Follow KVARTHA on Google news Follow Us!
ad

പൈ­ല­റ്റു­മാ­രു­ടെ സ­സ്‌­പെന്‍­ഷ­നില്‍ തീ­രില്ല: കോ­ക്പി­റ്റി­ലെ യാത്ര; നിത്യാ മേ­നോ­നെ­തി­രേ കേ­സു­ണ്ടാകും

വി­മാ­ന­ത്തി­ന്റെ കോ­ക്­പി­റ്റില്‍ നി­യ­മ­വി­രു­ദ്ധ­മാ­യി സ­ഞ്ച­രി­ച്ച ന­ടി നിത്യാ മേ­നോ­നെ­തി­രെ പോലീ­സ് കേ­സെ­ടു­ക്കും. എ­ന്നാല്‍ സ­സ്‌­പെന്‍­ഷ­നി­ലുള്ള Nithya Menon, Thiruvananthapuram, Police, Case, Actress, Helicopter
തിരു­വ­ന­ന്ത­പു­രം: വി­മാ­ന­ത്തി­ന്റെ കോ­ക്­പി­റ്റില്‍ നി­യ­മ­വി­രു­ദ്ധ­മാ­യി സ­ഞ്ച­രി­ച്ച ന­ടി നിത്യാ മേ­നോ­നെ­തി­രെ പോലീ­സ് കേ­സെ­ടു­ക്കും. എ­ന്നാല്‍ സ­സ്‌­പെന്‍­ഷ­നി­ലുള്ള പൈ­ല­റ്റു­മാര്‍­ക്കെ­തി­രെ വ­കു­പ്പു­ത­ല ന­ട­പ­ടി­ക്ക­പ്പു­റം പോ­ലീ­സ് ന­ട­പ­ടി­ക്കു സാ­ധ്യ­ത­യി­ല്ലെ­ന്നാ­ണു വി­വ­രം.

എ­യര്‍ ഇന്ത്യാ വി­മാ­ന­ത്തി­ന്റെ കോ­ക്­പി­റ്റില്‍ നിത്യാ മേ­നോ­നെ യാ­ത്ര ചെ­യ്യാന്‍ സ­മ്മ­തി­ച്ച ര­ണ്ടു പൈ­ല­റ്റു­മാ­രെ വ്യാ­ഴാ­ഴ്­ച­യാ­ണു സ­സ്‌­പെന്‍­ഡ് ചെ­യ്­തത്. എ­ന്നാല്‍ ന­ടി­ക്കെ­തി­രെ ന­ട­പ­ടി­ക്ക് നീ­ക്ക­മു­ള്ള­താ­യി എ­യര്‍ ഇന്ത്യ­യോ വ്യോ­മയാ­ന വ­കുപ്പോ വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നില്ല. പക്ഷേ, നിത്യാ മേ­നോ­നെ­തി­രെ കേ­സെ­ടു­ത്ത് അ­ന്വേ­ഷിക്ക­ണം എ­ന്നാ­വ­ശ്യ­പ്പെ­ട്ട് വി­മാ­ന­ത്താ­വള പോ­ലീ­സി­ന് എ­യര്‍ ഇ­ന്ത്യാ അ­ധി­കൃതര്‍ പ­രാ­തി നല്‍­കു­മെ­ന്നാ­ണു വ്യ­ക്ത­മാ­യി­രി­ക്കു­ന്ന­ത്.

മ­റ്റു യാ­ത്ര­ക്കാര്‍ക്കും വിമാ­ന ജീ­വ­ന­ക്കാര്‍ക്കും കൂ­ടി അ­പ­ക­ട­മാ­കാ­വു­ന്ന വി­ധ­ത്തില്‍ സുര­ക്ഷാ മാ­ന­ദ­ണ്ഡ­ങ്ങള്‍ ലം­ഘി­ച്ചു യാ­ത്ര ചെ­യ്­ത­തി­നെ­തി­രേ­യാ­യി­രി­ക്കും കേസ്. ഇ­ക്കാ­ര്യ­ത്തില്‍ പൈ­ല­റ്റു­മാ­രു­ടെ അ­സോ­സി­യേ­ഷ­ന്റെ ശ­ക്തമാ­യ ഇ­ട­പെ­ടലും ഉ­ണ്ടാ­യി­ട്ടുണ്ട്. മാ­ത്രമല്ല, നിത്യാ മേ­നോ­ന്റെ വി­വാ­ദ­യാ­ത്ര­യെ­ക്കു­റി­ച്ച് എ­യര്‍ ഇ­ന്ത്യ­ക്കു യാ­ത്ര­ക്കാ­രനാ­യ ശാ­സ്­ത്രജ്ഞന്‍ നല്‍കി­യ പ­രാ­തി­യിലും നിത്യാ മേ­നോ­നെ­തി­രെ ന­ടപ­ടി വേ­ണ­മെ­ന്ന ആ­വ­ശ്യ­മു­ണ്ട­ത്രേ. അ­ത് പ­രി­ഗ­ണി­ക്കാ­തെ പൈ­ല­റ്റു­മാ­രെ മാ­ത്ര­മാ­യി കു­ടു­ക്കുന്ന­ത് കൂ­ടു­തല്‍ കു­ഴ­പ്പ­മാ­കു­മെ­ന്നു ക­ണ്ടാ­ണ് ന­ടി­ക്കെ­തി­രേയും ന­ടപ­ടി നീ­ക്കം.

അ­തേ­സ­മയം, കേസും വി­വാ­ദവും ഒ­ഴി­വാ­ക്കാന്‍ നിത്യാ മേ­നോ­നു­വേ­ണ്ടി കേ­ര­ള­ത്തി­ലെ ചില രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ മുഖേ­ന കേ­ന്ദ്ര­ത്തില്‍ സ­മ്മര്‍­ദം തു­ട­ങ്ങി­യി­ട്ടുണ്ട്. വ്യോ­മ­യാ­ന സ­ഹ­മന്ത്രി കെ.സി. വേണു­ഗോ­പാല്‍ മുഖേ­ന കേ­സില്‍ നി­ന്ന് ഒ­ഴി­വാ­കാ­നാ­ണു ശ്ര­മം. മ­ന്ത്രി ഇതി­നോ­ട് അ­നു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­താ­യി സൂ­ച­ന­യില്ല.

കഴി­ഞ്ഞ­മാ­സ­മാ­ണ് വി­വാ­ദ­യാ­ത്ര­യു­ണ്ടായത്. ബം­ഗ­ളൂരു- ഹൈദരാബാദ് വി­മാ­ന­ത്തിന്റെ കോക്പി­റ്റില്‍ നിരീക്ഷകര്‍ക്കുള്ള സീ­റ്റി­ലാ­ണ് നിത്യാ മേ­നോന്‍ യാ­ത്ര ചെ­യ്­തത്. പൈ­ല­റ്റു­മാരായ ജഗന്‍ എം.റെഡ്ഢി, എസ്. കിരണ്‍ എന്നിവര്‍ക്കെ­തി­രെ, സുരക്ഷാമാ­നദണ്ഡങ്ങള്‍ ലംഘി­ച്ച­തി­നാണു ന­ടപ­ടി എ­ടു­ത്തത്. വ്യോമയാ­ന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയുള്ള പരിശോധകനോ നിരീക്ഷക­നോ മാ­ത്രം സ­ഞ്ച­രി­ക്കാന്‍ അ­നു­മതി­യുള്ള സീ­റ്റി­ലാ­ണ് ന­ടി­യെ സ­ഞ്ച­രി­ക്കാന്‍ അ­നു­വ­ദി­ച്ചത്.
Nithya Menon, Thiruvananthapuram, Police, Case, Actress, Helicopter

കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വ്യോമയാ­ന ഡയറക്ടര്‍ ജനറല്‍ അരുണ്‍മി­ശ്ര വ്യാ­ഴാഴ്ച പ­റ­ഞ്ഞി­രു­ന്നു. അ­തില്‍ ന­ടി­ക്കെ­തിരാ­യ കേ­സു­മു­ണ്ടാ­കും. മൂ­ന്നൂ മാ­സം മുമ്പ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ എ­യര്‍ ഇന്ത്യാ വി­മാ­ന­ത്തിന്റെ കോക്ക്പിറ്റില്‍ കയറി പൈലറ്റുമാരോടൊപ്പം മുക്കാല്‍ മണിക്കൂറോളം ചെലവ­ഴി­ച്ച­തു വിവാദമായിരു­ന്നു. നൂ­റു­ക­ണ­ക്കി­നു യാ­ത്ര­ക്കാ­രു­ടെ ജീവ­ന്റെ ഉ­ത്ത­ര­വാ­ദിത്വം ഏ­റ്റെ­ടു­ത്തു വി­മാ­നം പ­റ­പ്പി­ക്കു­ന്ന­വര്‍ ഇത്ത­രം നി­രു­ത്ത­വാ­ദ­പ­രമാ­യ കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്നതും അ­തി­നു യാ­ത്ര­ക്കോരോ മ­റ്റു ജീ­വ­നക്കാരോ കൂ­ട്ടു­നില്‍­ക്കു­ന്ന­തും മേ­ലില്‍ ഉ­ണ്ടാ­കാ­തി­രി­ക്കാന്‍ ശ­ക്തമാ­യ ന­ടപ­ടി എ­ടു­ക്കാ­നാ­ണ് എ­യര്‍ ഇ­ന്ത്യ­യു­ടെയും കേ­ന്ദ്ര സര്‍­ക്കാ­രി­ന്റെയും തീ­രു­മാ­നം.

യു.എ­സിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരേയുണ്ടായ ആക്രമണത്തിനു­ശേ­ഷ­മാണു യാത്രക്കാര്‍ കോക്പിറ്റില്‍ കയറുന്ന­ത് ലോക­ത്തെ എല്ലാ എയര്‍­ലൈ­നു­കളും നി­രോ­ധി­ച്ചതും രാ­ജ്യ­ങ്ങള്‍ അ­ത് കര്‍­ക്ക­ശ­മാ­യി നേ­രി­ട്ടു തു­ട­ങ്ങി­യ­തും.

Keywords: Nithya Menon, Thiruvananthapuram, Police, Case, Actress, Helicopter, Kerala, film, Minister K.C. Venugopal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment