Follow KVARTHA on Google news Follow Us!
ad

ജി കെ ­എ­സ് എഫ് സംസ്ഥാനതല റോഡ്­ ഷോയ്ക്ക് തു­ട­ക്കം

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റി­വ­ലിന്റെ സംസ്ഥാനതല റോഡ്­ ഷോ ആരംഭി­ച്ചു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ വിവിധ Kerala, Minister, Director, Inauguration, Thiruvananthapuram, Elephant, kasaragod, Kannur,
 Kerala, Minister, Director, Inauguration, Thiruvananthapuram, Elephant, kasaragod, Kannur, GKSF, Anil Kumar, Road Show
തിരു­വ­ന­ന്ത­പു­രം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റി­വ­ലിന്റെ സംസ്ഥാനതല റോഡ്­ ഷോ ആരംഭി­ച്ചു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ ടൂറിസം മ­ന്ത്രി എ.പി. അനില്‍കുമാര്‍ പതാക കൈമാറി റോഡ്‌ഷോ ഉദ്ഘാടനം ചെയ്തു. ജി ­കെ ­എ­സ് എഫ് ഡയ­റ­ക്ടര്‍ യു വി ജോസ്, സ്റ്റേറ്റ് കോര്‍ഡി­നേ­റ്റര്‍ വി വിജ­യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇനിവരുന്ന 45 ദിവസം കൊണ്ട് സംസ്ഥാ­ന­ത്തെ 14 ജില്ലകളിലെ ചെറുതും വലുതുമായ ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലൂം റോഡ്‌ഷോ സഞ്ചരിക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ അനുഭവം വെച്ച് നോക്കുമ്പോള്‍ ഇത്തവണയും ജി ­കെ ­എ­സ് എഫ് വന്‍ വിജയമാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മന്ത്രി ശ്രീ എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഫെസ്റ്റിവലിനെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇതിലെ ജനകീയ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.

ഉദ്ഘാടന വേദിയില്‍ മന്ത്രിക്കു സ്വീകരണം നല്‍കിയത് ലോഗോയുടെ മാതൃകയില്‍ ആവിഷ്‌കരിച്ച റോഡ്‌ഷോ ഭാഗ്യ­ചി­ഹ്നമായ ആനയാണ്. റോഡ്‌ഷോ കടന്നു പോകുന്ന 135 ഓളം കേന്ദ്രങ്ങളില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ക്വിസ് മത്സരമടക്കമുള്ള വിവിധയിനം വിനോദ പരിപാടികള്‍ സംഘടിപ്പിക്കും.

കള­രി­പ്പ­യറ്റ് , ഇന്ദ്ര­ജാ­ലം, നര്‍മ്മ­പ­രി­പാ­ടി, നൃത്താ­ഭ്യാ­സം എന്നിവ ചെണ്ട­മേ­ള­ത്തിന്റെ അക­മ്പ­ടി­യില്‍ ഉദ്ഘാ­ട­ന­ച്ച­ട­ങ്ങില്‍ അര­ങ്ങേ­റി­യത് നിര­വധി പേരെ ആകര്‍ഷി­ച്ചു. പങ്കെ­ടു­ക്കു­ന്ന­വര്‍ക്ക് ഉടന്‍ സമ്മാ­ന­ങ്ങള്‍ നല്‍കുന്ന പ്രശ്‌നോ­ത്ത­രിയും സംഘ­ടി­പ്പി­ച്ചു.

തല­സ്ഥാന ജില്ല­യില്‍ വിവിധ കേന്ദ്ര­ങ്ങ­ളില്‍ നാലു ദിവസം പര്യ­ടനം നടത്തിയശേഷം റോഡ്‌ഷോ കൊല്ല­ത്തേക്കു പോകും. മറ്റു­ജി­ല്ല­കളും പിന്നിട്ട് ജി ­കെ ­എ­സ് എഫ് അവസാനിക്കുന്ന ജനുവരി 31 ന് കാസര്‍ഗോഡ് റോഡ്‌ഷോ സമാപിക്കും. എട്ടു സംസ്ഥാ­ന­ങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ പ്രചാ­രണം നട­ത്തിയ റോഡ്‌ഷോ കണ്ണൂ­രില്‍ 15ന് ജി കെ എസ് എഫ് ഉദ്ഘാ­ടന വേദി­യി­ലാണ് സമാ­പി­ച്ച­ത്.


Keywords: Kerala, Minister, Director, Inauguration, Thiruvananthapuram, Elephant, kasaragod, Kannur, GKSF, Anil Kumar, Road Show 

Post a Comment