Follow KVARTHA on Google news Follow Us!
ad

2015 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മെല്‍ബണില്‍

23 വര്‍ഷങ്ങള്‍ക്ക് ശേഷം മെല്‍ബണ്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് വേദിയാകുന്നു. 2015 മാര്‍ച്ച് 29-നാണ് കലാശപോരാട്ടം. World Cup, Final, Melbourne, Cricket, Final, National, Kerala News, International News, National News
മെല്‍ബണ്‍: 23 വര്‍ഷങ്ങള്‍ക്ക് ശേഷം മെല്‍ബണ്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് വേദിയാകുന്നു. 2015 മാര്‍ച്ച് 29-നാണ് കലാശപോരാട്ടം. 1992-ല്‍ പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലിനാണ് ഒടുവില്‍ മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലെത്തിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് കിരീടം ചൂടുകയായിരുന്നു. സിഡ്‌നിയിലും ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലുമാവും സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഡ്‌ലെയ്ഡ് ഓവല്‍, മെല്‍ബണ്‍ എന്നീ ഗ്രൗണ്ടുകള്‍ക്ക് പുറമേ ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉദ്ഘാടന മത്സരം ഉള്‍പ്പടെ മൂന്ന് മത്സരങ്ങള്‍ നടക്കാനാണ് സാധ്യത. 2011-ലുണ്ടായ ഭൂചലനത്തില്‍ ഗ്രൗണ്ട് തകര്‍ന്നതിനാല്‍ പൂനര്‍നിര്‍മ്മാണം നടക്കുകയാണ്. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ്.

Also read:
കൈക്കൂലിയിലും ഡിസ്‌ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി
Keywords: World Cup, Final, Melbourne, Cricket, Final, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment