Follow KVARTHA on Google news Follow Us!
ad

തേജ്‌പാലിന്റെ കൈകളില്‍ ഏത് സമയവും വിലങ്ങ് വീഴും

സഹപ്രവര്‍ത്തകയെ ലൈംഗിക പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ജാമ്യമില്ലാ വാറണ്ട് New Delhi, Case, Molestation, National, Police, Goa, Court, Arrest warrant, Tejpal, Malayalam News, National News, Kerala News, I
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായി. ഇതിനിടയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന തേജ്‌പാലിന്റെ ആവശ്യം അന്വേഷണ സംഘം തള്ളി.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശനിയാഴ്ച്ച വരെ സമയം നീട്ടി നല്‍കണമെന്നായിരുന്നു തേജ്‌പാലിന്റെ ആവശ്യം. വ്യാഴാഴ്ച വൈകിട്ട് പനാജിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായിരുന്നു പോലീസ് അവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തേജ്‌പാല്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

New Delhi, Case, Molestation, National, Police, Goa, Court, Arrest warrant, Tejpal, Malayalam News, National News, Kerala News, International News, Sports News, Entertainment,തേജ്പാലിനെതിരെയുള്ളത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഗോവ ഡി.ഐ.ജി മിശ്ര അറിയിച്ചു. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് തേജ്‌പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പിച്ച അപേക്ഷ പിന്‍വലിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, Case, Molestation, National, Police, Goa, Court, Arrest warrant, Tejpal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam K athakal, Live Malayalam news, News Kerala, Malayalam gulf news.

Post a Comment