Follow KVARTHA on Google news Follow Us!
ad

റിമ-ആഷിക് അബു ജോഡികള്‍ വിവാഹിതരായി

വിവാഹാഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംവിധായകന്‍Kochi, film, Actress, Ernakulam, Media, Cancer, Patient, hospital, Kerala,
കൊച്ചി: വിവാഹാഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംവിധായകന്‍ ആഷിക് അബു നടി റിമ കല്ലിങ്കലിനെ ജീവിതസഖിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ശേഷം എറണാകുളം കാക്കനാട് തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പി.രാജീവ് എംപിയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇരുവരും വിവാഹിതരാകാന്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയത്.

ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഇരുവരും നിയമാനുസൃത ഭാര്യാ- ഭര്‍ത്താക്കന്‍മാരായി പരസ്പരം സ്വീകരിക്കുന്നതായി മൂന്നു തവണ ഏറ്റു പറഞ്ഞ് കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.

അതിനുശേഷം ഭാര്യ-ഭര്‍ത്താക്കന്‍ ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ടുണ്ടാക്കിയ മാലകള്‍  പരസ്പരം ചാര്‍ത്തിയതോടെ വിവാഹ ചടങ്ങുകള്‍ അവസാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

നിര്‍മാതാവ് എം.രഞ്ജിത് ,  മണിയന്‍പിള്ള രാജു, ആന്റോ, കുഞ്ചന്‍, രവീന്ദ്രന്‍ തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. താരദമ്പതികളുടെ വിവാഹം കേരളപ്പിറവി ദിനത്തില്‍ തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടക്കുമെന്ന് നേരത്തെ അറിയിച്ചതിനാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടേയും ജനങ്ങളുടെയും വലിയ നിരതന്നെ ഇവിടെ എത്തിയിരുന്നു.

വിവാഹത്തിനായി കരുതി വെച്ച പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായ് നല്‍കുമെന്ന് താരജോഡികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതുപ്രകാരം വിവാഹത്തലേന്ന് ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറിയിരുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സെന്ററില്‍ വിരുന്ന് സല്‍ക്കാരം ഉണ്ടായിരിക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തില്‍ മാറ്റം വരുത്തി . ദമ്പതികള്‍ ആഷിഖ് അബുവിന്റെ വീട്ടിലേക്ക് പോയി.  വിവാഹ ശേഷവും അഭിനയം തുടരുമെന്ന് റിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


Also Read:
സി.പി.എം. നടത്തുന്ന നുണകള്‍ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാന്‍: പി.സി. വിഷ്ണുനാഥ്

Keywords: Aashiq Abu And Rima Kallingal Marriage, Kochi, Film, Actress, Ernakulam, Media, Cancer, Patient, hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment