Follow KVARTHA on Google news Follow Us!
ad

കളിമണ്ണിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ റംസാന്‍ റിലീസുകള്‍ നിര്‍ത്തിവയ്ക്കും: സിനിമാ സംഘടനകള്‍

ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ റംസാന്‍ റിലീസുകള്‍Director, Swetha Menon, Actress, film, Item Dance, Song, Politics, Pregnant Woman, Criticism, Entertainment, Kerala,
ബ്ലെസ്സി സംവിധാനം ചെയ്ത  കളിമണ്ണിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ റംസാന്‍ റിലീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് സിനിമാ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. സിനിമയുടെ റിലീസിങ്  തടയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് തീയേറ്റര്‍ ഉടമകളോട് ഫെഫ്ക ആവശ്യപ്പെടും. പ്രസവരംഗങ്ങള്‍ ഉള്‍പെടെയുള്ള  ചിത്രത്തിന് പ്രത്യേക പ്രിവ്യൂ നടത്താതെ പ്രദര്‍ശനാനുമതി നല്‍കേണ്ടെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം.

ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ രംഗത്ത് വന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പെടെയുള്ളവരെ വെച്ച് പ്രിവ്യൂ നടത്തണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. സെന്‍സറിങിന് ശേഷവും ചിത്രത്തില്‍ പ്രസവ രംഗങ്ങളുണ്ടെന്ന് സംവിധായകന്‍ ബ്ലെസ്സി വ്യക്തമാക്കിയിരുന്നു.

കട്ടുകളില്ലാതെയാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ബ്ലസ്സി  പ്രതികരിച്ചത്.സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ നടി ശ്വേതാ മേനോനും സന്തോഷം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ ഗാന രംഗങ്ങള്‍ ഇതിനോടകം ഹിറ്റായിട്ടുണ്ട്.

അഞ്ച് ഐറ്റം ഡാന്‍സുകളാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസവ രംഗങ്ങള്‍ കൂടാതെ ഗര്‍ഭിണിയുടെ നിറവയറും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി
 Kalimanu, Blessy, Director, Swetha Menon, Actress, film, Item Dance, Song, Politics, Pregnant Woman,
നിഷേധിക്കുമെന്നാണ് വിമര്‍ശകര്‍ കരുതിയത്. എന്നാല്‍ വമര്‍ശകരുടെ നാവടക്കി കൊണ്ട് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു.

Also Read: 
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊള്ളലേറ്റ വീട്ടുടമയും മരിച്ചു

Keywords: Kalimanu, Blessy, Director, Swetha Menon, Actress, film, Item Dance, Song, Politics, Pregnant Woman, Criticism, Entertainment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment