Follow KVARTHA on Google news Follow Us!
ad

ബംഗാള്‍ ഗ്രാമപഞ്ചായത്തുകള്‍ തൃണമൂലിന് സ്വന്തം

പശ്ചിമബംഗാളിലെ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 17 ജില്ലകളില്‍ 12 എണ്ണത്തിലും മുന്നിലെത്തി. Mamata Banerjee, Trinamool Congress, Majority in West Bengal, Gram Panchayat elections, National
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയം. ഭരണകക്ഷിയായ തൃണമൂല്‍ 17 ജില്ലകളില്‍ 12 എണ്ണത്തിലും മുന്നിലെത്തി. ദക്ഷിണ ബംഗാളിലെ 10 ജില്ലകളിലും ഉത്തര ബംഗാളിലെ രണ്ട് ജില്ലകളിലും തൃണമൂല്‍ മുന്നിലാണെന്നാണ് പ്രാഥമിക ഫലങ്ങള്‍. ഏഴ് ജില്ലകളിലെ ഭൂരിഭാഗം പഞ്ചായത്ത് സമിതികളിലും തൃണമൂല്‍ തന്നെയാണു മുന്നില്‍. ഇടതുകോട്ടയായ ബര്‍ദ്വാന്‍ ജില്ലയില്‍ ആകെയുള്ള 31 സമിതികളില്‍ തൃണമൂല്‍ ഇതുവരെയായി നാലെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്.

ഇടതിന് ഒരെണ്ണം മാത്രമാണ് കിട്ടിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ 20 പഞ്ചായത്ത് സമിതികളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ച പാര്‍ട്ടി എട്ടെണ്ണത്തില്‍ മുന്നിലാണ്. ഹൂഗ്ലി ജില്ലയില്‍ 18ല്‍ എട്ടെണ്ണത്തിലും ബീര്‍ഭൂമില്‍ 19ല്‍ 11ലും തൃണമൂല്‍ മുന്നിലെത്തി. സിംഗൂരിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ 12 എണ്ണവും മമതയുടെ പാര്‍ട്ടി നേടി. ഇടതിന് ഒന്നു മാത്രമാണു കിട്ടിയത്.
Mamata Banerjee, Trinamool Congress, Majority in West Bengal, Gram Panchayat elections

ഉത്തരബംഗാളിലെ പല കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലേക്കും തൃണമൂല്‍ കടന്നുകയറി. ഇതു ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. 2008ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 13 ജില്ലകളില്‍ ഇടതിനായിരുന്നു മേല്‍ക്കൈ.

Also read:
മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി

Keywords: Mamata Banerjee, Trinamool Congress, Majority in West Bengal, Gram Panchayat elections, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment