Follow KVARTHA on Google news Follow Us!
ad

മെസ്സിയുടെ ഇരട്ടഗോളില്‍ ബാഴ്‌സയ്‌ക്ക് ജയം

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍വേട്ട തുടരുന്നു. മെസ്സിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചു.Lionel Messi , Barcelona ,Atletico Madrid , Real Madrid, Spanish league, Madrid , Catalan club, Espanyol, Gerard Pique, Atletico striker, Radamel Falcao, Adriano , Barcelona , Sergio Busquets , Camp Nou stadium
Lionel Messi , Barcelona ,Atletico Madrid , Real Madrid, Spanish league, Madrid , Catalan club, Espanyol, Gerard Pique, Atletico striker, Radamel Falcao, Adriano , Barcelona , Sergio Busquets , Camp Nou stadium
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍വേട്ട തുടരുന്നു. മെസ്സിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചു. സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, അഡ്രിയാനോ എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്കോറര്‍മാര്‍.

ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത ബാഴ്സലോണ 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 37 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്.

ഫല്‍ക്കാവോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തോല്‍വി. മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ഫല്‍ക്കാവോയുടെ ഗോള്‍. അഡ്രിയാനോയിലൂടെ ബാഴ്‌സ ഒപ്പമെത്തി. ഒന്നാം പകുതിക്ക് മുന്‍പ് ബുസ്‌ക്വറ്റ്‌സ് ബാഴ്സയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ വിളയാട്ടം. 57, 85 മിനിറ്റുകളില്‍ മെസ്സി എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. ഈ സീസണില്‍ മെസ്സി നേടുന്ന ഇരുപത്തിരണ്ടാമത്തെ ഇരട്ട ഗോളാണിത്.  ഇതോടെ മെസ്സി ഈ സീസണില്‍ നേടിയ ആകെ ഗോളുകളുടെ എണ്ണം 90 ആയി.

Key Words: Lionel Messi , Barcelona ,Atletico Madrid , Real Madrid, Spanish league, Madrid , Catalan club, Espanyol, Gerard Pique, Atletico striker, Radamel Falcao, Adriano , Barcelona , Sergio Busquets , Camp Nou stadium

Post a Comment