Follow KVARTHA on Google news Follow Us!
ad

മന്ത്രിസഭാ പുനഃസംഘടന: ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷി നേതാക്കളുമായിChief Minister, Oommen Chandy, Thiruvananthapuram, New Delhi, Media, Ramesh Chennithala, Kerala,
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിനുശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി യാത്ര സഫലമാണ്. യു.ഡി.എഫ് കേരളത്തിന്റെ ഭരണം നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം  കൈക്കൊള്ളും മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീട് ഘടകകക്ഷി നേതാക്കളെ കൂടി ഉള്‍ക്കൊള്ളിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മന്ത്രിസഭയിലേക്ക് വരുന്നില്ലെന്ന നിലപാടില്‍ തന്നെ  രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Chief Minister, Oommen Chandy, Thiruvananthapuram, New Delhi, Media, Ramesh Chennithala,
ഇതോടെ ഉപമുഖ്യമന്ത്രി പദവി രമേശ് ചെന്നിത്തലയ്ക്ക് വാഗ്ദാനം ചെയ്യുമെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്. ചൊവ്വാഴ്ച എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് ഉമ്മന്‍ ചാണ്ടി ധൃതിയില്‍ തിരിച്ചെത്തിയത് .ബുധനാഴ്ച വീണ്ടും ഡല്‍ഹിക്കു പോകാനാണ് തീരുമാനം.

 Also Read: 
വിവാഹ വാഗ്ദാനം നല്‍കി പീഡനം: കര്‍ണാടക സ്വദേശിക്കെതിരെ കേസ്

Keywords: Chief Minister, Oommen Chandy, Thiruvananthapuram, New Delhi, Media, Ramesh Chennithala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment