Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ പണമുള്ളവര്‍ ദൈവമെന്ന് ഗൗരിയമ്മ

കേരളത്തില്‍ പണമുള്ളവര്‍ ദൈവമെന്ന് കെ.ആര്‍ ഗൗരിയമ്മ. കേരളത്തില്‍ ഒരു കാലഘട്ടം മാറ്റത്തിന്റേതായിരുന്നു Kerala, Money, God, Kollam, Change, Today, Problems, Kerala Vartha, Malayalam Vartha, Malayalam News, Gowri Amma, Money, Power.
Kerala, Money, God, Kollam, Change, Today, Problems, Kerala Vartha, Malayalam Vartha, Malayalam News, Gowri Amma.
കൊല്ലം: കേരളത്തില്‍ പണമുള്ളവര്‍ ദൈവമെന്ന് കെ.ആര്‍ ഗൗരിയമ്മ. കേരളത്തില്‍ ഒരു കാലഘട്ടം മാറ്റത്തിന്റേതായിരുന്നു. ഇന്ന് ആ മാറ്റത്തിന് മരവിപ്പ് സംഭവിച്ചിരിക്കുകയാണ്. എല്ലാവരും പണത്തിനു പുറകേയാണ്. ഇവിടെ പണമുള്ളവര്‍ ദൈവമാണെന്ന് കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. ശ്രീനാരായണ ധര്‍മ്മവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയോധികര്‍ക്ക് അനുവദിച്ച ആശ്വാസം പെന്‍ഷന്‍ പദ്ധതി ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗൗരിയമ്മ.

തൊഴിലുറപ്പുപദ്ധതിയില്‍ സ്ത്രീകള്‍ പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. മടിയന്മാരായ പുരുഷന്മാര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. പ്രായമുള്ളവര്‍ കുടുംബത്തില്‍ നിന്ന് പുറത്തുപോകണമെന്ന ചിന്ത വളര്‍ന്നു വരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് സര്‍ക്കാരുകളും വളരെ അകന്നുപോയതായി ഗൗരിയമ്മ പറഞ്ഞു.

Keywords: Kerala, Money, God, Kollam, Change, Today, Problems, Kerala Vartha, Malayalam Vartha, Malayalam News, Gowri Amma, Money, Power.

Post a Comment