Follow KVARTHA on Google news Follow Us!
ad

ബീഹാറിൽ അഞ്ചാം ക്ലാസ് യോഗ്യത പരീക്ഷകളിൽ 10,000 അദ്ധ്യാപകർക്ക് തോൽവി

യോഗ്യത പരീക്ഷയിൽ ബീഹാറിലെ അദ്ധ്യാപകർക്ക് കൂട്ടത്തോൽ വി. പതിനായിരത്തിലേറെ അദ്ധ്യാപകരാണ് പരീക്ഷയിൽ തോറ്റത്. ആകെ 43,447 Patna, National, Examination, Teacher, 10,000 Bihar teachers fail Class 5 Mathematics, Hindi test,
പാറ്റ്ന: യോഗ്യത പരീക്ഷയിൽ ബീഹാറിലെ അദ്ധ്യാപകർക്ക് കൂട്ടത്തോൽവി. പതിനായിരത്തിലേറെ അദ്ധ്യാപകരാണ് പരീക്ഷയിൽ തോറ്റത്. ആകെ 43,447 അദ്ധ്യാപകരാണ് പരീക്ഷ എഴുതിയത്. ഇതിൽ 32,833 പേരാണ് ജയിച്ചത്.

അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസിൽ പഠിപ്പിക്കുന്നതിനുള്ള യോഗ്യത പരീക്ഷയായിരുന്നു നടത്തിയത്. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരീക്ഷ. 

തോറ്റ അദ്ധ്യാപകർ ഒന്നുകിൽ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പഠിപ്പിക്കാനുള്ള കഴിവിൽ പുരോഗതി നേടുകയോ ചെയ്യണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അമർ ജീത് സിൻഹ പറഞ്ഞു.
രണ്ട് ഘട്ട പരീക്ഷകളാണ് അദ്ധ്യാപകർക്കായി നടത്തുന്നത്. ആദ്യ ഘട്ടത്തിൽ തോൽക്കുന്നവർക്ക് വീണ്ടുമൊരു അവസരം നൽകും. എന്നാൽ രണ്ടാം തവണയും പരാജയപ്പെട്ടാൽ ജോലി തെറിക്കുമെന്നും സിൻഹ വ്യക്തമാക്കി.
2008 മുതലാണ് ബീഹാറിൽ അദ്ധ്യാപകർക്കായി യോഗ്യതാ പരീക്ഷകൾ ആരംഭിച്ചത്.


SUMMARY:
Patna: More than 10,000 contractual school teachers in Bihar have failed a competency test, officials said on Tuesday.

Keywords: Patna, National, Examination, Teacher, 10,000 Bihar teachers fail Class 5 Mathematics, Hindi test, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment