Follow KVARTHA on Google news Follow Us!
ad

എല്ലാ സംഭവങ്ങളെയും വര്‍ഗ്ഗീയ പശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന സ്വഭാവം വളരുന്നു: തിരുവഞ്ചൂര്‍

സംസ്ഥാനത്തെ ചില ജില്ലകളില്‍ എല്ലാ സംഭവങ്ങളെയും വര്‍ഗ്ഗീയ പശ്ചാത്തലത്തില്‍ Vigilance case, Thiruvanchoor Radhakrishnan, Kerala, Politics, Minister, Goverment, Thiruvananthapuram,
Vigilance case, Thiruvanchoor Radhakrishnan, Kerala, Politics, Minister, Goverment, Thiruvananthapuram,
തിരുവനന്തപു­രം: സംസ്ഥാനത്തെ ചില ജില്ലകളില്‍ എല്ലാ സംഭവങ്ങളെയും വര്‍ഗ്ഗീയ പശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന സ്വഭാവം വളര്‍ന്നു വരുന്നതായി ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പലപ്പോഴും രാഷ്ട്രീയ സംഭവങ്ങളിലും മറ്റുകാര്യങ്ങളിലും വര്‍ഗ്ഗീയടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ കാണുന്നുണ്ട്. ഏതു നിസാര സംഭവവും വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇത്തരം സംഭവങ്ങളെപ്പറ്റി കേന്ദ്രത്തിനു ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തെക്കുറിച്ചു പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതെന്നു കരുതുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നതായി ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പക്ഷെ വിജിലന്‍സ് വകുപ്പിനെ രാഷ്ട്രീയമായ പകപോക്കലിന് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തില്ല. അതിനാല്‍ പരിശോധനയുടെ ആവശ്യമുദിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍. രാഷ്ട്രീയ പ്രേരിതമായോ അല്ലാതെയോ ലഭിക്കുന്ന ഊമ പരാതികളില്‍ മേലും വ്യാജപരാതികളിന്‍മേലും നടപടി സ്വീകരിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 261 വിജിലന്‍സ് അന്വേഷണങ്ങള്‍ക്കുത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


Keywords: Vigilance case, Thiruvanchoor Radhakrishnan, Kerala, Politics, Minister, Goverment, Thiruvananthapuram,

Post a Comment