Follow KVARTHA on Google news Follow Us!
ad

മഅദനിയുടെ മോചനശ്രമങ്ങളെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ വളഞ്ഞ വഴിക്കും കരുനീക്കുന്നു?

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച കര്‍ണാടക ഹൈക്കോടതി Abdul-Nasar-Madani, Thiruvananthapuram, Kerala, Muslim-League, BJP, Court
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ, അദ്ദേഹത്തിനെതിരായ കേസിനെക്കുറിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളുടെ അറിവോടെ കുപ്രചാരണം. മഅ്ദനിക്കെതിരേ തെളിവില്ലെന്നു കണ്ട്, അദ്ദേഹം പങ്കെടുത്ത ഗൂഢാലോചന സംബന്ധിച്ച കേസ് എഴുതിത്തള്ളുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്.

എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ് എന്നാണ് വ്യക്തമാകുന്നത്. കുടകിലെ ഇഞ്ചിത്തോട്ടത്തില്‍വച്ച് മഅ്ദനി മറ്റു ചിലരുമായിച്ചേര്‍ന്ന് ബാംഗ്ലൂര്‍ സ്‌ഫോടനത്തെക്കുറിച്ചു ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നുകണ്ട് അത് എഴുതിത്തള്ളുകയാണെന്നും മഅ്ദനിക്കു ജാമ്യം നല്‍കും എന്നുമാണ് പ്രചാരണം. കുറ്റപത്രം കോടതിയില്‍ സമര്‍പിച്ചു കഴിഞ്ഞ കേസില്‍ അന്വേഷണ സംഘമോ സര്‍ക്കാരോ തീരുമാനിച്ചാല്‍ അത്തരമൊരു എഴുതിത്തള്ളല്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മഅ്ദനിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉള്‍പെടുത്തി കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തള്ളി മഅ്ദനിയുടെ ജാമ്യാപേക്ഷയ്ക്ക് അനുകൂലമായ പുതിയ സത്യവാങ്മൂലം കൊടുപ്പിക്കാന്‍ നടക്കുന്ന രാഷ്ട്രീയ-മനുഷ്യാവകാശ സമ്മര്‍ദങ്ങളെ തകര്‍ക്കാനുള്ള നുണപ്രചാരണമാണ് ഇതെന്നും സൂചനയുണ്ട്.

മഅ്ദനിക്ക് നിയമവിരുദ്ധമായി കേസില്‍ നിന്ന് ഇളവു നല്‍കാനും ജാമ്യം നല്‍കാനും നീക്കം നടക്കുന്നുവെന്നു വരുത്താനാണ് സംഘപരിവാര്‍ ശ്രമം. മഅ്ദനിയുടെ മോചനത്തെ ഏതുവിധവും അട്ടിമറിക്കാനാണു ശ്രമം. അതിന് അവര്‍ നേരിട്ട് രംഗത്തുവരാതെ വളഞ്ഞ വഴിക്കു നടത്തുന്ന ശ്രമങ്ങളാണ് ഇത്തരം പ്രചാരണത്തിനു പിന്നില്‍ എന്നു സംശയിക്കുന്നതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് കെവാര്‍ത്തയോടു പറഞ്ഞു.

കേരളത്തില്‍ നേരത്തേ എഴുതിത്തള്ളിയതും കോടതി തീര്‍പാക്കിയതുമായ കേസുകള്‍ ഉള്‍പെടെ മഅ്ദനിയുടെ ചുമലില്‍വച്ച് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു വിരുദ്ധമായി ഇനി കോടതിക്ക് നിലപാട് സ്വീകരിക്കണമെങ്കില്‍ സര്‍ക്കാര്‍തന്നെ കോടതിയില്‍ നിലപാട് മാറ്റിപ്പറയുകയേ വഴിയുള്ളു. കഴിഞ്ഞ ദിവസത്തെ സത്യവാങ്മൂലത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നുള്‍പെടെ വ്യാപക എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ താല്പര്യമെടുത്ത് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു വരികയുമാണ്. മുസ്ലിം ലീഗ് നേതൃത്വവും മഅ്ദനിക്ക് ജാമ്യം നല്‍കണമെന്നും ദുരാരോപണങ്ങള്‍ തിരുത്തി വേറേ സത്യവാങ്മൂലം നല്‍കണം എന്നുമുള്ള നിലപാടിലാണ്.
Abdul-Nasar-Madani, Thiruvananthapuram, Kerala, Muslim-League, BJP, Court,
കാര്യങ്ങള്‍ ആ വഴിക്കു നീങ്ങുന്നതിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം, പൊടുന്നനേ കെട്ടിയുണ്ടാക്കിയ വാര്‍ത്തകള്‍ക്കു പിന്നിലുണ്ടെന്നാണ് പി.ഡി.പിയും മഅ്ദനിയുടെ കുടുംബവും സംശയിക്കുന്നത്. വിശുദ്ധ റമദാന്‍ മാസത്തില്‍ മഅ്ദനിയുടെ മോചനത്തിനു വേണ്ടി നിയമപരമായ നീക്കങ്ങളും പ്രാര്‍ത്ഥനകളുമായി കഴിയുന്നവരാണ് പി.ഡി.പി. പ്രവര്‍ത്തകരെന്ന് റജീബ് പറഞ്ഞു. സംഘരിവാറിന്റെ ഇത്തരം കുടില നീക്കങ്ങളെ അവര്‍ ഭയക്കില്ല.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്നു പരക്കെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വി.എച്ച്.പി. നേതാവ് അശോക് സിംഗാള്‍ കഴിഞ്ഞയാഴ്ച ബാംഗ്ലൂരിലെത്തി മഅ്ദനിക്കെതിരേ വാര്‍ത്താ സമ്മേളനം തന്നെ നടത്തി കര്‍ണാടക സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരുന്നു. കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി. അംഗങ്ങള്‍ മഅ്ദനിക്കെതെരേ രംഗത്തുവരികയും ചെയ്തു.

Also read:
മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി

Keywords: Abdul-Nasar-Madani, Thiruvananthapuram, Kerala, Muslim-League, BJP, Court, Samkhaparivar attempt to derail Maudani's release at any coast?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment