Follow KVARTHA on Google news Follow Us!
ad

അമേരിക്കയിലെ ബോട്ടപകടം: മലയാളി ഡ്രൈവര്‍ അറസ്റ്റില്‍

അമേരിക്കയിലെ ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ടപകടവുമായി America, Boat Accident, Death, Arrest, Police, Injured, hospital, Treatment, World,
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ടപകടവുമായി ബന്ധപ്പെട്ട് മലയാളി ഡ്രൈവര്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബോട്ടു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. മലയാളിയായ ജോജോ കെ.ജോണ്‍ ആണ് ബോട്ട് ഓടിച്ചിരുന്നത്. മദ്യപിച്ച് ബോട്ടോടിച്ച കുറ്റത്തിനാണ് ന്യൂയോര്‍ക്ക് പോലീസ് ജോജോ കെ. ജോണിനെ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവും ജോജോയുടെ മേല്‍ ചുമത്തുമെന്നാണ് സൂചന. ഉല്ലാസയാത്രക്കായി ജോജോയുടെ ബോട്ടില്‍ കയറിയ സുഹൃത്തുക്കളാണ് അപകടത്തില്‍ പെട്ടത്.

America, Boat Accident, Death, Arrest, Police, Injured, Hospital,ബോട്ട് യാത്രയ്ക്കിടെ അമേരിക്കയിലെ ടാപ്പാന്‍സി ബ്രിഡ്ജിനടുത്ത് വെച്ച് നിയന്ത്രണം വിട്ട ബോട്ട് ഒരു അലങ്കാര നൗകയില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് തെറിച്ചു വീണ് യാത്രക്കാരില്‍  രണ്ട് പേര്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. ജോജോ ഉള്‍പെടെ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ന്യൂയോര്‍ക്കിലെ നയാക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ചികത്സയില്‍ കഴിയുകയാണ് ജോജോ .

Also Read: 
അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

Keywords: America, Boat Accident, Death, Arrest, Police, Injured, Hospital, Treatment, World, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment