Follow KVARTHA on Google news Follow Us!
ad

സ്‌പെയിന്‍ തന്നെ ലോകം

ലോക ഫുട് ബോളിന്റെ ചക്രവര്‍ത്തിമാരായി ഒരിക്കല്‍ കൂടി സ്‌പെയിന്‍ വാഴ്ത്തപ്പെട്ടു. Euro 2012, Spain, Italy, Soccer, Football, World, Sports, Games
EURO CUP 2012
സ്‌പെയിന്‍ 4 - ഇറ്റലി 0; സില്‍വ, ആല്‍ബ, ടോറസ്, മാട്ട സ്്‌കോറര്‍മാര്‍


കീവ്: ലോക ഫുട് ബോളിന്റെ ചക്രവര്‍ത്തിമാരായി ഒരിക്കല്‍ കൂടി സ്‌പെയിന്‍ വാഴ്ത്തപ്പെട്ടു. യൂറോപ്യന്‍ കിരീടത്തിന് വേണ്ടി നടന്ന യൂറോ കപ്പ് ഫൈനലില്‍ ശക്തരും എതിരാളികളുമായ ഇറ്റലിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തങ്ങളുടെ മൂന്നാം ലോക ട്രോഫിയില്‍ മുത്തമിട്ടത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്‌പെയിനിന്റെ ഈ യൂറോ കപ്പ് നേട്ടം. ഇതോടെ യൂറോ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ലോകറെക്കോര്‍ഡും ഫൈനല്‍ മത്സരത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയമെന്ന റെക്കോര്‍ഡും സ്‌പെയിന്‍ സ്വന്തം പേരിലാക്കി.


ഫൈനല്‍ മല്‍സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഇറ്റലിയെ തീര്‍ത്തും ഇല്ലാതാക്കുന്ന രൂപത്തിലായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന പാസിങ് ഗെയിമിലൂടെ സ്‌പെയിന്‍ പ്രകടമാക്കിയത്. ഡേവിഡ് സില്‍വയുടെയും ജോര്‍ഡി ആല്‍ബയുടെയും ഗോളുകള്‍ നേടി സ്‌പെയിന്‍ ആദ്യപകുതിയില്‍ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. രണ്ടാംപകുതിയില്‍ പകരക്കാരായി ഇറങ്ങിയ ഫെര്‍ണാണേടാ ടോറസ്, യുവാന്‍ മാട്ട എന്നിവരും ഗോള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയിനിന്റെ സ്കോര്‍ പട്ടിക പൂര്‍ണമായി.

രണ്ടാംപകുതിയില്‍ ഇറ്റലി നടത്തിയ മുന്നേറ്റങ്ങള്‍ സ്പാനിഷ് ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഐകര്‍ കസിയസിനു മുന്നില്‍ ഫലംകണ്ടില്ല. മധ്യനിരയില്‍ ആന്ദ്രെസ് ഇനിയേസ്റ്റ- സാവി- ഡേവിഡ് സില്‍വ എന്നിവരുടെ മാസ്മരിക പ്രകടനമാണ് സ്‌പെയിനിനെ മികച്ച ജയത്തിലേക്കു നയിച്ചത്.



Keywords:  Euro 2012, Spain, Italy, Soccer, Football, World, Sports, Games 

Post a Comment