Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news
Showing posts with label Story. Show all posts
Showing posts with label Story. Show all posts

എഴുത്ത് അനുഭവിപ്പിക്കലാണ്; അതിന് സര്‍ഗാത്മകത വേണം

Written By kvarthaksd on Wednesday, May 08, 2013 | 7:16 am

പ്രതിഭാരാജന്‍

ജീവിതവും ഒരു ഡയറി എഴുത്താണല്ലോ. കാലം ഇടതടവില്ലാതെ അതെഴുതിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാന കാലത്തിനെ ദിവ്യ എന്ന കഥാപാത്രമാക്കിയുള്ള ഡയറി എഴുത്താണ് യു.കെ. കുമാരന്റെ 'ദിവ്യ ഇനിയും ഡയറി എഴുതുമോ' എന്ന കഥ. (ദേശാഭിമാനി 2013 വിഷു പതിപ്പ്) മികവുറ്റ അഞ്ച് കഥകളാല്‍ സമ്പന്നമാണ് ഇത്തവണത്തെ വിഷുപ്പതിപ്പ്.

കാലം ദിവ്യ എന്ന കഥാപാത്രത്തിന്റെ വേഷം ധരിച്ച്  സമൂഹത്തിനോടൊപ്പം വര്‍ത്തമാന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന മട്ടിലാണ് ഈ കഥ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലെ അനുഭവങ്ങള്‍ മിക്കതും  നമ്മുടേതുകൂടിയാവുന്നു.

ഞാന്‍ ഇന്നലെ തീവണ്ടിയില്‍ സഞ്ചരിക്കവെ, അന്ധനായ ഒരു വൃദ്ധന്‍ പാട്ടു പാടിക്കൊണ്ട് അടുത്തേക്ക് വന്നു. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്... അത്ര ഭംഗിയിലല്ലെങ്കിലും വയലാറിന്റെ ആ ഗാനത്തിനു വണ്ടിയുടെ താളവും, ഈണവുമായപ്പോള്‍ വിശപ്പിന്റെ നൊമ്പരമുണര്‍ത്തി ആ പാട്ട്. മൂളിപ്പാട്ട് പാടാനറിയാവുന്നവരുടെയടക്കം കരളലിയിക്കുന്ന പാട്ട്‌വേഷം.

എന്റെ അരികെ ജനാലിനോട് ചേര്‍ന്നിരിക്കുകയായിരുന്നയാള്‍ അയാളെ നോക്കി വല്ല വൃദ്ധസദനത്തിലും പോയി കഴിത്തു കൂടേ എന്ന് ഈര്‍ഷ്യയോടെ സ്വാഗതം പറയുന്നുണ്ടായിരുന്നു. നീട്ടി കുറിവലിച്ച്, ജുബ്ബയും, പൈജാമയും ധരിച്ച അയള്‍ പാട്ടുകാരനോടായി ഏന്തോ ഉച്ചത്തില്‍ കയര്‍ക്കുന്നതു കേട്ടു. ഏതോ ഒരു രാഗത്തിന്റെ പേരു പറഞ്ഞ് അതില്‍ ചൊല്ലാനറിയാമോ എന്നു ചോദിക്കുകയായിരുന്നു അയാള്‍. അന്ധന്‍ അയാള്‍ ആവശ്യപ്പെട്ട രാഗത്തില്‍ കീര്‍ത്തനം ആലപിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.

പാടി തീര്‍ന്നപ്പോള്‍ അയാളുടെ കൈതൊട്ട് സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് എന്തേ ശാസ്ത്രിയ സംഗിതം അഭ്യസിച്ചിട്ടും പാടാന്‍ മെനക്കെടാത്തതെന്ന് വ്യസനത്തോടെ ചോദിച്ചു. 'അതിനു മാര്‍ക്കറ്റില്ല സാറെ' എന്നായിരുന്നു മറുപടി. പാടാനാജ്ഞാപിച്ചതല്ലാതെ ജുബ്ബയിട്ടയാള്‍ പാട്ടു ശ്രദ്ധിച്ചില്ല. പുറത്തേക്കു നോക്കി ഇരുന്നതേ ഉള്ളു. അയാള്‍ക്ക് അപ്പോഴും പുച്ഛം മാറിയിട്ടില്ലായിരുന്നു. ഒന്നും കൈയ്യില്‍ വെച്ചു കൊടുത്തുമില്ല. കണ്ണില്ലാത്തതു കാരണം വൃദ്ധനത് മനസ്സിലായിക്കാണില്ല.

സാഹിത്യത്തിലെ പല നല്ല കൃതികള്‍ക്കും ഈ അവസ്ഥയുണ്ടെന്ന സച്ചിതാനന്ദന്റെ പ്രസ്താവന ഓര്‍മയില്‍ ഓടിയെത്തിയ നിമിഷം. അടുക്കളക്കാര്യവും അമ്മായിപ്പോരിലും അവസാനിക്കുന്ന എഴുത്തിനു പ്രിയമേറുന്ന ഘട്ടത്തിലാണ് മേടച്ചൂടില്‍ തണുത്ത കാറ്റുമായി ദേശാഭിമാനിയില്‍ അഞ്ച് കഥകള്‍ പിറന്നത്. അതില്‍ ഒന്നാണ് യു.കെ കുമാരന്റേത്.
Story, Train, Song, Deshabhimani, Woman, Couples, Marriage, Article

'വിദ്യ ഇനി ഡയറി എഴുതുമോ' എന്ന കഥയിലും തീവണ്ടിയില്‍ ഞാന്‍ കണ്ട സന്ദര്‍ഭത്തിന്റെ  ആവര്‍ത്തനമുണ്ട്. എരിഞ്ഞടങ്ങി കൊഴിഞ്ഞു പോകുന്ന ഓരോ ദിവസത്തിന്റെയും, അതിലൂടെ കടന്നു പോകുന്നവരുടേയും കഥ പറഞ്ഞിരിക്കുന്നു അദ്ദേഹം.

കഥ അവസാനിക്കുന്നതിങ്ങനെ. കഥാ നായിക തീവണ്ടി ആഫീസില്‍ വെയിറ്റിങ്ങ് മുറിയില്‍ കാത്തു നില്‍ക്കുന്നു. വണ്ടി വരാന്‍ ഇനിയും വൈകും. കൂടെ രണ്ടു കുട്ടികളേയും തൂക്കി ഒരു അമ്മ വന്നു. കുട്ടികള്‍ക്ക് പലതിനേക്കുറിച്ചും സംശയം. വിശദമായി പറഞ്ഞു കൊടുക്കുന്ന അമ്മ . കഥ പിന്നെയും വലിച്ചു നീട്ടിയോ എന്നറിയില്ല, വണ്ടി പുഴയുടെ നടുവിലെത്തുമ്പോള്‍ അമ്മ കുട്ടികളെ പുഴയിലേക്ക് തള്ളിയിട്ട് സ്വയം എടുത്തു ചാടി ഇല്ലാതാവുന്നതോടെ കഥയുടെ തിരശീല  വീഴുന്നു.

ഈ മരണം വായനക്കാരനെ അസ്വസ്ഥനാക്കുന്നു. പദങ്ങള്‍ കൊണ്ട് ഭാവങ്ങള്‍ സൃഷ്ടിച്ച് വായനക്കാരനെ അതിന്റെ മാന്ത്രിക വലയത്തിനകത്ത് പത്മവ്യൂഹം തീര്‍ത്ത് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭ്രമിപ്പിക്കുന്നു കഥാകൃത്ത്. മരണത്തേക്കാള്‍ ഭീകരമായ സംഭവമുണ്ട് ലോകത്ത് എന്ന് ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് യു.കെ. കുമാരന്‍. തന്റെയും മക്കളുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴുമ്പോള്‍ മരണത്തെ സമീപിച്ച സ്ത്രി സമൂഹത്തിലെ വൈവാവിക കുടുംബ ബന്ധത്തിലെ അവസ്ഥാന്തരങ്ങളെ തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണിവിടെ. മിക്ക വിവാഹവും സ്‌നേഹത്തില്‍ അടിയുറച്ചതാകുന്നില്ല. പ്രേമ വിവാഹം പ്രത്യേകിച്ച്.

എത്ര മാത്രം പരസ്പരം സ്‌നേഹിച്ചാലും ദിവസങ്ങള്‍, മാസങ്ങള്‍ കൊണ്ട് പരസ്പരം നഗ്നതയിലെ ലൈംഗീകത ഊറ്റിക്കുടിച്ച് നഗ്നദേഹത്തോടുള്ള ദാഹം കെടുന്നതോടെ ദമ്പതികള്‍ തമ്മിലുള്ള പ്രണയമില്ലാതാകുന്നു. പിന്നെ മിക്കവരുടെയും ചിന്തകള്‍, മനസിന്റെ വ്യാപനങ്ങള്‍ എന്നിവ രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്നു. സ്വപ്നങ്ങള്‍ വഴിമാറി സഞ്ചരിക്കുന്നു. നഗ്നതയെയല്ലാതെ ഭാര്യയെ പ്രണയിക്കാനൊരുമ്പെടുന്നില്ല ദാമ്പത്യം.

വിവാഹാനന്തര പ്രണയം നൈമിഷികമാകുന്നത് ഒടുവില്‍ മരണത്തിലേക്കെത്തിച്ചേരുന്നതിനെ ഈ കഥ ഭീതിദായകമായി ആവിഷ്‌കരിച്ചിരിക്കുന്നു. ദമ്പതികള്‍ പരസ്പരം പ്രണയിക്കാന്‍ കൂട്ടാക്കാത്ത പുതു ലോക ചിന്തയോടുള്ള ചോദ്യവുമായാണ് ആത്മഹത്യയില്‍ അവസാനിക്കുന്ന യു.കെ. കുമാരന്റെ കഥ അവസാനിക്കുന്നത്.

ഈ ആഴ്ച്ച വായിച്ച കഥയില്‍ മനസിനെ പിടിച്ചിരുത്തിയ മറ്റൊരെണ്ണം (പുനര്‍ വായന) സി.വി. ശ്രീരാമന്റെ ഇരിക്കപ്പിണ്ഡമാണ് (ശ്രീരാമന്റെ സുവര്‍ണ കഥകള്‍) . കഥ നടക്കുന്നത് ഉത്തരേന്ത്യയില്‍. കഥാ നായികയായ മലയാളി സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതിനാല്‍ കൊച്ചുകുട്ടിയായ മകനുമൊരുമിച്ച് ഭര്‍ത്താവിന് ഇരിക്കപിണ്ഡം വെക്കാന്‍ ബുദ്ധഗയക്കടുത്തുള്ള വിഷ്ണു പാദ ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി.

അര്‍ത്ഥമറിയാത്ത സംസ്‌കൃത ശ്ലോകം ഏറ്റു ചെല്ലുന്ന കുട്ടി അച്ഛന് പുണ്യത്തിനായി ചടങ്ങിനിരുന്നു കൊടുക്കുമ്പോള്‍ സഹപ്രവര്‍ത്തകനായ തന്റെ കാമുകനുമായി ശൃംഗരിക്കുന്ന കാഴ്ച ദാമ്പത്യ ജീവിതത്തിലെ പ്രണയത്തിലെ അര്‍ത്ഥ ശൂന്യതയെ വെളിവാക്കുന്ന വിധം ആവിഷ്‌ക്കരിച്ചിരിക്കുന്നു സി.വി. ശ്രീരാമന്‍. കാലത്തിന്റെ കൈയ്യുളിയുപയാഗിച്ച് ഭംഗിയായി കൊത്തിമിനുക്കിയ കുമാരന്റെ കഥയും ഇതിനോട് കിടപിടിക്കും.

Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News.
Prathibha Rajan
(Writer)
സര്‍ഗാത്മകതയിലൂടെ മാത്രമെ വായനയെ അനുഭാവപ്പെടുത്തലാക്കി മാറ്റാനാവുകയുള്ളു. അനുഭവിപ്പിക്കലാണ് സൃഷ്ടിയുടെ പ്രഥമമായ കടമയെങ്കില്‍ ഈ രണ്ടു കഥകളും അതിന്റെ കൃത്യം നിര്‍വഹിച്ചിരിക്കുന്നു.

Keywords: Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:16 am | 0 comments

കറക്കിക്കുത്തില്‍ കിട്ടിയ രണ്ടാം റാങ്ക്

Written By kvarthakgd1 on Saturday, April 27, 2013 | 6:30 am

മനോജ്

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസില്‍ ഞാനായിരുന്നു സ്‌കൂള്‍ ഫസ്റ്റ്. ആ സമയങ്ങളിലൊക്കെ ഞാനും എന്റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം. ഞങ്ങളില്‍ ഒരാള്‍ ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്‌കൂളിലെ സ്ഥിതി.

എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്റെ സുഹൃത്ത് നേരെ മറിച്ചായിരുന്നു. അവനു ശാസ്ത്രത്തിലും എനിക്ക് സാമൂഹ്യ പാഠത്തിലുമായിരുന്നു കൂടുതല്‍ മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്.

യുറീക്ക പരീക്ഷയ്ക്ക് പേര് കൊടുക്കേണ്ട ദിവസം. സയന്‍സില്‍ എന്റെ അറിവ് പരിമിതമായത് കൊണ്ട് ഞാന്‍ അതില്‍ താല്‍പര്യം കാണിച്ചില്ല. എന്നാല്‍ അതേ വിഷയത്തില്‍ നല്ല അറിവുള്ള എന്റെ കൂട്ടുകാരന്‍ പങ്കെടുക്കാന്‍ പേര് നല്‍കി. അതിന്റെ കൂടെ ഒരു പണി കൂടി ഒപ്പിച്ചു. കൂട്ടത്തില്‍ എന്റെ പേരും
നല്‍കി. എന്നാല്‍ ഞാന്‍ എഴുതില്ല എന്ന ദൃഢ നിശ്ചയമുള്ളതു കൊണ്ട് ഞാന്‍ അത് കാര്യമാക്കിയില്ല.

അവസാനം പരീക്ഷ ദിവസം വന്നെത്തി. എഴുതാന്‍ ഉദ്ദേശ്യമില്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും റെഫര്‍ ചെയ്തതുമില്ല. ക്ലാസ് നടക്കുന്നതിനിടയില്‍ സയന്‍സ് എടുക്കുന്ന ശ്രീദേവി ടീച്ചര്‍ വന്ന്, പരീക്ഷ എഴുതാനുള്ളവര്‍ മറ്റൊരു ഹാളില്‍ മാറി ഇരിക്കാന്‍ പറഞ്ഞു. എന്റെ സുഹൃത്ത് ഉള്‍പെടെ കുറച്ചു
പേര്‍ എഴുന്നേറ്റു പോയി. ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ മിണ്ടാതിരുന്നു.

വാതില്‍ക്കല്‍ വരെ പോയ ഗോകുല്‍ ഞാന്‍ കൂടെയില്ല എന്ന് കണ്ടു തിരിച്ചു വന്ന് എന്നെ വിളിച്ചു. ഞാന്‍ പക്ഷെ പോകാന്‍ കൂട്ടാക്കിയില്ല. 'എന്നാല്‍ ഞാനും എഴുതുന്നില്ല' എന്ന് പറഞ്ഞ് അവനും തിരിച്ചു
വന്നിരുന്നു. ഇതെല്ലാം കണ്ട് ക്ലാസ് ടീച്ചര്‍ വന്ന് കാര്യം തിരക്കിയപ്പോള്‍ അവന്‍ ഉള്ളതെല്ലാം പറഞ്ഞു. ഉടനെ ടീച്ചര്‍ എന്നോട് ചോദിച്ചു:

മനോജ് എന്താ എഴുതാത്തത്?
ഞാന്‍ ഒന്നും പ്രിപ്പയര്‍ ചെയ്തിട്ടില്ല. അത് കൊണ്ടാ.................: ഞാന്‍ പറഞ്ഞു.
അത് സാരമില്ല. അറിയാവുന്നത് മാത്രം എഴുതിയാല്‍ മതി. എന്ന് പറഞ്ഞ് ടീച്ചര്‍ ഞങ്ങള്‍ രണ്ടു പേരെയും ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു.
ഈശ്വരാ എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഈ കാര്യത്തില്‍ എന്റെ അറിവ് എനിക്കല്ലേ അറിയൂ... കഴിഞ്ഞ ദിവസം വരെ സ്‌കൂള്‍ ഫസ്റ്റ് എന്ന ഗമയില്‍ നടന്ന എനിക്ക് ഈ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയാലത്തെ അവസ്ഥ. ആരുടെയെങ്കിലും മുഖത്ത് നോക്കാന്‍ പറ്റുമോ ?
പ്രതീക്ഷിച്ച പോലെ പരീക്ഷയില്‍ ചോദിച്ചതെല്ലാം കടു കട്ടിയായ ചോദ്യങ്ങള്‍ .......... എനിക്ക് ഒന്നിന്റെയും ഉത്തരം അറിയില്ല. ഓപ്ഷന്‍ മാത്രം എഴുതിയാല്‍ മതി. എ,ബി,സി,ഡി എന്നിങ്ങനെ................ ഒന്നും

അറിയാത്തത് കൊണ്ട് ഞാന്‍ കറക്കി കുത്താന്‍ നിശ്ചയിച്ചു. ആദ്യത്തേതിന് 'ബി' ഓപ്ഷന്‍ ഉത്തരമായി നല്‍കി. അടുത്തതിനു 'എ', അതിന്റെ അടുത്തതിനു'സി',പിന്നെ'ഡി' എന്നിങ്ങനെ.............
പരീക്ഷാ ഹാളില്‍ കേറുമ്പോള്‍ ഏതു പുസ്തകമാണ് ഞാന്‍ റെഫര്‍ ചെയ്തതെന്ന് കൂട്ടുകാര്‍ ചോദിച്ചിരുന്നു. ഞാന്‍ ഒന്നും റെഫര്‍ ചെയ്തില്ല എന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പഠിക്കുന്ന കുട്ടികള്‍ ഇപ്പോഴും
'ഞാന്‍ ഒന്നും പഠിച്ചിട്ടില്ല' എന്നാണല്ലോ, പറയുക................ ഞാന്‍ നുണ പറയുകയാണെന്ന് എല്ലാവരും കരുതി.

പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആരോടും ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല. എല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകരാന്‍ പോകുമ്പോള്‍ ഞാന്‍ എന്ത് പറയാന്‍?
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം.
സയന്‍സ് ക്ലാസിന്റെ അവസാനം എല്ലാവരും കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്റെ ഇടയില്‍ ശ്രീദേവി ടീച്ചര്‍ എന്നോട് പറഞ്ഞു. മനോജ്, ഞാന്‍ വിചാരിച്ച പോലെയല്ലല്ലോ.ടീച്ചറാണ് യുറീക്കയുടെ പേപ്പര്‍ നോക്കുന്നത് എന്നെനിക്കറിയാം. അതുകൊണ്ടു തന്നെ അറിയാതെ എന്റെ തല കുനിഞ്ഞു. വട്ട പൂജ്യമായിരിക്കും എന്റെ മാര്‍ക്ക് എന്നെനിക്കറിയാം. കൂട്ടുകാര്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്നെനിക്കു തോന്നി.

അപ്പോഴേക്കും ടീച്ചറുടെ അടുത്ത വാക്കുകള്‍ എന്റെ ചെവികളില്‍ മുഴങ്ങി. ഈ പ്രാവശ്യം മനോജിനാണ് സ്‌കൂള്‍ തലത്തില്‍ രണ്ടാം റാങ്ക്. കഴിഞ്ഞ വര്‍ഷം നമ്മുടെ സ്‌കൂളിനു വേണ്ടി ജില്ലാ തല ശാസ്ത്ര അഭിരുചി പരീക്ഷയില്‍ പങ്കെടുത്ത സനിത്തിനെക്കാള്‍ രണ്ടു മാര്‍ക്ക് കുറവ്.
ഈശ്വരാ !!! എനിക്ക് ഞെട്ടലാണുണ്ടായത്. തോല്‍ക്കും എന്നുറപ്പിച്ച ഞാന്‍ സ്‌കൂള്‍ സെക്കന്റ്....!! പക്ഷെ ഞാന്‍ ആ നടുക്കമൊന്നും പുറത്തു കാണിക്കാതെ ഇതെല്ലാം ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണെന്ന മട്ടില്‍ ഇരുന്നു.

Story, School, Examination, Rank, Teacher, Manoj, Friend, Mark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.ഗോകുലിനു വളരെ കുറച്ചു മാര്‍ക്കേയുള്ളൂ. ഏതായാലും സനിത്ത് സ്‌കൂള്‍ മാറി പോകുന്നത് കൊണ്ട്, ജില്ലാ തലത്തിനു ഇക്കുറി മനോജാണ് പോകുന്നത്. ടീച്ചര്‍ വീണ്ടും പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. കറക്കി കുത്തി കുത്തി ഇവിടെ വരെയെത്തിയല്ലോ എന്നാണു ഞാന്‍ ചിന്തിച്ചത്. പലപ്പോഴും കഥയേക്കാള്‍ വിചിത്രമാണല്ലോ ജീവിതം എന്ന് എനിക്ക് തോന്നി. അടുത്ത ദിവസം, സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച് ഹെഡ്മിസ്‌ട്രെസ് എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്ന് അഭിനന്ദിച്ചു. പിന്നീട്

എന്ത് സംശയത്തിനും സനിത്ത് എന്നെ സമീപിക്കാന്‍ തുടങ്ങി. അവന്റെ കണ്ണില്‍, അവനേക്കാള്‍ വെറും രണ്ടു മാര്‍ക്ക് പുറകിലാണല്ലോ ഞാന്‍................ഞാനോ കഥയറിയാതെ ആട്ടം കാണുകയും....................


Keywords: Story, School, Examination, Rank, Teacher, Manoj, Friend, Mark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:30 am | 0 comments

നഗരകാഴ്ചകള്‍

Written By kvartha delta on Wednesday, January 16, 2013 | 8:40 am


(തുടര്‍ച്ച)പിന്നീട് കണ്ടത് പേരൂര്‍ക്കട ജങ്ഷനിലുള്ള തട്ടുകട എന്നുപറയാം. താഴറ്റം മുതല്‍ മുകളറ്റംവരെയുള്ള ആളുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വന്ന് ചായയും ലഘുഭക്ഷണവും വാങ്ങിക്കഴിക്കുന്നതു കാണാം. പെട്ടെന്നു പെട്ടെന്ന് പലഹാരങ്ങള്‍ തീരുന്നതുകാണാം. വൃശ്ചികത്തില്‍ ഓച്ചിറയില്‍ ഇരിക്കുന്ന ഈന്തപ്പഴം പോലെ. ഇടയ്ക്കിടെ ഈച്ചയും അരിക്കുന്നുണ്ടെങ്കിലും ആള്‍ക്കാര്‍ രുചിയോടുകൂടി വാങ്ങിക്കഴിക്കുന്നത് കാണാം. അങ്ങനെ ഒരു ദിവസം ഞാനും ഇതിന്റെ ഗുണം അറിയാനായി വാങ്ങിക്കഴിച്ചു. ചായയുടെയും ഈച്ചപ്പാതി പൊരിയുടെയും വില കൊടുത്തപ്പോള്‍ത്തന്നെ കഴിച്ചത് ആമാശയവും കഴിഞ്ഞ് ചെറുകുടലില്‍ വരെ എത്തി എന്നു തോന്നി.
Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House,
അങ്ങനെ സ്ഥിരമായി നിന്നു നിന്ന് ആ ജംങ്ഷനില്‍ എനിക്കും ഒരു ചെറിയ സ്ഥലം കിട്ടി. കാഴ്ചകള്‍ കണ്ടു നില്‍ക്കുവാന്‍ കഴിഞ്ഞു. അവിടെ ഒരു ചെരുപ്പുകുത്തിയ്ക്ക് മൂലയില്‍ ഒരു സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജോലി കാണുന്നവര്‍ക്ക് മോശം ആണെങ്കിലും അയാള്‍ മാന്യതയോടുകൂടി ചെയ്യുന്നുണ്ടായിരുന്നു. മിനിറ്റിനു മിനിറ്റിന് പൈസ വന്ന് നിറയുന്നതുകാണാം. ധാരാളം ആള്‍ക്കാര്‍ ചെരുപ്പ് തൈക്കുവാനെത്തിയിരുന്നു. അയാളും അഞ്ചര ആറ് മണിയാകുമ്പോള്‍ എല്ലാം ചുരുട്ടി മതിലിനു മുകളില്‍
വെച്ചിട്ടു വീടണയുമായിരുന്നു.

സ്ഥിരമായി കാണുന്ന മറ്റൊരു കാഴ്ച അഞ്ച് മണി കഴിയുമ്പോള്‍ തന്നെ ഞാന്‍ സ്ഥിരമായി എത്തിയിരുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ തട്ടടിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ അവിടെ എത്തുമായിരുന്നു. അതില്‍ ഒരാള്‍ കോണ്‍ട്രാക്ടര്‍ ആയിരിക്കുമെന്ന് തോന്നുന്നു. കഴുത്തില്‍ ഒരു മാലയും ഉണ്ട്. ബട്ടന്‍സ് തുറന്നിട്ടിരിക്കും. ബൈക്കില്‍ വരും. ചായ കുടിക്കും, മുറുക്കാന്‍ മേടിച്ച് ചവച്ച് നില്‍ക്കുമ്പോള്‍ അയാളുടെ ജോലിക്കാരായ കുറച്ചുചെറുപ്പക്കാരും എത്തുമായിരുന്നു. പിന്നീട് പണിയെപ്പറ്റിയുള്ള ചര്‍ച്ചകളും തമാശകളും പറഞ്ഞ് നില്‍ക്കും. ഞാനും അവിടെകൂടി അവരുടെ തമാശകളും മറ്റും കേട്ട് ഒരപരിചിതനെപ്പോലെ അവിടെ നില്‍ക്കുമായിരുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ 55-58 വയസ്സുള്ള ഒരു മാന്യനായ വ്യക്തി വരുന്നതുകാണാം. പെട്ടെന്ന് പേന എടുക്കുന്നു. എല്ലാവരും ഭവ്യതയോടുകൂടി 100 ന്റെ നോട്ടുകള്‍ എടുത്തുകൊടുക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നോക്കിയപ്പോള്‍ പൈസവാങ്ങിച്ചും അയാളുടെ ബുക്കില്‍ കുറിച്ച് വെക്കുന്നു. പലിശക്കാരനാണെന്ന് തോന്നി. ഇടയ്ക്ക് കൂടിനില്‍ക്കുന്ന ചെറുപ്പക്കാരുടെ ഇടയിലേയ്ക്ക് എത്തിനോക്കുമ്പോള്‍ എല്ലാവരും പൈസ കൊണ്ടുക്കൊടുക്കുകയും ചെയ്യുന്നു. വളരെ സ്‌നേഹത്തോടുകൂടി എല്ലാവരും പെരുമാറുന്നു.

ഞാന്‍ സ്ഥിരമായി പോയിനില്‍ക്കുന്ന മറ്റൊരിടമുണ്ടായിരുന്നു. ഒരു ബുക്ക് സ്റ്റാള്‍. അവിടെ ഒരു വിധം നല്ല കച്ചവടം ഉണ്ടായിരുന്നു. നഴ്‌സറി മുതല്‍ കോളജ് തലം വരെയുള്ള പഠനോപകരണങ്ങള്‍ ഉണ്ടായിരുന്നു. അവിടെ സന്ധ്യാനേരത്ത് ഒരു രക്ഷകര്‍ത്താവ് വളരെ ദു:ഖത്തോടെ വരുകയുണ്ടായി. അഞ്ചില്‍ പഠിക്കുന്ന മകന്റെ ആവശ്യമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചിത്രവും അദ്ദേഹത്തെകുറിച്ചുള്ള കുറെ വിവരങ്ങളും വേണമായിരുന്നു. പലസ്ഥലങ്ങളിലും അദേഹം ചിത്രം തിരക്കിനടന്നു കുഴഞ്ഞാണ് ഇവിടെയും എത്തിയത്. പക്ഷേ ഇവിടെയുമില്ലതാനും. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുകയാണ് ആ പിതാവ്.

ഇന്റര്‍നെറ്റില്‍ക്കാണും ഫോട്ടോയും ഡേറ്റയും എന്നുപറഞ്ഞപ്പോള്‍ പാവത്താനായ പിതാവ് ഇനി എങ്ങും പോകാന്‍ വയ്യ എന്ന നിലയില്‍ ഉറച്ചുനില്‍ക്കാനെ അദേഹത്തിനു കഴിഞ്ഞുള്ളു. ഇങ്ങനെയൊക്കെ ഒറ്റ ദിവസം കൊണ്ട് ഡേറ്റയും ഫോട്ടോയുമെല്ലാം വേണമെന്നുപറഞ്ഞാല്‍ ഈ രക്ഷകര്‍ത്താവ് മാത്രമല്ല എല്ലാ രക്ഷകര്‍ത്താക്കളും കുഴഞ്ഞുപോകും. ഇതിനൊക്കെ ആരെയാണ് കുറ്റം പറയുക. പഠിക്കാന്‍ വിട്ട കുട്ടിയെയോ അതോ രക്ഷകര്‍ത്താവായ തന്നെയോ? അതോ ടീച്ചര്‍മാരെയോ. അതോ സര്‍ക്കാരിനെയോ? ഏത് സര്‍ക്കാര്‍ വന്നാലും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കിടക്കപ്പൊറുതിയില്ലാതെ ആകുകയാണോ? ആരു ആരോട് പറയാന്‍? ആരു കേള്‍ക്കാന്‍? ആരു ഉത്തരം നല്‍കും? ആ കഥകള്‍ അങ്ങനെ നീണ്ടു പോകുന്നു.

പേരൂര്‍ക്കടയില്‍ ചില ബസുകള്‍ക്ക് അവസാന സ്‌റ്റോപ്പായിരുന്നു. പാവം െ്രെഡവര്‍മാര്‍ സൈഡൊതുക്കി ചായകുടിക്കാന്‍ പോകും. അപ്പോള്‍ ട്രാഫിക് പോലീസ് ഇടപെട്ട് വീണ്ടും ഒതുക്കുക പതിവ് കാഴ്ചയായിരുന്നു. ചില ബസുകളില്‍ വനിതാ കണ്ടക്ടര്‍മാരായിരുന്നു. അവര്‍ക്കുവേണ്ട സഹായം െ്രെഡവര്‍മാര്‍ ചെയ്തുകൊടുക്കുന്നതുകാണാം. ഓരോ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരുടെ ഒത്തൊരുമ കാഴ്ചക്കാരനായ എനിക്ക് സന്തോഷം തരുന്നതായിരുന്നു.

ഇതൊക്കെ ആണെങ്കിലും സിറ്റിയിലെ ജീവിതം ബോറഡിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അതിനു കാരണം എനിക്ക് പ്രത്യേകിച്ച് പണിയൊന്നും തന്നെ ഇല്ലാത്തതായിരിക്കാം. എങ്കിലും പരസ്പര ബന്ധമില്ലെങ്കില്‍ത്തന്നെയും ബാറിലും മറ്റും പോകുന്നതിന് അയല്‍ക്കാര്‍ ഒരുമിച്ച് ഓട്ടോയില്‍ പോകുന്നത് കാണാം. വീട്ടില്‍ വണ്ടിയുള്ളവരും നടക്കാനെന്ന് വ്യാജേന ഇറങ്ങി അല്പദൂരം ചെന്നിട്ടാണ് ഓട്ടോപിടിച്ച് കവടിയാറിലും മറ്റുമുള്ള ബാറില്‍ പോകുന്നത്. വരുമ്പോഴും അല്പദൂരം ഇറങ്ങിനടന്ന് വരുന്നത് കാണാം. പൂച്ച പാലുകുടിക്കുന്നതുപോലെയുള്ള കാഴ്ചകളായിരുന്നു ഇത്. എല്ലാം വേറിട്ട കാഴ്ചകളായി എനിക്ക് തോന്നി.

മറ്റൊരനുഭവം കവടിയാറിനടുത്തുള്ള ബാറിന്റ അടുത്തുനിന്നും ഒരു വ്യക്തിയെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. മദ്യപിച്ചിട്ടുണ്ടെന്നും, ബാറില്‍ നിന്നും ഇറങ്ങിയതാണെന്നും തെറ്റിദ്ധരിച്ചാണ് കൊണ്ടുപോയത്. സംഭവം ആള്‍ സ്‌ക്കൂട്ടറില്‍ വന്നതാണ്. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും ഇന്‍സുലിന്‍ വാങ്ങാന്‍ പോയിട്ട് വന്ന് വണ്ടിയില്‍ കയറിയപ്പോള്‍ ആണ് പോലീസ് പിടിച്ചത്. ജീപ്പിലിരുന്ന് കാര്യം തിരക്കിയപ്പോഴാണ് ജോലി സെക്രട്ടറിയേറ്റിലാണെന്നും മരുന്നു വാങ്ങാന്‍ വന്നതാണെന്നും പോലീസ് അറിയുന്നത്.

അപ്പോള്‍ അബദ്ധം മനസ്സിലാക്കി പോലീസ് തിരികെകൊണ്ടുവിടുകയും ചെയ്തു. ഈ വാര്‍ത്ത പേപ്പറില്‍ വന്നു. ഇതു നമ്മുടെ ബന്ധു മകനെ വായിച്ചു കേള്‍പ്പിക്കുകയാണ്. സ്വന്തമായി വായിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇതെല്ലാം കേട്ടിട്ട് മകന്‍ അച്ഛനോട് ഒരു ചോദ്യം. അതുകൊണ്ടാണോ അച്ഛന്‍ ബാറില്‍ പോകുമ്പോള്‍ സ്‌ക്കൂട്ടര്‍ കൊണ്ടുപോകാതെ ഓട്ടോയില്‍ പോകുന്നത്? ഇതു കേട്ടിരുന്ന ഞാന്‍ ഓര്‍ത്തോര്‍ത്ത് ചിരിച്ചുപോയി.

സിറ്റിയിലെ മറ്റൊരു ജീവിതം. എല്ലാവരും ഏതു തൊഴിലിനു പോകുകയും ചെയ്യും. 85 ശതമാനം ആള്‍ക്കാരും കഴിവതും ജോലിക്ക് പോകാന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കൈത്തൊഴിലിനും കടയിലും മറ്റും പോകാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് എന്റെ നാട്ടിലെ (ഗ്രാമങ്ങളിലെ) ആളുകള്‍ സ്വന്തമായി ജോലിക്കു പോകുകയുമില്ല മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കുകയുമില്ല.

അഥവാ ജോലിക്ക് പോയാല്‍ വൈകിട്ട് (കുലിക്കിക്കുത്ത്) അതായത് പിരിവിട്ട് മദ്യസേവ നടത്താറാണ് പതിവ്. കുറച്ച് ആള്‍ക്കാര്‍ അടുത്തുള്ള ചായക്കടയില്‍ കയറി ഇരുന്ന് മറ്റുള്ളവരെ ദുഷിക്കുന്നതാണ് ഏറ്റവും വലിയ ഹോബി. മറ്റു ചിലര്‍ മറ്റുള്ളവരെ വെട്ടിച്ച് ജീവിക്കുന്നു. സ്ത്രീകള്‍ പരദൂഷണം പറഞ്ഞും. തൊഴിലുറപ്പാണെന്ന് പറഞ്ഞ് നടക്കുന്നു. നാക്കിനും തൊഴിലിനും ഒരു ഉറപ്പുമില്ലാതെ തൊഴിലുറപ്പുമായിട്ട് നടന്ന് കാശുമേടിക്കുകയും ചെയ്യുന്നു. ചിലര്‍ പരദൂഷണം പറയുന്നതിന് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കണമെന്നുള്ള അഭിപ്രായക്കാരാണ്. അതും വളരെ അകലെയല്ലാതെ നടപ്പാക്കേണ്ടി വരുന്നതുമാണ്.

Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House, -പ്രവീണ്‍ കൃഷ്ണന്‍, ബഹ്‌റിന്‍

Part 1:
ഒരു വെക്കേഷന്‍ അനുഭവം: അറസ്റ്റുവാറണ്ട്

Keywords: Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House, Job, Driver, Students, Bar, Copy, Labor, Market, Tea, Police, Auto, Days, Leave.
8:40 am | 0 comments

ഒരു വെക്കേഷന്‍ അനുഭവം: അറസ്റ്റുവാറണ്ട്

Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House,
ണലാരണ്യത്തില്‍ വര്‍ഷങ്ങളായി കഷ്ടപ്പെട്ട് കുറച്ച് സമ്പാദ്യവുമായി ഒരുപാടു പ്രതീക്ഷകളോടെ നാട്ടിലെത്തി വിവാഹിതനായ ഒരു ചെറുപ്പക്കാരന്‍. നിര്‍ഭാഗ്യമെന്ന് പറയട്ടെ അവധികഴിഞ്ഞ് പോയി തിരികെ അദ്ദേഹമെത്തുന്നത് വിവാഹമോചനത്തിനായാണ്. അങ്ങനെ അദ്ദേഹത്തിന് കുറച്ചുനാള്‍ വീട് വിട്ട് നില്‍ക്കേണ്ടിവന്നു. ആ കാലയളവില്‍ താന്‍കണ്ട നഗരക്കാഴ്ചകളാണ് ഈ വെക്കേഷന്‍ അനുഭവം.
ജാമ്യം ഇല്ലാതെ നാട്ടില്‍ ഇറങ്ങിയാല്‍ അറസ്റ്റുചെയ്യും. പക്ഷേ ജാമ്യം എടുക്കണമെങ്കില്‍ ആളു നാട്ടില്‍ എത്തണം.

രണ്ടും കല്‍പിച്ച് നാട്ടില്‍ ഇറങ്ങുവാന്‍ തീരുമാനിക്കുന്നു. പക്ഷേ ടിക്കറ്റ് എടുക്കണം. സീസണ്‍ ആയതിനാല്‍ ടിക്കറ്റിനു ചാര്‍ജ്ജ് കൂടുതല്‍ വേണം. വില കുറഞ്ഞ ടിക്കറ്റിനായി നെറ്റില്‍ പരതി കിട്ടിയതും ഡേറ്റുള്ളതുമായ ടിക്കറ്റ് സെലക്റ്റു ചെയ്തു. ദുബൈ എമിറേറ്റ്‌സിന്റെ ടിക്കറ്റു ബുക്കു ചെയ്തു.
ടിക്കറ്റ് എടുത്തുതന്നത് മറ്റൊരാള്‍ വശമാണ്. ജൂലൈ നാലിനുള്ള ടിക്കറ്റില്‍ സാധനങ്ങള്‍ കുറവാണെങ്കിലും ഉള്ളതുമായി യാത്ര ആരംഭിച്ചു. ഹാന്‍ഡ് ബാഗ് ഉള്‍പ്പെടെ 28 കിലോ ആയതുകൊണ്ട് രണ്ടു ബാഗുകളുമായാണ് പോയത്.

എയര്‍പോര്‍ട്ടില്‍ ചെക്കിന്റെ തന്നെ ഹാന്‍ഡ്ബാഗ് വേണമെന്നും ഏഴ് കിലോ അതില്‍ ആക്കണമെന്നും പറഞ്ഞു. 4.5 ദിനാര്‍ കൊടുത്തു ഒരു ഹാന്‍ഡ്ബാഗ് മേടിച്ചു. അതില്‍ വെപ്രാളം പിടിച്ച് രണ്ടു ബാഗില്‍ നിന്നും കുറെശ്ശെയായി സാധനങ്ങള്‍ മാറ്റി. അങ്ങനെ യാത്ര ആരംഭിച്ചു. ഡ്യൂട്ടിഫ്രീയില്‍ പോകാതെ നേരേ വെയിറ്റിംങ് റൂമില്‍ പോയിരുന്നു. അങ്ങനെ ഫ്‌ളൈറ്റിന്റെ സമയം ആയപ്പോള്‍ ഇറങ്ങി. ഫ്‌ളൈറ്റില്‍ കടന്നുകൂടി. വാലറ്റത്തുള്ള സീറ്റാണ് എനിക്ക് കിട്ടിയത്. ബാത്ത് റൂമിന്റെ അരികില്‍ അങ്ങനെ വല്ലവിധത്തിലും തിരുവനന്തപുരത്ത് നാലരമണിക്ക് എത്തി.

വീണ്ടും ചെക്കിങിന്റെ ഊഴമായി. അങ്ങനെ നീണ്ട ഒരു ക്യൂവില്‍ നിന്നും ചെക്കിങ് കഴിഞ്ഞു പുറത്തിറങ്ങിയതു നിന്നൊരു പരുവമായശേഷം. അപ്പോള്‍ അഞ്ചരമണി. ഒരു ചെറിയ ഭയത്തോടുകൂടി ഞാന്‍ വെളിയില്‍ വന്നു. പോലീസുകാര്‍ അറസ്റ്റുചെയ്യാന്‍ കാത്തുനില്‍ക്കുമെന്നു കരുതി. എങ്കിലും ആരെയും കണ്ടില്ല. കണ്ടതു എന്റെ രാജന്‍ കൊച്ചച്ചനെയും ഓമനക്കുഞ്ഞമ്മയെയും വയ്യാത്ത കണ്ണുവിനെയും ആണ്. അങ്ങനെ സന്തോഷത്തോടെയും ചെറിയ പേടിയോടുംകൂടി അവരൊടൊപ്പം യാത്രയായി. ഗള്‍ഫിലെ കഥകളും നാട്ടിലെ കഥകളും പറഞ്ഞു അരമണിക്കുറിനുള്ളില്‍ പേരൂര്‍ക്കടയിലുള്ള വീട്ടില്‍ എത്തിച്ചേര്‍ന്നു. കുറച്ചുനേരം ഇരുന്നതിനുശേഷം കുളിക്കുകയും കുറച്ചുസമയം വിശ്രമിക്കുകയും ചെയ്തു.

ഇതിനിടയില്‍ സുഖമായി എത്തിച്ചേര്‍ന്നുവെന്ന് അച്ഛനെയും അമ്മയെയും വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് ഓരോ ദിവസങ്ങള്‍ തള്ളിനീക്കുന്നതിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാവരുമായി ഓരോ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. പേപ്പര്‍വായിച്ചും ടി.വി. കണ്ടിരുന്നും മടുത്തു. ഇടയ്ക്ക് അനുജനൊപ്പം എഫ്.എം റേഡിയോ കേട്ടും നെറ്റില്‍ നോക്കിയും സമയം കളഞ്ഞു. അങ്ങനെ അടുത്തുള്ള ശ്രീകൃഷ്ണ അമ്പലത്തിലും ഗണപതിയുടെ അമ്പലത്തിലുമൊക്കെ വൈകുന്നേരങ്ങളില്‍ പോകുമായിരുന്നു. അങ്ങനെ തിരുവനന്തപുരം പട്ടണത്തിലെ ഒരു കോണിലുള്ള പേരൂര്‍ക്കടയിലെ കുറച്ചു ദൃശ്യങ്ങള്‍ കണ്ടു നടന്നു.
വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങും. അടുത്തുള്ള വലിയ പേരൂര്‍ക്കട സഹകരണ സംഘത്തിന്റെ സമീപത്തായി വലിയ മാര്‍ക്കറ്റുമുണ്ടായിരുന്നു.

അവിടെയും പോയി നടക്കാറുണ്ടായിരുന്നു. അവിടുത്തെ കാഴ്ചകള്‍ എന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. ഓരോ ചെറിയ ചെറിയ പാത്രങ്ങളില്‍ 2530 മുളകുകള്‍,1012 ചക്കച്ചുളകള്‍, മറ്റൊരെണ്ണത്തില്‍ ചക്കക്കുരുകള്‍, 45 പാവക്കകള്‍, മുരിങ്ങകള്‍ എല്ലാത്തിനും അഞ്ച് രൂപ, പത്തുരൂപ, ഇരുപതുരൂപ നിരക്കുകള്‍ ആയിരുന്നു. കൂടാതെ നാളികേരം ചിലപ്പോള്‍ 10 നും 12 നും ഒക്കെ കൊടുക്കുന്നത് കാണാം. ഇതു കാണാന്‍ വലിയ രസമാണ്. പല പല ആള്‍ക്കാര്‍ വന്നു വാങ്ങുന്നതുകാണാം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇങ്ങനെ വില്‍ക്കുന്നതുകാണാം. വാഴപ്പിണ്ടിയും കൂമ്പും വരെ കച്ചവടമുണ്ടായിരുന്നു. സാമ്പാറിനുള്ളത് പ്രത്യേകം. ഇത് മേടിച്ചാലേ കറിവേപ്പില ഫ്രീയായി കൊടുക്കുകയുള്ളു.

പിന്നീടുള്ളത് ചിക്കന്‍ സെന്ററുകളാണ്. കോഴിയുടെ കരച്ചിലും, കാഷ്ടത്തിന്റെ വാടയും, ചോരയുടെ മണവും ഇതൊക്കെക്കൂടെ ഒത്തുചേര്‍ന്ന ശബ്ദമണ മിശ്രിതമായ ഒരു കാഴ്ചയായിരുന്നു. ബഹുജനം പലവിധമെന്നു പറയുന്നമാതിരി തൂപ്പുകാര്‍, ഭിക്ഷക്കാര്‍, തോട്ടിക്കാര്‍, ദുഷിപ്പുകാര്‍, ഒരു പണിയുമില്ലാതെ മാര്‍ഗതടസ്സവും, മറ്റുള്ളവര്‍ക്ക് ശല്യമാകുന്നവര്‍. പിന്നെ ഒന്നും വാങ്ങാതെ വിലതിരക്കി ശല്യമുണ്ടാക്കി (എന്നെപ്പോലെ) കറങ്ങി കറങ്ങി നടക്കുന്നവര്‍. ടീച്ചര്‍മാര്‍, പോസ്‌റ്റോഫീസുകാര്‍, അംഗനവാടിക്കാര്‍, വക്കീലന്മാര്‍, ട്രാന്‍സ് പോര്‍ട്ടുകാര്‍, വില്ലേജുകാര്‍, പോലീസുകാര്‍ അങ്ങനെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍. ഞാന്‍ കുറച്ചുപേരെ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇന്നു വരുന്നവരല്ല നാളെ വരുന്നത്. എന്തായാലും കുറച്ചുപേരെ സ്ഥിരമായി കാണുവാന്‍ പറ്റി. അവരുടെ രീതികളും ശൈലികളും ഞാന്‍ കണ്ടു.

ഒരു ദിവസം ഞാന്‍ മീന്‍ മാര്‍ക്കറ്റില്‍ക്കുടി പോകുമ്പോള്‍ അതായതു ഞാന്‍ മീന്‍ കാണാനായി പോയതാണ്. ഒരു മാന്യനായ ഉദ്യോഗസ്ഥന്‍ വലിയ കാര്യമായി മീന്‍ വില്‍ക്കുന്ന സ്ത്രീയുടെ അടുക്കല്‍ വന്നു മിനിനു വിലതിരക്കുന്നു. അതു നെമ്മീന്‍ ആയിരുന്നു. 300 രൂപ എന്നു പറഞ്ഞു. അതുകേട്ട മാന്യന്‍ ഇതു വളരെക്കുടുതലാണു വേണ്ടാ എന്നു പറഞ്ഞു. തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ആ സ്ത്രീയുടെ ഒരു കമന്റ് 'സര്‍' സാറിന്റെ മക്കളുടെ പുസ്തകത്തിനോ ബുക്കിനോ എന്തിനെങ്കിലും ഇത്രയും രൂപയെന്നു പറഞ്ഞു തിരികെ നടന്നു വാങ്ങിക്കാതെ പോകുമോ? പിന്നെ എന്താണ് വാങ്ങിച്ചാല്‍? ഇതു കേട്ട മാന്യന്‍ ഒന്നു ഞെട്ടി. പിന്നെ ഒന്നു ചിന്തിച്ചു. സ്ത്രീ ഇനി ചീത്തവിളിക്കുമോ എന്ന് ഭയന്നിട്ടായിരിക്കണം. അതായതു മുക്കുവസ്ത്രീയായതുകൊണ്ട് വായില്‍ വരുന്നത് വിളിച്ച് പറഞ്ഞാലോ എന്നു കരുതി, അതോ നാണംകെട്ടതുകൊണ്ടോ ആയിരിക്കാം കൈയില്‍ കരുതിയിരുന്ന സഞ്ചി പെട്ടെന്നു തുറന്നു വാങ്ങിക്കുന്ന രംഗമാണ് ഞാന്‍ കണ്ടത്. ഇത് ഓര്‍ത്തോര്‍ത്ത് ഞാന്‍ പലതവണ ചിരിക്കുമായിരുന്നു.

ഇതുപോലെ മറ്റൊരു സംഭവം, കാലം മാറിയതിന്റെ അതായത് ഡെവലപ്പ് മെന്റ് എന്നു വേണം കരുതാന്‍ എന്റെ പാസ് പോര്‍ട്ടിന്റെ കോപ്പി വക്കീലിന് അയച്ചുകൊടുക്കാനായി ഞാനും കൊച്ചച്ചനും കൂടി പോസ്‌റ്റോഫീസില്‍ പോയി. അവിടെ ചെന്നപ്പോള്‍ അവിടെ ജോലിയുള്ള മൂന്നുപേരും സ്ത്രീകളാണ്. അതില്‍ രണ്ടു ചെറുപ്പക്കാരികള്‍. അവര്‍ ഹാപ്പിയായിട്ടാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരത്ത് നാലോ അഞ്ചോ എഫ്.എം. ചാനലുകള്‍ ഉള്ളതുകൊണ്ടായിരിക്കണം റേഡിയോയിലൂടെ ഒഴുകുന്ന സംഗീതം കേട്ടു സുഖമായിട്ടുള്ള ജോലി. വീട്ടില്‍ പോലും ഇതുപേലെ പറ്റുകയില്ല. ഇന്ത്യാഗവണ്‍ മെന്റിന്റെ സ്ഥപനമാണ് എന്നതാണ് മറ്റൊരുകാര്യം. ഇത്രയൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും റേഡിയോ ഓഫായാല്‍ സംഘടനകള്‍ സമരത്തിനിറങ്ങുകയും ചെയ്യും എന്നതാണ് മറ്റൊരുകാര്യം.

മറ്റൊരു കഥ സ്‌നേഹനിധികളായ പൂച്ചകളെപ്പറ്റിപ്പറഞ്ഞ കഥയാണ്. അതും മീന്‍ മാര്‍ക്കറ്റില്‍ വെച്ച് പരിചയപ്പെട്ട ഒരു ചേച്ചിയില്‍ നിന്നും. അവരുടെ സ്വദേശം കൊട്ടാരക്കരയിലാണ്. അവര്‍ വഞ്ചിയൂര്‍ കോടതിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. അവര്‍ തിരുവനന്തപുരത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളുമായി കയറിവന്ന ഒരു പൂച്ച കുഞ്ഞുങ്ങളെ അവരെ ഏല്‍പ്പിച്ചതിനുശേഷം തള്ളപ്പൂച്ച മരിച്ചു. ഈ പൂച്ചക്കുട്ടികള്‍ ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് ചുറ്റും ചെന്ന് കരഞ്ഞുകൊണ്ട് നില്‍ക്കും. അവര്‍ പോയിട്ട് വരുന്നതുവരെ മുറിയുടെ സൈഡില്‍ പോയി കിടക്കുവാന്‍ പറയും.

സ്വന്തം മക്കളെക്കാളും വളരെ സ്‌നേഹമുള്ള പൂച്ചക്കുട്ടികള്‍ ആയിരുന്നു. ഇപ്പോഴത്തെ കാലത്ത് സ്വന്തം മക്കള്‍ക്കുപോലും മാതാപിതാക്കളോട് ഇത്രയും സ്‌നേഹവും ബന്ധവുമില്ല. അതുകൊണ്ട് അവര്‍ വളരെ
സ്‌നേഹത്തോടെയാണ് അവയെ നോക്കിയത്. അവര്‍ ആ പൂച്ചക്കുട്ടികളെ സ്‌നേഹിച്ചു. ഇപ്പോഴത്തെക്കാലത്ത് മീനിന്റെ വില കാരണം പലരും വല്ലപ്പോഴും മാത്രമാണ് മീന്‍ വാങ്ങിക്കുന്നത്. സിറ്റിയില്‍ പൊതുവേ വില കൂടുതലാണ്. എന്നിട്ടും അവര്‍ കിലോയ്ക്ക് 50 രൂപാ മുതല്‍ അതിനു മുകളിലോട്ടുള്ള മത്സ്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവര്‍ മീന്‍ കഴിക്കാറില്ല. എന്നിട്ടും പൂച്ചക്കുട്ടികള്‍ക്ക് അവര്‍ മീന്‍ വാങ്ങിച്ചു കൊടുക്കുന്നു. അവരുടെ സ്‌നേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.


Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House,
-പ്രവീണ്‍ കൃഷ്ണന്‍, ബഹ്‌റിന്‍

Part 2:
നഗരകാഴ്ചകള്‍

Keywords: Fish, Shop, Bag, Children, Father, Teacher, Love, Cat, Government, Women,  House, Job, Driver, Students, Bar, Copy, Labor, Market, Tea, Police, Auto, Days, Leave.
8:30 am | 1 comments

രതി­യു­ടെ ക്യാന്‍­വാ­സ് രൂ­പ­ങ്ങള്‍

Written By kvartha delta on Thursday, December 20, 2012 | 10:25 am

Story, P. Jimshar, Paint, Artist, Window, Butterfly, Flower, Daughter, Father, Award.
സ്വപ്നങ്ങ­ളുടെ ഭൂത­കാ­ല­ങ്ങള്‍ക്കി­പ്പുറം ഇന്ന് വര്‍ത്ത­മാ­ന­ത്തിന്റെ അവ്യ­ക്ത­മായ ചില നിറ­ക്കൂ­ട്ടു­കള്‍ അയാ­ളുടെ മ­ന­സില്‍ അശാ­ന്തി­യുടെ മഹാ­പര്‍വതം സൃഷ്ടിച്ചു. വേലി­യേറ്റങ്ങള്‍ക്കും വേലി­യി­റ­ക്ക­ങ്ങള്‍ക്കു­മി­പ്പുറം കാല­ത്തിന്റെ മഹാ­പ്ര­വാഹം രചിച്ച പച്ച­യുടെ കഥയെ വീ­ണ്ടെടു­ക്കാന്‍ അയാള്‍ ഭഗീ­ര­ഥനെ ധ്യാനി­ച്ചു. യൗവ്വ­ന­ത്തിന്റെ പച്ചപ്പ് ചിത്ര­ങ്ങ­ളായി പിറന്ന് വീണ­പ്പോള്‍ വാമ­പാദം ചേര്‍ന്നു­നി­ന്നത് നിറ­ങ്ങളും ബ്രഷു­ക­ളു­മാ­യി­രു­ന്നു.

ജൈവി­­കത­യുടെ ഒരി­ക്കലും വറ്റാത്ത പച്ച­പ്പിനെ ക്യാന്‍വാ­സില്‍ വര­ഞ്ഞു­വെ­ക്കു­മ്പോള്‍ സ്ത്രീ-­പു­രുഷ കാമ­ന­ക­ളുടെ നിര്‍വൃതി അയാള്‍ അറി­ഞ്ഞി­രു­ന്നു. അയാള്‍ക്ക് പ്രണ­യി­നിയും ഭാര്യയും ചിത്ര­ങ്ങ­ളാ­യി­രു­ന്നു. മ­നസും ശരീ­രവും അയാള്‍ ചിത്ര­ങ്ങ­ളു­മായി പങ്കു­വെ­ച്ചു. ഇഷ്ട­പ്പെട്ട ചിത്രം വര­ഞ്ഞു­ക­ഴി­ഞ്ഞാല്‍ ലൈംഗി­ക­ബ­ന്ധ­ത്തിനു ശേഷ­മുള്ള സുഷു­പ്തി­യി­ലേക്ക്, സ്വര്‍ഗീ­യ­മായ ആന­ന്ദ­ത്തി­ലേക്ക് അയാള്‍ വീഴു­മാ­യി­രു­ന്നു.

പച്ചപ്പ് എന്നും അയാള്‍ക്ക് അട­ങ്ങാത്ത തൃഷ്ണ­യാ­യി­രു­ന്നു. പച്ചയെ തൊട്ടാണ് അയാള്‍ മോഹ­ങ്ങളെ നെയ്‌തെ­ടു­ത്ത­ത്. തന്റെ ഒറ്റ­മുറി വീടിന്റെ ജനാ­ല­യി­ലൂടെ ഭൂമി­യെ ക­ണ്ടു­കൊ­ണ്ട് അയാള്‍ പച്ച­തൊ­ട്ടു, ചിത്രം വര­ഞ്ഞു, സുഷു­പ്തിയെ വരി­ച്ചു. പൂമ്പാ­റ്റ­യായി അയാള്‍ പുനര്‍ജ­നി­ച്ചു. ജാല­ക­ത്തി­ന­പ്പു­റ­മുള്ള ആകാശ­ത്തിന്റെ അനന്ത­ത­യില്‍ അയാള്‍ പാറി­ന­ട­ന്നു. കടലും കാടും കണ്ടു. മിന്നാ­മി­നു­ങ്ങു­ക­ളോടും നക്ഷ­ത്ര­ങ്ങ­ളോടും കൂട്ടു­കൂടി. ചിത്ര­ശ­ല­ഭ­ങ്ങള്‍ ഉയ­ര­ങ്ങള്‍ കീഴ­ട­ക്കി.

ഒരു ശല­ഭ­മായി മാറാ­നുള്ള മാന്ത്രി­ക­ത­യാണ് തന്റെ ചിത്ര­ങ്ങ­ളുടെ ജീവ­നെന്ന് അയാള്‍ വിശ്വ­സി­ച്ചു. ചിത്ര­ങ്ങ­ളുടെ നക്ഷ­ത്ര­ലോ­കത്ത് അയാള്‍ പാറി­ന­ട­ന്നു. പൂക്ക­ളുടെ വൈവി­ധ്യ­ങ്ങ­ളില്‍ അഭി­ര­മിച്ച അയാള്‍ ഇട­ക്കെ­പ്പോഴോ ഒരു പൂവില്‍മാത്രം ഇരി­പ്പു­റ­പ്പി­ച്ചു. ആ പൂവി­ത­ളില്‍ അയാ­ളുടെ ചിറ­കു­കള്‍ പറ്റി­പ്പി­ടി­ച്ചു. അവ­ളി­ലേക്ക് ഒതു­ങ്ങി­ക്കൂ­ടു­മ്പോള്‍ ഒരു പൂവിനെ മാത്രം സ്‌നേഹിച്ച ശല­ഭ­ത്തിന്റെ അനി­വാ­ര്യ­മായ പത­ന­ത്തെ­ക്കു­റിച്ച് അയാള്‍ ഓര്‍ത്തി­ല്ല. ആദ്യ­മായി അയാള്‍ ജനാ­ലയ്ക്ക് അക­ത്തുള്ള ലോക­ത്തെ­ക്കു­റിച്ച് സ്വപ്നം­കണ്ടു.

അതൊരു തുടര്‍ക്ക­ഥ­യാ­കവെ അയാള്‍ തന്റെ ഒറ്റ­മുറി വീടിന്റെ ജാലകം കൊട്ടി­യ­ട­ച്ചു. തന്റെ പ്രിയ­പ്പെ­ട്ട­വ­ളുടെ ചിത്രം­മാത്രം വരച്ച് അയാള്‍ അവിടെ കഴി­ഞ്ഞു­കൂ­ടി. ഒറ്റമുറി വീടി­നു­ള്ളില്‍ ചെറിയ കുടും­ബ­ത്തിന്റെ വലിയ ലോകത്ത് അയാള്‍ ഒതു­ങ്ങി­ക്കൂ­ടാന്‍ തുട­ങ്ങി. പിറ­കി­ലേ­ക്കുള്ള യാത്രയ്ക്ക് ഒരു­ങ്ങിയ അയാള്‍ തന്റെ ജന­വാ­തി­ലു­കള്‍ കൊട്ടി­യ­ട­ച്ചു, മതില്‍കെ­ട്ടി. പുറ­ത്തുള്ള പച്ചപ്പ് കണ്ട് ലോകത്തെ നോക്കി പ്രതി­ബിംബം ക്യാന്‍വാ­സില്‍ പകര്‍ത്തുന്ന മാസ്മ­രി­കത അങ്ങനെ അയാള്‍ക്ക് നഷ്ട­മാ­യി. ബ്രഷില്‍ നിറ­ങ്ങള്‍ പിടി­ക്കാ­തെ­യാ­യി, ചായ­ങ്ങ­ളില്‍ ജല­ത്തിന്റെ നൈര്‍­മ­ല്യവും പച്ച­യുടെ ലാളി­ത്യവും അയാളെ ഒറ്റ­യ്ക്കാ­ക്കി. മ­ന­സി­നി­ഷ്ട­പ്പെട്ട ചിത്രം വര­യ്ക്കാതെ ജനല്‍പ്പാ­ളി­കള്‍ തുറ­ക്കാതെ വര്‍ഷ­ങ്ങള്‍ കട­ന്നു­പോ­യത് അയാള്‍ അറി­ഞ്ഞി­ല്ല...

മന­സ്സില്‍ ഉറ­ഞ്ഞു­കൂ­ടിയ അശാ­ന്തിയെ വര്‍ഷ­ങ്ങള്‍ക്കി­പ്പുറം പച്ച­യായി ആവി­ഷ്‌ക്ക­രി­ക്കാന്‍ അയാള്‍ക്ക് പ്രചോ­ദ­ന­മാ­യത് അയാ­ളുടെ മക­ളാ­യി­രു­ന്നു. റിയാ­ലിറ്റി ഷോയില്‍ മംഗ്ലീ­ഷിന്റെ വ്യാക­രണം കണ്ടു­പി­ടിച്ച ഈ മല­യാ­ളിയ്ക്ക് ഭാഷയെ പുന­രു­ദ്ധീ­ക­രി­ച്ച­തിന് അടു­ത്തിടെ ഡോക്ട­റേറ്റ് ലഭി­ച്ചി­രു­ന്നു. പ്രശ­സ്ത­നായ ചിത്ര­കാ­രന്റെ മകള്‍ എന്ന മേല്‍വി­ലാ­സത്തില്‍ അടി­ച്ചെ­ടു­ത്ത­താണ് ബഹു­മ­തി­യെന്നും പുറ­ത്താ­ക്കിയ പച്ചയെ നിറ­ങ്ങ­ളുടെ കൂട്ട­ത്തില്‍നിന്നും മല­യാ­ളത്തെ ഭാഷ­യുടെ കുടും­ബ­ത്തില്‍ നിന്നും പുറ­ത്താ­ക്കിയ യുവ മല­യാ­ളി­ക­ളില്‍ ഒരാള്‍ ഇവള്‍ സ്വല്പം അഹ­ങ്കാ­രി­യാണ് എന്നത് പ്രത്യേ­കിച്ച് പറ­യേ­­തി­ല്ലല്ലോ? മറ്റു­ള്ള­വര്‍ക്ക് മല­യാളം കൊരച്ച് കൊരച്ച് അരി­യു­മ്പോള്‍ ആ കു­ന്ത്രാണ്ടം തീരെ അറി­യാ­ത്തത് ഒര­ഹ­ങ്കാ­ര­മായി ഇവള്‍ കണ്ട­തിനെ തെറ്റു­പ­റ­യാന്‍ പറ്റില്ല എന്ന­താണ് വിമര്‍ശ­ന­മ­തം.

അച്ഛനെ മകള്‍ വര്‍ഷ­ങ്ങള്‍ക്കു­ശേഷം വര­യുടെ ലോക­ത്തേ­ക്ക്, അശാ­ന്തി­യുടെ കോട്ട­യി­ലേക്ക് തള്ളി­യി­ട്ടത് യാദൃ­ശ്ചി­ക­മാ­യി­ട്ടാ­യി­രു­ന്നു. ര് ദിവ­സ­ങ്ങള്‍ക്ക് മുമ്പ് അവള്‍ അച്ഛ­നോട് ഉറിയെ കുറിച്ച് ചോദി­ച്ചു. മണ്‍മ­റഞ്ഞ മല­യാളി എന്ന വിഷ­യ­ത്തില്‍ റിസര്‍ച്ച് നട­ത്തു­ന്ന­തിന്റെ ഭാഗ­മായി ഒരു ഉറി­യുടെ മാതൃക വര­ക്കാന്‍ അവള്‍ അയാ­ളോട് ആവ­ശ്യ­പ്പെ­ട്ടു. അപ്പോള്‍, തനിക്ക് നഷ്ട­മായ വര­ക­ളുടെ പച്ചപ്പ് അയാളെ നോക്കി പല്ലി­ളി­ച്ചു. അന്ന് ആദ്യ­മായി അയാള്‍ തന്റെ വിര­ലു­കളെ ശപി­ച്ചു.

ഇന്ന്... ഭഗീ­ര­ഥനെ ധ്യാനിച്ച് അയാള്‍ ഉറിയെ മന­സ്സി­ലേക്ക് ആവാ­ഹി­ക്കാന്‍ ശ്രമി­ച്ചു. മന­സ്സിന്റെ കളി­മ­ണ്ണില്‍ ഉറി­യുടെ മുള­പൊ­ട്ടി­യി­ല്ല. ഉറി­യുടെ അംശ­ബന്ധം മൂശ­യില്‍ വാര്‍ന്നു­വീ­ഴാതെ അയാള്‍ അസ്വ­സ്ഥ­നാ­യി. മന­സ്സില്‍ ഒരു ചിത്ര­മുണ്ട്്, ഉറി­യുടെ വ്യക്ത­മായ ചിത്രം. പക്ഷെ ക്യാന്‍വാ­സില്‍ നിറ­ങ്ങള്‍ ചേരു­ന്നി­ല്ല. കഴിഞ്ഞ ഏതാനും വര്‍ഷ­ങ്ങ­ളിലും ഇങ്ങനെ തന്നെ­യാ­യി­രു­ന്നു. ഏഴ് പ്രാവശ്യം യുദ്ധ­ത്തില്‍ പരാ­ജ­യ­പ്പെട്ടെ­ങ്കിലും എട്ടാ­മ­ത­യാള്‍ വിജ­യി­ച്ചു. ഉറി­യുടെ ചിത്രം തൂങ്ങി­യാ­ടി, മ­ന­സിനി­ഷ്ട­പ്പെട്ട ചിത്രത്തെ വര്‍ഷ­ങ്ങള്‍ക്കു­ശേഷം പ്രതി­ഫ­ലി­പ്പി­ക്കാന്‍ അയാള്‍ക്ക് കഴി­ഞ്ഞു.

*********************************

പച്ചപ്പ് കാണാ­നായി വര്‍ഷ­ങ്ങ­ളായി അട­ഞ്ഞു­കി­ടന്ന ജനാല അയാള്‍ വീണ്ടും തുറ­ന്നു. രണ്ട് കണ്ണിലും പച്ച ദര്‍ശി­ച്ചി­ല്ല. ചാര­നി­റ­മുള്ള കാഴ്ച­കള്‍ കണ്ണില്‍ പച്ച­യുടെ വിപ­രീ­തത്തെ വര­ച്ചു. വി­ണ്ടു­കീറിയ ഭൂമി, കരി­ഞ്ഞു­ണ­ങ്ങിയ കാഴ്ച­കള്‍... മരു­പ്പ­റ­മ്പായി മാറിയ മന­സ്സ്.... പച്ച കാണാതെ വര­ക്കാന്‍ കഴി­യാതെ അയാള്‍ അസ്വ­സ്ഥ­നാ­യി. നിരാ­ശ­യുടെ നീരി­റക്കം ബാധിച്ച അയാള്‍ കൃത്രിമ കാഴ്ച­ക­ളില്‍ അഭയം തേടാന്‍ ശ്രമി­ച്ചു.

അങ്ങനെ അയാള്‍ ടെലി­വി­ഷന് മുമ്പില്‍ ചട­ഞ്ഞി­രി­ക്കാന്‍ തുട­ങ്ങി. പെട്ടെന്നൊരു ദിവസം ശ്യാമ­സു­ന്ദര കേര­കേ­ദാ­ര­ഭൂമി എന്ന പാട്ടും ദൃശ്യവും അയാ­ളുടെ മസ്തി­ഷ്‌ക­ത്തില്‍ മിന്നല്‍ പിണ­രു­ക­ളാ­യി. അയാള്‍ പ­ച്ച കണ്ടു. മന­സ്സില്‍ ചിത്രം­വ­ര­ച്ചു. ജൈവി­ക­ത­യുടെ ജീവ­ജലം ധാര­ധാ­ര­യായി ഒഴു­കി. ക്യാന്‍വാ­സില്‍ കോറി­യിട്ട ഉറി­യുടെ ചിത്ര­ത്തില്‍ ഓട്ട­വീ­ണു. എങ്ങും പച്ച, സ്വപ്ന­ത്തിന്റെ ജൈവി­ക­ത­യില്‍ കാലം ദിശ­യ­റി­യാതെ കറ­ങ്ങി.

­-പി. ജിം­ഷാര്‍

Keywords: Story, P. Jimshar, Paint, Artist, Window, Butterfly, Flower, Daughter, Father, Award.
10:25 am | 0 comments

മുഫിത എന്ന പെണ്‍കു­ട്ടി

Written By kvartha delta on Friday, December 07, 2012 | 7:59 am

Karunan, Bus, Mufitha, Job, Town, Evening, School, Kvartha, Malayalam News, Malayalam Vartha, Joy Koikkakudy.
വന്യൂ സര്‍വീസില്‍ എല്‍.ഡി. ക്ലര്‍ക്കായി ജോലി കിട്ടിയതിനു ശേഷം എന്നും കൊച്ചു ഗ്രാമത്തില്‍ നിന്നും പട്ടണത്തില്‍ പോയി വരികയായിരുന്നു അയാള്‍. 16 രൂപ പോയിന്റ്. രാവിലെ 9:30 ആകുമ്പോഴേക്കും പട്ടണത്തില്‍ എത്തും. വൈകിട്ട് 5:10 ന് ഉള്ള വണ്ടിക്ക് മടക്കം. ബസ്‌നിറയെ യാത്രക്കാര്‍. ഗ്രാമത്തിലേക്ക് അധികമൊന്നും വാഹനങ്ങള്‍ ഇല്ല എന്ന് ഇത് കൊണ്ട് മനസിലാക്കുമല്ലോ. സ്­കൂള്‍, കോളജ് കുട്ടികള്‍ വേറെയും. രാവിലെയും വൈകിട്ടും ഒരേ ബസില്‍ യാത്രചെയ്യുന്നതുകൊണ്ട് കിളിക്കും ക­ണ്ടക്ടര്‍ക്കും അയാളെ നന്നായി അറിയാം.

മുന്‍ വാതിലിന് പുറകിലുള്ള സീറ്റിന് അടുത്തുള്ള സീറ്റ് എന്നും തനിക്ക് വേണ്ടി കിളി തന്റെ കുറിയ തോര്‍ത്ത് ഇട്ട് ബുക്ക് ചെയ്തിരിക്കും. മുന്‍ സീറ്റ് വികലാംഗര്‍ക്ക് ഉള്ളതാണല്ലോ. വൈകിട്ടത്തെ ട്രിപ്പ് വളരെ രസകരമായിരിക്കും.കിളിയുടെ വിഹാര രംഗമാണ് പശ്ചാത്തലം. വിസിലൂതി ആളെ വിളിച്ച് അറിയുന്നവരെ പല്ല് കാട്ടി ചിരിച്ച് ചവിട്ട് പടിയില്‍ തൂങ്ങിയുള്ള ആ നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെ. ബസ് പുറപ്പെടാറാകുമ്പോഴേക്കും ഒരു പറ്റം കോളജ് കുമാരിമാരുടെ വരവായി. ഈ സമയം കിളിയുടെ കലപില ശബ്ദം പുറത്ത് വരും.

'കേറ്, കേറ് അകത്ത് ഫുട്‌ബോള്‍ കളിക്കാനുള്ള ഇടം ഉണ്ടല്ലോ. പുരുഷന്മാര്‍ എല്ലാം പുറകിലേക്ക് നീങ്ങി നില്‍ക്കണം. വണ്ടി പുറപ്പെടാ­റായി'.

പെണ്‍കുട്ടികളെ തിരുകി കയറ്റി ഡോര്‍ ചേര്‍ത്ത് വച്ച് ബസ് പുറപ്പെടുകയായി. കിളിയുടെ നീണ്ട വിസിലടി കേട്ട ഉടനെ ചിലപ്പോഴെല്ലാം താനൊരു പരോപകാരിയായി മാറാറുണ്ട്. കുറേ ബാഗും മറ്റും തന്റെ മടിയില്‍ എപ്പോഴും കാണും. യാത്ര കുറേ കഴിയുന്തോറും ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു.

കാലങ്ങള്‍ പൊയ്‌ക്കൊണ്ടേയിരുന്നു. അടക്കം പറഞ്ഞ് ചിരിച്ച് ബസില്‍ കയറുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. തലയില്‍ തട്ടമിട്ട് അതിന്റെ തുമ്പ് വളച്ച് കഴുത്തിലിട്ട് എന്നും നല്ല വസ്ത്രങ്ങള്‍ ധരിച്ച് വരുന്ന മുസ്ലീം പെണ്‍കുട്ടി. അന്ന് മുതല്‍ വെറുതെയാണെങ്കിലും പേര് എന്ത്, വീട് എവിടെ, എന്തിനു പഠിക്കുന്നു എന്നൊക്കെ അറിയാന്‍ ഒരു ജിജ്ഞാസ ഉള്ളിന്റെ ഉള്ളില്‍ നിന്ന് നുരഞ്ഞ് പൊന്തി.

ആരോട് തിരക്കും. വേണ്ട ഇതൊക്കെ ശരിയായ കാര്യമല്ലല്ലോ. എങ്കിലും കിളിയുമായുള്ള സല്ലാപം കാണുമ്പോള്‍ കലി വരും. കിളി­യെ­ക്കാള്‍ എത്ര സ്മാര്‍ട്ടാണ് ഞാന്‍. എന്നിട്ട് ഒന്നു തിരിഞ്ഞു നോക്കാന്‍ സുറുമ എഴുതിയ ആ കരിനീല മിഴികളും, നീണ്ട മൂക്കും, അഴകാര്‍ന്ന ചുണ്ടുകളും, കവിള്‍ത്തടങ്ങളില്‍ ഇടക്ക് നിഴലിക്കുന്ന നുണ കുഴികളും, മേല്‍ചുണ്ടിന് ഇടത് ഭാഗത്ത് കാണുന്ന ചെറിയ മറു­കും. എല്ലാം കൂടി കൂട്ടി വായിച്ചാല്‍ ഇവളൊരു അ­റ­ബിക്കഥയിലെ രാജകുമാരി പോലുണ്ട്.

കിളിയുടെ നീണ്ട വിസില്‍ കേട്ടാണ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്നത്. കിളിക്ക് റ്റാറ്റ കൊടുത്ത് നടന്നു നീങ്ങുന്ന ഹൂറിയെ ഇമ വെട്ടാതെ നോക്കിയിരുന്നുപോയി. കിളിയോട് കലശലായ അസൂ­യ­യും. യാദൃശ്ചികമായി അന്ന് നേരത്തെ ആഫീസില്‍ നിന്നും ഇറങ്ങി. നേരെ ബസ് സ്റ്റാന്‍ഡില്‍ എത്തി. കിഴക്കോട്ടുള്ള ഞങ്ങളുടെ ബസ് കിടക്കുന്നു. ആള് അധികം കയറിയിട്ടില്ല. അതാവരുന്നു നിനച്ചിരിക്കാത്ത നേരത്ത് പുസ്തകം മാറോട് ചേര്‍ത്ത് പിടിച്ച് വെള്ള വസ്ത്രം ധരിച്ച് മഞ്ഞുപോലെ ആ പെണ്‍കു­ട്ടി.

തന്റെ മുന്നിലുള്ള സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു. നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഒന്ന് മിണ്ടിയാ­ലോ. മറുപടി പറഞ്ഞില്ലെങ്കില്‍ താന്‍ ഇളിഭ്യനാകില്ലെ. ചുറ്റും കണ്ണോടിച്ചു. പുസ്തകം സീറ്റില്‍ വച്ച് അവള്‍ മെല്ലെ എഴുന്നേറ്റ് താഴെ ഇറങ്ങി കിളിയോട് എന്തോ മൊഴിഞ്ഞിട്ട് എങ്ങോട്ടോ നടന്ന് നീങ്ങി. സീറ്റിലെ കമ്പിയില്‍ പിടിച്ച് എത്തി നോക്കി. പുസ്തകത്തിന്റെ പുറം ചട്ടയിലെ പേര് ആര്‍ത്തിയോടെ വായിച്ചെ­ടുത്തു-മുഫിത റഹ് മാന്‍. 'കിട്ടിപ്പോയി' ഉള്‍പുളകത്തോടെ തനിയെ പറഞ്ഞ് പോയി.

പതിവായി ബസില്‍ വരാറുള്ള ലോട്ടറി വില്‍പനക്കാരന്‍ കരുണന്‍ ചേട്ടന്‍ മുഫിതയോട് എന്തോ സംസാരിച്ചതിന് ശേഷം തന്റെ അടുത്ത് ഉ­പ­വിഷ്ടനായി. കരുണന്‍ ചേട്ടന്റെ ചെവിയില്‍ പക്ഷേ മന്ത്രിച്ചു. 'ചേട്ടന്‍ അറിയുമോ ആ കുട്ടിയെ'.
'പിന്നെ അറിയുമോന്നോ. അത് നമ്മുടെ കശാപ്പ്കാരന്‍ റഹ് മാന്റെ ഒറ്റമോളല്ലേ. എന്താ കാര്യം'.
'ഒന്നും ഇല്ല. ചുമ്മാ'. കരുണന്‍ ചേട്ടന്‍ പറഞ്ഞത് ആരെങ്കിലും കേട്ടോ എന്നൊരു ശങ്ക.
തുറിച്ച നോട്ടവും കശാപ്പ് കത്തിയുമായി നില്‍ക്കുന്ന റഹ്മാന്‍ മാപ്ലയുടെ രൂപമായിരുന്നു ഉറക്കത്തില്‍ മുഴുവനും. ഇനി കൂടുതല്‍ പരിചയപ്പെടലിന് പോയാല്‍ ദേഹം ബെടക്കാകും. നിര്‍ത്തി ഈ പണി നിര്‍ത്തി. ജോലി സ്ഥലത്തും, ബസ് സ്റ്റാന്‍ഡിലുമെല്ലാം എത്രയെത്ര പെണ്‍കുട്ടികളെ കാണുന്നു. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്തോ ഒന്ന് ഇല്ലെ മുഫിതയ്ക്ക്. ഒരുനാള്‍ മുഫിത വരാതെയായി. ഒന്നല്ല രണ്ടല്ല ഒരാഴ്ച് കഴിഞ്ഞിട്ടും കാണാനില്ല. മുഫിത കാമുകന്റെ കൂടെ ഒളിച്ചോടി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അവള്‍ പോയ അന്നുമുതല്‍ കിളിയേയും കാണാനില്ല. അന്നെനിക്ക് മനസിലായി, പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാരുടെ സൗന്ദര്യത്തിലല്ല കാര്യമെന്ന്.

ആ അധ്യായം അങ്ങനെ അവസാനിച്ചു എന്ന് കരുതുമ്പോഴാണ് കിളിയുടെ തിരിച്ചുവരവ്. വീണ്ടും കരുണന്‍ ചേട്ടനില്‍ നിന്നാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. മുഫിത പോയത് കിളിയുടെ കൂടെയല്ല. ഏതോ തമിഴന്‍ വട്ടിപണിക്കാരന്റെ കൂടെയാണെന്ന്. നാടു നീളെ പലിശയ്ക്ക് കൊടുക്കുന്ന കൂട്ട­ത്തില്‍പെട്ട ഒരുത്തന്റെ കൂടെയാണ് മുഫിത പോയതെന്ന് കേട്ടപ്പോള്‍ അവളോട് വെറുപ്പാണ് തോന്നിയത്. എന്തായിരുന്നാലും ന­ന്നാ­യിക്കണ്ടാല്‍ മതിയായിരുന്നു.

താമസിക്കാതെ സ്ഥലം മാറ്റം. പ­ല സ്ഥലത്തുമായി. വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. കാലം മാറി കഥ മാറി. വീണ്ടും തിരിച്ച് നാട്ടിലേക്ക് തന്നെ. ഇന്നും ഉണ്ട് ആ വണ്ടി ഞങ്ങളുടെ നാട്ടിലേക്ക്. കിളി മാറി, കണ്ടക്ടര്‍ മാറി, െ്രെഡവര്‍ മാറി. എന്നാല്‍ വണ്ടിയ്ക്ക് ഒരു മാറ്റവും വന്നില്ല.

പതിവ് പോലുള്ള യാത്ര ചന്നംചിന്നം പെയ്യുന്ന മഴയത്ത് രണ്ടു കുട്ടികളുമായി വണ്ടിയില്‍ കയറുന്ന സ്ത്രീയെ ശ്രദ്ധിച്ചു. എവിടെയോ കണ്ട് മറന്ന മുഖം. മുന്നോട്ട് തിരിഞ്ഞിരിക്കുന്നതുകൊണ്ട് മുഖം വ്യക്തമല്ല. എങ്കിലും മനസ്സിന്റെ മാറാല തൂത്ത് തെളിച്ചെടുത്തു. കണ്ടക്ടറിന് പണം കൊടുക്കാന്‍ മുഖം തിരിച്ചപ്പോള്‍ കണ്ടു. അത് അവളാണ്. മുഫി­ത.

ബസില്‍ ആള് കുറവ്. അവളെ അടിമുടി ഒന്ന് വിലയിരുത്തി. നാല് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ് പ്രായമുള്ള മറ്റൊരു കുട്ടി മടിയില്‍. മുഷിഞ്ഞ വസ്ത്രങ്ങള്‍, ചില്ലിപ്പറിഞ്ഞ മുടിയിഴകള്‍, പിഞ്ചിത്തുടങ്ങിയ പര്‍ദ, കുഴിഞ്ഞ കണ്ണുകള്‍, ഒട്ടിയ കവിള്‍ത്തടം, ഒരു തുകല്‍ ബാഗ്, മഞ്ഞ നിറത്തിലുള്ള ഒരു കായ സഞ്ചി. ഒറ്റ നോട്ടത്തില്‍ ഒരു ഭിക്ഷക്കാരിയുടെ ഭാവം. ദൈവമേ അവള്‍ തന്നെ ആയിരിക്കുമോ അത്. ആയിരിക്കരുതെന്ന് നൂറു വട്ടം മനസില്‍ ഉരുവിട്ടു. പണ്ട് ബസ് ഇറങ്ങിയ സ്‌റ്റോപ്പില്‍ ഒരമ്മയും മക്കളും ഇറങ്ങിയപ്പോള്‍ തീര്‍ചയാക്കി ഇത് അവള്‍ തന്നെ. അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. സ്ത്രീ ജന്മം ആര് നിശ്ചയിക്കും പോലെ നടക്കും. സ്ത്രീ ജന്മം പെരുവഴിയിലോ, ആരാണ് ഉത്തരവാദി. ഉത്തരം കിട്ടാത്ത ചോദ്യവുമായി ഒന്ന് മയങ്ങി.

പതിവ് യാത്ര. അന്നും കരുണന്‍ ചേട്ടന്‍ ഉണ്ടായിരുന്നു.
'ഒരു ബംബര്‍ എടുക്കട്ടെ ഒരു കോ­ടിയാ'
'വേണ്ട ചേട്ട, ഞാന്‍ ലോട്ടറി എടുക്കാറില്ല.'
'സാറ് അറിഞ്ഞോ ആവോ... നമ്മുടെ റഹ്മാന്‍ ഇക്കയുടെ മോള്; ആ ഒളിച്ചോടിയ പെണ്ണ് ഇന്ന് രാവിലെ തൂങ്ങി ചത്തിരിക്കണു. കലികാലം. എങ്ങനെ ജീവിക്കേണ്ട കൊച്ചാ. 'പെരുവിരല്‍ മുതല്‍ ഒരു പെരുപ്പ്. ഷോക്കേറ്റതുപോലെ നാവ് വരളുന്നു. ആ പെങ്കൊച്ചിന്റെ കല്യാണത്തിന് പൊന്നിട്ട് മൂടാന്‍ ഇരുന്നതാണ് റഹ്മാന്‍ മാ­പ്ല. 'കലികാലം എന്നല്ലാണ്ട് എന്ത് പ­റ­യാന്‍. പാണ്ടിനാട്ടില്‍ പോയിക്കിടന്ന് എന്തോ മറാരോഗം പിടിപെ­ട്ടെന്നാ നാട്ടാര് പറയണെ.'

കരുണന്‍ ചേട്ടന്‍ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു. ഒന്നും കേള്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നു. ബസിന്റെ ചിലമ്പിച്ച ശബ്ദം മാത്രം. എന്തിനവള്‍ ഇത് ചെയ്തു?. രണ്ട് നീര്‍ക്കണങ്ങള്‍ അടര്‍ന്നു വീണു അവള്‍ക്കായ്. മുഫിത അവളൊരു പാവമായിരുന്നില്ലേ? പിന്നെന്തിന് അവള്‍ക്ക് ഈ വിധി.

ഇത് വിധിയുടെ വിളയാട്ട­മോ: ബസ് മുന്നോട്ട് ഉരുണ്ടുകൊണ്ടേയിരു­ന്നു...

Karunan, Bus, Mufitha, Job, Town, Evening, School, Kvartha, Malayalam News, Malayalam Vartha, Joy Koikkakudy.
-ഡോ. ജോയി കോയിക്കക്കുടി പി.എച്ച്.ഡി
 അടിമാ­ലി

Keywords: Karunan, Bus, Mufitha, Job, Town, Evening, School, Kvartha, Malayalam News, Malayalam Vartha, Joy Koikkakudy.
7:59 am | 3 comments

സുഗന്ധ പൂരിതമാം നോമ്പുകാലം...

Written By Kvarthakgd on Monday, August 06, 2012 | 9:16 am

ന്നും ഞാന്‍ പതിവുപോലെ ജോലികഴിഞ്ഞ് ഇറങ്ങാന്‍ നേരം എന്റെ മൂത്ത അമ്മാവന്റെ ഫോണ്‍ വന്നു.'നീ ഒന്ന് ഇവിടെ വരുമോ ?' തികച്ചും സൗമ്യമായ ആ ശബ്ദത്തില്‍ വേദനയുടെ ഒരു ലാഞ്ചനയും ഞാന്‍ അറിഞ്ഞിരുന്നില്ല. കാരണം എല്ലാവരോടും ഏപ്പോഴും മാമയുടെ സംസാരം സൗമ്യമായി തന്നെയായിരുന്നു. ഞാന്‍ നക്കീല് സെന്റര്‍ അടുത്തുള്ള മാമയുടെ വീട് ലകഷ്യമാക്കി നടന്നു. യാത്ര മധ്യേ ഇളയ മാമയുടെ ക്ലീനിക്കിലും, ഭാര്യ പിതാവിന്റെ റൂമിലും സന്ദര്‍ശിക്കേണ്ടി വന്നതിനാല്‍ സമയം അല്‍പം വൈകി. എന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.'എവിടെ എത്തി നീ ? ഖാലിദ് മസ്ജിദിന്‍ അടുത്ത്.അപ്പോള്‍ ഇശാ നമസ്‌കാരത്തിനുള്ള ബാങ്ക് പള്ളിയില്‍ നിന്നും മുഴങ്ങി ഞാന്‍ മാമയോടു ചോദിച്ചു നിസ്‌കാരം കഴിഞ്ഞു എത്തിയാല്‍ പോരെ? വേണ്ട നീ വന്നിട്ട് നമുക്കൊരുമിച്ച് നമസ്‌കരിക്കാം. മാമയുടെ ആ വാക്കുകള്‍ എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തി.

എന്തായിരിക്കും മാമ ഇത്ര തിടുക്കത്തില്‍ എന്നെ വിളിക്കാന്‍ കാരണം ? കുടുംബം നാട്ടില്‍ പോയസമായമായതിനാല്‍ മാമ തനിച്ചായിരുന്നു. മാമക്ക് അസുഖം വല്ലതും. കലാവസ്ഥ വ്യതിയാനം മൂലം ? എന്റെ നടത്തത്തിനു വേഗത കൂടി. ഒരുവിധത്തില്‍ ഞാന്‍ ബെല്‍ അടിക്കാന്‍ തുനിയുമ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നു. അവിടെ സോഫയില്‍ ഉബൈദ് മാമ ഇരിക്കുന്നു. ഞാന്‍ സലാം പറഞ്ഞു. ഇരിക്കാന്‍ നോക്കുമ്പോഴേക്കും വലിയമാമ മുഹമ്മദ് അകത്ത് നിന്നും വന്നു എനിക്ക് കൈ തന്നു. രണ്ടു മാമ മാരുടെയും മുഖങ്ങള്‍ അത്ര പ്രസന്ന മായിരുന്നില്ല.

അവസാനം വലിയമാമ തന്നെ ആവാര്‍ത്ത എന്നോട് പറഞ്ഞു. 'ഉപ്പ പള്ളിയില്‍ നിന്നും വരുമ്പോള്‍ ഒരു ഓട്ടോ റിക്ഷ തട്ടി കുഴപ്പമൊന്നുമില്ല. തൃശ്ശൂര്‍ ആശുപത്രിയിലാ. നിനക്ക് പോകണമെങ്കില്‍ ഒന്ന് പോയിവരാം.' വല്ലാത്ത ഒരു മരവിപ്പായിരുന്നു. പിന്നെ എല്ലാം യാന്ത്രികമായ ചലനങ്ങലായിരുന്നു. കുടുംബങ്ങളും അയല്‍ വാസികളും കൂട്ടുകാരുമായ ഒട്ടേറെ ആളുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഇശാ നമസ്‌കാരവും കഴിഞ്ഞു നില്‍ക്കുമ്പോള്‍ വലിയമാമ വന്നു പറഞ്ഞു. 'അല്ലാഹുവിന്റെ വിധി എന്തായിരുന്നാലും അതിനു നാം കീഴ്
പെട്ടെ തീരു. ക്ഷമ കൈവിടരുത്' ഇങ്ങനെ ഒക്കെ പറയുമ്പോളും വേതാനജനകമായ ഒരു സത്യം നാട്ടില്‍ നടന്നിട്ടുണ്ടായിരുന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ഓട്ടോ തട്ടിയതിനു എന്തിനാ മാമ ഇങ്ങനെയൊക്കെ പറയുന്നത് എന്നാണു ഞാന്‍ ഓര്‍ത്തത്.

ഉബൈദ് മാമയുമൊന്നിച്ച് ജോലി സ്ഥലത്ത് വന്നു. അപ്പോഴേക്കും മാനേജര്‍ അബൂബക്കര്‍,സഹപ്രവര്‍ത്തകാരായുള്ള അസ്‌ലം, ഷാഹു, റഹ്മാന്‍ എന്നിവരുടെ നേതൃത്തത്തില്‍ എനിക്ക് പോകാനുള്ള ടിക്കറ്റ് ശരിയാക്കിയിരുന്നു. ഞാനും ഉപ്പയുടെ സഹോദരപുത്രന്‍ ശിഹാബുവും ഒന്നിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങി. അബൂബക്കര്‍ എന്റെ പുറത്ത് തഴുകി പറഞ്ഞു 'സെലാമുന്‍ കൗലം മിന്‍ റബ്ബി റഹീം'ടെര്‍മിനല്‍ ത്രീ യിലേക്ക് പുറപ്പെട്ട എന്റെ കൂടെ മാമമാരും കുടുംബങ്ങളും എയര്‍പോര്‍ട്ടിലെത്തി. എന്റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നതിനാല്‍ സാദിഖ് മാമ പറഞ്ഞു 'സ്വിച് ഓഫ് ആക്കി വെച്ചോളൂ ചാര്‍ജു തീരണ്ട' മനസ്സില്‍ വല്ലാത്ത ഒരു കാര്‍ മേഘം ഉരുണ്ടു കൂടുകയും പെയ്ത് ഒഴിയാന്‍ കഴിയാതെ ഞാന്‍ വിമ്മിഷ്ട പ്പെടുകയുമായിരുന്നു. സീറ്റ് കിട്ടാന്‍ ബുദ്ധി മുട്ടയതിനാല്‍ ബിസിനസ് ക്ലാസാണ് കിട്ടിയത്. നാട്ടിലേക്കുള്ള യാത്ര ഓരോ പ്രവാസിയുടെയും സ്വപ്നമാണല്ലോ , എന്നാല്‍ ഇത്തരം യാത്ര ആര്‍ക്കും വരുത്തല്ലേ നാഥ എന്ന് മനമുരുകി ദൈവത്തോടപെക്ഷിച്ചു. അല്‍പ നേരം സീറ്റില്‍ ഇരുന്നപ്പോഴേക്കും കൂടെയുള്ള സഹോദരന്‍ എന്നെവന്നുവിളിച്ചച്ചു. അവന്റെ അടുത്ത് ഇരുന്ന യാത്രക്കാരനെ എന്റെസീറ്റില്‍ ഇരുത്തി അയാളുടെ സീറ്റില്‍ ഞാനും. വിളക്കുകള്‍ അണഞ്ഞു. വിമാനത്തിന്റെ നേരിയ ഇരമ്പല്‍ ശബ്ദം മാത്രം. ഞാന്‍ നാട്ടില്‍ എത്തിയാല്‍ കാണാന്‍ പോകുന്ന കാഴ്ചയെ കുറിച്ചോര്‍ത്ത് പ്രാര്‍ത്ഥനയോടെ ഇരുന്നു. 'സെലാമുന്‍ കൗലാം
മിന്‍ റബ്ബി റഹീം'.

കണ്ണടച്ചപ്പോള്‍ എന്റെ ഉപ്പയെ കുറിച്ചുള്ള ഗതകാല സ്മരണകള്‍. ഒരു സ്‌ക്രീനില്‍ തെളിയുന്നതുപോലെ മിന്നിമറഞ്ഞു. സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ ആ നല്ല നാളുകള്‍. അവധിക്ക് ഉപ്പ നാട്ടിലെത്തുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്നആ സന്തോഷങ്ങള്‍. ആ സ്‌നേഹം. കൂട്ടുകുടുംബ ജീവിതത്തിലൂടെ ഉണ്ടായിരുന്ന പരസ്പ വിശ്വാസങ്ങള്‍. എന്റെ കുഞ്ഞുപ്പയുടെ മക്കളും, അമ്മായിയുടെ മക്കളും ഒത്തു ചേര്‍ന്നുള്ള കളിയും ചിരിയും. രസങ്ങളും. നന്മയുടെ പൂക്കാലമായ പുണ്യ റംസാന്‍ എത്തുമ്പോള്‍ അതിനായി ഒരുങ്ങുന്ന
ഉപ്പയുടെ ശൈലി. അത്താഴത്തിനു നേരത്തെ ഉണരുകയും, അയല്‍വാസികള്‍ എഴുന്നേറ്റേ എന്ന് ഉറപ്പു വരുത്തുകയും ആദ്യ കാലങ്ങളില്‍ പോയി വിളിച്ചും പിന്നീട് ഫോണ്‍ വിളിച്ചും അവരെ ഉണര്‍ത്തും. അത്താഴ ഭക്ഷണ ശേഷം ചക്കരപാല്‍ ഉപ്പാടെ  ഇഷ്ട വിഭവമാണ്. തേങ്ങാപാലും ചെറിയ പഴവും മധുരവും ചേര്‍ത്ത് ഉമ്മ ഉണ്ടാക്കുന്ന മിശ്രിതമാണ് ചക്കരപാല്‍.

ഉപ്പാക്ക് ഷുഗര്‍ വന്നപ്പോള്‍ ഉമ്മ ഉണ്ടാക്കാതെ ആയപ്പോള്‍ ഉപ്പാക്ക് പരിഭവമായി. അതിനാല്‍ മനമില്ല മനസ്സോടെ ഉമ്മ ഉണ്ടാക്കി കൊടുക്കും. നോമ്പ് തുറന്നു നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകും. അവിടുത്തെ ഭക്തി നിര്‍ഭരമായ നിമിഷങ്ങള്‍. മഗരിബ് നമസ്‌കാരത്തിനു ശേഷം ഭക്ഷണം പത്തിരിയും, ഇറച്ചി കറിയും. അതിനു ശേഷം അല്‍പം വിശ്രമിച്ചു ഇശാ നമസ്‌കാരത്ത്തിനും, താറാ വീഹു നമസ്‌കാരത്തിനുമായി പുറപ്പെടും. പോകുമ്പോള്‍ എന്റെ റുമിന്റെ വാതിലില്‍ ഒന്ന് മുട്ടും, വേഗം വന്നോളൂ എന്നതിനുള്ള സിഗ്‌നല്‍ ആണ്. മുതിര്‍ന്നവരും കുട്ടികളും ചെറുപ്പക്കാരെയും കൊണ്ടു പള്ളി നിറഞ്ഞു കവിഞ്ഞിരിക്കും. ചില ചുള്ളന്മാര്‍  നമസ്‌കാരത്തിന്റെ അവസാന റക്ക അത്തിലാണ് കയറി വരിക. അതുവരെ റോഡുസൈഡില്‍ കൂട്ടിയിട്ട പൂഴി മണലില്‍ സൊറ പറഞ്ഞു ഇരിക്കും. ഈ സമയം തീരാ പ്രദേശത്തുള്ള പാവപ്പെട്ട കുട്ടികള്‍ കോല്‍ക്കളിയുമായി വീടുകളില്‍ കയറിയിറങ്ങും. ക്ലബ്ബുകളും മറ്റു സംഘടനകളും ഒരുക്കുന്ന സമൂഹ നോമ്പുതുറ ഇന്ന് മത സൗഹാര്‍ദ്ദത്തിന്റെ സംഗമ വേദിയായി മാറിയിരിക്കുന്നു.

നല്ല മാപ്പിളപ്പാട്ടിന്റെ ശീലിന്‍ ഒപ്പിച്ചു അവര്‍കളിക്കും. അങ്ങിനെ കിട്ടുന്ന നാണയ തുട്ടുകള്‍ അവര്‍ പെരുന്നാള്‍ വസ്ത്രമേടുക്കാന്‍ ഉപയോഗിക്കും. പണ്ട് ഒരു കാരക്ക ചീളാക്കി ചുരുങ്ങിയത് പത്ത് പേരെങ്കിലും നോമ്പ് തുറക്കുമായിരുന്നു. പിന്നീട് മര്‍ഹും വാപ്പു സേട്ടിന്റെ
വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ചായയുടെ രുചിയും മണവും ഇന്നും മറക്കാന്‍ കഴിയില്ല. ഈ കാലഘട്ടത്തിലെ നോമ്പുതുറ ആഘോഷമായി മാറിയിരിക്കുന്നു. എവിടെ നോക്കിയാലും ധൂര്‍ത്തിന്റെ മാമാങ്കാമായി ഇത്തരം പരിപാടികള്‍ മാറിയിരിക്കുന്നു. പണക്കാരന്റെ പ്രൌഢി കാണിക്കാനുള്ള വേതിയായിരിക്കുന്നു. തറാവീഹു നമസ്‌കാരത്തിനു ശേഷം നല്ല സുലൈമാനിയും പൊരി പലഹാരവും ഉണ്ടാവും. എല്ലാവരും കൂടി വളരെ സന്തോഷത്തോടെ കഴിക്കും. 

വീട്ടില്‍ വന്നാല്‍ ചീരോ കഞ്ഞി ഉണ്ടാകും, കുറുന്തോട്ടി യുടെ വേരും, ജീരകവും മറ്റും ചെര്‍ത്ത് ഉണ്ടാകുന്നതാണ് ഈ മരുന്ന് കഞ്ഞി. കൂടെ മുള്ളന്‍, ചൂട, ഇത്യാതി മീന്‍ മുളകിട്ടതും ,ചമ്മന്തി, പപ്പടം എന്നിവയും ഉണ്ടാകും ഞങ്ങള്‍ ഒന്നിച്ചു ഇത് കഴിക്കും. നല്ല സ്വാദാണ്. എത്ര സുഗന്ധ പൂരിതമാണ് ആ ഓര്‍മ്മകള്‍. ഫ്രിഡ്ജ് നാട്ടില്‍ സജീവമാകുന്നതിനു മുമ്പ് നോമ്പ് കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിനായ് വീടിനു തൊട്ടടുത്തായ് ഉണ്ടായിരുന്ന ഐസ് ഫാക്ടറിയിലെ വലിയ ഐസ് ക്യൂബ് ബോക്‌സില്‍ കുപ്പിയില്‍ വെള്ളം നിറച്ചു വെയ്ക്കും നോമ്പ് തുറക്കുന്നതിനു അല്‍പം മുമ്പേ എടുത്തു കൊണ്ട് വരികയും ചെയ്യും. പിന്നെ പല കുടുംബങ്ങളിലും ഫ്രിഡ്ജ് വന്നതോടെ പാത്രത്തില്‍ വെള്ളം നിറച്ചു ഐസ് ആക്കുന്ന രീതിയായി. വൈകുന്നേരം അസര്‍ നമസ്‌കാരം കഴിഞ്ഞു ഉപ്പ വരുമ്പോള്‍ സമൂസയും, ബജിയുമടങ്ങിയ വലിയ പൊതിയുണ്ടാകും. വരുമ്പോള്‍ അടുത്തുള്ള അമ്മാവന്‍മാരുടെ വീടുകളില്‍ കുട്ടികള്‍ക്കെല്ലാം വിതരണം ചെയ്ത ശേഷമാണ് ഉപ്പ എത്തുക.

ചെറുപ്പം മുതലേ നോമ്പെടുക്കുക എന്നത് എനിക്ക് ഒരു അഭിമാനമായിരുന്നു. കൂട്ടുകരുമായ് മത്സരിച്ചു നോമ്പെടുക്കുവാന്‍ വല്ലാത്ത ആവേശമായിരുന്നു. ഉമ്മ തലേദിവസത്തെ പത്തിരിയും ഇറച്ചി കറിയുമായി എന്റെ പിറകെവരും ഞാന്‍ അയല്‍ പക്കത്തെ കൂട്ടുകാരുടെ വീട്ടിലേക്കു ഓടും, പിന്നെ ഉച്ചകഴിഞ്ഞേ വരൂ. പെരുന്നാള്‍ അടുത്താല്‍ നേരത്തെ തന്നെ പുതുവസ്ത്രം തയ്യിപ്പിക്കും. പെരുന്നാള്‍ രാവില്‍ ഉപ്പ ലാത്തിരി, പൂത്തിരി, കമ്പിതിരിയുമെല്ലാം കൊണ്ടുവരും. കുട്ടികള്‍ കൊപ്പം കഥ പറയാനും, പെരുന്നാള്‍ പാട്ടുപാടാനും ഉപ്പാക്ക് ഏറെ സന്തോഷമാണ്. പിന്നീട് ഞങ്ങള്‍ പള്ളിയില്‍ തക്ബീര്‍ ചൊല്ലും. ഉപ്പ ചൊല്ലി തരും. 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബ റല്ലാഹു അക്ബര്‍ ലാ ഇലാഹ ഇല്ല ള്ളഹു അല്ലാഹു അക്ബര്‍ അല്ലാഹു അബര്‍ വലില്ലാഹില്‍ ഹംദ്.' അതിന്റെ പൂര്‍ണരൂപത്തില്‍ ഗള്‍ഫു നാടുകളില്‍ ചൊല്ലുന്ന രീതിയില്‍. പിറ്റേന്ന് ജുമുഅത്ത് പള്ളിയിലും പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പ് ഉപ്പതന്നെ തക്ബീര്‍ ചൊല്ലികൊടുക്കും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു എന്റെമകനും, അമ്മാവന്‍ മക്കളും കൂടി കുടുംബവീടുകളിലും, അയല്‍ വീടുകളിലും സന്ദര്‍ശിക്കും. 'ഈദ് മുബാറക്' പറയാന്‍.

പിന്നീട് വീട്ടില്‍ വരുന്നവര്‍ക്ക് ചെറുപഴവും, പായസവും കൊടുക്കും. ഉച്ചക്ക് വലിയ വാഴയില കീറി അതില്‍ ചോറ് വിളമ്പി എല്ലാവരും ചേര്‍ന്ന് കഴിക്കും. നാടന്‍ ഭക്ഷണം. മീനും, ഇറച്ചിക്കറിയും, ഇഞ്ചിക്കറിയും, പച്ചക്കറിയും, പപ്പടം,പഴം, പായസം എല്ലാം ഉണ്ടാകും.. പിന്നീട് മുറ്റത്തും പറമ്പിലും കുട്ടികളുടെ കൈകൊട്ടിപട്ടും, മറ്റു കളികളുമാണ്. മത സൗഹാര്‍ദ്ദ ഐക്യമാണു മറ്റൊരു പ്രത്യേകത റംസാനും, പെരുന്നാളും വന്നാല്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയാല്‍ അയല്‍പക്കത്തെ സഹോദര സമുദായംഗങ്ങള്‍ക്കും കൊടുക്കും. ഓണം വിഷു ആഘോഷങ്ങള്‍ വന്നാല്‍ അവരും കൈമാറും. ഗാനങ്ങള്‍ രചിക്കുന്നതിലും ഉപ്പ അതീവ തല്പരനായിരുന്നു. പ്രവാചക മധുഗനങ്ങളും, ചരിത്ര ഗാനങ്ങളും, രചിക്കുകയും സുവനീരുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തട്ടുണ്ട്.

ആകാലമെല്ലാം ഓര്‍മയായി മാറി. ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ലാതായി. പണം സമ്പാദിക്കുവാനുള്ള ഓട്ടമല്ലേ?സ്‌നേഹം എന്ന വാക്കിനു പോലും അര്‍ത്ഥമില്ലതായി. നിസ്സാര കാര്യങ്ങളുടെ പേരില്‍ പിണങ്ങി നടക്കുന്നവര്‍, കൂട്ടുകാരുടെ വേദനയില്‍ ആശ്വാസം പറയാന്‍ മറക്കുന്നവര്‍. ഇന്ന് പണമുള്ളവനെ അംഗീകരിക്കുകയും ഇല്ലാത്തവനെ തിരസ്‌കരിക്കുകയും ചെയ്യുന്ന അവസ്ഥ തീര്‍ത്തും
വേദനാജനകമാണ്. പുണ്യ മാസമായിട്ടുപോലും മനസ്സില്‍ പകയും വിദ്ധ്യേഷവും വെച്ച് നടക്കുന്നവര്‍ കുടുംബ ബന്ധങ്ങള്‍ മുറിച്ചു ജീവിതം നയിക്കുന്നവര്‍ ഓര്‍ക്കുന്നില്ല മരണമെന്ന മഹാസത്യത്തെ.
ഏറെയും വിഷമതകള്‍ സഹിക്കുന്നത് പ്രവാസികളാണ്. നാടിനെയും വീടിനെയും കുറിച്ചുള്ള ചിന്തയില്‍ സ്വയമുരുകി തീരുകയാണവര്‍ ജോലി സ്ഥലത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, വിലകയറ്റം മൂലമുള്ള വ്യാകുലതകള്‍. മാറാത്ത പഴഞ്ചന്‍ വ്യവസ്ഥിതികള്‍. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടുകള്‍. ഇതെല്ലാം ഒരു സാധാരണക്കാരനായ പ്രവാസിക്ക് സഹിക്കാവുന്നതില്‍ ഏറെയാണ്.
കൂടാതെ നമ്മുടെ സ്വന്തം വിമാന കമ്പനി വക സ്‌നേഹപ്രകടനം. പാവപ്പെട്ടവന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന മനസാക്ഷിയില്ലാത്ത ജന്മങ്ങള്‍.

സ്വന്തം കാര്യം സാധിക്കുവാനായി പോളിഷ് സ്‌നേഹം കാണിക്കുന്ന ഒരുകൂട്ടര്‍. ആത്മാര്‍ത്ഥ സ്‌നേഹം ഒരു കിട്ടാ കനിയാകുകുന്നു. വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ പോകുന്നതിന്റെ സന്ദേശം കേട്ടാണ് ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്. നെഞ്ചിടിപ്പിന് വേഗത കൂടി. കാര്യമായ ബാഗേജ് ഒന്നും ഇല്ലാത്തതിനാല്‍ പെട്ടെന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞു. അമ്മായിയുടെ മകന്‍ റശീദിക്ക വണ്ടിയുമായി വന്നിരുന്നു. എന്നെ കണ്ടതും ആലിംഗനം ചെയ്തു. നിറമിഴികളോടെ പല ആശ്വാസ വാക്കുകളും പറഞ്ഞു തന്നു. ശിഹബുവും കാണാന്‍ പോകുന്ന ആസത്യം. അത് ഉള്‍കൊള്ളാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല ഞാന്‍. ഓര്‍ക്കും തോറും പിടികിട്ടാത്ത സമസ്യയായ മരണം എന്നെ ഗള്‍ഫിലേക്ക് യാത്രയാക്കുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഇറക്കിയ ഉപ്പ. ഇന്ന് നിശ്ചലമായി കിടക്കുകയോ?

അല്ലാഹുവേ ഓര്‍ക്കാന്‍ വയ്യ. കാര്‍ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ബന്ധുക്കളും കൂട്ടുകാരുമായ പലരും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു. ആശുപത്രി മനജേര്‍ അബു കുഞ്ഞുപ്പ എന്നെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ഉപ്പയെ കാണാന്‍. പുഞ്ചിരി തൂകും മുഖവുമായി ഉപ്പകിടക്കുന്നു. അതെ ആ സത്യം സംഭവിച്ചു കഴിഞ്ഞു. ആള്‍കൂട്ടത്തിന്‍ ഇടയിലും ഞാന്‍ തനിച്ചായതായി തോന്നി. എന്റെ മകന് നഷ്ടമായ ഉപ്പയുടെ സ്‌നേഹത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ വേദനിച്ചു. അവനു കളിക്കാനും, കഥ പറയാനും, പാട്ടുപാടാനും എല്ലാം ഉപ്പ മതിയായിരുന്നു. ഞാന്‍ വീടിലെത്തി ചേര്‍ന്നതുമുതല്‍ അവിടം വീണ്ടും ദു:ഖ സാന്ദ്രമായി. എന്റെ മകനെ ഗൗനിക്കാതെ പോയ എന്നോട് ഉപ്പച്ചിയെന്താ ചിരിക്കാതെ എന്ന് ചോദിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത, വിവരിക്കാന്‍ കഴിയാത്ത എത്ര കാര്യങ്ങള്‍. 

അന്ത്യ ചുംബനം നല്‍കാന്‍ തുനിഞ്ഞ എന്റെ മകന്‍ പെട്ടെന്ന് പിന്തിരിയുകയും, പിന്നീട് പറഞ്ഞു 'ഉപ്പപ്പാക്ക് വേദനിക്കുമെന്നു കരുതീട്ടാ ഉമ്മം വെക്കാതിരുന്നതെന്ന്' നിനച്ചിരിക്കാതെയുള്ള ആ വേര്‍പ്പാട് കാലം കഴിയും തോറും കൂടുതല്‍ വേതനാജനകമാകുകയാണ്. ജീവിതത്തിന്റെ നിഗില മേഖലയിലും ഉപ്പയുടെ ചിന്തയില്ലാതെ ഒരുനിമിഷവും കടന്നു പോകുന്നില്ല. ഓരോ നോമ്പും പെരുന്നാളുകളും നഷ്ടമായ ആ സ്‌നേഹത്തെ കുറിച്ചു ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരിക്കും. സര്‍വ്വചരാചര സംരക്ഷകനായ നാഥാ നീ ഞങ്ങളെ സുരലോക സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കണേ. 'അള്ളാഹു അക്ബര്‍...അള്ളാഹു അക്ബര്‍...' പള്ളിയില്‍ നിന്നും മഗ്‌രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് മുഴങ്ങി. വിശ്വാസികള്‍ പവിത്രമായ മറ്റൊരു നോമ്പും കൂടി തുറക്കാന്‍ പോകുന്നതിന്റെ ധന്യതയില്‍ ദീപ്തമാം ഓര്‍മ്മകള്‍ക്ക് വിട നല്‍കി ഞാനും.


-അബ്ദുല്ലകുട്ടി ചേറ്റുവ

Keywords: Story, Abdullakutty Chettuva

9:16 am | 0 comments

ചോദ്യചിഹ്നത്തിലവസാനിക്കുന്ന ഉത്തരങ്ങള്‍

ചിന്തകള്‍ക്ക് തീപിടിച്ച ഒരു രാത്രിയുടെ അവസാനം ഉറങ്ങാനാവാതെ, ഉണരാനുമാവാതെ പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി നില്‍ക്കുമ്പോഴാണ് ഇനിയും കെട്ടടങ്ങാത്ത പന്തമായ് അവളുടെ ചോദ്യം.
''നിര്‍ത്താറായില്ലേ ?''
ചോദ്യം? ചോദ്യമല്ല, അതൊരുത്തരമായിരുന്നു. ചോദ്യചിഹ്നത്തിലവസാനിക്കുന്ന ഒരുത്തരം!
തുടങ്ങിയതെന്തെങ്കിലും അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍ അത് ചോദ്യമായേനെ. ഇനിയും തുടങ്ങാന്‍ കഴിയാത്ത, അവളുടെ പ്രതീക്ഷകള്‍ മുഴുവന്‍ വറ്റിച്ചു കളഞ്ഞ ജീവിതത്തെപ്പറ്റിയാകുമ്പോള്‍ അത് തീര്‍ച്ചയായും ഉത്തരം തന്നെ-ചോദ്യമല്ലാത്തത് കൊണ്ട് ഉത്തരം പറയേണ്ടതില്ലെങ്കിലും എന്തെങ്കിലും ഒരു പ്രതികരണ ശബ്ദം അവള്‍ പ്രതീക്ഷിക്കുന്നുണ്ടാവുമല്ലോ. വാക്കുകള്‍ പരതിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും അവള്‍
''ഒരു കത്ത് വന്നിട്ടുണ്ട്... എനിക്ക് നാളെ വീട്ടിലെത്തണം...''
ഇക്കാലത്ത് ആരെങ്കിലും കത്തയക്കുമോ? അല്ലെങ്കില്‍ അവളുടെ വീട്ടില്‍ നിന്ന് ആരാണ് ഇപ്പോള്‍ കത്തയക്കാന്‍ ?
''ആരാ കത്തയച്ചത് ?'' ചോദിക്കുക തന്നെ ചെയ്തു.
''ഞാനത് പൊട്ടിച്ചു വായിച്ചിട്ടില്ല.''
വായിക്കാതെ ഇവള്‍ക്കെങ്ങനെ അതിന്റെ ഉള്ളടക്കം മനസ്സിലായി. ഒന്നും മനസ്സിലാവാതെ ഇരുട്ടില്‍ കാഴ്ചകള്‍ പരതിക്കൊണ്ട് അയാള്‍ നിന്നു. അവളുടെ കണ്ണുനീര്‍ പോലെ നേര്‍ത്ത മഞ്ഞുകണങ്ങള്‍ ഉരുണ്ടിറങ്ങി, വലിച്ചെറിഞ്ഞ അവസാനത്തെ സിഗരറ്റുകുറ്റിയും കണ്ണടച്ച് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ജനലടയ്ക്കാതെ തന്നെ അയാള്‍ പിന്തിരിഞ്ഞു. പണ്ടുതൊട്ടേ അയാള്‍ ജനലടച്ചുപൂട്ടി കിടക്കാറില്ല. ഇപ്പോഴാണെങ്കില്‍ അവളുടെ നിശ്വാസങ്ങളുടെ ആധിക്യവും അയാളുടെ ചിന്തകളുടെ പുകയും ജനല്‍ പാളികള്‍ തുറന്നിട്ടിട്ടു പോലും ഈ കൊച്ചു മുറിയെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്.
അവള്‍ ഉറങ്ങിയിരിക്കുന്നു. പ്രതീക്ഷകളില്ലാത്തവര്‍ക്കും അമിത പ്രതീക്ഷകളുള്ളവര്‍ക്കും ഉറക്കം, നീന്തിച്ചെല്ലാന്‍ കഴിയാത്തൊരു കരയാണ്. എന്നിട്ടും അവള്‍...
രാവിലെ അയാള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അവള്‍ തയ്യാറായിരുന്നു. അവള്‍ സുന്ദരിയായിരിക്കുന്നു. മുന്‍പും അവള്‍ സുന്ദരിയായിരുന്നല്ലോ. അവളുടെ അഴകളവുകളെപ്പറ്റി ഒരു വാക്കുപോലും പറയാതെ, മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍ പോലും അത്തരമൊരു ചിന്ത കാത്തു വെയ്ക്കാതെ ഇത്രയും കാലം...
''ഞാനിറങ്ങുന്നു.'' പറഞ്ഞുതീരുമ്പോഴേക്കും അവള്‍ മുറ്റത്തിറങ്ങി നടന്നിരുന്നു. എല്ലാം കഴിഞ്ഞിട്ടുള്ള വികാര പ്രകടനങ്ങളില്‍ എന്തു കാര്യം?
''നീയൊരു നല്ല നടനല്ല. ഒരു നല്ല പുരുഷന്‍ പോലുമല്ല.''
ജീവിതത്തില്‍ ആദ്യമായ്, അവസാനമായും ഹൃദയത്തില്‍ പ്രണയത്തിന്റെ വേഗതയാര്‍ന്ന കുതിരക്കുളമ്പടികളുയര്‍ത്തിയ പെണ്‍കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ പോലും നിര്‍വ്വികാരനായ് അയാള്‍ കേട്ടുനിന്നിട്ടുണ്ട്. ഒരു നല്ല നടനുമാത്രമേ നല്ലൊരു പുരുഷനാകാന്‍ കഴിയൂ എന്നാണ് ആ വാചകത്തിന്റെ അര്‍ത്ഥം എന്ന് അന്ന് സൗഹൃദങ്ങളിലെ ഉപദേശിയായ സെബാസ്റ്റ്യന്‍ വിശദീകരിച്ചതുമാണ്. എന്നിട്ടും...
തീന്‍മേശമേല്‍ പ്രാതലിനൊപ്പം അവള്‍ ഒരു കുറിപ്പുവച്ചിരിക്കുന്നു.
'Last Breakfast.' പേടിക്കേണ്ട. വിഷം കലര്‍ത്തിയിട്ടില്ല. ഉദ്ദേശിച്ചത് ഞാന്‍ തരുന്ന അവസാനത്തേത് എന്നാണ്. അവസാനത്തെ അത്താഴമല്ലാത്തതുകൊണ്ട് വിചാരണ ചെയ്ത് കുരിശില്‍ തറയ്ക്കപ്പെടും എന്ന ചിന്തയും വേണ്ട. ഞാനതൊന്നും ആഗ്രഹിക്കുന്നില്ല. ഒന്നും...
ചെറിയ വാചകങ്ങള്‍ കൊണ്ട് കൊടുങ്കാറ്റുയര്‍ത്താനുള്ള അവളുടെ കഴിവ് ഒരിക്കല്‍ കൂടി അയാളറിയുന്നു. പക്ഷേ, ഇതാദ്യമായ് ഒരു എഴുത്തിന്റെ രൂപത്തില്‍.
അപ്പോഴാണ് മേശമേല്‍ കിടക്കുന്ന, അവള്‍ ഇന്നലെ പറഞ്ഞ കത്ത് കണ്ടത്. സ്റ്റാമ്പ് തലതിരിച്ച് ഒട്ടിച്ചിരിക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍ പതിഞ്ഞത്. അത് അയാള്‍ക്കുള്ള കത്തായിരുന്നു! അയാളുടെ ചിന്തകള്‍ വീണ്ടും തകിടം മറിഞ്ഞു. ആ സ്റ്റാമ്പ് പോലെ.
പറയാനുള്ളത് എഴുതാമെന്ന് കരുതി. മറുപടി കേള്‍ക്കാതിരിക്കാന്‍ വേണ്ടി. എന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും എന്ത് വിലയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത് ഇവിടെയെത്തിയപ്പോഴാണ്. ഒടുവില്‍ കുറഞ്ഞ കാലത്തിന്‌ശേഷം - എനിക്കത് ഒരു യുഗമായിരുന്നെങ്കിലും - ഞാന്‍ തിരിച്ചു പോകുന്നു. പ്രതീക്ഷകളോ, സ്വപ്നങ്ങളോ ഇല്ലാതെ- ഭക്ഷണത്തിനും വസ്ത്രത്തിനുമപ്പുറം ലോകം ശൂന്യമാണെന്ന തിരിച്ചറിവോടെ.
നിങ്ങള്‍ നല്ലൊരു നടനാണ്. പക്ഷേ, എനിക്ക് അഭിനയം വശമില്ലാതെ പോയി. അറിയാവുന്നതൊക്കെ ഞാനീ ചുവരുകള്‍ക്കുള്ളില്‍ അഭിനയിച്ചു തീര്‍ത്തിരിക്കുന്നു.
എന്തിനായിരുന്നു....?
നിങ്ങള്‍ മുന്‍പും ഇങ്ങനെ തന്നെ ആയിരുന്നില്ലേ?
ചോദ്യ ചിഹ്നത്തില്‍ വീണ്ടും ഉത്തരങ്ങള്‍. അവള്‍ എഴുത്തിനടിയില്‍ എന്തോ കുത്തിവരച്ച് അവസാനിപ്പിച്ചിരിക്കുന്നു.
വാതിലടച്ചു പൂട്ടി അയാള്‍ പുറത്തിറങ്ങി. അയാള്‍ക്കൊപ്പം തെരുവില്‍ ചുറ്റുപാടുകളെയോ, പരസ്പരമോ, അവരവരെത്തന്നെയോ ശ്രദ്ധിക്കാതെ അസംഖ്യം സ്ത്രീപുരുഷന്‍മാര്‍ എവിടേക്കൊക്കെയോ നടന്നു നീങ്ങിക്കൊണ്ടിരുന്നു.

K.Najin
-കെ. നജിന്‍
 
Keywords: Story, K.Najin, Answers, Question
9:00 am | 0 comments

ചിത­ലു­കള്‍

Written By irf Kvartha on Tuesday, July 31, 2012 | 7:15 pm

dry wood Termite
ചിത­ലു­കള്‍.... എന്താ­ണിന്ന് ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ക്കാന്‍.
അല്ലെ­ങ്കിലും ചിത­ലു­ക­ളെ­ക്കു­റിച്ച് എന്താ­ണിത്ര ഓര്‍ക്കാന്‍?
ശാന്ത­പ്ര­കൃ­ത­ക്കാര്‍, കൂട്ടം­കൂ­ട്ട­മായി അച്ച­ട­ക്ക­ത്തോടെ ജീവി­ക്കുന്നവര്‍.
ഇവ­റ്റ­ക­ളുടെ ഈയൊരു പ്രത്യേ­കത - അതു­കൊണ്ടു മാത്ര­മാ­ണോ ഞാനോര്‍ത്തു പോയ­ത്. അതോ കട­പു­ഴ­കിയ വന്‍മ­ര­ങ്ങ­ളില്‍ അവയെ കണ്ടതു കൊണ്ടാണോ?
എത്ര പഴ­ക്കമുള്ളതും എത്ര കടുപ്പമേ­റി­യ­തു­മായ മഹാ­വൃ­ക്ഷ­ങ്ങളെ ഇവ­റ്റ­കള്‍ കാര്‍ന്നു കാര്‍ന്നു നശി­പ്പി­ച്ചു.
സമ­യം, സന്ദര്‍ഭം, അതു­മാ­ത്ര­മാണ് അവ­യുടെ മുന്നിലെ ഏക പരി­മി­തി.
ഏതു വന്‍മ­ര­ത്തി­ന്റെയും തായ്‌വേ­രു­കള്‍ അവ­യുടെ മുന്‍പില്‍ അടി­യ­റവു പറ­യു­ന്നു. നിസ്സാ­ര­ന്മാര്‍ പക്ഷേ...
''ദേ.., ഈ പൊടി വിത­റി­യിട്ട് ചിത­ലു­കള്‍ ചാകു­ന്നില്ല.''
ചിതല്‍ ചിന്ത­കള്‍ തല്‍ക്കാ­ല­ത്തേക്ക് വിരാ­മ­മിട്ട് ദാക്ഷായ­ണി­യുടെ ശബ്ദം.
''ദാക്ഷാ­യിണ്യേ, നീയത് വിത­റി­യ­തു­കൊണ്ട് വലിയ പ്രയോ­ജ­ന­മൊ­ന്നു­ല്ല്യ.. ചിത­ലു­ക­ളൊക്കെ പരി­ഷ്‌കാ­രി­ക­ളായി.'' ദാക്ഷാ­യണി പിന്നെ­യൊന്നും പറ­ഞ്ഞി­ല്ല.
ശരി­യാ­ണ്, ചിത­ല­രിച്ചു കിട­ക്കുന്ന മര­ങ്ങള്‍ കണ്ട് കണ്ട് മടു­ത്ത­തു­കൊണ്ടു തന്നെ­യാണ് അവ വീണ്ടും വീണ്ടും ഓര്‍മ­യി­ലേക്ക് കയ­റി­വ­രു­ന്ന­ത്. മര­ങ്ങള്‍ക്ക് ചുറ്റും ചിത­ലു­കള്‍ ഒറ്റക്കും കൂട്ട­മായും ആക്ര­മിച്ചു കൊണ്ടേ­യി­രി­ക്കു­ന്നു.
''ദാക്ഷാ­യിണ്യേ ചിത­ലു­ക­ളുടെ നിറ­മെ­ന്താണ്? കറുപ്പും വെളു­പ്പു­മു­ണ്ട്.... ഇതു രണ്ടു­മ­ല്ലാത്ത മറ്റൊ­രി­ന­മു­ണ്ട്. സന്ദര്‍ഭ­ത്തി­ന­നു­സ­രിച്ച് വേഷം മാറു­ന്ന­വ.... അപ­ക­ട­കാ­രി­കള്‍.... കാണു­ന്നുണ്ടോ നീയ്യ്?''
''ഇല്ല­ന്നേ...വേഷം മാറു­ന്ന­വയെ കാണു­ന്നേ­യില്ല.''
''ഉണ്ടാ­വി­ല്ല... നിനക്കു കാണാന്‍ കഴി­യി­ല്ല. കണ്ടുകി­ട്ടുക പ്രയാ­സ­മാ­ണ്. അപ­ക­ട­കാ­രി­കള്‍... മറ­ഞ്ഞി­രി­ക്കു­ന്നു­ണ്ടാവും.''
ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറ­ഞ്ഞു.
ചിന്ത­കള്‍ വീണ്ടും കാടുകയ­റി... എവിടെ വെച്ചാണ് ഞാന്‍ ആദ്യ­മായി ചിത­ലു­കളെ കണ്ട­ത്!
അയല്‍വ­ക്കത്തെ മഹാ­വൃ­ക്ഷ­ത്തിന്റെ കൊമ്പ് ചിത­ല­രിച്ചു ഒടി­ഞ്ഞു­വീ­ണ­പ്പോ­ഴോ... അതോ തൊടി­യിലെ ദുര്‍ബ­ല­മായ വൃക്ഷ­ത്തിന്റെ തല മുറിഞ്ഞു വീണ­പ്പോഴോ? ഓര്‍മ­കള്‍ക്ക് വ്യക്തത പോരാ... എങ്കിലും അപ്പോള്‍ മുത­ലാ­യി­രുന്നു ഞാന­വ­യുടെ 'അദൃശ്യ'സാ­ന്നിധ്യം മന­സ്സി­ലാ­ക്കി­ത്തു­ട­ങ്ങി­യ­ത്. ശിഖ­ര­ങ്ങള്‍ ചിതല്‍ക­യറി ഉണങ്ങി വരു­മ്പോ­ഴാണ് ഞാന­വ­റ്റ­കളെ കൂടു­തല്‍ കൂടു­തല്‍ അടു­ത്ത­റി­ഞ്ഞ­ത്.
പ്രത്യ­ക്ഷ­ത്തില്‍ നിരു­പ­ദ്ര­വ­കാ­രി­ക­ളായ ഇവ­റ്റ­കള്‍ കൂട്ടംകൂടി ആയി­ര­ക്ക­ണ­ക്കിന് കാലു­ക­ളു­മായി ഒരേ ലക്ഷ്യ­ത്തി­ലേക്ക് കുതിച്ചു പായു­ന്നു... പിന്നീട് തിന്മ­കള്‍ ഒളി­പ്പിച്ചു വെച്ച അവ­യുടെ അദൃശ്യ ദംഷ്ട്ര­ങ്ങള്‍ വന്‍മ­ര­ങ്ങ­ളുടെ തായ്‌വേ­രു­കള്‍ തകര്‍ത്ത് തരി­പ്പ­ണ­മാ­ക്കി, വെട്ടി­നി­ര­ത്തി, ക്രൂരവും വന്യ­വു­മായ ഒരു പട­യോട്ടം...
തണലും താങ്ങും പൂക്കളും പൂങ്കാ­വ­ന­കളും തകര്‍ത്ത്, അശാ­ന്തത പടര്‍ത്തി, ഒരു പുല്‍ക്കൊടി പോലും അവ­ശേ­ഷി­പ്പി­ക്കാതെ..
മരു­ഭൂ­മി­യാ­ക്കി... മറ്റൊരിട­ത്തേ­ക്ക്....
ഒരു മേച്ചില്‍പ്പുറം
ഒരു സന്ദര്‍ഭം...
അതു­വരെ വിശ­പ്പ­ട­ങ്ങിയ ഹിംസ്ര­മൃ­ഗ­ത്തിന്റെ ശാന്ത­ത­യോടെ കാത്തി­രി­പ്പ്..
''കുറെ നേര­മാ­യ­ല്ലോ... എന്താ­ണേട്ടാ ഇത്ര വലിയ ഒരാ­ലോ­ച­ന..''
വീണ്ടും ദാക്ഷാ­യ­ണി­യുടെ അന്വേ­ഷണം:
''നീ കണ്ടോ ... എവി­ടെ­യാണ് അവ­റ്റ­കള്‍ കൂടു കൂട്ടി­യി­രി­ക്കു­ന്നത്''
ഞാന്‍ ആകാം­ക്ഷ­യോടെ ചോദി­ച്ചു...
''ഓ... അപ്പു­റത്ത് ഒന്ന് രണ്ട് ചിതല്‍പ്പു­റ്റു­ക­ളു­ണ്ട്. നല്ല ഉറ­പ്പ്... നശി­പ്പി­ക്കാന്‍ കഴി­യു­ന്നി­ല്ല.''
ദാക്ഷാ­യണി അതുംപറഞ്ഞ് അക­ത്തേക്ക് കയ­റി­പ്പോ­യി..
അവി­ടെ­യാണ് ചിത­ലു­ക­ളുടെ രഹ­സ്യ­സ­ങ്കേ­തം. ചിതല്‍ പുറ്റു­ക­ള്‍.
അവ നമുക്കു ചുറ്റും അവി­ട­വിടെ ഉയര്‍ന്നു നില്‍ക്കു­ന്നു.
ചിത­ലു­കള്‍ സൈ്വര­വി­ഹാരം നട­ത്തു­ന്നു. അനു­ദിനം ചിതല്‍പു­റ്റു­കള്‍ ആര്‍ക്കും തകര്‍ക്കാ­നാ­വാത്ത വിധം ഉയര്‍ന്നു കൊണ്ടേ­യി­രി­ക്കു­ന്നു.
ചിത­ലു­ക­ള­തി­നു­ള്ളില്‍ ദുര്‍ബലദേഹ­ങ്ങ­ളുടെ രക്തവും മാംസവും ഭക്ഷ­ണ­മാക്കി കൊഴുത്തു തടി­ക്കു­ന്നു. മദ്യ­ശാ­ല­ക­ളില്‍ നിശാ­നൃത്തം ചെയ്യു­ന്നു.
ശേഷം ശീതീ­ക­രിച്ച അറ­ക­ളില്‍ നിന്നും തിന്മ­കള്‍ നിറച്ച് പുറ­ത്തേ­ക്ക്.. നമു­ക്കി­ട­യി­ലേ­ക്ക്.
''ദാക്ഷാ­യി­ണ്യേ.... നീയൊന്നു ഇത്രടം വരെ വരൂ.... എനി­ക്കെ­ന്തോ, വല്ലാ­ത്തൊരു അസ്വ­സ്ഥ­ത... എന്തെ­ന്നി­ല്ലാത്ത ഒരു പേടി തോന്നു­ന്നു.''
''ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ത്തി­ട്ടാണോ ചേട്ടാ?
ഈ ചേട്ടന്റെ ഒരു കാര്യം. പകല്‍ സമ­യത്ത് നിസ്സാര ജീവി­ക­ളെ­ക്കു­റി­ച്ചോര്‍ത്ത് പേടിച്ചു വിറ­യ്ക്കു­ന്നു.''
ദാക്ഷാ­യണി എന്റെ പരി­ഭ്രമം കണ്ട് ഊറി­ച്ചി­രിച്ച് അടു­ത്തെ­ത്തി.
''ദേ.. ഇങ്ങനെ ഓരോ­ന്നാ­ലോ­ചി­ച്ചി­രി­ക്കാതെ ഒന്നു­റ­ങ്ങി­യാല്‍ എല്ലാം ശരി­യാ­കും..... അല്ലെ­ങ്കില്‍ വേണ്ട, ഞാന്‍ ചായ എടു­ക്കാം...''
''വേണ്ട..''
ഞാന്‍ നിര്‍വി­കാ­ര­നായി പറ­ഞ്ഞു.
എന്റെ സിര­ക­ളില്‍ ചിതല്‍ അരിച്ചു കയ­റു­ന്നുണ്ടോ? ഉറ­ങ്ങി­പ്പോ­യാല്‍ മസ്തിഷ്‌കം ചിത­ലെ­ടുത്തു പോകുമോ!
''ദാക്ഷാ­യി­ണ്യേ.. എനി­ക്കു­റ­ങ്ങേ­ണ്ട.. നമുക്ക് ഉറ­ങ്ങാ­തി­രി­ക്കാം..''
''ദേ... എനിക്ക് വേറെ പണി­യു­ണ്ട്. അടു­ക്ക­ളേ­ല്... ചേട്ടന്റെ ചിന്ത­യുടെ ചൂടേറ്റ് അരി വേവില്ല.''
എന്നെ പരി­ഹ­സിച്ച് അവള്‍ അടു­ക്ക­ള­യി­ലേക്ക് കയ­റി­പ്പോ­യി.
ചിന്ത­ക­ളില്‍ എന്തോ ഒന്ന് വീണ്ടും അന­ങ്ങു­ന്നുണ്ടോ? ചിത­ലു­ക­ളാ­കുമോ? തല­ച്ചോ­റിനുള്ളില്‍ ചിതല്‍പ്പൊടി ചിത­റി­യാലോ? ചിത­ലു­കളെ ആരെ­ങ്കിലും നശിപ്പി­ക്കാന്‍ ശ്രമി­ച്ചി­ട്ടു­ണ്ടോ... വിജ­യി­ച്ചി­ട്ടു­ണ്ടോ... മര­ങ്ങളെ ചിത­ല­രിച്ച പാഴ്മ­ര­ങ്ങ­ളാ­കാന്‍ വിടാ­തി­രു­ന്നി­ട്ടുണ്ടോ?
ഒരുപക്ഷേ ഉണ്ടാ­വാം... പല ചിതല്‍പ്പൊടി­ക്കാ­രു­ടെയും പൊടി­ക്കൈ­കളും പൊടി­പാ­റ്റിയ വാഗ്‌ധോര­ണി­കളും ചിതല്‍ നശീ­ക­രണ വിദ്യ­യെ­ക്കു­റിച്ച് ഏറെ നട­ന്നി­ട്ടു­ണ്ട്. ബോധവല്‍ക്ക­ര­ണവും ചര്‍ച്ചാ ക്ലാസു­കളും നട­ന്നു... ഉണ്ടാ­വാം.... ഇനി­യു­മു­ണ്ടാ­വാം...
എന്നിട്ടും... അവ­യൊന്നും ചിതല്‍പ്പു­റ്റു­കള്‍ക്ക­ടു­ത്തെങ്ങും എത്തി­യി­ല്ലെന്ന് മാത്രം. ഭീമാ­കാ­രങ്ങളായ ചിതല്‍പ്പു­റ്റു­കള്‍ ആര്‍ക്കും തകര്‍ക്കാ­നാ­വാത്ത വിധം ഉയര്‍ന്നു കൊണ്ടേ­യി­രി­ക്കു­ന്നു.
തല­ച്ചോ­റിന്റെ ഉള്ളില്‍ നിന്നും അനക്കം കൂടു­തല്‍ ശക്തി പ്രാപി­ക്കു­ന്നു. ചിതല്‍ തല­ച്ചോ­റിനെ ഗ്രസിച്ചു കൊണ്ടി­രി­ക്കു­ക­യാ­ണ്....
ഉറ­ങ്ങാ­തി­രു­ന്നി­ട്ടും.. ഈ ജാഗ്ര­ത­യി­ലും, ദംഷ്ട്ര­ങ്ങളും തേറ്റ­കളും വളര്‍ത്തി ചിന്ത­കളെ കാര്‍ന്നു കാര്‍ന്നു തല­ച്ചോ­റില്‍ അവ­റ്റ­കള്‍ വിഹ­രിച്ചു കൊണ്ടേ­യി­രി­ക്കു­ന്നു.
''കുമാ­രേ­ട്ടാ... അപ്പു­റത്ത് വീണ്ടും മര­ങ്ങള്‍ ചിത­ലെ­ടുത്തു കൂട്ട­മായി വീണു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.''
ചിന്ത­ക­ളില്‍ നിന്നു­ണര്‍ത്തി വീണ്ടും ദാക്ഷാ­യണിയുടെ ഭീതി നിറഞ്ഞ ശബ്ദം...
കട­പു­ഴകി വീഴുന്ന മര­ങ്ങ­ളുടെ ദീന­രോ­ദ­നവും ആര്‍ത്തനാദവും അന്ത­രീ­ക്ഷ­മാകെ മുഴ­ങ്ങി­കൊ­ണ്ടേ­യി­രി­ക്കുന്നു
''ദാക്ഷാ­യ­ണീ.... നമു­ക്കു­റ­ങ്ങാ­തി­രി­ക്കാം...''

Girish Mavoor
-ഗിരീഷ്, മാവൂര്‍ റോഡ്

Keywords: Termites, Story, Gireesh, Mavoor.
7:15 pm | 1 comments

ന്യൂസ് ഇംപാക്റ്റ്

Written By Kvarthakgd on Thursday, July 26, 2012 | 12:00 pm

രാവിലെ ഭാര്യയുമായി നിസ്സാര കാര്യത്തിനു ഒന്ന് വഴക്കിടെണ്ടിവന്നു. അവളുടെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുടെ വിവാഹത്തിനു പോകാത്തത്തിനു ഉച്ചക്കാലത്തെ ഭക്ഷണവും കഴിച്ചില്ല. അവളും ഞാനും. നല്ല ഒരു അവധി ദിനം വെറുതെ പഴാക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. മാത്രമല്ല വിവാഹക്ഷണവും കാര്യ മാത്ര പ്രസക്തമായി എനിക്ക് തോന്നിയില്ല. രണ്ട് മണിക്കൂര്‍ യാത്രയും വ്യക്തിപരമായി നേരിട്ട് ഒരു പരിചയവും ഇല്ലാത്ത അവരുടെ വായില്‍ നോക്കിയിരിക്കുന്നതില്‍ ഒട്ടും താല്പര്യവും തോന്നിയില്ല.

നല്ല ഒരു ഞായറാഴ്ച ആയിട്ടു ആകെ മൂട് ഓഫ് ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ? ഏക മകള്‍ അശ്വതിയെ പഠിപ്പിക്കുകയാണ് ഭാര്യ. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടാല്‍ തോന്നും എം.ബി.എ.ആണ് പഠിക്കുന്നതെന്ന്. കാരണം എന്നോടുള്ള ദേഷ്യം മകളോട് തീര്‍ക്കുകയാണ്.

ഒന്നും ചെയ്യനില്ലത്തതിനാല്‍ ടി.വി ഓണ്‍ ചെയ്തു. പരസ്യങ്ങളുടെ കുത്തൊഴുക്കില്‍, സംസ്‌കാര ശൂന്യമായ ജീവിതവുമായി പൊരുത്തപ്പെടാത്ത എന്തെല്ലാം കാണണം. ടി.വി കുടുംബസമേതം കാണാന്‍ തന്നെ മടിതോന്നുന്നു. വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഷവര്‍മയാണ്. നിറഞ്ഞ ചര്‍ച്ച നടക്കുകയാണ്. വില്‍ക്കുന്നവരും ഷവര്‍മ കഴിക്കുന്നവരുടെയും പറഞ്ഞു തീരും മുന്‍പേ ന്യൂസ് റീഡര്‍ ഇടപെടുന്നു. വീണ്ടും പരസ്യം. പെട്ടെന്ന് മറ്റൊരു വാര്‍ത്തയിലേക്ക്. ചാനാല്‍ ചര്‍ച്ച നീളുന്നു. ബ്രേക്കിംഗ് ന്യൂസ്.

ബന്ധുവിന്റെ വിവാഹത്തിനു കൊണ്ട് പോകാതെ ഭര്‍ത്താവിന്റെ പീഡനം. ഈശ്വരാ. ഇതെന്റെ വീട്ടിലെ കാര്യമാണല്ലോ? ഇതെങ്ങിനെ ടി.വി.ക്കാരറിഞ്ഞു. ചാനലുകാരുടെ ഒരു കാര്യം. അന്യന്റെ അരമനരഹസ്യം വരെ അങ്ങാടി പാട്ടാക്കി ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ കാണിക്കുന്ന വിപണന തന്ത്രം. ചാനലുകാര്‍ വിടാനുള്ള ഭാവമില്ലായിരുന്നു. 'ഇപ്പോള്‍ അശ്വതി നമ്മോടൊപ്പം ടെലിഫോണ്‍ ലൈനില്‍ ചേരുന്നു.

'' തൊട്ടപ്പുറത്തെ റൂമില്‍ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു ഭാര്യ യുടെ സംസാരം ടി.വി യില്‍. ''മിസ്സിസ് അശ്വതി സോമന്‍ താങ്കളെ ബന്ധുവിന്റെ കല്യാണത്തിനു കൊണ്ട് പോകാതെ മിസ്റ്റര്‍ സോമന്‍ പീഡിപ്പിച്ചത് സത്യമാണോ?'' 'സഹോദരാ. താങ്കള്‍ക്കൊന്നും ഒരു പണിയുമില്ലേ? സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഒളിക്യാമറയുമായി ചെന്ന് വാര്‍ത്ത ഉണ്ടാക്കുന്നതിലും ഭേദം മറ്റു വല്ല പണിക്കും പോയ്കൂടെ ? എന്റെ ഭര്‍ത്താവ് എന്നെ പേടിപ്പിക്കുകയോ, പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. മേലില്‍ ഇത്തരം വാര്‍ത്തയുമായി വന്നാല്‍...'ഹലോ....കേള്‍ക്കുന്നില്ല ലൈന് കട്ടായെന്നു തോന്നുന്നു. ഒരു ഇടവേളയ്ക്കു ശേഷം മറ്റൊരു വാര്‍ത്തയുമായി വീണ്ടും കാണാം. ചാനല്‍കാരന്‍ വെള്ളം കുടിക്കാന്‍ പോയി.

വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഒരു തരികിട പ്രസ്ഥാനമായി ചാനലുകള്‍ മാറുന്നത് പരിതാപകരം തന്നെ. ഞാന്‍ എഴുന്നേറ്റു ഭാര്യയുടെ അടുത്തേക്ക് പോയി. നിറ കണ്ണുകളാല്‍ അവളെന്റെ മാറില്‍ ചാഞ്ഞു. 'അച്ഛാ' മകളുടെ വിളികേട്ടു ഞങ്ങള്‍ തിരിഞ്ഞു നോക്കി. മകളെയും എടുത്ത് അടുക്കള ലക്ഷ്യമായി നീങ്ങി. നല്ല വിശപ്പുണ്ട് കാര്യമായി എന്തെങ്കിലും കഴിക്കണം.

Abdullakutty Chettuva
-അബ്ദുല്ലകുട്ടി ചേറ്റുവ

Keywords: News Impact, Story, Abdullakutty Chettuva
12:00 pm | 0 comments

വീണ്ടും കാണാം

Written By Kvarthakgd on Wednesday, July 18, 2012 | 3:09 pm

നേരം സന്ധ്യയാവാറായി. പടിഞ്ഞാറെ ദിശയിലേക്ക് മുഖം കാണിക്കുന്ന ഉമ്മറത്തിരിക്കുന്ന വൃദ്ധന് അസ്തമന സൂര്യന്‍ ഓടിത്തളര്‍ന്ന കരങ്ങളാല്‍ തലോടി യാത്രാമൊഴി നല്‍കി. അനുവദിക്കപ്പെട്ട സമയം തീര്‍ന്നില്ലെങ്കില്‍ നാളെ ഇതേപോലെ കാണാം എന്നാണോ ആ സന്ദേശം. വീണ്ടും കാണുക! അതിനേക്കാള്‍ വലിയ പ്രതീക്ഷയെന്തുണ്ട്! അങ്ങിനെ പ്രതീക്ഷിക്കാന്‍ വകയുണ്ടാവുന്നതല്ലേ വലിയ സന്തോഷം!

ഈ പകലങ്ങിനെ ഇരുട്ടിലേക്ക് മറിഞ്ഞു. നാളെ തീര്‍ച്ചയായും അവള്‍ വരും 'രുഗ്മിണി' എന്റെ പ്രഭാതം. വൃദ്ധനില്‍ പ്രതീക്ഷകള്‍ പുതുനാമ്പെടുത്തു. കുത്തിക്കയറുന്ന തണുപ്പു സഹിക്കാനാവാതെ അയാള്‍ മുറിയിലേക്കു മടങ്ങി. പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി.

കിടപ്പുമുറി ഇരുട്ടറയാണ്. അവിടെ കരിംഭൂതമുണ്ട്. ഭാര്യ റോസി. ജോസഫിന് നായയുടെ വില കല്‍പിക്കാത്തവളാണവള്‍. ഒരു സ്ത്രീ ഇത്ര കഠിനമായി സംസാരിക്കുമോ എന്നോര്‍ത്ത് ജോസഫ് പലപ്പോഴും അത്ഭുതം കൊള്ളാറുണ്ട്. മനസ്സു വേവാറുണ്ട്.

ഒരിക്കല്‍ ആരോടോ അവള്‍ പറയുന്നത് കേട്ടു. മകളുടെ വീട്ടിലേക്ക് അവളെ കൊണ്ടുപോകാനോ മറ്റോ വന്നു വിളിച്ചപ്പോഴാണെന്നു തോന്നുന്നു. ''ഇതിയാന്റെ ചൂടും തട്ടിയാ ഇത്രേം കാലം കിടന്നത്. ഇനിയും അങ്ങിനെത്തന്നെയേ എനിക്കുറങ്ങാന്‍ കഴിയൂ'' ഇടിത്തീ വീഴുന്നതു പോലെയാണ് ജോസഫ് ആ വാക്കുകള്‍ കേട്ടത്. ഒരാഴ്ചയെങ്കില്‍ ഒരാഴ്ച. അവളങ്ങ് മകളുടെ കൂടെ പോവുകയാണെങ്കില്‍ തനിക്ക് അല്പം പൊറുതി കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷേ, അതുണ്ടാവില്ലെന്നു ഉറപ്പായി. വരില്ലെന്നു ശാഠ്യം പിടിച്ച അമ്മയെ കൂട്ടാതെ മകളും കുടുംബവും തിരികെ പോകുമ്പോള്‍ ജോസഫിന്റെ ചങ്കിടിഞ്ഞു.

''ഹെന്റെ ദൈവമേ! എനിക്കൊരു പരോള്‍ പോലും നീ അനുവദിക്കില്ലേ?'' ദൈവത്തിനു മാത്രം മനസ്സിലായേക്കാവുന്ന അതിദയനീയമായ ഗദ്ഗദം ജോസഫിന്റെ വൃദ്ധകണ്ഠത്തില്‍ ഒച്ച വെക്കാതെ ഞെരുങ്ങിയമര്‍ന്നു. ജോസഫിന് ദാമ്പത്യ ജീവിതം ഒരു തടവറയായിരുന്നു. അതില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായി ജോസഫ്.

അത്യാവശ്യം മര്യാദക്കാരനായി ജീവിച്ചവനാണ് ജോസഫ് എന്ന ചെറുപ്പക്കാരന്‍. നാട്ടുമുറയനുസരിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെ പെണ്ണുകാണല്‍ ചടങ്ങ് നടത്തി ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച സത്‌സ്വഭാവിയായ ചെറുപ്പക്കാരന്‍. അയാള്‍ക്കെപ്പോഴും അയാളെക്കുറിച്ചു മതിപ്പായിരുന്നു. പെണ്ണിനെക്കുറിച്ചും ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞു. ''നല്ല കുട്ടിയാണ് റോസി.''

തുടക്കത്തില്‍ റോസിയോടൊത്തുള്ള ജീവിതം മൃദുലദളമായിരുന്നു. നല്ല അടക്കവും ഒതുക്കവുമുള്ള ആ പെണ്ണില്‍ ഇപ്പോഴത്തെ റോസിയുണ്ടായിരുന്നുവെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു കളരിയഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ചുവടെടുത്തു മുന്നേറാന്‍ മാത്രം അവള്‍ ആദ്യനാളുകളില്‍ ഒതുങ്ങിയതാണെന്നു ജോസഫിന് ഏറെ വൈകി മനസ്സിലായി. പക്ഷേ, അപ്പോഴേക്കും ജോസഫിന്റെ ജീവിതം കൂച്ചുവിലങ്ങിലായി. നാവ് എങ്ങിനെ പ്രയോഗിക്കാനും മടിക്കാത്ത അവളുടെ മുന്നില്‍ അയാളുടെ നിറം കെട്ടു. കുറച്ചൊക്കെ ജോസഫും അതേ നാണയത്തില്‍ പ്രതികരിച്ചു നോക്കും പക്ഷേ, മുന്നേറാന്‍ കഴിയാതെ ജോസഫിന്റെ സ്വന്തം വിലയിരുത്തലില്‍, അത്രയ്ക്കങ്ങു വഷളാവാന്‍ കഴിയാതെ അയാള്‍ പത്തി മടക്കി.

കുറേ കാലങ്ങളായി ജോസഫ് ഒന്നും മിണ്ടാറില്ല, ചിരിക്കാന്‍ പോലും മറന്നു. എന്തുകൊണ്ടെന്നറിയില്ല വീട്ടില്‍ വിരുന്നുകാര്‍ വരാറില്ല; വന്നാലും തന്നോടൊന്നും സംസാരിക്കാറില്ല. തനിക്കും അവരോടൊന്നും പറയാനില്ല. ഒറ്റയ്ക്ക് നില്‍ക്കുകയാണെങ്കില്‍ അല്ലലും അലട്ടുമില്ലാതെ കഴിയാനുള്ള ജീവിത സാഹചര്യം ഉണ്ടായിട്ടും അയാള്‍ ഒതുങ്ങിയത് മക്കളെ ഓര്‍ത്തിട്ടാണ്. അവര്‍ വളര്‍ന്നു ഓരോ കരപിടിക്കുന്നതു കാണുക എന്നതു മാത്രമായി ജോസഫിന്റെ ലക്ഷ്യം. മക്കള്‍ വളര്‍ന്നങ്ങു പോകവേ, വീടും (താനും) അവരും തമ്മിലുള്ള അകലം വര്‍ധിച്ചതിലും അയാള്‍ കുണ്ഠിതപ്പെട്ടില്ല. ഇനി പ്രത്യേകിച്ച് ഒരു ആഘാതവുമേല്‍ക്കാനിടയില്ലാത്ത വിധം മരവിച്ചതാണ് ആ മനസ്സ്.

കുട്ടികളുടെ ഫീസടക്കം കുടുംബത്തിന്റെ വരവു ചെലവു കണക്ക് വട്ടമൊപ്പിക്കാനുള്ള ജോസഫിന്റെ തത്രപ്പാടുകള്‍ റോസിയുടെ പരിഗണനയിലുണ്ടായിരുന്നില്ല. ജോസഫിന് മാസം കിട്ടുന്ന ഇരുപതിനായിരം എവിടെപ്പോയെന്ന് അവള്‍ ശുണ്ഠിയോടെ തിരക്കാറുണ്ട്. തന്റെ കൈയില്‍ വന്നുചേരേണ്ട പണം കുറവാണെന്നു പറഞ്ഞ് കലഹിക്കാറുമുണ്ട്. മാസത്തിനൊടുവില്‍ ബസ്സുകൂലിക്കു വേണ്ടി റോസിയോടു കെഞ്ചേണ്ടി വരുമ്പോള്‍ 'എന്റെ കഫം കൊണ്ട് കണ്ട പെണ്ണുങ്ങളുമായി സൊള്ളാനല്ലേ' എന്ന പ്രതികരണം കേട്ട് കേട്ട് ജോസഫിന്റെ നെഞ്ചുരുകിയതിന് കണക്കില്ല.

വയസ്സായിട്ടും റോസിയുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവും വന്നില്ലെന്നു മാത്രമല്ല, വാക്കുകളുടെ മൂര്‍ഛ കൂടുകയും ജോസഫിന്റെ വേദനയുടെ ആഴം കൂടുകയും ചെയ്തു. ജീവഛവമായങ്ങിനെ കഴിയുമ്പോഴാണ് രുഗ്മിണിയെന്ന പ്രഭാതനക്ഷത്രത്തിന്റെ വരവ്. നല്ല ചുറുചുറുക്കുള്ളൊരു ചെറുപ്പക്കാരി. വീട്ടിലെ മാലിന്യം ശേഖരിക്കാന്‍ വരുന്ന കുടുംബശ്രീക്കാരി. 'അച്ചച്ഛാാാ...' എന്നു നീട്ടി വിളിച്ച് കുണുങ്ങിക്കൊണ്ട് അവളങ്ങിനെ മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ ജോസഫിന് ആകെ കുളിര്‍ക്കും.

ആദ്യമൊക്കെ പിന്നാമ്പുറത്ത് കമ്പിയില്‍ കൊളുത്തിയിട്ട പ്ലാസ്റ്റിക്ക് കവറുകളുമെടുത്ത് അവളങ്ങ് പോകുകയായിരുന്നു പതിവ്. ജോസഫ് അവളെ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. അവള്‍ ജോസഫിനേയും. ഒരിക്കല്‍ താനിരിക്കുന്നതിനടുത്തു കണ്ട ഒരു പ്ലാസ്റ്റിക് കവറുംകൂടെ ഏല്‍പിക്കാന്‍ വൃദ്ധന്‍ അവളെ വിളിച്ചു. 'ഹേയ്! നോക്കൂ, ഇതും കൂടെ കൊണ്ടു പോകൂ.' പ്ലാസ്റ്റിക് കവര്‍ വാങ്ങുന്നതിനിടെ ജോസഫിന്റെ കൈയില്‍ അവള്‍ ചെറുതായി ഒന്നു തട്ടി. അന്നേരം ജോസഫ് അനുഭവിച്ച ഒരു തരിപ്പ്. അതവളും മനസ്സിലാക്കിയെന്നു തീര്‍ച്ച.

പിറ്റേന്നും അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും തുടര്‍ന്നങ്ങോട്ട് എല്ലാ ദിവസവും രുഗ്മിണിക്ക് 'കൈമാറാന്‍' ഒരു പ്ലാസ്റ്റിക് കവര്‍ ജോസഫ് കരുതിവന്നു. മറ്റാരും കാണാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കൂട്ടിപ്പിടിച്ച പാദങ്ങള്‍ക്കടിയില്‍ അയാള്‍ ഒളിപ്പിച്ചു പിടിക്കും. കവര്‍ കൊടുക്കുന്നതിനിടെ ചില്ലറ വര്‍ത്തമാനങ്ങള്‍ പറയാനും അവസരം ലഭിച്ചു. രുഗ്മിണിയെന്നാണ് പേരെന്നും, പ്ലസ് ടു പാസായ ശേഷം നിവൃത്തിയില്ലാത്തതിനാല്‍ തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ലെന്നും മറ്റുമുള്ള പ്രാരാബ്ധങ്ങളുടെ കെട്ടുഭാണ്ഢങ്ങള്‍ ചില്ലറയായി ജോസഫിന്റെ മുമ്പിലിട്ടിട്ടാണ് രുഗ്മിണി പോവുക. ധൃതിയില്‍, ചില വാക്കുകള്‍ ഉരുവിട്ട് ദുഖസാഗരത്തിന്റെ ഒരിരമ്പം കേള്‍പ്പിച്ച് അവള്‍ വളരെ പെട്ടെന്ന് ഒഴുകി പോവും. രാവിലെ നേരത്തെ എഴുന്നേറ്റ് ശീലമില്ലാത്തതു കൊണ്ട് റോസി ഈ ഇടപാടൊന്നും അറിഞ്ഞില്ല. മഹാഭാഗ്യം! ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ട് പെരുത്ത തെറി പറഞ്ഞിരുന്ന അവള്‍ക്ക് ഇനി ഇങ്ങിനെ വല്ലതും കിട്ടിയാലോ. ഉണ്ടായേക്കാവുന്ന പുകിലോര്‍ത്ത് ജോസഫിന്റെ ഉള്ളം കിടുത്തു.

ജോസഫിന് പ്രഭാതങ്ങളെക്കുറിച്ച് പ്രതീക്ഷ വന്നതങ്ങിനെയാണ്. കുണുങ്ങി കുണുങ്ങിയുള്ള അവളുടെ വരവ് കാണാന്‍ തന്നെ എന്തൊരു ചേല്. മാസാവസാനം രുഗ്മിണിക്ക് കൊടുക്കാനുള്ള പ്രതിഫലം തന്റെ പെന്‍ഷന്‍ തുകയില്‍ നിന്നു കൊടുക്കാനും അയാള്‍ ഉത്സാഹിച്ചു. ഇരുപത്തിയെട്ടാം തീയതി ആകുമ്പോള്‍ തന്നെ ജോസഫ് വളരെ സ്‌നേഹപൂര്‍വം രുഗ്മിണിക്ക് പണം കൈകളില്‍ വെച്ചു കൊടുക്കും.

പിറ്റേന്ന്, ജോസഫ് കാത്തിരുന്നെങ്കിലും രുഗ്മിണിയെത്തിയില്ല. കറുത്തു തടിച്ച ഒരു സ്ത്രീയാണ് പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയത്. കരുതി വെച്ച ഒരു ചെറിയ പ്ലാസ്റ്റിക് കവര്‍ അന്നു പകല്‍ മുഴുവനും വൃദ്ധന്റെ കാലുകള്‍ക്കടിയില്‍ കിടന്നു ഞെരുങ്ങി. പിറ്റേന്നും അതിന്റെ പിറ്റേന്നും തുടര്‍ന്നങ്ങോട്ടും അയാള്‍ പുതിയ കവര്‍ തേടിയില്ല. കരുതി വെച്ചതു തന്നെ കൈമാറാനുണ്ടല്ലോ. രുഗ്മിണി ഒരു സ്വകാര്യ ആശുപത്രിയില്‍ ഫ്‌ളോര്‍ ക്‌ളീനിംഗ് ജോലി കിട്ടി പോയ വിവരം അയാളോട് ആരും പറഞ്ഞില്ല. വല്ല അശുഭ വര്‍ത്തമാനവും കേള്‍ക്കേണ്ടി വരുമല്ലോ എന്നു ഭയന്ന് രുഗ്മിണി എന്ന കുടുംബശ്രീക്കാരിക്ക് എന്തു പറ്റിയെന്ന് അയാള്‍ പകരക്കാരിയോട് ചോദിച്ചതുമില്ല. ആ അശ്രീകരത്തോട് ഒന്നും ചോദിക്കാനും അയാള്‍ക്ക് തോന്നിയില്ലെന്നതായിരുന്നു വാസ്തവം.

രുഗ്മിണിക്ക് അഹിതകരമായി ഒന്നും സംഭവിക്കില്ലന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഒരു പ്രഭാതത്തില്‍ അവള്‍ വീണ്ടും വരുമെന്നു അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഓരോ സായാഹ്നത്തിലും തളര്‍ന്ന സൂര്യന്‍ വിടചൊല്ലുമ്പോള്‍ ഒരു പുതിയ പ്രഭാതത്തെക്കുറിച്ചുള്ള പ്രതീക്ഷ ജോസഫില്‍ മൊട്ടിട്ടു.

-ജെഫ്രി റെജിനോള്‍ഡ്.എം

Keywords: See you again, Story, Jeffrey Rejinold.M
3:09 pm | 0 comments

മരിച്ച വാര്‍ത്ത

Written By Kvarthakgd on Tuesday, July 17, 2012 | 10:20 am

വിജയന്‍ കോപ്പത്തിന്റെ പിതാവ് മരിച്ചു. അച്ഛന്‍ മരണത്തിനു കീഴടങ്ങുന്നത് വിജയന്‍ സ്വന്ത കണ്ണാല്‍ കണ്ടുകൊണ്ടിരുന്നു. മരണം ഉറപ്പായ ആ നിമിഷം അയാള്‍ വളരെയധികം വെപ്രാളപ്പെട്ടു. ഇനിമുതല്‍ ആശ്വാസ സാന്നിധ്യമായി പിതാവ് ഉണ്ടാവില്ലെന്ന നഷ്ടബോധം അയാളെ അലട്ടിയതേയില്ല. മറിച്ച് ഒരു നേട്ടത്തിലായിരുന്നു വിജയന്‍ കോപ്പത്തിന്റെ മനസ്സ് ഉടക്കിക്കിടന്നത്.

അച്ഛന്‍ അസുഖ ബാധിതനായതു മുതല്‍ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത മനസ്സില്‍ രൂപം കൊടുത്തു വരികയായിരുന്നു വിജയന്‍ കോപ്പത്ത്. ഹൃദയ സ്പര്‍ശിയായ സൈഡ് സ്റ്റോറിയും രൂപപ്പെട്ടു വന്നു. പക്ഷേ, ചരമ വാര്‍ത്തയുടെ തുടക്കം തീരുമാനിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അച്ഛന്റെ അന്ത്യനിമിഷത്തിന് സാക്ഷിയായപ്പോള്‍ വിജയന്‍ കോപ്പത്ത് വെപ്രാളപ്പെട്ടതും അതേ കാരണത്താലാണ്. വാസ്തവത്തില്‍ പിതാവ് മരണവേദന അനുഭവിച്ചു തീര്‍ന്നപ്പോഴും വിജയന്റെ പ്രസവ വേദന തീര്‍ന്നിരുന്നില്ല.

'ഹോ! ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് റിപ്പോര്‍ട്ടര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ വല്ലതും ഡെസ്‌കിലിരിക്കുന്ന 'കോപ്പന്‍മാര്‍' അറിയുമോ. അവരത് വെട്ടിയും തിരുത്തിയും വൃത്തികേടാക്കി എയര്‍ ചെയ്യും. പിന്നെ മൈക്ക് നമ്മുടെ കൈയില്‍ കിട്ടുമ്പോള്‍ മാത്രമേ വൃത്തിയില്‍ വല്ലതും പറയാന്‍ കഴിയൂ. അതിനും ന്യൂസ് റീഡറുടെയും എഡിറ്ററുടെയും ലൈവ് ഉടക്ക് ഉണ്ടാവും. എന്നാല്‍ അച്ഛന്റെ വാര്‍ത്ത യെവന്മാരുടെ ഉടക്കില്‍ പെടാതെ വൃത്തിയില്‍ കൊടുക്കണം. അല്ലെങ്കില്‍ ഉദ്ദേശിച്ച വൃത്തിയില്‍ വരില്ല.' - കഴിഞ്ഞ കുറേ നാളുകളായി ഈയൊരു ചിന്തയിലായിരുന്നു വിജയന്‍ കോപ്പത്ത്. ഒരു റിപ്പോര്‍ട്ടറുടെ ആദ്യ ഭീഷണി സ്വന്തം ടീമിന്റെ ട്രിബ്ലിംഗും ടാക്ലിംഗും തന്നെ. പറഞ്ഞാലും പറഞ്ഞാലും മനസ്സിലാക്കാത്ത വഹകള്‍.

അടുത്ത പടി ആരാണ് ആദ്യം എയര്‍ ചെയ്യുക എന്ന മത്സരമാണ്. ആദ്യം എയറില്‍ വിടുന്നതിന്റെ ക്രെഡിറ്റ് കിട്ടുന്ന ചാനലിനാണ് എപ്പോഴും റേറ്റ് കൂടുതല്‍. ഇക്കാര്യത്തില്‍ താന്‍ പിറകിലാണെന്ന പരാതി ഒരു ഭീഷണിയായി നിലനില്‍ക്കുന്നുമുണ്ട്. അച്ഛന്റെ കാര്യത്തിലെങ്കിലും തനിക്ക് ഈ ശല്യമൊന്നും കൂടാതെ കഴിക്കാം. വിജയന്‍ കോപ്പത്ത് ഉറപ്പിച്ചു.

അച്ഛന്‍ ദാമോദരക്കുറുപ്പ്. ഇങ്ങനെയൊരാളുടെ മകനായി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ. പക്ഷേ, നിര്‍ഭാഗ്യവും അതുതന്നെ. 'ഇങ്ങനെയൊരു പിതാവിന്റെ മകനായിട്ടും...' എന്ന് പലരും തന്നെക്കുറിച്ച് വിലകുറച്ച് പറയുന്നത് എത്രയോ തവണ വിജയന്‍ കോപ്പത്തിനെ വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴും അച്ഛനെക്കുറിച്ചുള്ള അഭിമാനം വര്‍ധിച്ചിട്ടേയുള്ളൂ.

എന്തൊരു ആളായിരുന്നു അച്ഛന്‍ ദാമോദരക്കുറുപ്പ്. ഒരു പുരുഷജന്മം തന്നെ. തന്റെ ശരി മറ്റൊരാളുടെ തെറ്റിനു മുമ്പില്‍ തലകുനിക്കുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിത്വം. ആദര്‍ശത്തിന്റെ ആള്‍രൂപമായ അച്ഛനെക്കുറിച്ച് എത്രയെത്ര സംഭവകഥകളാണ് കേട്ടുകൊണ്ടിരുന്നത്. പക്ഷേ, അവയൊന്നും ജീവിതത്തിന്റെ പടവുകള്‍ കയറാന്‍ ഉതകിയില്ല. അച്ഛന്‍ അതിനും തയ്യാറായില്ലെന്നതാണ് സത്യം. അങ്ങിനെയൊരു വ്യക്തി പ്രഭാവം മുഴുവന്‍ ആദ്യവാക്കില്‍ തന്നെ ഉള്‍പ്പെടുത്തുന്നതായിരിക്കണം അച്ഛന്റെ മകന്‍ തയ്യാറാക്കുന്ന ചരമവാര്‍ത്ത.

'സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ...' ഛേ! ഈ ക്ലീഷേ അച്ഛനെ അപമാനിക്കും.
'ആദര്‍ശത്തിന്റെ ആള്‍രൂപമായ...' എന്നു തുടങ്ങിയാലോ, അതൊരു നല്ല തുടക്കമേയല്ല.
'കേരളം കണ്ട മഹാ...' യ്യേ, എന്തിനു കേരളത്തിലൊതുക്കുന്നു. ദേശീയതലത്തില്‍ തന്നെ അപൂര്‍വ വ്യക്തിത്വമല്ലേ അച്ഛന്റേത്. അതും ശരിയാകില്ല.

തന്റെ അച്ഛന്‍ ദാമോദരക്കുറുപ്പിനെ വിശേഷിപ്പിക്കാന്‍ ഒരു വാചകം കണ്ടുപിടിക്കാനാവാതെ ചാനല്‍ പ്രതിനിധി വിജയന്‍ കോപ്പത്ത് വെപ്രാളപ്പെട്ടു കൊണ്ടിരിക്കെ ആശുപത്രി മുറിയിലെ ടി.വി.യില്‍ എതിരാളി ചാനലില്‍ ആ വാര്‍ത്ത ഞെട്ടലോടെ അയാള്‍ കണ്ടു.
''കെ.ദാമോദരക്കുറുപ്പ് അന്തരിച്ചു''

അയ്യോ അച്ഛാ! എന്റെ വാര്‍ത്ത മരിച്ചല്ലോ അച്ഛാ! - വിജയന്‍ കോപ്പത്തിന്റെ ദയനീയ നിലവിളി മുറിയില്‍ മുഴങ്ങി.

-ജെഫ്രി റെജിനോള്‍ഡ്.എം

Keywords: Death news, Story, Jeffrey Rejinold.M
10:20 am | 0 comments

ഉള്ളി ഡോട്ട് കോം

Written By Kvarthakgd on Tuesday, January 17, 2012 | 2:52 pm

ള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നാഫെഡിന് ചുമതല. ഉറക്കമുറിയുടെ ഓരം പറ്റിയുള്ള ശൗചകൊട്ടിലില്‍ യൂറോപ്യന്‍ ക്ലോസെറ്റിന്റെ അലസ സുഖത്തില്‍ കാര്യം സാധിക്കവെ നിര്‍മ്മല്‍ കുമാര്‍ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ (മേല്‍പ്പറഞ്ഞ അലസസുഖ നഷ്ടഭീതിയില്‍ പത്രപാരായണം അയാള്‍ പണ്ടേ നിര്‍ത്തിയിരുന്നു) അള്ളങ്കോട്ട് പാറയുടെ വിസ്തൃതമായ തുറസില്‍ വെളിക്കിറങ്ങാനെത്തിയ നിര്‍മ്മല്‍ കുമാറിനെ നാട്ടുകാര്‍ ഒരാഴ്ച മുമ്പ് കയ്യോടെ പിടികൂടിയിരുന്നു. പ്രശ്‌നം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടിലെ പ്രമാണിയും സാംസ്‌കാരിക നായകനുമായ വ്യക്തി അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് വിധിയെഴുതപ്പെട്ടു. നിര്‍മ്മല്‍ കുമാറിന്റെ ജീവിതം സംഭവബഹുലമാണെന്ന് ഇപ്പോള്‍ ബോധ്യമായല്ലോ ?

പ്രമാണി, സാംസ്‌കാരിക നായകന്‍ ഇതാദ്യ പേരുകളില്‍ തുന്നപ്പെട്ട കുപ്പായത്തില്‍ കരുവാക്കൈ ചെരുപ്പാടിയന്‍ മകന്‍ നിര്‍മ്മല്‍ കുമാര്‍ വീര്‍പ്പുമുട്ടുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്തുവെന്നതാണ് വാസ്തവം. പണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ പരിഹസിക്കാന്‍ ഒരു ക്ലീഷേ വാചകമുണ്ടായിരുന്നു.... നീ പോയി ഉള്ളിക്ക് തൂറിക്കൊടുക്കെടാ എന്ന്. മലബന്ധത്തിനുള്ള ഡൂല്‍ക്വലാക്‌സ് ഗുളികയും കഴിച്ച്. അതേക്കുറിച്ചോര്‍ത്ത് ചിരിച്ചു കൊണ്ട് അള്ളങ്കോട്ട് പാറയിരിക്കവെയാണ് നാട്ടുകാര്‍ നിര്‍മ്മലിനോട് ഈ കടുംകൈ ചെയ്തത്.  തന്റെ മൗലികാവകാശമായ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിന് കോടതിയില്‍ പോകാമെന്നു വെച്ചാല്‍ ഓമനകള്‍ ആശാകുമാരി പോലും പറയും അപ്പന് വട്ടാണെന്ന്. ആയതിനാല്‍ ആ മനുഷ്യന്‍ നിസ്സഹായനായി ജീവിച്ചു പോന്നു.

ഹോം പേജിലെ വാര്‍ത്താ ടൈറ്റിലിന് കീഴെ ഇത്തരം വാചകങ്ങള്‍ കാണുന്ന വായനക്കാരന് മിച്ചമാവുക സംശയം മാത്രമായിരിക്കും. വാര്‍ത്തകള്‍ ചുരുക്കി എഴുതുക എന്ന ഓണ്‍ലൈന്‍ രീതിയില്‍ പണി അറിയാത്ത ലേഖകന് വിളയാടിയപ്പോള്‍ വായനക്കാരന് അത് പണിയായി. അനന്തരം അയാള്‍ മൗസ് ക്ലിക്ക് ചെയ്തു.

എബൗട്ട് അസ്
പ്രസവിച്ചു കിടക്കുന്ന പശുവിന്റെ മറുവാള വീഴുന്നതും കാത്ത് ചെരുപ്പാടിയന്‍ പിര്‍ക്കിന്റെ കടിയും കൊണ്ട് കുത്തിയിരുന്നു. അന്നേരം കാലം പുലര്‍ച്ചെ മൂന്ന് മണി. പശു മറുവോല തിന്നാല്‍ പാലുണ്ടാവില്ല. പുത്തിലാങ്കോട്ടന്റെ ഒട്ടലില്‍ പാല് കൊടുത്താലെ മകന്‍ നിര്‍മ്മലിന് ഫീസ് കെട്ടാന്‍ പണം കിട്ടുകയുള്ളൂ. മാളികയിക്കര തമ്പ്രാന്റെ നിലവറയില്‍ ചോര ചര്‍ദ്ദിച്ച് ചത്ത പെണ്ണൊരുത്തി ചപ്പിലയുടെ ആശയാണ് നിര്‍മ്മലിന്റെ പഠിപ്പ്. ബറോഡയിലുള്ള വല്ല്യഷ്മാന്റെ മൊന്റെ പേരാണ് ചപ്പില മകനുമിട്ടത്.

കണ്ടത്തില്‍ വെള്ളമൊഴുക്കാനുള്ള ഊവണിയുടെ മുക്കാലില്‍ അച്ഛന്‍ കെട്ടി തൂങ്ങി ചത്തതിന്റെ പൊരുള്‍ നിര്‍മ്മലിന് അറിയില്ലായിരുന്നു. ആരാന്റെ കണ്ടത്തില്‍ വെള്ളമെത്താത്തിനാല്‍ കര്‍ഷക തൊഴിലാളി എന്തിന് ആത്മഹത്യ ചെയ്യണം.. ? നിര്‍മ്മലിന് അതേ സമയം. കാലമേറെ കഴിഞ്ഞു. മകള്‍ ആശകുമാരിയും ആവര്‍ത്തിച്ചു. എല്ലാരും കാറിന്റെ അരികില്‍ നിന്ന് പടമെടുക്കുമ്പോള്‍ വല്ല്യച്ഛനെന്തിനാ കലപ്പയും പിടിച്ച് ഫോട്ടോ എടുക്കുന്നത്- കേരളത്തില്‍ പ്രശസ്ത ആര്‍ക്കിടെക്ട് പണി കഴിപ്പിച്ച വീടിന്റെ പൂമുഖത്ത് തൂക്കിയിട്ട ചെരുപ്പാടിയന്റെ എണ്ണഛായ ചിത്രം നൊക്കിയായിരുന്നു മകളുടെ കമന്റ്.

ചെരുപ്പാടി അങ്ങനെയായിരുന്നു. നെല്ലിന് രാസവളമിടുമ്പോള്‍ കരയും. കമുകിന് മഹാളി വരുമ്പോള്‍ തളരും. തളിര്‍ത്ത പയര്‍ ചെടികള്‍ക്കിടയിലൂടെ ചോണനുറുമ്പുകള്‍ വരിവരിയായി പോകുമ്പോള്‍ കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടും. പുല്ലാഞ്ഞി കാടുകള്‍ അതിരിട്ട കൈത്തോട്ടില്‍ പുല്ലന്‍ ചെരുവിനെ മേല്‍മുണ്ട് കൊണ്ട് കോരിയിടുമ്പോള്‍ ചപ്പിലയെ പിന്നാലെ ചെന്ന് കാളക്കുട്ടനെപ്പോലെ ഭോഗിച്ചപ്പോഴാണ് നിര്‍മ്മലിന്റെ ജനനം പോലും.

ന്യൂസ് പ്ലസ്
ആധുനിക മനുഷ്യന്‍ ഒളിഞ്ഞു നോട്ടത്തില്‍ ആത്മരതി അനുഭവിക്കുന്നവരാണെന്നും, അവന്‍ വാര്‍ത്തയില്‍ തൃപ്തനല്ലെന്നും കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ പത്രപ്രവര്‍ത്തനം പഠിച്ച ന്യീസ് എഡിറ്റര്‍ പ്രസ്താവിച്ചു. അങ്ങനെ ഉള്ളി ഡോട്ട് കോമില്‍ ന്യൂസ് പ്ലസ് അഥവാ വാര്‍ത്തയ്ക്കുമപ്പുറം രൂപം കൊണ്ടു. സ്വീകരണ മുറിയില്‍ ആല്‍മരത്തിന്റെ ബോണ്‍സായി ഒരുക്കി ആശകുമാരി. അതും ചെരുപ്പാടിയന്റെ ചിത്രത്തിന് കീഴെ. വാഴക്കന്നിന്റെ മുഴുപ്പും, വലുപ്പവും നോക്കി വാഴക്കുലയുടെ തൂക്കം പറയുന്ന ചെരുപ്പാടിയന്‍ എങ്ങനെ സഹിക്കുമീ ഹ്രസ്വ ജന്മത്തെ.. ആശകുമാരിയുടെ ആണ്‍കൂട്ടുകാരന്‍ അവള്‍ വയസ്സറിയിച്ചപ്പോള്‍ കൊടുത്തതാണ് ഈ സമ്മാനം. അന്ന് വാലന്റൈന്‍സ് ദിനമായിരുന്നത്രെ. പ്രണയത്തെ അബോര്‍ട്ട് ചെയ്ത് ബോണ്‍സായി ആക്കിയ കാമുകന് സ്തുതി.

ആര്‍ക്കൈവ്‌സ് ചെരുപ്പാടിയന്‍
കര്‍ഷകന്‍. അറുപതാം വയസ്സില്‍ മരണം. വെള്ളം നനയ്ക്കാന്‍ ഉപയോഗിക്കുന്ന ഓവണിയുടെ മുക്കാലിയില്‍ തൂങ്ങി മരിച്ചു. ആത്മഹത്യയോ രക്തസാക്ഷിത്വമോ ? യഥാര്‍ത്ഥ ചരിത്രകാരന്മാര്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. ചില മിടുക്കന്മാര്‍ അതിനിടയില്‍ ഡോക്‌ട്രേറ്റും സമ്പാദിച്ചു.

ചപ്പില
ചെരിപ്പാടിയന്റെ ഭാര്യ സ്ത്രീത്വത്തിനെതിരായ പീഡനങ്ങളെ ചെറുത്ത് ജന്മിയുടെ നിലവറയില്‍ ചോര ഛര്‍ദ്ദിച്ചു മരിച്ചു. നിരവധി പേരുടെ കാമാസക്ഥിക്ക് പാത്രമായെങ്കിലും സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ടില്ല. അതിനാല്‍ ഫെമിനിസ്റ്റുമായില്ല.


നിര്‍മ്മല്‍ കുമാര്‍
ചെരുപ്പാടിയന്‍ ചപ്പിലദമ്പതികളുടെ മകന്‍ വിദേശ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റി. നാട്ടില്‍ കൃഷിക്കാരനും സാംസ്‌കാരിക നായകനും.

ഭാര്യ
അവള്‍ക്ക് നാമമോ പ്രസക്തിയോ ഇല്ല. കാരണം നിര്‍മ്മല്‍ കുമാറിന്റെ അടിവസ്ത്രം കഴുകുന്നതിലും കിടക്ക വിരി ഒരുക്കുന്നതിലും വ്യാപൃതമായി കാലം കഴിച്ചു.

ആശകുമാരി നിര്‍മ്മല്‍ കുമാറിന്റെ മകള്‍. വിവരസാങ്കേതിക വിദ്യയില്‍ ബിരുദാനന്തരബിരുദം. ബാംഗ്ലൂരില്‍ ഹാര്‍ഡ് വര്‍ക്ക് ആന്റ് ഹാര്‍ഡിലെ ഹാങ്ങ്ഔട്ട്. പോളിസിയില്‍ ജീവിതം. ബാങ്ക് ബാലന്‌സ് ഭീമം. ശരീര ബാലന്‍സ് അഴകളവുകള്‍ക്ക് സമം.

ഹോം പേജ്
വാര്‍ത്ത. ഉള്ളി വിലയില്‍ നിന്ന് ഏക കക്ഷി ഭരണത്തിലേക്ക്. ഏകക്ഷി ഭരണം ഇന്ത്യയ്ക്ക് നന്ന്- രാഹുല്‍ ഗാന്ധി.ഇടതുപക്ഷം വഴിപിരിഞ്ഞ യൂപിയേക്ക് ഉള്ളവില നിയന്ത്രിക്കാനായില്ല. ബി.ജെ.പിക്ക് ഹര്‍ത്താല്‍ നടത്താനായില്ല. പ്രകാശ് കാരാട്ടിന് വേറിട്ടൊന്നും പറയാനില്ല. നെഹ്‌റു കുടുംബത്തിന്റെ പിന്മുറക്കാരന്‍ ഉള്ളിയെ പോലെ എല്ലാം സ്വന്തം കാണ്ഡത്തില്‍ ശേഖരിച്ച് വീര്‍ത്തുരുണ്ട് ഏകക്ഷിയായി അന്നഭരണം എന്ന മോഹം പുറന്തള്ളി.

പരേതാത്മാക്കളായ ചെരിപ്പാടിയന്‍ ചപ്പിലയും ബോണ്‍സായിയെ പ്രണയിക്കാന്‍ തുടങ്ങി. നിര്‍മ്മല്‍ കുമാര്‍ അസ്വസ്ഥജന്മത്തിന് പരിഹാരമായി പ്രമുഖട്രാവല്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹിമാലയം കയറാനിറങ്ങി. ആശകുമാരിക്ക് രാഹുലിനേയും ഏകകക്ഷി ഭരണത്തേയും വിശ്വാസമായിരുന്നു. അവള്‍ അമേരിക്കന്‍ കമ്പനിക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാവി നിര്‍ണ്ണയിക്കാനും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പിട്ടു.

വാല്‍കഷണം (ന്യൂസ് എഡിറ്റര്‍ ചവറ്റു കൊട്ടയിലിട്ടത്)
കണ്ണാന്തളിയുടെ രതി നഷ്ടം
ജേ.സി.ബികള്‍ നിരത്ത് കയ്യേറുകയും കുന്നുകള്‍ സമതലമാവുകയും ചെയ്തപ്പോള്‍ പൂമ്പാറ്റകളെങ്ങോട്ടോ ഓടിയൊളിച്ചു. പ്യൂപ്പയും, ലാര്‍വയും നാലാംക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ മാത്രമായി. പുറംപൊടിയുണ്ടായെങ്കിലും പരാഗണമുണ്ടായില്ല. കാറ്റില്‍ വല്ലപ്പോഴുമെത്തുന്ന പരാഗരേണുവിനെ ഏറ്റുവാങ്ങി കണ്ണാന്തളി അസംതൃപ്തമായ ലൈംഗിക ജീവിതം നയിച്ചു. അവള്‍ ആരെയും ശപിച്ചില്ല.യ കാരണം പ്രകൃതി സിദ്ധമായ നന്മയെന്ന് ലേഖകന്‍. ന്യൂസ് എഡിറ്റര്‍ പറഞ്ഞു: ഇതില്‍ കാര്യമോ കൗതുകമോ ഇല്ല. അതുകൊണ്ട് ഹ്യൂമണ്‍ ഇന്ററസ്റ്റിംഗ് സ്റ്റോറി പോലുമാകില്ല. നീ പോകാം ചവറ്റു കൊട്ടയിലേക്ക്.

(ചന്ദ്രിക ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)

-കെ. പ്രദീപ്

Keywords: Article, K.Pradeep, Story
2:52 pm | 0 comments

സമാഗമം

Written By kvarthakochi on Thursday, January 12, 2012 | 4:45 pm

ഒ.പി ടിക്കറ്റെടുക്കുന്ന കൗണ്ടറിന്റെ വരാന്തയിലെ ബെഞ്ചില്‍ അവശനായി ചാരിയിരിക്കുന്ന അയാളെ അവള്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പരിചയമുള്ള മുഖം.

ഓര്‍മ്മയുടെ കോണിലെങ്ങോ മറവിയുടെ മാറാല മൂടിയ ആ മുഖം തപ്പിയെടുക്കാന്‍ ശ്രമിക്കുകയാണവള്‍.

കാലം എത്ര തന്നെ പിന്നിട്ടാലും മായ്ക്കാനാവാത്ത ചില അടയാളങ്ങള്‍ അവശേഷിക്കും. ഇത് അയാള്‍ തന്നെ. വെളുത്ത് തുടുത്ത കവിളിലെ ആ കറുത്ത പാട്. സംശയമില്ല അതു തന്നെ. അന്നു ഞാന്‍ കടിച്ചു മുറിവേല്‍പ്പിച്ച പാട്. ഇതയാള്‍ തന്നെ. ബാലഗോപാലന്‍, എന്റെ ബാലു.

അവള്‍ അയാളെ സമീപിച്ചു

നിങ്ങള്‍..... ബാലഗോപാലന്‍.... ആണോ ?

അതേ...ആരാ.. മനസ്സിലായില്ല. അയാള്‍ കണ്ണട ചൂണ്ടുവിരല്‍ കൊണ്ടുയര്‍ത്തി മൂക്കിന്‍മേലുറപ്പിച്ചു. മുഖമുയര്‍ത്തി അവളെ നോക്കി. പെട്ടെന്ന്‌ ആര്‍ക്കും മനസ്സിലാവില്ല. എന്റെ രൂപം അത്ര മാത്രം മാറിയിരിക്കുന്നു. പറഞ്ഞാല്‍ അറിയുമായിരിക്കും. ഞാന്‍ കൊണ്ടോത്തെ കുട്ടേട്ടന്റെ അനിയത്തി. സത്യമോ... അല്ലെ ? ഈശ്വരാ ഞാനറിഞ്ഞില്ലാട്ടോ. എന്താ...വ്‌ടെ ?

അമ്മയെ ഡോക്ടറെ കാണിക്കാന്‍ വന്നതാ. അവര്‍ക്കൊരു ശ്വാസം മുട്ട്. ഡോക്ടറെ കാണിച്ചോ. ഇല്ല്യ .ടോക്കണെടുത്തു. അവിടെ അതാ ബെഞ്ചിലിരിക്കുന്നുണ്ട്. അമ്മയെ ചൂണ്ടി അവള്‍ പറഞ്ഞു.

ബാലൂനെന്താ....? ഇപ്പോ...എവ്ട്യാ..ആ പഴയ വിളിപ്പേരാണ് അവളുടെ നാവില്‍ വന്നത്.

ഞാനിപ്പോ.. ഇവ്‌ടെ അടുത്തന്ന്യ

എവടെ ?

കരുണേല്

കരുണേലോ..?

അതെ. കൊറച്ചു കാലായിട്ട് അവിടെ തന്ന്യാ

ഞാനറിഞ്ഞില്ല്യാ ട്ടോ അപ്പോ മറ്റോരക്യോ ?

ഒക്കെ നാട്ടിലുണ്ടാവും

ബാലഗോപാലന്‍ കരുണ. അറ്റന്‍ഡര്‍ ഉറക്കെ വിളിച്ചു. അവരുടെ സംഭാഷണം ഇടക്ക് വെച്ച് മുറിഞ്ഞു.

ദാ..ഞാനിപ്പോ വരാം. പോവയില്ല്യാലോ ?

അയാള്‍ ഡോറു തുറന്ന് ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചു.

ഡോക്ടര്‍ എന്തൊക്കെയോ ചോദിച്ചു. യാന്ത്രികമായി എന്തൊക്കെയോ മറുപടി പറഞ്ഞു. ഡോക്റ്റര്‍ മരുന്നു കുറിച്ചു കൊടുത്തു. ശ്രദ്ധ മുഴുവന്‍ വരാന്തയിലായിരുന്നു. വേഗം പുറത്തു കടന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. ദൈവമേ.. അവര്‍ പോയോ? ഭാമയെ ഇനി കാണാന്‍ കഴിയുമോ?

അയാള്‍ നിരാശയോടെ തലക്ക് കൈയ്യും കൊടുത്ത് താഴേക്ക് നോക്കി ബഞ്ചിലിരുന്നു.

ബാലൂ, ഡോക്ടര്‍ എന്തേ പറഞ്ഞേ?

ശബ്ദം കേട്ട ഉടന്‍ ആര്‍ത്തിയോടെ അയാള്‍ തല ഉയര്‍ത്തി. അയാള്‍ക്ക് ആശ്വാസമായി. അസുഖം പമ്പ കടന്ന പ്രതീതി. അയാള്‍ പറഞ്ഞു.

ഞാന്‍ കരുതി പോയിക്കാണും...ന്ന്

അമ്മയെ ഡോകടര്‍ പരിശോധിക്യാര്‍ന്നു. ഞാനവരുടെ അടുത്തായിരുന്നു. ഇപ്പൊ എവ്ട്യാ.. താമസിക്കണേ..

ബാലു ചോദിച്ചു

ഞങ്ങളിവിടെ അടുത്തന്ന്യാ

കൊറച്ചു ദൂരേള്ളൂ. അച്ഛന്‍ മരിച്ചപ്പോ ഞാനും അമ്മേം ഇങ്ങോട്ടു പോന്നു. അമ്മേടെ വീട്ടിലേക്ക്. അവടെ കുട്ടേട്ടനും ഭാര്യേം കുട്ട്യോളും. ഇവടെ ഞാനും അമ്മേം.

മന:പ്പൂര്‍വ്വമല്ലെങ്കിലും അവളെ ഉപേക്ഷിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വലിയ ദു:ഖമുണ്ട്. പശ്ചാത്താപമുണ്ട്. എങ്കിലും അയാളെക്കണ്ടപ്പോള്‍ അവളുടെ കണ്ണിലുണ്ടായ തിളക്കം അയാളെ അത്ഭുതപ്പെടുത്തി.

ബാലു വരണോ വീട്ടില്. ഇവടെടുത്താ. കുറച്ച് ദൂരേള്ളൂ

ഞാന്‍ പിന്നെ വരാം. ഇപ്പൊ ഇല്ല്യ.

പിന്നെ വരാന്‍ വഴി അറിയോ? ഇപ്പൊ ഞങ്ങടൊപ്പം പോരൂ. ന്നാല്‍ വീടു കാണാം. പിന്നെ വരണംന്ന് തോന്ന്യാല്‍. ആരോടും ചോദിച്ചറിയാണ്ട് നേരെ വീട്ടിലേക്ക് വരാല്ലോ.

ശരി...ന്നാ..ഞാന്‍ കരുണേല്‍ക്ക് ഒന്നു വിളിച്ചു പറയട്ടെ. ഞാന്‍ ഒരേടം വരെ പോവ്വാണ്. കൊറച്ചു താമസിച്ചേ വരുള്ളൂന്ന്. അല്ലെങ്കില്‍ അവര്‍ വെഷമിക്കും.

ശര്യാ..ആരേം വെഷമിപ്പിക്കരുത്, ഭാമ പറഞ്ഞു.

അവള്‍ ഓട്ടോ വിളിച്ചു. അവര്‍ മൂന്നു പേരും വീട്ടിലേക്ക് തിരിച്ചു. മൂന്നോ നാലോ കിലോ മീറ്റര്‍ ഓടിക്കാണും. അവരുടെ വീടെത്തി. ഭാമ കതകു തുറന്നു. ചെറിയൊരു സ്വീകരണ മുറി. അതിനപ്പുറം വിശാലമായ ഹാള്‍. അതില്‍ നിറയെ വരിവരിയായി തയ്യല്‍ മെഷീന്‍. അയാള്‍ ചോദിച്ചു. ഇതെന്താ....തയ്യല്‍ ക്ലാസ്സുണ്ടോ?

ഏയ് അതൊന്നും ല്യാ. ഞാന്‍ തുണിക്കടയിലേക്കുള്ള മേക്‌സീം കുട്ട്യോള്‍ടെ ഉടുപ്പും മൊത്തമായി തയ്ച്ചു കൊട്ക്ക്വാണ്. അമ്മക്ക് വയ്യാത്തത് കാരണം ഇന്ന് അവധി കൊടുത്തതാ. ബാലു നമുക്ക് അകത്തിരിക്കാം.

അവള്‍ അമ്മയെ കട്ടിലില്‍ കിടത്തി. കാലും മാത്രം പുതപ്പിച്ചു. തൈലത്തിന്റേയും ചന്ദനത്തിരിയുടേയും നേരിയ മണം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു.

ബാലു ഇരിക്ക്. ഞാന്‍ ചായയിടാം. അല്ലെങ്കി വേണ്ട. അങ്ങോട്ടു പോരൂ നമുക്ക് അവിടെ ഇരിക്കാം.

അവനും അവളോടൊപ്പം അടുക്കളയിലെത്തി.

ബാലൂ ദാ..ഇതിലിരിക്കൂ. സ്റ്റൂള്‍ പൊടി തുടച്ചു കൊണ്ടവള്‍ പറഞ്ഞു. ചായ സ്‌ട്രോങ്ങ് വേണോ ലൈറ്റു വേണോ?. എങ്ങന്യാന്നു നിക്കറീല്യ.

ഒന്നും അധികമായിട്ടു വേണ്ട. ലൈറ്റു മതി.

തയ്യല്‍ മെഷീന്റെ സൂചി പ്രവര്‍ത്തിക്കുന്നതു പോലെ എല്ലാം വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നു. അയാള്‍ അതെല്ലാം കൗതുകത്തോടെ നോക്കിയിരുന്നു.

ബാലൂ പറയൂ, എന്തൊക്കെയുണ്ട് വിശേഷം? അവള്‍ സംസാരത്തിന് തുടക്കമിട്ടു. ഒരുമിച്ചു കളിച്ചു നടന്നവര്‍. കണ്ണിമാങ്ങാക്കും, നെല്ലിക്കാക്കും തല്ലുകൂടി, പിണക്കം നടിച്ചു നടന്നവര്‍. കാലം ശരീരത്തില്‍ മിനുക്ക് പണിനടത്തിയതുപോലുമറിയാതെ കളിച്ചു നടന്നവര്‍ അവരുടെ ആത്മബന്ധം അറിഞ്ഞവര്‍ അവരെയോര്‍ത്തും, വീട്ടുകാരെ പേടിച്ചും ഒന്നും പുറത്തു പറഞ്ഞില്ല. കൂട്ടുകാരുടെ മുഴുവന്‍ സപ്പോര്‍ട്ടും അവര്‍ക്കുണ്ടായിരുന്നു.

പുന്നത്തറക്കാഹലെ ഉത്സവം കൊടിയേറാന്‍ അവര്‍ കാത്തിരിക്കും. ഉത്സവം തുടങ്ങിയാല്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ നാളുകളാണ്. എപ്പോള്‍ വേണമെങ്കിലും അമ്പലത്തില്‍ പോകാം. തിരികെ വരാം. അമ്പലം വളരെയടുത്തായതിനാല്‍ ആര്‍ക്കും വിലക്കുകളില്ലായിരുന്നു. പക്ഷെ ഇവരുടെ കുസൃതിത്തരങ്ങള്‍ ആരുടെ കണ്ണിലും പെട്ടില്ലെന്നു മാത്രം. എല്ലാം കരുതലോടെയായിരുന്നു.

ഉത്സവക്കമ്മറ്റിക്കാര്‍ക്കും ഊരായ്മക്കാര്‍ക്കും ആവശ്യമായ ഭക്ഷണം പാകം ചെയ്തിരുന്നത് ബാലുവിന്റേയും, ഭാമയുടേയും വീട്ടില്‍ സംയുക്തമായിരുന്നു. അതിനാല്‍ രാവും പകലും ബാലുവിനും ഭാമക്കും യഥേഷ്ടം സഞ്ചരിക്കാം. ഇരുള്‍ നിറഞ്ഞ വാഴത്തോപ്പും മറ്റും അവരുടെ സംഗമവേദികളായിരുന്നു.

അന്നൊരു ദിവസത്തെ അവളുടെ സമ്മാനമായിരുന്നു. ഇന്നു കവിളില്‍ കാണുന്ന കറുത്തപാട്. തമാശക്ക് കടിച്ചതാണെങ്കിലും അതല്‍പം കൂടിപ്പോയെന്ന് പിന്നീടാണവള്‍ അറിഞ്ഞത്. എവിടെപ്പോയാലും എന്നും അവളെ ഓര്‍മ്മിക്കാനായിരുന്നത്രെ. ആ സമ്മാനം................. അലക്കു കൊണ്ട് മുറിഞ്ഞതാണെന്ന് അമ്മയോടു കള്ളം പറഞ്ഞു. അമ്മ ഒരു പ്രാര്‍ത്ഥനയോടെ അതു ശരിവെച്ചു.

കാവിലമ്മ കാത്തു. അത് കണ്ണിലായിരുന്നെങ്കി എന്താ സ്ഥിതി? എന്നാണവര്‍ പറഞ്ഞത്.

ബാലൂ. എന്താണാലോചിക്കണെ, ചായ തണുക്കും, കുടിക്ക്. ഭാമയുടെ സംസാരം അവനെ വര്‍ത്തമാനകാലത്തിലേക്കെത്തിച്ചു. അവന്‍ യാന്ത്രികമായി ഒരു കവിള്‍ ചായ അകത്താക്കി.

കുട്ടിക്കാലത്ത് ഇരുവരും എന്നും കുളിച്ച് അമ്പലത്തില്‍ പോകും. പ്രസാദത്തിന് കൈ നീട്ടും. എന്നും ഭാമക്കാണ് ആദ്യം കിട്ടുക. അതവള്‍ ആദ്യം അവന്റെ നെറ്റിയില്‍ തൊടും. പിന്നീടേ അവള്‍ തൊടാറുള്ളൂ. അവനു കിട്ടുന്ന പ്രസാദം അച്ഛനുള്ളതാണ്. കാലം കുറേ പിന്നിട്ടിട്ടും ഈ പതിവ് തെറ്റിയിരുന്നില്ല. പതിവ് തെറ്റിച്ചത് അവളുടെ അമ്മയാണ്. അന്ന് പ്രസാദം വാങ്ങി അവനു തൊട്ടുകൊടുത്ത ശേഷം അവളും കുറി തൊട്ട് അമ്പലത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവളുടെ അമ്മ ചോദിച്ചു.

ബാലൂന്റെ കൈക്കെന്താ സ്വാധീനക്കുറവുണ്ടോ, നീ തൊട്ടുകൊടുക്കണത്? ബാലു അതു കേട്ടെങ്കിലും മിണ്ടാതെ നടന്നു. അവള്‍ ചോദിച്ചു.

അമ്മേ ഇന്നലേം ഞാനല്ലെ തൊട്ടുകൊടുത്തത്. ഇന്നിപ്പൊ..എന്തെ..?

ആ.... നിങ്ങള്‍ വല്ല്യ കുട്ട്യേളായിരിക്കണു. ഇനി അതു വേണ്ട. പെണ്‍കുട്ട്യോളായാല്‍ അടക്കോം ഒതുക്കോം വേണം. അങ്ങനേച്ചാ ഇല്ല്യമ്മേ. ഇനി ആവര്‍ത്തിക്ക്ണില്ല. നിര്‍ത്തി.

അമ്മയോട് അപ്രകാരം പറഞ്ഞെങ്കിലും അവരുടെ സ്‌നേഹബന്ധം നാള്‍ക്കുനാള്‍ ദൃഢമാവുകയായിരുന്നു. ബാലു എന്താ ആലോചിച്ച് ചിരിക്ക്ണ്. ചായ തണുക്കും. ഇതു കുടിക്കൂ. അവള്‍ തിടുക്കം കൂട്ടി.

അന്ന് ശാന്തിക്കാരന്റെ ഫലിതം ഓര്‍ത്ത് ചിരിച്ചുപോയതാ..

കുളത്തില്‍ ചാടിമറിഞ്ഞ് കുളിച്ച ശേഷം തലമാത്രം തോര്‍ത്തി ട്രൗസര്‍ പിഴിഞ്ഞെടുക്കാതെ ശ്രീകോവിലിന് മുന്നില്‍ വന്ന് പ്രസാദത്തിന് കൈനീട്ടി ട്രൗസറില്‍ നിന്ന് വെള്ളം ഒഴുകുന്നതു കണ്ട് ശാന്തിക്കാരന്‍ ചോദിച്ചു.

ന്താ..പ്പോ...ശ്രീകോവിലിന്റെ നടേല് മൂത്രോഴിക്കെ എന്ന ചോദ്യത്തിന് ഇതതല്ല സംഗതി വേറയാ..ഉത്ഭവസ്ഥാനം ട്രൗസര്‍ തന്നെയാ...എന്ന ബാലൂന്റെ ഉത്തരം കേട്ട് നിന്നോരൊക്കെ ചിരിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അതോര്‍ത്തതായിരുന്നു.

സത്യത്തില്‍ നിക്കും ചിരി അടക്ക്യാന്‍ കഴിഞ്ഞില്ല്യാട്ടോ..ഭാമ പറഞ്ഞു.

ബാലു പറയൂ വിശേഷങ്ങള്‍..

ഉം...ഞാനെന്തു പറയാന്‍ എല്ലാം ഭാമക്കറിയാല്ലോ..

എന്നാലും ബാലുവിനെക്കുറിച്ചറിയാന്‍ എനിക്കതിയായ താത്പര്യമുണ്ട്. എനിക്ക് ബാലുവിനോട് കുറേ സംസാരിക്കണം. കുറേയേറെ..അവള്‍ തുടര്‍ന്നു.

ഞാന്‍ പത്താം ക്ലാസ് തോറ്റു. പഠനം നിര്‍ത്തി. ബാലു ജയിച്ചു. മായന്നൂര്‍ അമ്മാമേടെ നാട്ടിലെ കോളേജില്‍ ചേര്‍ന്നു. വല്ലപ്പോഴും വീട്ടില്‍ വന്നാല്‍ വന്നെന്നറിയിക്കാനും പോണൂന്ന് പറയാനും കുട്ടേട്ടന്റെ അടുത്ത് വരും. ഉടന്‍ പോവും. അത്രല്ലെ ണ്ടായിരുന്നുള്ളൂ.. ഞാനിവിടെയായിരുന്നാലും എന്റെ കണ്ണുകള്‍ എപ്പോഴും ബാലുവിനെ തിരയുകയായിരുന്നു. ബാലു വന്നെന്നറിഞ്ഞാല്‍ അടുക്കളപ്പണിയെല്ലാം വേഗം കഴിച്ച് മുകളില്‍ പോയി ജനാലക്കരികില്‍ ബാലുവിന്റെ വീട്ടിലേക്ക് നോക്കിയിരിക്കും. ഉമ്മറത്തിണ്ണയില്‍ എപ്പോഴും പുസ്തകത്തില്‍ തലയും താഴ്ത്തി കവിളിലെ മുറിത്തല തടവി എനിക്കഭിമുഖമായിരിക്കുന്ന ബാലുവിനെ കണ്ണിമവെട്ടാതെ നോക്കിയിരിക്കയായിരുന്നു ഞാന്‍. അവള്‍ പറഞ്ഞു. നിന്നെക്കാണാന്‍ ഞാന്‍ വരാതിരുന്നത് നിന്നോടുള്ള സ്‌നേഹക്കുറവു കൊണ്ടല്ല.

നീയെനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. നിന്റെയും എന്റെയും വീട്ടുകാരെ പേടിച്ചായിരുന്നു. നമ്മള്‍ ഒന്നിക്കുന്നതു വരെ വീട്ടുകാര്‍ ഒന്നും അറിയരുതെന്ന് കരുതിയിയാരുന്നു. അതെനിക്കറിയാം. ബാലു എന്റേതും ഞാന്‍ ബാലുവിന്റേതും മാത്രമാണെന്ന് നമ്മള്‍ പണ്ടേ തീരുമാനിച്ചതല്ലെ. ഭാമ പറഞ്ഞു. അമ്മാമേടെ വീട്ടില്‍ താമസിച്ച് പഠിച്ചതാണിതിനെല്ലാം കാരണം. അവന്‍ തുടര്‍ന്നു. ഭദ്ര, സുഭദ്ര അമ്മാമേടെ മോള്. ഭദ്ര ആ ഭദ്രകാളി ഒരുത്തിയാണ് എന്റെ ജീവിതം തുലച്ചത്. അവള്‍ അവനെ പഠിക്കാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ആ യക്ഷി എന്തെങ്കിലും പറഞ്ഞ് അവന്റെ റൂമിലെത്തി ശല്യം ചെയ്യുമായിരുന്നു. സത്യത്തില്‍ അവരെല്ലാം ഉറങ്ങിയ ശേഷമായിരുന്നു അവന്റെ പഠനം.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുക, എത്രയും പെട്ടെന്ന് ജോലി സമ്പാദിക്കുക, ഭാമയേയും കൂട്ടി കണ്ണെത്താദൂരത്തേക്ക് പറന്നു പോവുക ഇതായിരുന്നു ലക്ഷ്യം. മറ്റൊന്നും അവന്‍ കണ്ടില്ല. കണ്ടതായി ഭാവിച്ചില്ല.

ശല്ല്യം സഹിക്കാതായപ്പോള്‍ മുറിയില്‍ കയറരുതെന്ന് പോലും അവന്‍ അവളെ വിലക്കി. എന്നിട്ടെന്ത് ? എല്ലാം കുട്ടിക്കളിയായി വളരെ ലാഘവത്തോടെ മാത്രമെ വീട്ടുകാര്‍ കണ്ടുള്ളൂ. ഒരു ദിവസം അവള്‍ ചോദിച്ചു. എന്താ പെണ്‍കുട്ടികളോട് വെറുപ്പാണോ? നിക്കു നിന്നെ വെറുപ്പാണ്. നീ റൂമില്‍ വരുന്നത് എനിക്ക് ഇഷ്ടമല്ല.

അപ്പൊ ആരോടെങ്കിലും ഇഷ്‌ടൊണ്ടോ

ഉവ്വ്

ആരോടാ?

എന്റെ ക്ലാസ്‌മേറ്റ് സുഷമ, അല്ല സുമ, ഞങ്ങള്‍ എല്ലാം പറഞ്ഞുറപ്പിച്ചതാണ്. പരസ്പരം വാക്കുപറഞ്ഞതാണ്. ഇനി വേറൊരു പെണ്ണിനെ സ്‌നേഹിക്കാന്‍ എനിക്കാവില്ല. ഇതെല്ലാം പറയുമ്പോള്‍ ഭാമയായിരുന്നു അവന്റെ മനസ്സില്‍.. ഭാമയെ രക്ഷിക്കാനും ഭദ്രയെ അകറ്റാനും മന:പ്പൂര്‍വ്വം കള്ളം പറഞ്ഞതായിരുന്നു.

ഭാവി മരുമകനെ കണ്ടിരുന്ന അമ്മാവന്‍ മാധവന്‍ നായര്‍ ഇതറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിച്ചില്ല. അയാള്‍ ഇക്കാര്യം രഹസ്യമായി അന്വേഷിച്ചു. എന്നാല്‍ അങ്ങനെ പേരുള്ള ഒരു കുട്ടിയും അവന്റെ ക്ലാസ്സിലില്ലായിരുന്നു.

അടുത്തുള്ള മാനേജ്‌മെന്റ് ഹൈസ്‌കൂളില്‍ വരാനിരിക്കുന്ന വേക്കന്‍സിക്ക് പത്തുലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരിക്കുകയാണയാള്‍. ഇത് രണ്ട് വീട്ടുകാരും അറിഞ്ഞു കൊണ്ടു തന്നെയാണ്. എന്നാല്‍ ഇതെല്ലാം ബാലു അറിയാന്‍ വളരെ വൈകിപ്പോയി, പത്തുപൈസാ മുടക്കില്ലാതെ മകന്‍ ഒരു ഹൈസ്‌കൂള്‍ അധ്യാപകനാവുക എന്നത് ഏത് മാതാപിതാക്കളേയാണ് സന്തോഷിപ്പിക്കാത്തത്? പരസ്പരം അറിയാവുന്നവര്‍, ബന്ധുക്കള്‍, നല്ലബന്ധം ഇതായിരുന്നു അവരുടെ വിലയിരുത്തല്‍. അവരുടെ കണ്ണില്‍ സ്‌നേഹത്തിനോ പ്രേമത്തിനോ മറ്റു മൃദുലവികാരങ്ങള്‍ക്കോ എന്തു വില! എന്തു സ്ഥാനം!

ബാലു ബി.എഡ് പാസ്സായി. അച്ഛനും അമ്മാവനും കൂടി അപ്പോയിന്‍മെന്റ് ലെറ്റര്‍ കയ്യില്‍ കൊടുത്തപ്പോഴാണ് അവന്‍ അറിയുന്നത്. അവന്‍ ജോലിയില്‍ പ്രവേശിച്ചു. നാളും മുഹൂര്‍ത്തവും കുറിച്ചതിനു ശേഷമാണ് അവന്‍ ഇതിന്റെ പൊരുളറിയുന്നത്. അവര്‍ നിരത്തിയ ന്യായവാദങ്ങള്‍ അവന് നിഷേധിക്കുവാനോ എതിര്‍ക്കുവാനോ കഴിയാത്തവയായിരുന്നു.

അമ്മാമയുടെ ന്യായവാദങ്ങളെല്ലാം നിര്‍വ്വികാരനായി കേട്ടു നില്‍ക്കാനെ അവനു കഴിഞ്ഞുള്ളൂ.

ഇനി വൈകിക്കൂടാ. വീട്ടുകാരുടെ തീരുമാനം എത്രയും പെട്ടെന്ന് ഭാമയെ അറിയിക്കണം. അവളുടെ അഭിപ്രായമനുസരിച്ച് നീങ്ങാം. അവള്‍ എന്തായാലും ഒരു തീരുമാനമുണ്ടാക്കും. ഭാമയെ കാണുക. അനുകൂലമാണെങ്കില്‍ അവളെ കൂട്ടി നാടുവിടുക. പിറ്റേ ദിവസം തന്നെ അവന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു.

നാലഞ്ചുവര്‍ഷം കൊണ്ട് നാടിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. അവന്റെ കണ്ണുകള്‍ അവിടയാകെ അവളെ തിരയുകയാണ്. കണ്ടില്ല. ഒടുവില്‍ അവന്‍ അവളുടെ വീട്ടിലേക്ക് ചെന്നു. പുതിയൊരു സ്ത്രീയേയാണ് അവന്‍ കണ്ടത്.

ബാലു അല്ലെ. ഇടയ്ക്ക് കുട്ടേട്ടന്‍ പറയാറുണ്ട്. കയറിയിരിക്കൂ.

വേണ്ട അമ്മയെവിടെ. അവരും ഭാമയും അച്ഛന്‍ മരിച്ച ശേഷം താമസം പുല്ലാനിക്കാവാ. അവരങ്ങോട്ടു പോയി. ഇവിടെ ഞാനും കുട്ടിയോളും കുട്ടേട്ടനും മാത്രമേയുള്ളു. ആ സ്ത്രീ പറഞ്ഞു.

അവനാകെ തലകറങ്ങുന്നതു പോലെ. ചെവിയില്‍ കടന്നല്‍ കൂടിളകിയതു പോലെ. ചാരു പടിയില്‍ ബലമായി പിടിച്ചു. ഒന്നും മിണ്ടാനാവുന്നില്ല.

ചായ എടുക്കട്ടെ

വേണ്ട, ഞാന്‍ പിന്നെ വരാം.

അവന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു

ഭാമയെ കാണണം. എങ്ങനെ? എവിടെ? ആരോട് അന്വേഷിക്കും? പുല്ലാനിക്കാവ്, പണ്ടെങ്ങോ കേട്ടിട്ടുണ്ട്. അമ്പലത്തിന്റെ പേരോ നാടിന്റെ പേരോ? അറിഞ്ഞു കൂടാ. ഇനിയെന്തു ചെയ്യും? വൈകുന്നേരം അമ്പലപ്പറമ്പിലേക്ക് നടന്നു. ആല്‍ത്തറയില്‍ ഒരുപക്ഷേ പരിചയക്കാരുണ്ടായേക്കാം. പക്ഷെ, ഫലം നിരാശ മാത്രം. അയാള്‍ സ്വയം പറഞ്ഞു. ഇവരൊക്കെ എവിടെ പോയി? ഈ നാടിന് എന്തു പറ്റി?

ബാലു എപ്പൊ വന്നു ഒരു ചിരപരിചിത ശബ്ദം.

തിരിഞ്ഞു നോക്കി. കുട്ടികൃഷ്ണന്‍. എവിടെപ്പോയെടാ? നമ്മുടെ സഹപാഠികളും കൂട്ടുകാരുമൊക്കെ? ഒരു പരിചിത മുഖം പോലുമില്ലല്ലോ?

കൂടെപ്പഠിച്ച പെണ്‍കുട്ട്യോളൊക്കെ കല്ല്യാണം കഴിച്ചു പോയി. ആണ്‍ കുട്ട്യോള് ചെലോര് വിദേശത്തേക്ക്, ചെലോര് മറുനാട്ടില്‍. ഞാന്‍ മാത്രം നാടുവിട്ടില്ല. അച്ഛന് വയ്യാന്നു പറഞ്ഞപ്പോ കച്ചോടം ഏറ്റെടുത്തു. പിന്നെ നിന്നെപോലെ എല്ലാരും വഴിതെറ്റി വരുമ്പോള്‍ വഴി പറഞ്ഞു കൊടുക്കാന്‍ നാട്ടില്‍ ഒരാള് വേണ്ടേ?. അതന്നെ...നെന്റെ വെപ്രാളം കണ്ട്‌പ്പോള്‍ ക്ക് ബോധ്യായി. ക്കും ഏറെക്കുറേ അറിയാല്ലോ?

ഭാമേനെ പറ്റി അറിയാനുള്ള തിടുക്കാണല്ലെ? പറയാം. ഇരിക്ക്. ആല്‍ത്തറയിലെ പൊടിതുടച്ച് ഇരുവരും ഇരുന്നു. കുട്ടികൃഷ്ണന്‍ തുടര്‍ന്നു. ഭാമക്ക് കുറേ ആലോചനകള്‍ വന്നു. ഒന്നും അവള്‍ക്ക് ബോധിച്ചില്ല്യ. ആയിടയ്ക്ക് അച്ഛന്‍ മരിച്ചു. പിന്നെ കുട്ടന്റെ കഥ നിനക്കറിയാല്ലോ. വെള്ളം കുടീം കച്ചറ സെറ്റും. അവന്റെ കൂട്ടുകാര് അവനെ പറ്റിച്ചതാ. അവള് മോശാ. അവന് ആ പെണ്ണിനെ കെട്ടേണ്ടി വന്നു. അവന്റെ കൂട്ടുകാര് അവനെക്കൊണ്ട് കെട്ടിച്ചു. കല്ല്യാണം നാട്ടുനടപ്പനുസരിച്ചു തന്നെ. പക്ഷെ അതങ്ങനൊരുവക. അവളു ഭയങ്കരിയാ. ആ പെണ്ണ് കാലുകുത്തിയെ പിന്നെ തുടങ്ങിയതാ വഴക്കും വക്കാണവും. പലരും മധ്യസ്ഥം പറഞ്ഞതാ. കാര്യല്ലാ. പിന്നാരും ശ്രദ്ധിക്കാതായി. സഹികെട്ട് അമ്മിണിയമ്മ മോളേയും കൂട്ടി പുല്ലാനിക്കാവില്‍ അവളുടെ വീട്ടിലേക്ക് പോയത്രെ. ഇപ്പൊ അങ്ങ്ടും ഇങ്ങ്ടും ആരു കടക്കാറില്ലാത്രെ.

കുട്ടികൃഷ്ണനറിയോ ഈ സ്ഥലം? ബാലു ചോദിച്ചു

ക്കൊന്നും അറിയില്ലെടോ. ഇത് അമ്പലത്തിന്റെ പേരോ നാടിന്റെ പേരോന്ന്. അത് പോലും നിക്കറിയൂല്ലാ. ന്റെ ലോകം ഏറിയാല്‍ എടപ്പാടങ്ങാടി. പിന്നെ കുന്നംകൊളോം. അതിലപ്പറം ഞാന്‍ പോയിട്ടില്ല. അല്ല പോണ്ട ആവശ്യം വന്നിട്ടില്ല. നീയെന്തിനാണിപ്പോള്‍ ഭാമേനെ തിരക്ക്ണ്? നെന്റെ കല്ല്യാണം ഒറപ്പിച്ചില്ലേ? അച്ഛന്‍ ഇവിടൊക്കെ വന്ന് കല്ല്യാണം ക്ഷണിച്ചിരിക്കുന്നു. അതല്ല കുട്ടികൃഷ്ണാ, ക്ക് വേറൊരു കാര്യണ്ട്.

ഇനി വേറൊരു കാര്യോം വേണ്ട. അത് വിധിച്ചിട്ടില്ലാന്ന് കരുത്വാ. നിക്ക് അതേ പറയാനുള്ളൂ. അതങ്ങ്ട് അനുസരിക്ക്യാ. അത്രെന്നേ.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം തന്നെ നടന്നു. ബാലുവിന്റെ മധുവിധു നാളുകള്‍ പോലും യാന്ത്രികമായിരുന്നു. ഭാമയെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ അലോസരപ്പെടുത്തി. അയാളുടെ ലോകം അയാളുടെ സ്‌കൂളും റൂമും മാത്രമായൊതുങ്ങി. വായനയില്‍ മാത്രം ആശ്വാസം കണ്ടെത്തി.

ബാലുവിന്റെ പഴയകാല പ്രണയത്തെക്കുറിച്ചാനിടയായ ഭദ്ര അവസരം കിട്ടുമ്പോഴൊക്കെ ആവശ്യമില്ലെങ്കിലും അതു സംസാര വിഷയമാക്കി കലഹം സൃഷ്ടിച്ച് അയാളെ കുത്തിനോവിക്കുവാന്‍ അവസരം കണ്ടെത്തി. ഉറക്കറയില്‍ പോലും ഭദ്രയുടെ സംസാരവിഷയം ഭാമയായിരുന്നു. ഭാമയെ മനസ്സില്‍ കരുതിയാണു പോലും ബാലു ഭദ്രയുമായി ബന്ധപ്പെട്ടിരുന്നതു തന്നെ എന്നായിരുന്നു അവളുടെ പുതിയ കണ്ടുപിടുത്തം. ഇത്തരത്തില്‍ തെളിയിക്കാനാവാത്ത സംശയങ്ങള്‍ നിമിത്തം കലഹം ഒഴിവാക്കാന്‍ അയാള്‍ കഴിയുന്നതും അവളില്‍ നിന്ന് അകന്നുനിന്നു.

അവന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍! അവള്‍ അവനെ കൊല്ലാതെ കൊല്ലുകയായിരുന്നു.

ഒരമ്മയായപ്പോള്‍ പോലും അച്ഛന്റെ പ്രണയകഥ പൊടിപ്പും തൊങ്ങലും വെച്ച് മകളെ ധരിപ്പിച്ചു. മകളെ അച്ഛനില്‍ നിന്നുമകറ്റി. അച്ഛനെ ഒരു വികടനും വഷളനും തെമ്മാടിയുമാക്കി ചിത്രീകരിച്ചു. അയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളെ പോലും സംശയത്തോടെ വീക്ഷിച്ചു. അയല്‍ക്കാരിയും ബാലുവിന്റെ ശിഷ്യയുമായ സൗമിനി ഒരു ദിവസം മാത്രമാണ് കണക്കിന്റെ സംശയം ചോദിക്കാന്‍ അദ്ദേഹത്തെ സമീപിച്ചത്. സൗമിനിക്ക് മറുപടി കേള്‍ക്കണോ?

പഠിത്തോം പഠിക്കലും സ്‌കൂളില്‍ മതി. സംശയം ക്ലാസ്സില്‍ നിന്ന് തീര്‍ത്താല്‍ മതി. വീട്ടില്‍ വന്ന് സംശയം തീര്‍ക്കേണ്ടാ. അതിന് ഞാനുണ്ടിവിടെ. ഇപ്പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു പോലും ആ കുട്ടിക്കറിയില്ലായിരുന്നു. അവള്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു പോയി. അപവാദവും അപമാനവും പേടിച്ച് അയാള്‍ സ്വന്തം ചിപ്പിയിലേക്ക് ഒതുങ്ങി.

വര്‍ഷം പലതു കഴിഞ്ഞു. സ്‌കൂളിലെ യാത്രയയപ്പു യോഗത്തില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ബാലുവിന് ആയുരാരോഗ്യ സൗഖ്യവും പുത്രകളത്രാദികളോടു കൂടിയ കുടുംബ ജീവിതവും ആശംസിച്ച സഹപ്രവര്‍ത്തകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ അറിയാമായിരുന്നില്ല, കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും വന്ന ഡൈവേഴ്‌സ് നോട്ടീസ് കൈപ്പറ്റിയ വിവരം.

വേദിയില്‍ പ്രസംഗം പൊടിപൊടിക്കുമ്പോള്‍ ഇനിയെങ്ങോട്ട് എന്ന ചിന്തയായിരുന്നു അയാള്‍ക്ക്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ മകളുടെ പേരില്‍ ഡെപ്പോസിറ്റു ചെയ്തു. ജന്മം നല്‍കിയ പിതാവായല്ല. അമ്മാമ നല്‍കിയ പത്തു ലക്ഷത്തിലേക്ക് വകയിരുത്തിക്കൊള്ളട്ടെ.

ഒരാഴ്ചത്തെ വിശദമായ ആലോചനക്ക് ശേഷം ഏതാനും വസ്ത്രങ്ങളടങ്ങുന്ന ആ ബാഗുമായി അയാള്‍ കരുണാലയത്തിന്റെ പടി കയറി.

ദു:ഖങ്ങള്‍ ഉള്ളിലൊതുക്കിയ അനാഥരുടെ സൗധം. സന്തോഷത്തിന്റെ വിവിധ മുഖങ്ങള്‍, പരിഭവമോ പരാതിയോ ഇല്ലാത്ത കൂട്ടായ്മ. അയാള്‍ക്ക് അവിടെ സ്വര്‍ഗ്ഗ തുല്യമായി.

അപ്പോ...ബാലു വീടു വിട്ടിട്ട് അധികമായോ ?

ഭാമയുടെ ഈ ചോദ്യം അയാളുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു.

അധികമായില്ല. ഒരു കൊല്ലം കഴിഞ്ഞു കാണും.

ബാലൂനെക്കാണാന്‍ ആരും വന്നില്ലെ ?

ഒരു ദിവസം മോളു വന്നിരുന്നു. ഡെപ്പോസിറ്റു റിന്യൂ ചെയ്യാന്‍ ഒപ്പിനു വേണ്ടി.

വീട്ടിലേക്ക് വിളിച്ചില്ലേ ?

വിളിച്ചു. പിന്നെ വരാമെന്നു പറഞ്ഞു.

ഭാമ ഉത്സകാലത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അന്നത്തെ 10 ദിവസം മറക്കാനാവാത്ത നാളുകളായിരുന്നു.

ബാലു, നിങ്ങളെ ഒന്നിപ്പിക്കാന്‍ ആരും ശ്രമിച്ചില്ലേ? ഇണങ്ങാത്ത കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്നത് വെറുതയല്ലെ. പാഴ്ശ്രമം. അതിനൊന്നും ആരും മിനക്കെട്ടില്ല. അതിനു മുമ്പേ അവള്‍ വിവാഹമോചനം നേടിയിരുന്നുതാനും.

കരയേ? സാരല്യ.. കഴിക്കൂ... പ്ലേറ്റില്ല. ഉള്ളതു മുഴുവന്‍ കഴിക്കൂ. ഊം.. സാരല്യാന്നേ..

അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ അതു മുഴുവന്‍ കഴിച്ചു.

മൂക്കു തുടക്കൂ... അവള്‍ സാരിത്തലപ്പു നീട്ടി. പാത്രവും പാത്രത്തിനപ്പുറത്തു ചിതറിക്കിടന്നവയും വാരി സിങ്കിലിട്ടു. കൈകഴുകി.

അവള്‍ ഉണ്ണാനിരുന്നു.

ഭാമേ... ഞാന്‍ വിളമ്പിത്തരട്ടെ..

ആയിക്കോട്ടേ... വിരോധല്യാ.. അയാള്‍ അവള്‍ക്ക് ചോറു വിളമ്പിക്കൊടുത്തു.

മതി.. ഭാമ വിലക്കി.

ഇത്ര കൊറച്ചു മത്യോ?

ഓ.. ഇതുമതി. അവള്‍ കഴിക്കാനാരംഭിച്ചു. അവള്‍ മാലയൂരി ബാലുവിന് നീട്ടി. അതിനിരുപുറവും ശ്രീകൃഷ്ണന്റെ രൂപങ്ങളാണ്. ഇതെന്തിനാ? അയാള്‍ ചോദിച്ചു. അതിന്റെ മുകളിലെ സ്‌ക്രൂ ഒന്നു തിരിച്ചേ. അയാള്‍ അതു പോലെ ചെയ്തു. അതു രണ്ടായി തുറന്നു. അയാള്‍ക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്റ്റാമ്പുസൈസിലുള്ള മിഴിവാര്‍ന്ന അയാളുടേയും അവളുടേയും ഫോട്ടോകള്‍ ഭംഗിയായി ഒട്ടിച്ചു വച്ചിരിക്കുന്നു. അവള്‍ ചോദിച്ചു.

ഇതെങ്ങനെ സംഘടിപ്പിച്ചൂന്നറിയോ?




എസ്.എസ്.എല്‍.സി ഗ്രൂപ്പ് ഫോട്ടോന്ന്. എനിക്കെന്നും കാണാന്‍. ഇതും കഴിത്തിലിട്ടോണ്ട് മറ്റൊരുത്തന്റെ ഭാര്യാവാന്‍ ക്ക് കഴിയോ? എല്ലാം ഞാന്‍ പലവട്ടം ബാലൂക്ക് സമര്‍പ്പിച്ചതല്ലെ. ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള അവസരം ഉണ്ടായില്ലെന്നു മാത്രം.

ഭാമേ.... ഞാന്‍...

വേണ്ട, എല്ലാം എനിക്കറിയാം. ബാലു അവരുടെ അടിമയായിരുന്നു. ഒന്നും പറയാനോ അറിയാനോ സ്വാതന്ത്ര്യമില്ലാത്തവന്‍. അവര്‍ തന്ത്രപൂര്‍വ്വം ബാലുവിനെ കരുക്കിലാക്കി. അതിനു രക്ഷിതാക്കളും കൂട്ടുനിന്നു. ലക്ഷങ്ങള്‍ എന്നു കേട്ടപ്പോള്‍ ബാലുവിന്റെ അച്ഛന്‍ നിശ്ശബ്ദനായി.

ഭാമേ... ഞാന്‍.... ...എനിക്ക്... ഒന്നു...

ഗദ്ഗദത്താല്‍ ഒന്നും മുഴുമിക്കാനാവാതെ അയാള്‍ നിസ്സഹായതോടെ ഭാമയെ നോക്കി.

എല്ലാം എനിക്കറിയാം ബാലൂ.. ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ ബാലു തികച്ചും സ്വതന്ത്രനാണ്. അനാഥാലയത്തില്‍ കഴിയുന്നതില്‍ എനിക്കഭിപ്രായമില്ല. പരസ്പരം അറിയാവുന്നവരല്ലെ നമ്മള്‍?

ബാലു അനാഥനല്ല. ഞാനുണ്ട്. നമ്മളെ വേര്‍പെടുത്താന്‍ മരണത്തിനേ കഴിയൂ... ഇതു ഞാന്‍ പണ്ടേയെടുത്ത തീരുമാനമാണ്.

കുട്ടിക്കാലത്ത് കണ്ണിമാങ്ങയും, നെല്ലിക്കയും, ഞാവല്‍പ്പഴവും ചാമ്പക്കയും തട്ടിപ്പറിച്ചും പങ്കുവെച്ചും തിന്നിരുന്ന ഈ കൂട്ടുകാരിക്കും അവളുടെ അമ്മയ്ക്കും താങ്ങും തണലുമായി ബാലു എന്നും ഞങ്ങളോടൊപ്പമുണ്ടാകണമെന്നാണാഗ്രഹം. എന്താ... എനിക്കങ്ങനെ ആഗ്രഹിച്ചു കൂടെ?

ഭാമേ... അത് ഞാന്‍... ..

വേണ്ട, ഒന്നും പറയേണ്ട. എന്റെ ബാലു ഞാനുള്ളപ്പോള്‍ അനാഥനല്ല.

കഴിഞ്ഞതെല്ലാ വെറും പേക്കിനാക്കള്‍ മാത്രം. അമ്പലനടയില്‍ നിന്നും എന്നും പ്രസാദം തൊടുവിച്ചിരുന്ന എന്റെ കൂട്ടുകാരനെ, എന്റെ ദേവനെ എനിക്കു വേണം.

നമുക്ക് കരുണയില്‍ പോയി ബാലുവിന്റേതായ എല്ലാം അവിടെ നിന്നെടുക്കാം. വരൂ ഞാന്‍ ഓട്ടോ വിളിക്കാം.

ഏതാനും മിനിട്ടുകള്‍ക്കകം ഓട്ടോ വന്നു.

എങ്ങോട്ടാ ചേച്ചീ... ടൗണിലേക്കാണോ?

ഓട്ടോ ഡ്രൈവര്‍ ചോദിച്ചു.

അവരിരുവരും ഓട്ടോയില്‍ കയറി അവള്‍ പറഞ്ഞു

നീ വണ്ടിയെടുക്ക്, അവള്‍ പറഞ്ഞു. പടി കടന്നപ്പോള്‍ അവള്‍ ഓട്ടോക്കാരന് നിര്‍ദ്ദേശം കൊടുത്തു.

കരുണേലേക്ക്

ബാലു ഓട്ടോയുടെ മുന്നിലെ ബോര്‍ഡു വായിച്ചു.

ഭാമ റെഡിമെയ്ഡ്‌സ്.

ഇത് ഭാമേടെ വണ്ട്യാണോ?

അതെ ഈ മാസത്തെ അടവും കൂടി കഴിഞ്ഞാല്‍ എല്ലാ കടോം തീര്‍ന്ന് വണ്ടി സ്വന്താവും.

കൊള്ളാം നന്നായി.

നാലഞ്ചു കിലോമീറ്റര്‍ ഓടിക്കാണും. അവര്‍ കരുണയിലെത്തി.

അവള്‍ മാനേജരെക്കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അവള്‍ തന്നെ ബാലുവിന്റെ വസ്ത്രങ്ങള്‍ ബാഗിലൊതുക്കി കരുണയിലെ അന്തേവാസികളോട് യാത്ര പറഞ്ഞ് പടിയിറങ്ങി.

അവര്‍ വീട്ടിലെത്തി.

വെളുപ്പിന് 5 മണിക്ക് അലറാം കേട്ട് അവള്‍ ഉണര്‍ന്നു. തന്നെ കെട്ടിപ്പിടിച്ചിരുന്ന കൈ അദ്ദേഹത്തെ ഉണര്‍ത്താതെ അവള്‍ എടുത്തു മാറ്റി. നിഷ്‌കളങ്കനായ ഒരു കുഞ്ഞിനെ പോലെ അയാളുറങ്ങുന്നു.

അവള്‍ക്കു നാണം വന്നു. സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട് വലിച്ചു നേരെയിട്ടു.

അവള്‍ വേഗം കുളിമുറിയിലെത്തി. കുളികഴിഞ്ഞ് ഈറന്‍ മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടി കയ്യില്‍ ആവി പറക്കുന്ന ചായയുമായി അവള്‍ അയാളെ സമീപിച്ചു.

ബാ.... ആ വിളി ഇനി വേണ്ട

ദേ....... ഒന്നെണീക്കൂ... നേരം വെളുത്തു. വായ കഴുകി ചായ കുടിക്കൂ...

തയ്ക്കാന്‍ കുട്ടികള്‍ വരുമ്പോഴേക്കും എല്ലാ പണിയും കഴിഞ്ഞ് റെഡിയാവണം. അയാള്‍ വേഗം എണീറ്റ് അരമണിക്കൂറിനകം കുളി കഴിഞ്ഞ് റെഡിയായി. എട്ടു മണിക്കു തന്നെ സ്ത്രീകളെത്തി. അവര്‍ ചോദിച്ചു. ആരാ ചേച്ചീ പുതിയൊരാള്?

അത് ഞാന്‍ പുതിയതായി നിയമിച്ച മേനേജരാ... ബാലഗോപാലന്‍ നായര്‍.. ഇനി എല്ലാ കാര്യങ്ങളും അവിടെ പറഞ്ഞാല്‍ മതി.

ഇനി ഇദ്ദേഹമാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. എനിക്കും വേണ്ടേ അല്‍പം വിശ്രമം?

അവര്‍ അത് ഏത് അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാലും എല്ലാ അര്‍ത്ഥത്തിലും അതു ശരിയായിരുന്നു.

-പി.വി. മൂക്കുതല
4:45 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash