Follow KVARTHA on Google news Follow Us!
ad

അമി­ത­ പലി­ശ ഈ­ടാ­ക്കല്‍­ നി­രോ­ധന ബില്‍­ പാ­സാ­ക്കി­

അമി­ത പലി­ശയ്­ക്ക്­ പണം­ കടം­ കൊ­ടു­ക്കു­ന്നത്­ നി­രോ­ധി­ക്കു­ന്ന 2012-ലെ കേരള അമി­ത പലി­ശ ഈ­ടാ­ക്കല്‍ നി­രോ­ധന ബില്‍­ നി­യമസഭ Taxi Fares, Thiruvananthapuram, Kerala, Court, K.M.Mani, Kodiyeri Balakrishnan, V. Chenthamarakshan, Bill,
Taxi Fares, Thiruvananthapuram, Kerala, Court, K.M.Mani, Kodiyeri Balakrishnan, V. Chenthamarakshan, Bill,
സ്വ­ന്തം­ ലേഖകന്‍­
തി­രു­വ­ന­ന്ത­പുരം: അമി­ത പലി­ശയ്­ക്ക്­ പണം­ കടം­ കൊ­ടു­ക്കു­ന്നത്­ നി­രോ­ധി­ക്കു­ന്ന 2012-ലെ കേരള അമി­ത പലി­ശ ഈ­ടാ­ക്കല്‍ നി­രോ­ധന ബില്‍­ നി­യമസഭ പാ­സാ­ക്കി.­ അമിത­ പലി­ശ­ ഈ­ടാ­ക്കു­ന്നതി­ന്­ വ്യ­വസ്ഥ ചെയ്­ത ശി­ക്ഷ കൂ­ടു­തല്‍­ കര്‍­ശനമാ­ക്കി­യാ­ണ്­ ബില്‍­ പാ­സാ­ക്കി­യത്.­ മൂ­ന്നു­ തരത്തി­ലു­ള്ള ശി­ക്ഷ ബില്‍­ വ്യ­വസ്ഥ ചെയ്യു­ന്നു.­

അമി­ത പലി­ശയ്­ക്ക്­ നല്‍­കു­ന്ന വാ­യ്­പ തി­രി­ച്ചു­പി­ടി­ക്കാന്‍­ കടം­ വാ­ങ്ങി­യ ആളെ പീ­ഢി­പ്പി­ക്കു­കയോ,­ പീ­ഢി­പ്പി­ക്കാന്‍­ പ്രേരി­പ്പി­ക്കു­കയോ­ ചെയ്യു­ന്ന കു­റ്റത്തി­ന്­ മു­ന്നു­വര്‍­ഷം വരെ തടവും­ 50,­000 രൂ­പവരെ പി­ഴയും­ ബില്ലില്‍­­ വ്യ­വസ്ഥ ചെയ്യു­ന്നു.­ കൂ­ടാ­തെ വാ­യ്­പ ഈ­ടാ­ക്കു­ന്നതി­ലേക്കാ­യി­ വാ­യ്­പ എടു­ത്ത ആളെ മാ­നസി­കമാ­യോ­ ശാ­രീ­രി­കമാ­യോ­ പീ­ഢി­പ്പി­ക്കു­കയോ­ പീ­ഢി­പ്പി­ക്കു­ന്നതി­ന്­ പ്രേരി­പ്പി­ക്കു­കയോ­ ചെയ്­തതാ­യി­ തെളി­ഞ്ഞാല്‍­ പണം­ കടം­ നല്‍­കി­യ ആള്‍­ക്ക്­ മു­ന്നു­ വര്‍­ഷം­വരെ തടവും­ അമ്പതി­നാ­യി­രം­ രൂപ പി­ഴയും­ ശി­ക്ഷ ലഭിക്കും.­ കടം­ നല്‍­കി­യ ആളോ,­ അല്ലെങ്കില്‍­ ഏര്‍­പ്പെടുത്തി­യ ആളോ­ കടം­ വാ­ങ്ങി­യ ആളെ ശാ­രീ­രി­കമാ­യോ­ മാ­നസി­കമാ­യോ­ പീ­ഢി­പ്പി­ക്കു­ന്നതി­ലൂ­ടെ അയാള്‍­ ആത്മഹത്യ­യി­ലേക്ക്­ നയി­ക്കപ്പെട്ടാല്‍,­ കു­റ്റസ്ഥാ­പനത്തിന്‍­മേല്‍­ കടം­ നല്‍­കി­യ ആള്‍­ക്ക്­ അഞ്ചു­വര്‍­ഷം­ വരെ തടവും­ അമ്പതി­നാ­യി­രം­ രൂ­പ പി­ഴയും­ ശി­ക്ഷി­ക്കപ്പെടും.­

വാ­യ്­പയെടു­ത്ത തു­ക നി­യമപ്രകാ­രമു­ള്ള പലി­ശ സഹി­തം­ പൂര്‍­ണമാ­യോ­ ഭാ­ഗി­കമാ­യോ­ കോ­ടതി­വഴി­ തി­രി­ച്ചടയ്­ക്കാ­നു­ള്ള അവസരം­ നി­യമപ്രകാ­രം­ ലഭ്യ­മാ­ണ്.­ ഇതി­നാ­യി­ വാ­യ്­പയും­ പലി­ശയും­ ഉള്‍­പ്പെടെയു­ള്ള തു­ക അടച്ചു­ തീര്‍­ക്കു­ന്നതി­ലേക്കാ­ണെന്ന്­ രേഖപ്പെടു­ത്തു­ന്നതി­നു­ള്ള ഹര്‍ജി­യോ­ടൊ­പ്പം­ അധി­കാ­രമു­ള്ള കോ­ടതി­യില്‍­ കെട്ടി­വയ്­ക്കാ­നാ­കും.­ ആവശ്യ­മാ­യ അന്വേ­ഷണം­ നടത്തി­­,­ കക്ഷി­കളു­ടെ ആവശ്യ­വും­ പരി­ഗണി­ച്ചതി­നു­ശേഷം­ വാ­യ്­പ ഭാ­ഗി­കമാ­യോ­ പൂര്‍­ണമാ­യോ­ കൊ­ടു­ത്തു­തീര്‍­ത്തതാ­യി­ കോ­ടതി­ക്ക്­ ഉത്തരവി­ടാ­മെന്നും­ ബി­ല്ലില്‍­ പറയു­ന്നു.­ വാ­യ്­പയു­ടെയും­ പലി­ശയു­ടെയും­ തി­രി­ച്ചടവി­നാ­യി­ ഏതെങ്കി­ലും­ ആള്‍­ കൈവശപ്പെടു­ത്തി­യ സ്ഥാ­വര ജം­ഗമ വസ്­തു­ക്കളു­ടെ കൈവശാ­വകാ­ശം­ പു­നഃ­സ്ഥാ­പി­ച്ചു­ നല്‍­കാന്‍­ കോ­ടതി­ക്ക്­ ഉത്തരവ്­ പു­റപ്പെടു­വി­ക്കാ­നാ­കും.­

അമി­ത പലി­ശ ഈ­ടാ­ക്കു­ന്നയാള്‍­ക്ക്­ നി­യമം­ പ്രബാ­ല്യ­ത്തില്‍­വന്ന്­ ഒരു­ മാ­സത്തി­നകം­ നി­യമ പ്രകാ­ര­മു­ള്ള പലി­ശ ഈ­ടാ­ക്കാ­നു­ള്ള ഉദ്ദേശ്യം വെളി­പ്പെടു­ത്തി­കൊ­ണ്ടു­ള്ള ഹര്‍­ജി­ കോ­ടതി­യില്‍­ ഫയല്‍­ ചെയ്യാ­ന്‍­ കഴി­യും.­ അത്തരം­ വാ­യ്­പയില്‍­ നി­യമ പ്രകാ­രമു­ള്ള പ്രോ­സി­ക്യൂ­ഷന്‍­ നടപടി­ പാ­ടി­ല്ലെന്നും­ ബില്‍­ നിര്‍­ദേശി­ക്കു­ന്നു.­ വാ­യ്­പ വാ­ങ്ങി­യ ആള്‍­ കൂ­ടി­യ നി­രക്കില്‍­ പലി­ശ നല്‍­കി­യി­ട്ടു­ണ്ടെങ്കില്‍­,­ അത്­ വാ­യ്­പയി­ലേക്ക്­ വക വയ്­ക്കു­ന്നതി­നും­ കോ­ടതിക്ക്­­ അധി­കാ­രം­ നല്‍­കു­ന്നു.­

വാ­യ്­പ വാ­ങ്ങി­യ ആളോ­ അയാ­ളു­ടെ കു­ടും­ബാം­ഗമോ­ ആത്മഹത്യ­ ചെയ്യു­കയും,­­ അതി­നു­ മു­മ്പാ­യി­ അവര്‍­ ഏതെങ്കി­ലും­ ആളു­ടെ പീ­ഢനത്തി­ന്­ വി­ധേയമാ­യതാ­യി­ തെളി­യി­ക്കപ്പെട്ടാല്‍,­ മറി­ച്ച്­ തെളി­യി­ക്കപ്പെടാ­ത്ത പക്ഷം,­ ആത്മഹത്യ­യ്­ക്ക്­ പ്രേരി­പ്പി­ച്ചത്­ വാ­യ്­പ നല്‍­കി­യ ആളാ­ണെന്ന്­ കരു­തപ്പെടും.­ നി­യമ പ്രകാ­രം­ ഒരു­ ഹര്‍­ജി­ നല്‍­കാ­നു­ള്ള കോ­ടതി­ ഫീ­സ്­ നൂ­റു­ രൂ­പയാ­യി­രി­ക്കു­മെന്നും­ ബി­ല്ലില്‍­ വ്യ­വസ്ഥ ചെയ്­തി­ട്ടു­ണ്ട്.­

മന്ത്രി­ മാ­ണി­ ബില്‍­ അവതരി­പ്പി­ച്ചു.­ മു­ല്ലക്കര രത്‌­നാ­കരന്‍,­ പ്രൊ­ഫ.­ സി­. രവീ­ന്ദ്രനാ­ഥ്,­ വി.­ ചെന്താ­മരാ­ക്ഷന്‍ എന്നി­വര്‍­ ബി­ല്ലിന്‍­മേല്‍­ വി­യോ­ജനം­ രേഖപ്പെടു­ത്തി­ സം­സാ­രി­ച്ചു.­ പ്രതി­പക്ഷ ഉപനേതാ­വ്­ കോ­ടി­യേരി­ ബാ­ലകൃ­ഷ്­ണന്‍,­ എന്‍­. ഷം­സു­ദീന്‍­ എന്നി­വര്‍­ ഭേദഗതി­ അവതരി­പ്പി­ച്ചു.­

Keywords: Taxi Fares, Thiruvananthapuram, Kerala, Court, K.M.Mani, Kodiyeri Balakrishnan, V. Chenthamarakshan, Bill,

Post a Comment