Follow KVARTHA on Google news Follow Us!
ad

അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക മേ­ള ചൊവ്വാഴ്ച മുതല്‍ 23 വരെ തിരുവനന്ത­പു­രത്ത്

വ്യാപാര്‍ 2012 അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക മേള തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നാളെ മുതല്‍ 23 വരെ നടക്കും. Thiruvananthapuram, Kerala, Media, Medical College, Goverment, Online, Students, Thiruvanchoor Radhakrishnan, K.M.Mani, All set to start trade fest at Trivandrum
Thiruvananthapuram, Kerala, Media, Medical College, Goverment, Online, Students, Thiruvanchoor Radhakrishnan, K.M.Mani, All set to start trade fest at Trivandrum
തിരുവനന്തപുരം: വ്യാപാര്‍ 2012 അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക മേള തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നാളെ മുതല്‍ 23 വരെ നടക്കും. ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ടൂറിസം, ടെക്‌സ്റ്റൈല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ നിന്നുള്ള നൂറോളം ഉത്പാദകരും സേവനദാതാക്കളും വ്യാപാര്‍ മേളയില്‍ പങ്കെടുക്കും.

ഒണ്‍റൂഫ് ഇന്ത്യയുടെ നേതൃത്വത്തില്‍, ജി.കെ.എസ്.എഫ്, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍, കേരള ഡവലപ്‌മെന്റ് മീഡിയ, കലാനിധി എന്നിവയുടെ സഹകരണത്തോടെയാണ് വ്യാപാര്‍ സംഘടിപ്പിക്കുന്നതെന്ന് ഒണ്‍റൂഫ് ഇന്ത്യ മാനേജിംഗ് ഡയ­റക്ടര്‍ സിജി നായര്‍ അറിയിച്ചു.

മേളയില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം കൂടാതെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രോഡക്ട് ലോഞ്ച്, ഫ്രാഞ്ചൈസിംഗ് മീറ്റ്, ഇന്റര്‍സ്‌കൂള്‍, കോളെജ് ക്വിസ്മത്സരം, പെയ്ന്റിംഗ് മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തിനകത്തും പുറത്തും ശക്തമായ സാന്നിദ്ധ്യമുള്ള നൂറോളം കമ്പനികളുടെ സ്റ്റാളുകള്‍ക്കു പുറമെ, ബിസിനസ് രംഗത്തേക്കു കടന്നു വരാന്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് വേണ്ട പ്രോജക്ടുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും തങ്ങളുടെ സേവനങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തും.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, കേരളത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് സാധ്യതകള്‍, ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് ഇന്റഗ്രേറ്റിംഗ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, നൂതന സംരംഭകര്‍ക്കും തങ്ങളുടെ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ വേണ്ട ഫിനാന്‍സിംഗ് സൗകര്യവും വ്യാപാര്‍ 2012 ന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

കേരളത്തിന് പുറത്ത് ശക്തമായ സാന്നിദ്ധ്യമുള്ള ഇരുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ വ്യാപാര്‍ മേളയിലൂടെ കേരളവിപണിയിലെത്തും. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരുകളുറപ്പിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക പദ്ധതിയും വ്യാപാര്‍ 2012ലൂടെ നടപ്പാക്കും.

19 ന് വൈകുന്നേരം 6 മണിക്ക് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യാപാര്‍ 2012 ഉദ്ഘാടനം നിര്‍വ്വഹിക്കും. സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ടൂറിസം വകുപ്പ്മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ഫ്രാഞ്ചൈസിംഗ് സെഷന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ്മന്ത്രി കെ. ബാബുവും കള്‍ച്ചറല്‍ നൈറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രികയും പ്രോഡക്ട് ലോഞ്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാകളക്ടര്‍ കെ.എന്‍. സതീഷും നിര്‍വ്വഹിക്കും. കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ജി.കെ.എസ്.എഫ് ഡയറക്ടര്‍ യു.വി. ജോസ്, കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ജനറല്‍ സെക്രട്ടറി എ. അയ്യപ്പന്‍നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വെണ്‍പകല്‍ ചന്ദ്രമോഹന്‍, കലാനിധി ജനറല്‍ സെക്രട്ടറി ഗീതാ രാജേന്ദ്രന്‍, കേരള ഡവലപ്‌മെന്റ് മീഡിയ ഡയറക്ടര്‍ നസീര്‍ സലാം, ഒണ്‍റൂഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, ബിനോയ് കൃഷ്ണ, മാര്‍ട്ട് മാനേജിംഗ് എഡിറ്റര്‍ ഹരിശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.

20 നു രാവിലെ 11 മണിക്ക് നടക്കുന്ന മീഡിയ സെമിനാര്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും. ''പത്രപ്രവര്‍ത്തനം സൃഷ്ടിപരം ആകണോ'' എന്നതാണ് വിഷയം. ഡോ. മധു ഓമല്ലൂര്‍, സണ്ണിക്കുട്ടി എബ്രഹാം, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ സബീന ഇന്ദര്‍ജിത്ത്, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, പി.ടി. ചാക്കോ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ള, കെ.യു.ഡബ്യൂ.ജെ. ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി, കെ.ജെ.യു. സംസ്ഥാന പ്രസിഡന്റ് വി.ബി. രാജന്‍, സി.റഹീം, കേരള ഡവലപ്‌മെന്റ് മീഡിയ ഡയറക്ടര്‍ നസീര്‍ സലാം, ഒണ്‍റൂഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2 ന് നാഷണല്‍ സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.ഐ.സി. സ്‌കീമുകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും. എന്‍.എസ്.ഐ.സി. സീനിയര്‍ മാനേജര്‍ ആര്‍. ശരവണ കുമാര്‍ പങ്കെടുക്കും.

വൈകുന്നേരം 6 ന് വ്യാപാര്‍ കേരള ഡവലപ്‌മെന്റ് മീഡിയ അവാര്‍ഡ്‌നൈറ്റ് സംഘടിപ്പിക്കുന്നുണ്ട്. മുരളീധരന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും. ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വ്യാപാര്‍ അവാര്‍ഡ് വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ എന്‍.ബാലഗോപാല്‍, കെ.എല്‍. മോഹനവര്‍മ്മ, പാലോട് രവി എം.എല്‍.എ, പ്രൊഫ. വി.എന്‍. രാജശേഖരന്‍പിള്ള, ഒണ്‍റൂഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സിജിനായര്‍, കേരള ഡവലപ്‌മെന്റ് മീഡിയ ഡയറക്ടര്‍ നസീര്‍ സലാം എന്നിവര്‍ പങ്കെടുക്കും.

21നു രാവിലെ 10 നു നടക്കുന്ന ''പോലീസ് കംപ്ലെയിന്റ് അതോറിറ്റി'' സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ജസ്റ്റിസ് ബാലചന്ദ്രന്‍ വിഷയം അവതരിപ്പിക്കും.

വൈകുന്നേരം 5 നു സേവനാവകാശ നിയമം ആസ്പദമാക്കി സെമിനാര്‍ നടക്കും. അഡ്വക്കേറ്റ് രാജേഷ് നെടുമ്പ്രം പങ്കെടുക്കും.

22നു രാവിലെ 10 ന് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍, കലാനിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കായി ക്വിസ്, പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കും.

ഉച്ചക്ക് 2 ന് നടക്കുന്ന ''വ്യക്തിത്വ വികസനം എന്ത്? എങ്ങനെ?'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കും രാജുനാരായണ സ്വാമി ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്‍.മുരളീധരന്‍, എന്‍. ബാലഗോപാല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

23നു രാവിലെ 11 ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കും. വൈകുന്നേരം 3 ന് ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാര്‍ കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍ ഉദ്ഘാടനം ചെ­യ്യും.

Keywords: Thiruvananthapuram, Kerala, Media, Medical College, Goverment, Online, Students, Thiruvanchoor Radhakrishnan, K.M.Mani, All set to start trade fest at Trivandrum

Post a Comment