Follow KVARTHA on Google news Follow Us!
ad

ലണ്ടന്‍ ഒളിമ്പിക്‌സില്‍ സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്മാനും

ലണ്ടന്‍ ഒളിമ്പിക്‌സില്‍ സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്മാനും. ജൂലൈ 27നാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് London Olympics, A.R Rahman, Song, Entertainment, Punjabi track, Oscar winner
London Olympics, A.R Rahman, Song, Entertainment, Punjabi track, Oscar winner
ലണ്ടന്‍ ഒളിമ്പിക്‌സില്‍ സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്മാനും. ജൂലൈ 27നാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയിലുമായി ചേര്‍ന്നാണ് റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. താന്‍ ഒരുക്കുന്നത് പഞ്ചാബി സംഗീതമാണെന്ന് റഹ്മാന്‍ ഫേസ്ബുക്കിലൂടെ നേരത്തേ അറിയിച്ചിരുന്നു. സ്ലം ഡോഗ് മില്യണയര്‍, 127 അവേഴ്‌സ് എന്നീ ഓസ്‌കാര്‍ ചിത്രങ്ങള്‍ ഡാനി ബോയല്‍ റഹ്മാന്‍ കൂട്ടുകെട്ടിലാണ് നിര്‍മ്മിച്ചത്.

1980ല്‍ പുറത്തിറങ്ങിയ 'റാം ലക്ഷ്മണ്‍' എന്ന കമലഹാസന്‍ ചിത്രത്തില്‍ ഇളയരാജ ഈണം നല്‍കിയ ഒരു ഗാനവും ഉദ്ഘാടനചടങ്ങിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Keywords: London Olympics, A.R Rahman, Song, Entertainment, Punjabi track, Oscar winner

Post a Comment