Follow KVARTHA on Google news Follow Us!
ad

ഓഹരി വിപണിയില്‍ നഷ്‌ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‌ടത്തിന്റെ ദിനമായിരുന്നു തിങ്കള്‍. സെന്‍സെക്സ് 73 പോയിന്റും നിഫ്റ്റി 21.70 പോയിന്റുമാണ് നഷ്‌ടം രേഖപ്പെടുത്തിയത്BSE, NSE, Sensex, Nifty, monetary policy review
BSE, NSE, Sensex, Nifty, Monetary policy review, Sensex drops 73 points ahead of RBI policy meet, Malayalam News, Kerala Vartha, Malayalam Vartha
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‌ടത്തിന്റെ ദിനമായിരുന്നു തിങ്കള്‍. സെന്‍സെക്സ് 73 പോയിന്റും നിഫ്റ്റി 21.70 പോയിന്റുമാണ് നഷ്‌ടം രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം മുന്‍ നിറുത്തി നിക്ഷേപകര്‍ പിന്‍വലിഞ്ഞതാണ് ഓഹരി വിപണികളെ നഷ്ടത്തിലാക്കിയത്.

സെന്‍സെക്സ് 73 പോയിന്റ് ഇടിഞ്ഞ് 19,244.42ലും നിഫ്റ്റി 21.70 പോയിന്റ് ഇടിഞ്ഞ് 5857.90ലും വ്യാപാരം അവസാനിപ്പിച്ചു.  നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറച്ചതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.ഐടി, എണ്ണ- വാതക, എഫ്എംസിജി മേഖലകള്‍ നഷ്ടം നേരിട്ടു. വാഹന വിപണികള്‍ നേരിയ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്ഡിഎഫ്സി, ഭെല്‍ എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. ഹിന്‍ഡാല്‍കൊ, സ്റ്റെര്‍ലൈറ്റ്, മാരുതി, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയവര്‍.

Keywords: BSE, NSE, Sensex, Nifty, Monetary policy review, Sensex drops 73 points ahead of RBI policy meet, Malayalam News, Kerala Vartha, Malayalam Vartha

Post a Comment