Follow KVARTHA on Google news Follow Us!
ad

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച 4 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

പോണ്ടിച്ചേരിയില്‍ സ്‌കൂള്‍ കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും Molestation, Girl students, Complaint, Parents, National,
പോണ്ടിച്ചേരി: പോണ്ടിച്ചേരിയില്‍ സ്‌കൂള്‍ കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും  വിദ്യാര്‍ത്ഥികളെ അത് കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പോണ്ടിച്ചേരി വൈഗാ ഗവണ്‍മെന്റ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വ്യാഴാഴ്ചയാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്.

ആരോപണ വിധേയരായിട്ടുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക മാത്രമല്ല സ്‌കൂളിലെ പെണ്‍കുട്ടികളെ  പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ആരോപണ വിധേയരായ  അധ്യാപകരെ  സ്‌കൂളില്‍ നിന്ന് പുറത്താക്കി. ജൂഡേ അന്‍ബാലകന്‍,ശിവകുമാര്‍, അബ്ദുല്‍ മാലിക്, കായിക അധ്യാപകനായ അബ്ദുല്ല എന്നീ അധ്യാപകരാണ് സസ്‌പെന്‍ഷനിലായത്.

സ്‌കൂളില്‍ നടന്നുവരുന്ന ഇത്തരം  സംഭവങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയാണ് അധ്യാപകന്‍ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ തങ്ങളെ പ്രേരിപ്പിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത വിവരം മാതാപിതാക്കളെ അറിയിച്ചത്.

 4 schoolteachers suspended for watching porn websites in Puducherry, Molestation, Girl students, തുടര്‍ന്ന് പി.ടി.എ യോഗം ചേര്‍ന്ന് സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ നിയമപരമായ നടപടികളിലൂടെ മുന്നോട്ടു പോകാനാണ് രക്ഷകര്‍ത്താക്കളുടെയും സ്‌കൂള്‍ അധികൃതരുടേയും തീരുമാനമെന്ന്
പി.ടി.എ.പ്രസിഡന്റ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: 4 schoolteachers suspended for watching porn websites in Puducherry, Molestation, Girl students, Complaint, Parents, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment