Follow KVARTHA on Google news Follow Us!
ad

ഗുജറാത്തില്‍ മൂന്നാംവട്ടവും ബി.ജെ.പി. ഭരണത്തിലെത്തുമെന്ന് നരേന്ദ്ര മോഡി

ഗുജറാത്തില്‍ മൂന്നാംവട്ടവും ബി.ജെ.പിക്കു ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പറഞ്ഞു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഡി.Voting , Gujarat assembly election, Sunday , Kutch, Gujarat , Elections, C-Voter, Chanakya, Narendra Modi , BJP Congress
Voting , Gujarat assembly election,  Sunday ,  Kutch,  Gujarat , Elections, C-Voter, Chanakya,  Narendra Modi , BJP  Congress
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നാംവട്ടവും ബി.ജെ.പിക്കു ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പറഞ്ഞു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഡി.

പോളിംഗ് ഉയര്‍ന്നത് ബി.ജെ.പിക്ക് അനുകൂലമാകും. ഗുജറാത്തിലെ ആറ് കോടി ജനങ്ങളോട് ഞന്‍ കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടി അവരോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. ഇനിയും അത് അങ്ങനെ ആയിരിക്കും.

 മുഖ്യമന്ത്രി നരേന്ദ്ര മോഡി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ 117 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. പുതിയ സര്‍വേ പ്രകാരം ബിജെപിക്ക് ഇതിനേക്കാള്‍ സീറ്റുകളാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ പുറത്തു വിട്ട അഭിപ്രായ സര്‍വേ ഫലത്തില്‍ ബിജെപി 124 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ന്യൂസ് 24 ചാണക്യയുടെ സര്‍വേയില്‍ ബിജെപിക്ക് 140 സീറ്റുകള്‍ വരെലഭിക്കുമെന്നാണ് പറയുന്നത്.

Key Words:  Voting , Gujarat assembly election,  Sunday ,  Kutch,  Gujarat , Elections, C-Voter, Chanakya,  Narendra Modi , BJP  Congress, Malayalam News, Kerala Vartha.

Post a Comment