy, Police Station, Police, Suspension, Vehicles, Report, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment