Follow KVARTHA on Google news Follow Us!
ad
Posts

കോടതിക്കെതിരെ അക്രമം അഴിച്ചുവിട്ട സി.പി.എം നടപടി അംഗീകരിക്കാനാവില്ല: പന്ന്യന്‍

വടകരയില്‍ കോടതിക്കെതിരെ കല്ലേറ് നടത്തിയ സി.പി.എം പ്രവര്‍ത്തകരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സമരത്തിനിടയില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ Guruvayoor, Pannyan Raveendran, CPM, T.P Chandrasekhar Murder Case
Pannyan Raveendran, Kerala
ഗുരുവായൂര്‍: വടകരയില്‍ കോടതിക്കെതിരെ കല്ലേറ് നടത്തിയ സി.പി.എം പ്രവര്‍ത്തകരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സമരത്തിനിടയില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ അവരെ നിയന്ത്രിക്കേണ്ടബാധ്യത നേതാക്കള്‍ക്കാണ് മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഈ മാതൃക പുലര്‍ത്തിയവരാണ്. ബഹുജന സമരങ്ങള്‍ വഴിതെറ്റാതെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വവും നേതാക്കള്‍ക്കുണ്ട്.

ടി.പി വധക്കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെ വടകര കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനിടയിലാണ് കോടതിക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞത്. ടി.പി ചന്ദ്രശേഖരനെ വധിച്ച പ്രശ്‌നത്തിലും പന്ന്യന്‍ രവിന്ദ്രന്‍ സി.പി.എമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ഒരു സി.പി.ഐ എം.എല്‍.എ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ യഥാര്‍ത്ഥ കുലംകുത്തികള്‍ സി.പി.എമ്മാണെന്നും ആരോപിച്ചിരുന്നു.

വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം ഉടന്‍ തീര്‍ക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. തര്‍ക്കം തെരുവിലിറക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം ഗുരുവായൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി.എസും പിണറായിയും കേരളത്തിലെ പ്രമുഖ നേതാക്കളാണ്. ഇരുവരും തമ്മിലുള്ള തര്‍ക്കം കേരളീയര്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ യോജിച്ച പ്രവര്‍ത്തനമാണ് കാലം ആവശ്യപ്പെടുന്നത്. അതില്ലാതെ പോയതാണ് നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി. കൂടുതല്‍ വോട്ട് നേടാന്‍ ഇടയാക്കിയത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതുപക്ഷം യോജിച്ചുനില്‍ക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുന്നതും ഒന്നാം യു.പി.എ. സര്‍ക്കാറില്‍ പങ്കാളിയാവാന്‍ തീരുമാനിച്ചതിനെയും ഒരേ പോലെ കാണരുത്. കോണ്‍ഗ്രസ് സഖ്യത്തിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതായപ്പോള്‍ ബി.ജെ.പി. അധികാരത്തിലേറാതിരിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സി.പി.എം. നേതാക്കള്‍ക്കെതിരെ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കുന്ന നിയമം എന്തുകൊണ്ട് കോണ്‍ഗ്രസിലെ കെ. സുധാകരനും, ലീഗിലെ ബഷീറിനുമെതിരെ സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടതാപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Guruvayoor, Pannyan Raveendran, CPM, T.P Chandrasekhar Murder Case 


Post a Comment