Follow KVARTHA on Google news Follow Us!
ad
Posts

ഹിന്ദി നടന്‍ സുഹൈല്‍ ഖാന്റെ കാര്‍കയറി 70 കാരി മരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സുഹൈല്‍ ഖാന്റെ ആഡംബര കാര്‍ ദേഹത്ത് കയറിയിറങ്ങി ചന്ദന്‍ ബാല എന്ന 70 കാരി Actor, Sohail Khan, Car, Accident, Death, Mumbai, Chandra Bala
Actor Sohail Khan's car
മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സുഹൈല്‍ ഖാന്റെ ആഡംബര കാര്‍ ദേഹത്ത് കയറിയിറങ്ങി ചന്ദന്‍ ബാല എന്ന 70 കാരി ദാരുണമായി മരിച്ചു.

ഞായറാഴ്ച രാത്രി 11 മണിയോടെ ബാന്ദ്ര സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിന് സമീപമാണ് അപകടം നടന്നത്. തല്‍സമയം സുഹൈല്‍ ഖാന്‍ കാറിലുണ്ടായിരുന്നില്ല.

വൃദ്ധയെ തട്ടിയിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞു. സംഭവംകണ്ട് കുതിച്ചെത്തിയ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വൃദ്ധയെ ഭാഭ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ അത്യാസന്ന നിലയിലായ വൃദ്ധയ്ക്ക് ആശുപത്രിയില്‍വേണ്ട പരിചരണം നല്‍കിയില്ലെന്ന് പോലീസുകാരനും ഓട്ടോറിക്ഷ ഡ്രൈവറും പറഞ്ഞു. അപകടത്തിനുശേഷം നിര്‍ത്താതെപോയ കാര്‍ പോലീസ് ബന്തവസിലാക്കി. ഡ്രൈവര്‍ ധനജ്ഞയനെ അറസ്റ്റുചെയ്തു. വൈദ്യപരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

Keywords: Actor, Sohail Khan, Car, Accident, Death, Mumbai, Chandra Bala

Post a Comment