Follow KVARTHA on Google news Follow Us!
ad
Posts

ആത്മഹത്യചെയ്യുന്ന അഞ്ചുപേരില്‍ ഒരാള്‍ വീട്ടമ്മയെന്ന് റിപ്പോര്‍ട്ട്

ഓരോനാല് മിനിട്ടിലും ഒരാള്‍ ജീവനൊടുക്കുന്ന ഇന്ത്യയില്‍ ആത്മഹത്യചെയ്ത അഞ്ചുപേരില്‍ ഒരാള്‍ വീട്ടമ്മയാണെന്ന് Suicide, House Wife, India, New Delhi, Report, Government
Suicides,kvartha.com
ന്യൂഡല്‍ഹി: ഓരോനാല് മിനിട്ടിലും ഒരാള്‍ ജീവനൊടുക്കുന്ന ഇന്ത്യയില്‍ ആത്മഹത്യചെയ്ത അഞ്ചുപേരില്‍ ഒരാള്‍ വീട്ടമ്മയാണെന്ന് പഠനറിപ്പോര്‍ട്ട്.

ആത്മഹത്യയെയും അപകടമരണങ്ങളെയുംകുറിച്ച് ഇന്ത്യാഗവണ്‍മെന്റ് പുറത്തുവിട്ട 2011ലെ കണക്കുകളിലാണ് ഈ വിവരം ഉള്ളത്. 2010ല്‍ രാജ്യത്ത് 1,34,599 പേരാണ് ആത്മഹത്യചെയ്തതെങ്കില്‍ 2011ല്‍ ഇത് 1,35,585 ആയി ഉയര്‍ന്നു. 0.7 ശതമാനം വര്‍ദ്ധനയാണിത്.

പശ്ചിം ബംഗയിലാണ് ഏറ്റവുംകൂടുതല്‍പേര്‍ ആത്മഹത്യചെയ്യുന്നത്. 16,492 പരാണ് 2011ല്‍ ഇവിടെ ജീവനൊടുക്കിയത്. തൊട്ടുപിന്നില്‍ തമിഴ്‌നാട് (15,963), മഹാരാഷ്ട്ര (15,947), ആന്ധ്രപ്രദേശ് (15,077), കര്‍ണാടക (12,622) എന്നിങ്ങനെയാണുള്ളത്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56.2 ശതമാനം ആത്മഹത്യകള്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ബംഗളൂരു, ചെന്നൈ, ഡെല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലും 53 മെഗാസിറ്റികളിലും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികളുടെ ആത്മഹത്യയും ഏറിവരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. കുടുംബം ഒന്നടങ്കം ആത്മഹത്യചെയ്തത് രാജസ്ഥാനിലാണ്. തൊട്ടുപിന്നില്‍ കേരളവും, ആന്ധ്രയും, മധ്യപ്രദേശും ഉണ്ട്. 32 ശതമാനംപേര്‍ വിഷം കഴിച്ചും 33.2 ശതമാനംപേര്‍ കെട്ടിതൂങ്ങിയും ചിലര്‍ വെള്ളത്തില്‍ ചാടിയും മറ്റുമാണ് ആത്മഹത്യചെയ്യുന്നത്.

Keywords: Suicide, House Wife, India, New Delhi, Report, Government 

Post a Comment