Follow KVARTHA on Google news Follow Us!
ad

കൊപ്ര­യു­ടെയും വെളി­ച്ചെ­ണ്ണ­യു­ടെയും വില­യി­ടിഞ്ഞു

കഴിഞ്ഞ ഒരു വര്‍ഷ­മായി കൊപ്ര, വെളി­ച്ചെണ്ണ എന്നി­വ­യുടെ വില യഥാ­ക്രമം New Delhi, National, Goverment, Minister, Price, Coconut, Oil, Tax, Thareeq Anwar, Decrease in coconut and coconut oil price
New Delhi, National, Goverment, Minister, Price, Coconut, Oil, Tax, Thareeq Anwar, Decrease in coconut and coconut oil price
ന്യൂ­ഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷ­മായി കൊപ്ര, വെളി­ച്ചെണ്ണ എന്നി­വ­യുടെ വില യഥാ­ക്രമം 24.66 ശത­മാ­നവും 26.83 ശത­മാ­നവും കുറ­ഞ്ഞു. കേന്ദ്ര കൃഷി­-ഭ­ക്ഷ്യസംസ്‌ക്ക­രണ മ­ന്ത്രി താരീഖ് അന്‍വര്‍ രാജ്യസ­ഭ­യില്‍ ജോയി എബ്ര­ഹാ­മിനെ അറി­യി­ച്ച­താ­ണി­ത്. ഇക്കൊല്ലം കൊപ്രയ്ക്ക് (മി­ല്ലിംഗ് കൊപ്ര) ക്വിന്റ­ലിന് 5,100 രൂപയും ഉണ്ട കൊപ്രയ്ക്ക് 5,350 രൂപ­യു­മാണ് താങ്ങു­വി­ല­യെന്ന് മന്ത്രി പറ­ഞ്ഞു.

ഒരു കിലോയ്ക്ക് 15 രൂപ എന്ന നിര­ക്കില്‍ സബ്‌സിഡി ഇറ­ക്കു­മതി ചെയ്ത ഭക്ഷ്യ എ­ണ്ണ­യായ പാമോ­ലിന്‍, സോയാ­ബീന്‍ എണ്ണ എന്നി­വയ്ക്ക് നല്‍കി വരു­ന്നു­ണ്ട്. എന്നാല്‍ ഇത് വെളി­ച്ചെണ്ണ ഉള്‍പ്പെടെ രാജ്യത്തി­ന­ക­ത്തുല്‍പ്പാ­ദി­പ്പി­ക്കുന്ന ഭക്ഷ്യ എണ്ണ­കള്‍ക്ക് നല്‍കാന്‍ ഉദ്ദേ­ശ­മി­ല്ല.

പൊതിച്ച നാളി­കേ­ര­ത്തിന് ക്വിന്റ­ലിന് 1,400 രൂപ­യാണ് ഈ സീസ­ണിലെ താങ്ങു­വി­ല­യെന്നും മന്ത്രി പറ­ഞ്ഞു. നാളി­കേ­ര­ത്തിന് കിലോയ്ക്ക് 30 രൂപ നിര­ക്കില്‍ സംഭ­രണം നട­ത്തുന്ന കേരള ഗവണ്‍മെന്റിന്റെ പദ്ധ­തിക്ക് സഹായം നല്‍കാ­നാ­വി­ല്ലെന്നും മന്ത്രി പറ­ഞ്ഞു.

Keywords: New Delhi, National, Goverment, Minister, Price, Coconut, Oil, Tax, Thareeq Anwar, Decrease in coconut and coconut oil price

Post a Comment