Follow KVARTHA on Google news Follow Us!
ad

എം.എം. മണി മലക്കം മറിഞ്ഞു: ആശാന്‍ സുപ്രീംകോടതിയിലേക്ക്

വിവാദ പ്രസംഗം നടത്തി കേസിലകപ്പെട്ട സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് വീണ്ടും വട്ടംകറക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഇടുക്കിക്കാരുടെ Thodupuzha, Supreme Court of India, Kerala
M.M. Mani, Kerala
തൊടുപുഴ: വിവാദ പ്രസംഗം നടത്തി കേസിലകപ്പെട്ട സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തെ വീണ്ടും വട്ടംകറക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഇടുക്കിക്കാരുടെ പ്രിയങ്കരനായ എം.എം. മണി എന്ന മണി ആശാന്‍ പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്.

തനിക്കെതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് എം.എം മണിയുടെ തീരുമാനം. ഇത് സംബന്ധിച്ച അപേക്ഷ സുപ്രീംകോടതിയിലെത്തിയാല്‍ മണിയെ ചോദ്യം ചെയ്യാന്‍ വീണ്ടും ആഴ്ചകളെടുക്കും. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം സംബന്ധിച്ച് അന്വേഷണ സംഘം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അന്വേഷണ സംഘത്തിന് മുന്നില്‍ മണി സ്വമേധയാ ഹാജരാകാന്‍ തയ്യാറാവാത്തതിനാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്. എന്നാല്‍ തന്നെ അറസ്റ്റു ചെയ്താല്‍ ഇടുക്കിയിലെ പാര്‍ട്ടി അണികള്‍ ഇളകുമെന്നും ഇത് സ്വാഭാവികമാണെന്നും മണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തൊടുപുഴ ഡിവൈ.എസ്.പി. ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. അതിനിടയിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ മണി തീരുമാനിച്ചത്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന മണിയുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ ഏതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്. ഈ വിവാദ പ്രസംഗത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ജ്ഞാനപീഠം ജേത്രി മഹാശ്വേതാദേവിയും രംഗത്ത് വന്നിരുന്നു.

Keywords: Thodupuzha, Supreme Court of India, Kerala, M.M. Mani 


Post a Comment