Follow KVARTHA on Google news Follow Us!
ad

പുനരന്വേഷണം ക്രിമിനല്‍ നടപടി ക്രമത്തിലില്ല; മാധ്യമ സൃഷ്ടി മാത്രം: അഡ്വ. രാംകുമാര്‍

ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ പുനരന്വേഷണം എന്ന വാക്ക് പോലും ഇല്ലെന്നും ഇത് കേരളത്തിലെ ചില മാധ്യമങ്ങളുടെ സാങ്കല്‍പ്പികമായ കണ്ടെത്തലുകളാണെന്ന് Kollam, Kerala, Advocate, K. Ramkumar
K. Ramkumar, Kerala
കൊല്ലം: ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ പുനരന്വേഷണം എന്ന വാക്ക് പോലും ഇല്ലെന്നും ഇത് കേരളത്തിലെ ചില മാധ്യമങ്ങളുടെ സാങ്കല്‍പ്പികമായ കണ്ടെത്തലുകളാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു. പുനരന്വേഷണമല്ല തുടരന്വേഷണം എന്ന വാക്കാണ് ക്രിമിനല്‍ നടപടിക്രമത്തിലുള്ളത്.

'ക്രിമിനല്‍ നിയമത്തില്‍ തുടരന്വേഷണത്തിന്റെ സാധ്യതകള്‍' ന്ന വിഷയത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിമിനല്‍ നിയമസംഹിത ഒരിടത്തും പുനരന്വേഷണം വിവക്ഷിക്കുന്നില്ല. ഒരു കേസില്‍ ഒരു പ്രഥമവിവര റിപ്പോര്‍ട്ട് മാത്രമാണുണ്ടാകുക. കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിക്കുന്നതോടെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പ്രാധാന്യം ദുര്‍ബലമാകു. രണ്ട് പ്രഥമവിവര റിപ്പോര്‍ട്ട് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്യാനാവുകയെന്നും രാംകുമാര്‍ ചോദിച്ചു.

പുനരന്വേഷണം എന്നൊക്കെ രാഷ്ട്രീയക്കാര്‍ പറയും. എന്നാല്‍, അഭിഭാഷകര്‍ക്ക് പറയാനാകില്ല. എം.എം മണിയുടെ കാര്യത്തില്‍ നിമയക്രമങ്ങള്‍ പാലിച്ചിട്ടില്ല എന്നു പറഞ്ഞപ്പോള്‍ തനിക്കെന്തോ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. സെന്‍സേഷന്‍ വാര്‍ത്തയ്ക്കായി നിമയം വളച്ചൊടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നെക്കിട്ടില്ല. കോടതികള്‍ നിയമപരമായ ഉദ്‌ബോധനമാണ് നല്‍കേണ്ടത്. അല്ലാതെ രാഷ്ട്രീയ ഉദ്‌ബോധനങ്ങളല്ല.

നിയമപരമായ കാര്യങ്ങള്‍ മനസിലാക്കാതെ രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന വാദഗതികള്‍ നിരര്‍ഥകമാണ്. അഭിഭാഷകവൃത്തി മാന്യമായ തൊഴില്‍ എന്നതിനപ്പുറം അഭ്യസ്തവിദ്യരുടെ തൊഴില്‍കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ അഭിഭാഷകവൃത്തി വഴിതെറ്റിപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അഡ്വ. രാംകുമാര്‍ അഭിപ്രായപ്പെട്ടു.

ജില്ല സെഷന്‍സ് ജഡ്ജ് പി.ഡി രാജന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി മോഹന്‍രാജ് മോഡറേറ്ററായി. അഡ്വ. ശിവന്‍ മഠത്തില്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.കെ മനോജ്, സെക്രട്ടറി നവാസ് എസ് മരുത്തടി എന്നിവര്‍ സംസാരിച്ചു.

Keywords: Kollam, Kerala, Advocate, K. Ramkumar 


Post a Comment