Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത്: രണ്ടാം ഘട്ടത്തില്‍ 69 % പോളിംഗ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്. 69 ശതമാനം പേര്‍ രണ്ടാം ഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തി Voting , Gujarat assembly election, Sunday , Kutch, Gujarat , Elections, C-Voter, Chanakya, Narendra Modi , BJP Congress
Voting , Gujarat assembly election,  Sunday ,  Kutch,  Gujarat , Elections, C-Voter, Chanakya,  Narendra Modi , BJP  Congress

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്. 69 ശതമാനം പേര്‍ രണ്ടാം ഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തി.  ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു മുന്‍പ് 68 ശതമാനത്തിന് മുകളില്‍ ഗുജറാത്തിലെ പോളിംഗ് ഉയര്‍ന്നിട്ടില്ല. ഒന്നാം ഘട്ടത്തിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു.


 മുഖ്യമന്ത്രി നരേന്ദ്ര മോഡി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ 117 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. പുതിയ സര്‍വേ പ്രകാരം ബിജെപിക്ക് ഇതിനേക്കാള്‍ സീറ്റുകളാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ പുറത്തു വിട്ട അഭിപ്രായ സര്‍വേ ഫലത്തില്‍ ബിജെപി 124 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ന്യൂസ് 24 ചാണക്യയുടെ സര്‍വേയില്‍ ബിജെപിക്ക് 140 സീറ്റുകള്‍ വരെലഭിക്കുമെന്നാണ് പറയുന്നത്.

മധ്യ ഗുജറാത്തിലെയും ഉത്തര ഗുജറാത്തിലെയും 95 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്, ജി.പി.പി നേതാവും കൊല്ലപ്പെട്ട മുന്‍ മന്ത്രി ഹരേന്‍പാണ്ഡെയുടെ ഭാര്യയുമായ ജാഗ്രുതി പാണ്ഡെ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖര്‍.

Key Words: 
Voting , Gujarat assembly election,  Sunday ,  Kutch,  Gujarat , Elections, C-Voter, Chanakya,  Narendra Modi , BJP  Congress

Post a Comment