Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട് 'മരിച്ച' ഹസീന തിരിച്ചെത്തി; ദുരൂഹത ബാക്കി

ഒരാഴ്ച മുമ്പ് കാസര്‍കോട്ട് ദുരൂഹ സാഹചര്യത്തില്‍ 'മരിച്ച' എലത്തൂരിലെ യുവതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തിരിച്ചെത്തി. ചെട്ടികുളം Kerala, Malayalam News, Kasaragod General Hospital, Haseena, Kozhikode, Obituary
Haseena & Shahul
കോഴിക്കോട്: ഒരാഴ്ച മുമ്പ് കാസര്‍കോട്ട് ദുരൂഹ സാഹചര്യത്തില്‍ 'മരിച്ച' എലത്തൂരിലെ യുവതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തിരിച്ചെത്തി. ചെട്ടികുളം കുരിക്കല്‍കണ്ടി വീട്ടില്‍ മുഹമ്മദ് കോയയുടെ മകള്‍ ഹസീന (25)യാണ് ഭര്‍ത്താവ് ഷാഹുല്‍ഹമീദും നാലു കുട്ടികള്‍ക്കൊപ്പം തിരിച്ചെത്തിയത്.

'പരേത'യ്ക്കു വേണ്ടി മൗലിദും ദിക്‌റുമുള്‍പ്പടെയുള്ള മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ ഹസീന മടങ്ങിവന്നത്. ഹസീനയെ കാസര്‍കോട് തൃക്കരിപ്പൂര്‍ കൊവ്വല്‍ സ്വദേശി ഷാഹുല്‍ ഹമീദ് എന്ന അബ്ദുല്‍ റസാഖ് 2002 മാര്‍ച്ച് 11നാണ് നിക്കാഹ് ചെയ്തത്. വിവാഹശേഷം ഷാഹുല്‍ഹമീദും ഹസീനയും ഏലത്തൂര്‍ ടൗണിലെ ഒരു വാടകവീട്ടിലായിരുന്നു മൂന്നുമാസം താമസിച്ചിരുന്നത്. ദമ്പതികള്‍ പിന്നീട് അപ്രത്യക്ഷരാവുകയായിരുന്നു. നിരവധിയിടങ്ങളില്‍ ഇവരെ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  രണ്ട് വര്‍ഷക്കാലം അന്വേഷിച്ചിട്ടും ഇവരെകുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കകുയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. 


അതിനിടെയാണു കഴിഞ്ഞമാസം 24നു ന്യൂമോണിയ ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ യുവതി മരിച്ചത്. ഇതേസമയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിനകത്തുള്ള അമ്മത്തൊട്ടിലില്‍ രണ്ട് കുട്ടികളേയും കണ്ടെത്തിയിരുന്നു. യുവതിയെ യുവാവും രണ്ടു സ്ത്രീകളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായിരുന്നു. 


പോസ്റ്റ്‌മോര്‍ട്ടം ചെയ്ത യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്നു മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി 26ന് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഹസീനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയിലെത്തിയെങ്കിലും ഖബറടക്കം കഴിഞ്ഞതിനാല്‍ മൃതദേഹം കാണാന്‍ സാധിച്ചിരുന്നില്ല. അമ്മത്തൊട്ടിലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ടുകിട്ടാനായി മരിച്ചതു ഹസീനയാണെന്നു കരുതി ബന്ധുക്കള്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനിനിടെയാണ് ഹസീനയും കുടുംബവും തിരിച്ചെത്തിയത്.

ഹസീന തിരിച്ചെത്തിയതോടെ ആശുപത്രിയില്‍ മരിച്ച യുവതിയുടെയും അമ്മത്തൊട്ടിലില്‍ കണ്ടെത്തിയ കുട്ടികളുടെയും കാര്യത്തില്‍ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്.

Keywords: Kerala, Malayalam News, Kasaragod General Hospital, Haseena, Kozhikode, Obituary


Related News

മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്

ഹസീന മരിച്ചത് ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

You may also like to read

സി.ടി. അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിനിയമിച്ചു

മാധ്യമപ്രവര്‍ത്തനം മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുന്നു: സാദിഖലി തങ്ങള്‍


Post a Comment