Follow KVARTHA on Google news Follow Us!
ad

യുവതിയും മൂന്ന് കുട്ടികളും കുളത്തില്‍ മുങ്ങി മരിച്ചു

യുവതിയും മൂന്ന് കുട്ടികളും കുളത്തില്‍ മുങ്ങി മരിച്ചു. ഞയറാഴ്ച വൈകിട്ട്് കുന്താപുരത്തിന് സമീപം ഹട്ടിയങ്കടി ഗ്രാമപഞ്ചായത്തിലാണ് ദാരുണ മരണം നടന്നത്. Udupi, Mangalore, Obituary, Drowned
Drowned, Kerala
ഉഡുപ്പി: യുവതിയും മൂന്ന് കുട്ടികളും കുളത്തില്‍ മുങ്ങി മരിച്ചു. ഞയറാഴ്ച വൈകിട്ട്് കുന്താപുരത്തിന് സമീപം ഹട്ടിയങ്കടി ഗ്രാമപഞ്ചായത്തിലാണ് ദാരുണ മരണം നടന്നത്.

തൊഴിലാളി കുടുംബത്തില്‍പ്പെട്ട നയന(20), നവീന്‍(13), പവന്‍(11), പവിത്ര(16) എന്നിവരാണ് മരിച്ചത്. പതിവ് പോലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുട്ടികള്‍ സ്ഥിരമായി ഇതേ കുളത്തില്‍ കുളിക്കുന്നതിനാല്‍ അപായസാധ്യത ആരും മുന്നില്‍ കണ്ടില്ല.

നയനയും കുട്ടികളും വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തിയത്. മരിച്ച നവീനും പവനും ഹയര്‍ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. പവിത്ര കുന്താപുരം ഗവ കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

Keywords: Udupi, Mangalore, Obituary, Drowned 

Post a Comment