കൊല്ലം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മൂന്ന് പി.ഡി.പി. നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് പി.ഡി.പി. നെതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്ത് കുമാര്‍ ആസാദ് (കാസര്‍കോട്). അഡ്വ. ഷംസുദ്ദീന്‍ (മലപ്പുറം) ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ് (കാസര്‍കോട്) എന്നിവരെയാണ് പാര്‍ട്ടി പ്രഥമിക അംഗത്തില്‍ നിന്നും പുത്താക്കിയത്.
അജിത്കുമാര്‍ ആസാദ് കാസര്‍കോട് കേന്ദ്രികരിച്ച് ഗ്രാമീണ്‍ സുപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ മണി ചെയിന്‍ കമ്പനി രൂപികരിച്ച് വഞ്ചിച്ചുവെന്ന് വ്യാപകമായ ആരോപണം ഉണ്ടാവുകയും ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റുടെ നേതൃത്വത്തില്‍ നടന്നുവന്ന അന്വേഷണം ആക്ഷന്‍ കൗണ്‍സില്‍ ഇടപ്പെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പട്ടികയിലാണ്.
കേസിലെ പല പ്രതികളും അറസ്റ്റ് ചെയ്യപ്പെടുകയും ചെയിതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാര്‍ ആസാദിനെ നിര്‍ബന്ധിത ലീവ് എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും, പ്രസ്തുത ആരോപണം അന്വേഷിക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെയും ഗള്‍ഫ് മേഖലയിലേയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍നിന്നും വ്യാപകമായി ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മണി ചെയിന്‍ കമ്പനിയുടെ പേരില്‍ പണം സ്വരൂപിക്കുകയും പ്രവര്‍ത്തകരെയും ജനങ്ങളെയും വഞ്ചിക്കുകയും ചെയ്തു വെന്ന് ബോധ്യമായതായി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ച സാഹചര്യത്തിലും കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി. ജെ. പി.യ്ക്ക് വിജയസാധ്യത ഉറപ്പ് വരുത്തുന്ന തരത്തില്‍ പാര്‍ട്ടി അനുമതി കൂടാതെ സ്വതന്ത്ര സാനാര്‍ത്ഥിയായി മത്സരിക്കുകയും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
മംഗലാപുരം മേലകളില്‍ ചെയര്‍മാന്റെയും മാധ്യമ പ്രവര്‍ത്തക ഷാഹിനയുടെ കേസിന്റെ പേരിലും വ്യാജപിരിവുകള്‍ നടത്തുന്നതായും ചെയര്‍മാന്റെ കേസ് സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രവര്‍ത്തകരി ല്‍ ആശങ്കകള്‍ ഉളവാകുന്ന വര്‍ത്തമാനങ്ങളില്‍ നിരന്തരം ഇടപ്പെട്ടുവരുന്നതായും വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലും അജിത് കുമാര്‍ ആസാദിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയും സംഘടനാ പ്രവര്‍ത്തന രംഗത്ത് ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത അഡ്വ. ഷംസുദ്ദീനെയും, സുബൈര്‍ പടുപ്പിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ചെര്‍മാന്‍ അബ്ദൂന്നാസിര്‍ മഅ്ദനി അറിയിച്ചതായി പത്രകുറിപ്പില്‍ വ്യക്തമാക്കി.
Related News:
പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു
കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി
Keywords: PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അജിത്കുമാര്‍ ആസാദ് കാസര്‍കോട് കേന്ദ്രികരിച്ച് ഗ്രാമീണ്‍ സുപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ മണി ചെയിന്‍ കമ്പനി രൂപികരിച്ച് വഞ്ചിച്ചുവെന്ന് വ്യാപകമായ ആരോപണം ഉണ്ടാവുകയും ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റുടെ നേതൃത്വത്തില്‍ നടന്നുവന്ന അന്വേഷണം ആക്ഷന്‍ കൗണ്‍സില്‍ ഇടപ്പെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പട്ടികയിലാണ്.
കേസിലെ പല പ്രതികളും അറസ്റ്റ് ചെയ്യപ്പെടുകയും ചെയിതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാര്‍ ആസാദിനെ നിര്‍ബന്ധിത ലീവ് എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും, പ്രസ്തുത ആരോപണം അന്വേഷിക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെയും ഗള്‍ഫ് മേഖലയിലേയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍നിന്നും വ്യാപകമായി ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മണി ചെയിന്‍ കമ്പനിയുടെ പേരില്‍ പണം സ്വരൂപിക്കുകയും പ്രവര്‍ത്തകരെയും ജനങ്ങളെയും വഞ്ചിക്കുകയും ചെയ്തു വെന്ന് ബോധ്യമായതായി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ച സാഹചര്യത്തിലും കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി. ജെ. പി.യ്ക്ക് വിജയസാധ്യത ഉറപ്പ് വരുത്തുന്ന തരത്തില്‍ പാര്‍ട്ടി അനുമതി കൂടാതെ സ്വതന്ത്ര സാനാര്‍ത്ഥിയായി മത്സരിക്കുകയും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.മംഗലാപുരം മേലകളില്‍ ചെയര്‍മാന്റെയും മാധ്യമ പ്രവര്‍ത്തക ഷാഹിനയുടെ കേസിന്റെ പേരിലും വ്യാജപിരിവുകള്‍ നടത്തുന്നതായും ചെയര്‍മാന്റെ കേസ് സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രവര്‍ത്തകരി ല്‍ ആശങ്കകള്‍ ഉളവാകുന്ന വര്‍ത്തമാനങ്ങളില്‍ നിരന്തരം ഇടപ്പെട്ടുവരുന്നതായും വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലും അജിത് കുമാര്‍ ആസാദിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയും സംഘടനാ പ്രവര്‍ത്തന രംഗത്ത് ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത അഡ്വ. ഷംസുദ്ദീനെയും, സുബൈര്‍ പടുപ്പിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ചെര്‍മാന്‍ അബ്ദൂന്നാസിര്‍ മഅ്ദനി അറിയിച്ചതായി പത്രകുറിപ്പില്‍ വ്യക്തമാക്കി.
Related News:
പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു
കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി
Keywords: PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:45 pm | 0
comments