Follow KVARTHA on Google news Follow Us!
ad

കരക്കടിഞ്ഞ ഞണ്ടിനെ പാകം ചെയ്തു കഴിച്ച ഒരാള്‍ മരിച്ചു; ആറ് പേര്‍ ഗുരുതരാവസ്ഥയില്‍


തിരുവനന്തപുരം: ആക്കുളം കായലില്‍ കരക്കടിഞ്ഞ ഞണ്ടുകളെ പാകം ചെയ്തു കഴിച്ച ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സിലിഗുഡി സ്വദേശി അമാനൂര്‍(21) ആണ് മരിച്ചത്. ആറുപേരെ ഗുരുതരാവസ്ഥയില്‍ ഡെിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നസീര്‍(20) സദന്‍ (22), ജഹാംഗീര്‍(20), മുസ്താര്‍(19), താരാകുല്‍ അസ്ലാം(23), ജബ്ബാര്‍(21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിവിളയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇവര്‍.

ആക്കുളം കായലില്‍ കരക്കടിഞ്ഞ ഞണ്ടുകളെ പിടികൂടി വ്യാഴാഴ്ച രാത്രി ഇവര്‍ പാകം പെയ്ത് കഴിച്ചിരുന്നു. അര്‍ധരാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ പുലര്‍ച്ചെ മൂന്നു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അമാനൂര്‍ യാത്രാമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Crab curry, Dead, Obituary, Thiruvananthapuram, Kerala

Post a Comment