Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഡല്‍ഹിയില്‍

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഡല്‍ഹിയിലെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവര്‍ Kerala, Thiruvananthapuram, New Delhi, Oommen Chandy, Ministers
Oommen Chandy, Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഡല്‍ഹിയിലെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവര്‍ ഡല്‍ഹിയിലുണ്ടാകും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കൃഷി മന്ത്രി ശരദ് പവാര്‍, വ്യോമയാനമന്ത്രി അജിത് സിങ്, കേന്ദ്ര സഹമന്ത്രി കുമാരി ഷെല്‍ജ എന്നിവരുമായി ചര്‍ച്ചനടത്തും.

കേരളത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടും. യൂറിയ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് അത്യാവശ്യമായ രാസവളത്തിന്റെ വില കുറക്കണമെന്ന് ആവശ്യത്തിലാണ് കൃഷിമന്ത്രിയുമായുള്ള ചര്‍ച്ച. എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂലം കഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താനും തിരിച്ചുപോകാനും ബദല്‍ സംവിധാനമൊരുക്കണമെന്നും കേരള മന്ത്രിമാരുടെ സംഘം വ്യോമയാന മന്ത്രി അജിത് സിങ്ങിമായി നടത്തുന്ന ചര്‍ച്ചയില്‍ ഉന്നയിക്കും.

മന്ത്രിമാരായ കെ.എം.മാണി, കെ.സി.ജോസഫ്, കെ.പി.മോഹനന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. പ്രതിരോധ മന്ത്രി ഏ.കെ.ആന്റണിയെയും സംഘം കാണുന്നുണ്ട്.

Keywords: Kerala, Thiruvananthapuram, New Delhi, Oommen Chandy, Ministers 


Post a Comment