Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Karnataka. Show all posts
Showing posts with label Karnataka. Show all posts

മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

Written By kvarthapressclub on Monday, May 20, 2013 | 5:20 pm

ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ നിലപാടുമായും നിയമവകുപ്പുമായും ചര്‍ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ഇവരുമായുള്ള ചര്‍ചയ്ക്കുശേഷം  തീരുമാനിക്കുമെന്നും  കെ.ജെ. ജോര്‍ജ് എം.എല്‍.എ. വ്യക്തമാക്കി.

തനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി  കഴിഞ്ഞ ദിവസം മഅ്ദനി രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു. കര്‍ണാടക പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മഅ്ദനി കത്തില്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച ചെയ്യാന്‍ കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കര്‍ണാടക സര്‍ക്കാര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റതോടെ മഅ്ദനിയുടെ  മോചനത്തിനുള്ള സാധ്യത കൂടുകയാണ്.
Bail, Abdul Nasar Madani, Karnataka, Bangalore, Police, President, Letter, National, Kerala

Keywords: Bail, Abdul Nasar Madani, Karnataka, Bangalore, Police, President, Letter, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:20 pm | 0 comments

കര്‍ണാടകയില്‍ 28 അംഗ മന്ത്രിസഭ അധികാരത്തില്‍ വന്നു

Written By kvarthakochi on Saturday, May 18, 2013 | 4:00 pm

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂരിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 28 അംഗ മന്ത്രിസഭയില്‍ പുതുമുഖങ്ങളും മുന്‍ കാല മന്ത്രിമാരും ഉള്‍പ്പെടും. ആര്‍ വി ദേശ്പാണ്ഡെ, അഭിനേതാവും പ്രമുഖ രാഷ്ട്രീയനേതാവുമായ അംബരീഷ്, ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും മന്ത്രിസഭയിലെ സജീവ സാന്നിദ്ധ്യങ്ങളാണ്.

National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.പ്രമുഖ അഭിനേത്രി ഉമാശ്രീ മാത്രമാണ് മന്ത്രിസഭയിലെ ഏക പെണ്‍താരം. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധേയമായി. രണ്ടു മലയാളികളും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. കെ.ജെ.ജോര്‍ജും യു.റ്റി.ഖാദറുമാണ് മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. ജോര്‍ജ് ഇതു മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസാഭായോഗം നടക്കും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

Related News:
യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
SUMMARY: Bangalore: Karnataka's new government headed by Chief Minister Siddaramaiah took shape today when 28 ministers were sworn into the state Cabinet by Governor HR Bhardwaj at Raj Bhavan in Bangalore.

Keywords: National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.
4:00 pm | 0 comments

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യദിനം പ്രഖ്യാപിച്ചത് 4,409 കോടിയുടെ പദ്ധതികള്‍

Written By kvarthakochi on Monday, May 13, 2013 | 10:20 pm

ബാംഗ്ലൂര്‍: കര്‍ണാടകയുടെ ഇരുപത്തി രണ്ടാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടനെ സിദ്ധരാമയ്യ പ്രഖ്യാപിച്ചത് 4,409 കോടിയുടെ ജനക്ഷേമ പദ്ധതികള്‍. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മുഖ്യന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള സംസ്ഥാനത്തെ 98 ലക്ഷം ജനങ്ങള്‍ക്ക് ഒരു രൂപ വിലയ്ക്ക് 30 കിലോ അരി നല്‍കും. അടുത്ത മാസം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ പദ്ധതി സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത സൃഷ്ടിക്കുമെന്നാണ് സൂചന.

National news, Bangalore, Couple of hours, Karnataka, 22nd, Chief minister, Siddaramaiah, Reiterated, Campaign, Promises, Rs. 4,409 crores.ഇതുകൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് 2 മുതല്‍ 4 രൂപ വരെ സബ്‌സിഡി നല്‍കും. 496 കോടി രൂപയാണ് ഇതിനായി ആവശ്യം വരുന്നത്. വീട് നിര്‍മ്മിക്കാനായി ഗ്രാമപ്രദേശങ്ങളില്‍ 75,000 രൂപയും നഗരപ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപയും അനുവദിക്കും. ഇന്ദിര ആവാസ് യോജനയുടെ കീഴില്‍ വരുന്ന പദ്ധതികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇവയ്ക്ക് പുറമേ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.

SUMMARY: Bangalore: Within a couple of hours after taking over as Karnataka's 22nd chief minister today, Siddaramaiah reiterated many of his party's campaign promises, and added a whole lot more that will cost the state another Rs. 4,409 crores.

Keywords: National news, Bangalore, Couple of hours, Karnataka, 22nd, Chief minister, Siddaramaiah, Reiterated, Campaign, Promises, Rs. 4,409 crores.
10:20 pm | 0 comments

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ(64)  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂര്‍ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ രാവിലെ 11.45ന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ . ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാക്ക വിഭാഗമായ കുറുബ സമുദായത്തില്‍ നിന്നുള്ള ആദ്യത്തേയും സംസ്ഥാനത്തെ  28- ാമത്തെ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ.

കനത്ത സുരക്ഷയാണ് സ്‌റ്റേഡിയം പരിസരത്ത് ഏര്‍പെടുത്തിയത്.  പതിനായിരങ്ങളാണ് സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ  ചടങ്ങ് മാത്രമാണ് നടത്തിയിട്ടുള്ളത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് തീരുമാനിക്കും.

മന്ത്രിമാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനത്തിനായുള്ള പിടിവലി ശക്തമാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കണക്കിലെടുത്താണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 224 അംഗ നിയമസഭയില്‍ പരമാവധി 34 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ കഴിയുന്നത്.

Siddaramaiah, Oth, Karnataka, Chief Minister
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു കര്‍ണാടകയില്‍  കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്കു ഭരിക്കുന്നത് ഒന്‍പതു വര്‍ഷത്തിനു ശേഷവുമാണ്. സത്യപ്രതിജ്ഞയ്ക്കു ശേഷം തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലേക്കു പോകുന്ന സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച്  ചര്‍ച്ച നടത്തുമെന്നാണ് റിപോര്‍ട്.

Keywords: Siddaramaiah, Oth, Karnataka, Chief Minister, Bangalore, Congress, Ministers, Sonia Gandhi, Rahul Gandhi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:49 pm | 0 comments

ചുഴലിക്കാറ്റ്: തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: ചെന്നൈ തീരത്തുനിന്നും 850 കിമീ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന മഹാസെന്‍ ചുഴലിക്കാറ്റിനെതുടര്‍ന്ന് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം.

അടുത്ത 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ്മ്യാന്മര്‍ തീരത്തേയ്ക്ക് നീങ്ങും. എന്നാല്‍ കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങള്‍, കര്‍ണാടകയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

National news, Chennai, Satellite cloud imageries, Received, Met office, Chennai, Indicate, Cyclonic storm, MAHASEN, 850 km, Bay of Bengal.കേരളം, കര്‍ണാടകയുടെ തീരപ്രദേശങ്ങള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ആരും കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

SUMMARY: Chennai: The latest satellite cloud imageries received by the Met office in Chennai indicate that the cyclonic storm 'MAHASEN' is about 850 km southeast of Chennai in the Bay of Bengal.

Keywords: National news, Chennai, Satellite cloud imageries, Received, Met office, Chennai, Indicate, Cyclonic storm, MAHASEN, 850 km, Bay of Bengal.
10:55 am | 0 comments

കോണ്‍ഗ്രസിന്‍െറ വിജയം കര്‍ണാടകക്ക് നല്ലതെന്ന് യെദിയൂരപ്പ

Written By Kvartha Beta on Sunday, May 12, 2013 | 11:00 am

ഉദഗമണ്ഡലം: കോണ്‍ഗ്രസിന്‍െറ വിജയം കര്‍ണാടകക്ക് നല്ലതാണെന്ന് മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ. അവരുടെ ഭരണം എങ്ങനെയാണെന്ന് കണ്ട ശേഷം കൂടുതല്‍ അഭിപ്രായം പറയാമെന്നും ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബസമേതം പുഷ്പമേള കാണാനെത്തിയ യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന് തിരികെ ഭരണത്തിലെത്താന്‍ തന്‍െറ പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടിയാണ് വഴിയൊരുക്കിയതെന്ന ബി.ജെ.പി ആരോപണത്തെ കുറിച്ച ചോദ്യത്തിന് ജനങ്ങളുടെ വിധിയെഴുത്തില്‍ പാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി.

ബി.ജെ.പിയിലേക്ക് തിരിച്ച് പോക്കിനുള്ള സാധ്യത തള്ളിയ യെദിയൂരപ്പ കര്‍ണാടക ജനതാപാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കൈവരിച്ചത് അസാധാരണ നേട്ടമാണെന്നും അവകാശപ്പെട്ടു. കേവലം അഞ്ചു മാസം പ്രായമായ പാര്‍ട്ടി നിയമസഭയില്‍ ആറു സീറ്റില്‍ വിജയിച്ചതും പത്ത് ശതമാനം വോട്ടുകള്‍ നേടിയതും ചില്ലറ കാര്യമല്ല -യെദിയൂരപ്പ പറഞ്ഞു.

Karnataka Janata Paksha, B S Yeddyurappa, Karnataka Elections, Congress, Kerala News, International News, National News, Gulf News, Health Newsകാവേരി തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് നദീതല തര്‍ക്കങ്ങള്‍ കോടതികളിലൂടെയും ട്രിബ്യൂണലുകളിലൂടെയുമല്ല തീര്‍ക്കേണ്ടത് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പര ധാരണകളോടെയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Karnataka Janata Paksha president B S Yeddyurappa on Friday described the Congress win in May 5 assembly polls as good for the state, but said it remained to be seen how the party was going to govern.
"Yes. Congress win is good for Karnataka. This is a honeymoon period for that party and it has to be seen how they (the leaders) are going to govern in future," Mr Yeddyurappa told reporters at the Botanical Gardens in Udhagamandalam in Tamil Nadu.
Responding to question on reports blaming his party for the return of Congress to power in Karnataka after a long gap, he said the people had given the verdict and his party has nothing to do with it.

Keyword: Karnataka Janata Paksha, B S Yeddyurappa, Karnataka Elections, Congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:00 am | 0 comments

കര്‍ണാടക നിയമസഭയില്‍ 203 കോടീശ്വരന്മാര്‍; 74 പേര്‍ കുറ്റവാളികള്‍

Written By kvarthakochi on Saturday, May 11, 2013 | 12:18 pm

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേയ്ക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 225 എം.എല്‍.എമാരില്‍ 203 പേര്‍ കോടീശ്വരന്മാരാണ്. സന്നദ്ധ സംഘടനയായ കര്‍ണാടക ഇലക്ഷന്‍ വാച്ചാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. 218 പേരുടെ സ്വത്തുവിവരങ്ങളാണ് സംഘടന പരിശോധിച്ചത്. ഇതില്‍ 203 പേരും കോടീശ്വരന്‍മാരാണ്. അതായത് മൊത്തം അംഗങ്ങളില്‍ 93 ശതമാനം പേരും കോടീശ്വരന്‍മാരാണെന്നു സാരം. കഴിഞ്ഞ മന്ത്രിസഭയില്‍ 63 ശതമാനം പേരായിരുന്നു കോടീശ്വരന്‍മാര്‍. 223 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 121 സീറ്റുകളിലാണ് വിജയിച്ചത്.

കോണ്‍ഗ്രസ് തന്നെയാണ് കോടീശ്വരന്‍മാരുടെ പട്ടികയിലും മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് മുന്നിട്ടു നില്‍ക്കുന്നത്. സ്വത്തുവകകള്‍ പരിശോധിച്ച 118 പേരില്‍ 112 പേര്‍. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ 40 അംഗങ്ങളില്‍ 37 പേരും കോടിപതികളാണ്. ജനതാദള്‍ സെക്കുലറിന്റെ 38 പേരുടെ സ്വത്ത് പരിശോധിച്ചതില്‍ 36 പരും കോടീശ്വരന്‍മാരാണ്. മൊത്തം 40 അംഗങ്ങളാണ് ജെഡിഎസിനുള്ളത്. 218 അംഗങ്ങളില്‍ 74 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 39 പേര്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവരാണ്. ഈ 74 പേരില്‍ 37 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. 13, 12 എന്നിങ്ങനെയാണ് ബിജെപിയുടെയും ജെഡിഎസിന്റെയും ക്രമിനല്‍ അംഗങ്ങളുടെ കണക്ക്. 

ബിഎസ്. യെദിയൂരപ്പയുടെ കെജെപിയുടെ ആറംഗങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എങ്കിലും അവരില്‍ മൂന്നു പേര്‍ കെടും ക്രമിനിലുകളാണ്. ബിഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാലല്‍ രണ്ടംഗങ്ങളാണ് ക്രിമിനല്‍ പട്ടികയില്‍. കര്‍ണാടകയില്‍ വിജയിച്ച ഏക സമാജ്വാദി പാര്‍ട്ടി അംഗം പാര്‍ട്ടിയെ ക്രമിനല്‍ പട്ടികയിലും ഉള്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടില്ല.

National news, Karnataka, New Assembly, 203 crorepatisSUMMARY: The new Assembly has at least 203 crorepatis and the average asset of each MLA is `23.54 crore, which is 135 per cent more than the last Assembly, Karnataka Election Watch, an NGO, said.

Keywords: National news, Karnataka, New Assembly, 203 crorepatis, Average asset, MLA, 135 per cent, Last Assembly, Karnataka Election Watch, NGO,
12:18 pm | 0 comments

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി

Written By Kvartha Beta on Friday, May 10, 2013 | 5:26 pm

ബംഗളൂരു: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: സിദ്ധരാമയ്യയെ കര്‍ണാടകയുടെ 28-ാമത് മുഖ്യമന്ത്രിയായി എ.ഐ.സി.സി. നേതൃത്വം പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ കര്‍ണാടക പി.സി.സി. ആസ്ഥാനത്ത്  വെള്ളിയാഴ്ച നടന്ന എം.എല്‍.എമാരുടെ യോഗത്തിന് ശേഷം രഹസ്യ ബാലറ്റിലൂടെയാണ് സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുത്തത്. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകുന്നേരം വരെ നടന്ന ചര്‍ചയില്‍ രഹസ്യ ബാലറ്റിലൂടെയാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സിദ്ധരാമയ്യക്ക് പുറമെ കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും സജീവ പരിഗണനക്ക് ഉണ്ടായിരുന്നെങ്കിലും രഹസ്യബാലറ്റില്‍ സിദ്ധരാമയ്യയെ 80ഓളം എം.എല്‍.എമാര്‍ പിന്തുണക്കുകയായിരുന്നു.

ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും യോഗത്തില്‍  ധാരണയായി.
എ.കെ. ആന്റണിക്കൊപ്പം കേന്ദ്ര മന്ത്രി ജിതേന്ദ്ര സോണി, കര്‍ണാടകയുടെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി, സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ലൂസിഞ്ഞോ പെരേര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച.

കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യക്കൊപ്പം കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി കൂടിയായ എം. വീരപ്പ മൊയ്‌ലി എന്നിവര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് എ.ഐ.സി.സി നിരീക്ഷകരെ നിയോഗിച്ചത്.

കെ.പി.സി.സി. മുന്‍ പ്രസിഡന്റ് ആര്‍.വി. ദേശ്പാണ്ഡെ, മുന്‍ വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാര്‍, മുതിര്‍ന്ന ലിംഗായത്ത് നേതാവ് ഷമന്നൂര്‍ ശിവശങ്കരപ്പ, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ടി.ബി. ജയചന്ദ്ര എന്നിവരും മുഖ്യമന്ത്രി സ്ഥാനത്ത് അവകാശവാദം ഉന്നയിച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു.

Next chief minister of Karnataka, Siddaramaiahജനതാദളില്‍ നിന്ന് കോണ്‍ഗ്രസിലത്തെിയ സിദ്ധരാമയ്യക്ക് വേണ്ടി മുതിര്‍ന്ന നേതാക്കളെ തഴയുന്നതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെങ്കിലും സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Updated

Summary: The suspense over the next chief minister of Karnataka is expected to end soon as reports on Friday suggested that most of the Congress MLAs backed Siddaramaiah as the CM during the meeting of the newly elected legislatives and senior party leaders.
A team of AICC observers comprising Union ministers AK Antony, Ambika Soni and AICC general secretary Madhusudan Mistry today arrived in Bangalore and held a meeting to elicit the opinion of party MLAs on electing the new CM.
AICC observers will seek their opinion on their preference for the CM’s post. The AICC team will then submit a report to party supremo Sonia Gandhi. The party high command will take a decision as to who should be the CM.

Keyword: Next chief minister of Karnataka, Siddaramaiah, AICC observers, D.k. Shivakumar
5:26 pm | 0 comments

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍പിടിവലി ശക്തമാകുന്നു. പ്രതിപക്ഷ നേതാവായിരുന്ന സിദ്ധ രാമയ്യ, കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്‌ലി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നവര്‍.

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി നിരീക്ഷകര്‍ ഇന്ന് ബാംഗ്ലൂരിലെത്തും. എ.കെ ആന്റണി നയിക്കുന്ന സംഘത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് മധുസൂദനന്‍ മിസ്ത്രി, കര്‍ണാടക സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ലൂയിസിനോ ഫലേറിയോ, കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് എന്നിവരാണ് ഉണ്ടാവുക.

തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി അധ്യക്ഷനായിരുന്ന ജി. പരമേശ്വരയ്യക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കൊരട്ടിഗരെയിലുണ്ടായ ദയനീയ പരാജയമാണ് അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. 224 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 121 സീറ്റു നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷം സ്വന്തമാക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ മൂന്നാമത്തെ പ്രബല ക ക്ഷിയായ ജെ.ഡി.എസും 40 സീറ്റില്‍ വിജയം നേടി.

ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച ബി.എസ് യദ്യൂരപ്പയുടെ കെ.ജെ.പിക്ക് ആറു സീറ്റു മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെതുടര്‍ന്ന് മൈസൂരിലെ പെരിയപട്ടണം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മെയ് 28ലേക്ക് മാറ്റിവെച്ചിരുന്നു.

Bangalore, Battle of Karnataka, Chief Minister, Probables, Leaders, Ring, Including, Frontrunner, Siddaramaiah, Final name, Expected, State Congress legislature party meet, Friday.മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കുകയാണ് എ.ഐ.സി.സി നിരീക്ഷകരുടെ സന്ദര്‍ശന ലക്ഷ്യം. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിനുള്ള തീയതി സംബന്ധിച്ചും ധാരണയുണ്ടായേക്കും. സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ഹൈക്കമാന്റാവും അന്തിമ തീരുമാനമെടുക്കുക.

Key Words: Bangalore, Battle of Karnataka, Chief Minister, Probables, Leaders, Ring, Including, Frontrunner, Siddaramaiah, Final name, Expected, State Congress legislature party meet, Friday.
9:38 am | 0 comments

ബി.ജെ.പിയിലേക്ക് മടങ്ങിപ്പോകില്ല: യെദിയൂരപ്പ

Written By Kvartha Beta on Thursday, May 09, 2013 | 5:26 pm

ബാംഗ്ളൂര്‍: ബി.ജെ.പിയിലേക്ക് ഇനി മടങ്ങിപ്പോകില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ബാംഗ്ളൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ടുകളാണ് കര്‍ണാടക ജനതാപാര്‍ട്ടിക്ക് ലഭിച്ചത്. ഇത് എളുപ്പമുള്ള സംഗതിയല്ല. കെ.ജെ.പി. സഭക്ക് അകത്തും പുറത്തും ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ കുറഞ്ഞ സീറ്റുകളില്‍ നിന്ന് വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ നേടാന്‍ താന്‍ പ്രാപ്തനാക്കിയത്. അതുപോലെ കെ.ജെ.പിയെയും ശക്തമായ പാര്‍ട്ടിയായി വളര്‍ത്തുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തെ ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പരിപാടികള്‍ക്ക് പാര്‍ട്ടി ഇന്നു മുതലേ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

205 സീറ്റുകളില്‍ കെ.ജെ.പി മല്‍സരിച്ചെങ്കിലും ആറ് സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. എങ്കില്‍ പല മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ പരാജയമുറപ്പിക്കാന്‍ കെ.ജെ.പിക്ക് കഴിഞ്ഞു. ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് 23000 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ യെദിയൂരപ്പ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹത്തോടൊപ്പം ബി.ജെ.പി വിട്ട മുന്‍ മന്ത്രിമാരായ ശോഭാ കരന്തലാജെ, രേണുകാചാര്യ,മുരുകേഷ് നിരാനി, സിദ്ധലിംഗ സ്വാമി തുടങ്ങിയ പ്രമുഖര്‍ പരാജയം രുചിച്ചു.
BS Yeddyurappa, Finish fourth, Karnataka Election, K.J.P, Constructive opposition
Summary: BS Yeddyurappa, who had not stepped out of his home since the results of the Karnataka elections were announced, held a press conference in Bangalore this afternoon.
He may not have expected to finish fourth in the Karnataka polls but today Mr Yeddyurappa put up a brave face. "We have got 10% of the vote. It not an easy thing. KJP will be a constructive opposition party in and outside the Assembly, " he said ruling out his return to the Bharatiya Janata Party.
"The same way I built the a party (BJP) with a few seats to achieve 110 seats, I will also build the KJP with these few seats to become a strong party,"the former Karnataka Chief Minister said, adding, "Work for Lok Sabha (elections in 2014) begins from today."

Summary: BS Yeddyurappa, Finish fourth, Karnataka Election, K.J.P, Constructive opposition
5:26 pm | 0 comments

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

കാസര്‍കോട്: കര്‍ണാടകയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ, ജയിലില്‍ കഴിയുന്ന തന്റെ മോചനത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മഅ്ദനി അറിയിച്ചതായി അദ്ദേഹത്തെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ച അന്‍വാര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.എം. ബഷീറും പി.ഡി.പിയില്‍ ചേരാന്‍ തീരുമാനിച്ച കാസര്‍കോട്ട്‌നിന്നുള്ള നേതാക്കളെയും അറിയിച്ചു.

Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsപി.ഡി.പിയില്‍ ചേര്‍ന്നവര്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനതാദളി (എസ്) ല്‍ നിന്ന് രാജിവെച്ച് പി.ഡി.പി.യില്‍ ചേര്‍ന്ന എം.കെ.ഇ. അബ്ബാസ്, എം.എം.കെ. സിദ്ദീഖ്, റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍പുത്തൂര്‍ എന്നിവരാണ് എസ്.എം. ബഷീറിനൊപ്പം മഅ്ദനിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു


Keywords: Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:10 pm | 0 comments

കോണ്‍ഗ്രസിന്റെ വിജയം; പ്രതീക്ഷയോടെ മഅദനിയും കുടുംബവും

തിരുവനന്തപുരം: ബി ജെ പി യെ തൂത്തെറിഞ്ഞ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിന് സാധ്യതയേറുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസത്തിന് വരുന്ന ഓഗസ്റ്റില്‍ മൂന്ന് വര്‍ഷം തികയാനിരിക്കെയാണ് കര്‍ണാടകയില്‍ ഭരണമാറ്റം വന്നിരിക്കുന്നത്.

മഅ്ദനിയുടെ ഭാര്യ സൂഫിയയുംമക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും കര്‍ണാടകയിലെ ഭരണമാറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വന്നാല്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിന്റെ പിന്തുണയില്‍ കേരള കര്‍ണാടക സര്‍ക്കാറുകള്‍ കൈകോര്‍ത്താല്‍ ജയില്‍ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് 13ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി സംഘം ആശയവിനിമയം നടത്തും. നേരത്തേ, മഅ്ദനിയുടെ വിഷയത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ആശയവിനിമയം നടത്തിയിരുന്നു.

PDP, Abdul Nasar Madani, Karnataka, BJP, Congress, Election, Bangalore blast case, Jail, Bail, Soofiya Madani, ബാഗ്ലൂര്‍ സ്‌ഫോടന കേസില്‍ 31 ാം പ്രതിയായി മഅ്ദനിയെ കര്‍ണാടക പോലീസ് അന്‍വാര്‍ശേരിയില്‍ നിന്നും 2010 ഓഗസ്ത് 17ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതി മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അറസ്റ്റ്. കടുത്ത രോഗബാധിതനായി കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പോലും കര്‍ണാടകയിലെ ബി ജെ പി ഭരണകൂടം തയ്യാറായിരുന്നില്ല.

Key Words: PDP, Abdul Nasar Madani, Karnataka, BJP, Congress, Election, Bangalore blast case, Jail, Bail, Soofiya Madani,
9:06 am | 0 comments

കര്‍ണാടക ഇനി കോണ്‍ഗ്രസിന്റെ കൈയ്യില്‍

Written By Kvartha Beta on Wednesday, May 08, 2013 | 11:00 pm

ബാംഗ്ളൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസ് 121 സീറ്റുകളില്‍ വിജയിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കം പ്രമുഖര്‍ വിജയിച്ചപ്പോള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജി. പരമേശ്വര്‍ പരാജയം രുചിച്ചു. ബി.ജെ.പിയും ജനതാദള്‍ എസും 40 സീറ്റുകള്‍ വീതം നേടി. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക ജനതാപാര്‍ട്ടി ആറ് സീറ്റുകളും ബി.എസ്.ആര്‍. കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതര്‍ അടക്കം 13 വിമതരും വിജയം കണ്ടു. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ 113 മറികടന്ന കോണ്‍ഗ്രസിന് ഇനി ആരുടെയും സഹായം തേടേണ്ടതില്ല.

വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍ ബി.ജെ.പിക്കായിരുന്നു ലീഡ്. കോണ്‍ഗ്രസും പിന്നില്‍ മതേതരദളും മുന്നേറ്റം തുടങ്ങിയതോടെ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2008ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അന്ന് 110 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാന്‍ നേതൃത്വം നല്‍കിയ യെദിയൂരപ്പ പിണങ്ങിപിരിഞ്ഞതാണ് വിനയായത്. വിജയിക്കാന്‍ തക്ക വോട്ടില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചാണ് ‘യെദി’ ബി.ജെ.പിയുടെ പരാജയമുറപ്പിച്ചത്.

യെദിയൂരപ്പ, കെ.ജെ.പി - ശിക്കാരിപുര, കുമാരസ്വാമി, ജെ.ഡി.എസ് -രാമനഗരം, സിദ്ധരാമയ്യ, കോണ്‍ഗ്രസ് -വരുണ, ജഗദീഷ് ഷെട്ടാര്‍, ബി.ജെ.പി -ഹുബ്ളി ധാര്‍വാഡ് സെന്‍ട്രല്‍, ആര്‍. അശോക്, ബി.ജെ.പി - പത്മനാഭനഗര്‍, അംബരീഷ്, കോണ്‍ഗ്രസ് - മാണ്ഡ്യ, ബി. ശ്രീരാമലു, ബി.എസ്.ആര്‍ കോണ്‍ഗ്രസ് -ബെല്ലാരി തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍.

ശോഭാ കരന്തലാജെ,ബി.ജെ.പി -രാജാജി നഗര്‍, പി.സി.സി പ്രസിഡന്‍റ് ജി. പരമേശ്വര്‍,കോണ്‍ഗ്രസ് -കൊരട്ടിഗരെ, പി.ജി.ആര്‍ സിന്ധ്യ,ജനതാദള്‍ -കനകപുര, ബി.ജെ.പി പ്രസിഡന്‍റ് കെ.എസ്. ഈശ്വരപ്പ -ഷിമോഗ തുടങ്ങിയവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മത്സരത്തിനിറങ്ങിയ മലയാളികളും വിജയപാതയിലാണ്. മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു ടി ഖാദറും ബാംഗ്ളൂര്‍ ശാന്തിനഗറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.എ. മുഹമ്മദിന്‍െറ മകന്‍ എന്‍.എ. ഹാരിസും ബാംഗ്ളൂര്‍ സര്‍വജ്ഞനഗറില്‍ കെ.ജെ. ജോര്‍ജും വിജയിച്ചു. ഭദ്രാവതിയില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഇബ്രാഹിം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതെന്നും സിദ്ധരാമയ്യയെയാണ്. മുഖ്യമന്ത്രിയാരാകണമെന്ന് ഹൈക്കമാന്‍റ് തീരുമാനിക്കും. ജനപ്രിയ, അഴിമതി മുക്ത ഭരണമാണ് ലക്ഷ്യമെന്നും വരുണയില്‍ നിന്ന് 1800ത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ പി.സി.സി പ്രസിഡന്‍റ് പരമേശ്വര്‍ കൊരട്ടിഗരെയില്‍ പരാജയപ്പെട്ടതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കെ.ജെ.പി വക്താവ് ധനഞ്ജയ കുമാര്‍ പറഞ്ഞു. എന്നാല്‍ യെദിയൂരപ്പക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കോണ്‍ഗ്രസ് കെ.ജെ.പി പിന്തുണ സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാകാനാണ് താല്‍പര്യമെന്നുമായിരുന്നു ജെ.ഡി.എസ നേതാവ് കുമാരസ്വാമിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിജയം മാധ്യമങ്ങളെ ഉപയോഗിച്ചാണെന്നും കുമാരസ്വാമി ആരോപിച്ചു. ആരുടെയും സഹായമില്ലാതെയാണ് ജെ.ഡി.എസ് വിജയം കൊയ്തത്.

ബി.ജെ.പി വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് വിജയത്തിന് വഴിയൊരുക്കിയതെന്ന് ബി.ജെ.പി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Karnataka, B.J.P, Congress, JDS, Yediyoorappa,Summary: Karnataka has delivered an unambiguous verdict. The Congress will form the next government and will not need help. The party won 121 seats , which will give it a majority in the 224seat Assembly.
JDS and B.J.P won 40 seats each. BS Yeddyurappa's KJP won 6 seats.

Keyword: Karnataka, B.J.P, Congress, JDS, Yediyoorappa.
11:00 pm | 0 comments

കര്‍ണാടക: മലയാളികളായ എന്‍.എ. ഹാരിസോ, യു.ടി. ഖാദറോ മന്ത്രിയാവാന്‍ സാധ്യത

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ മലയാളിയായ ഒരാള്‍ ഉണ്ടാവുമെന്ന് ഉറപ്പായി. ശാന്തി നഗറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എന്‍.എ. ഹാരിസ്, മംഗലാപുരത്ത് നിന്ന് ജയിച്ച യു.ടി. ഖാദര്‍, ബാംഗ്ലൂര്‍ സര്‍വജ്ഞ നഗറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. ജോര്‍ജ് എന്നിവരില്‍ ആരെങ്കിലുമൊരാള്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്.
U.T. Khader

കൂടുതല്‍ സാധ്യത എന്‍.എ. ഹാരിസിനും യു.ടി. ഖാദറിനുമാണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കാസര്‍കോട് കീഴൂരിലെ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. ഇത് രണ്ടാം തവണയാണ് ശാന്തിനഗറില്‍ നിന്നും കര്‍ണാടക നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. യു.ടി. ഖാദറാകട്ടെ ഇത് മൂന്നാംതവണയും. ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും.
Karnataka, Bangalore, Congress, Minister, Mangalore, Politics, National, Kerala News, International
N.A.Haris
ബി.ജെ.പി.യിലെ ചന്ദ്രഹാസ് ഉള്ളാളിനെയാണ് അദ്ദേഹം 29,111
വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ടി. ഖാദറിന് 69,450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചന്ദ്രഹാസയ്ക്ക് 40,339 വോട്ടുകള്‍ ലഭിച്ചു. ഹാരിസ് 19,765
വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശാന്തിനഗര്‍ മണ്ഡലത്തില്‍ വിജയിച്ചത്. ഇരുവരുടെയും ഭൂരിപക്ഷം ഇത്തവണ വര്‍ധിച്ചിട്ടുണ്ട്.

Keywords: Karnataka, Bangalore, Congress, Minister, Mangalore, Politics, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:28 pm | 0 comments

കര്‍ണാടകയില്‍ താമര വാടി; കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തില്‍

ബാംഗ്ളൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസ് ഫലം പ്രഖ്യാപിച്ച 30 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 21ഉം, ജെ.ഡി.എസ് 13ഉം സീറ്റുകളില്‍ വിജയിച്ചു.

കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ജെ.ഡി.എസ് 28ഉം ബി.ജെ.പി 19ഉം സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ആകെ 224 സീറ്റുകളാണ് സഭയില്‍ ഉള്ളത്. ബി.ജെ.പിയുടെ ‘വിധി’ നിര്‍ണയിച്ച മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കെ.ജെ.പി മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. മുന്‍ മന്ത്രി ശ്രീരാമലുവിന്‍െറ നേതൃത്വത്തിലുള്ള ബി.എസ്.ആര്‍. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. മൂന്നിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. കോണ്‍ഗ്രസ് വിമതര്‍ അടക്കം 11ഓളം അപരന്‍മാരും ലീഡ് ചെയ്യുന്നുണ്ട്. വിജയിക്കാന്‍ തക്ക വോട്ട് ലഭിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചാണ് ‘യെദി’ ബി.ജെ.പിയുടെ പരാജയമുറപ്പിച്ചത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷമായ 113 കോണ്‍ഗ്രസിന് എളുപ്പം മറികടക്കാം.

വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍ ബി.ജെ.പിക്കായിരുന്നു ലീഡ്. കോണ്‍ഗ്രസും പിന്നില്‍ മതേതരദളും മുന്നേറ്റം തുടങ്ങിയതോടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

യെദിയൂരപ്പ -ശിക്കാരിപുര, കുമാരസ്വാമി -രാമനഗരം, സിദ്ധരാമയ്യ -വരുണ, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ -ഹുബ്ളി ധാര്‍വാഡ് സെന്‍ട്രല്‍, ആഭ്യന്തരമന്ത്രി ആര്‍. അശോക്- പത്മനാഭനഗര്‍ തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. മുന്‍ മന്ത്രി ശോഭാ കരന്തലാജെ -രാജാജി നഗര്‍, പി.സി.സി പ്രസിഡന്‍റ് ജി. പരമേശ്വര്‍ -കൊരട്ടിഗരെ തുടങ്ങിയവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മത്സരത്തിനിറങ്ങിയ മലയാളികളും വിജയപാതയിലാണ്. മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു ടി ഖാദറും ബാംഗ്ളൂര്‍ ശാന്തിനഗറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.എ. മുഹമ്മദിന്‍െറ മകന്‍ എന്‍.എ. ഹാരിസും ബാംഗ്ളൂര്‍ സര്‍വജ്ഞനഗറില്‍ കെ.ജെ. ജോര്‍ജും വിജയിച്ചു. ഭദ്രാവതിയില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഇബ്രാഹിം തോല്‍വി രുചിച്ചു.

Karnataka, B.J.P, Congress, JDS, Yediyoorappa
File Photo
കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കെ.ജെ.പി. വക്താവ് ധനഞ്ജയ കുമാര്‍ പറഞ്ഞു. എന്നാല്‍ യെദിയൂരപ്പക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കോണ്‍ഗ്രസ് കെ.ജെ.പി പിന്തുണ സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാകാനാണ് താല്‍പര്യമെന്നുമായിരുന്നു ജെ.ഡി.എസ്. നേതാവ് കുമാരസ്വാമിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിജയം മാധ്യമങ്ങളെ ഉപയോഗിച്ചാണെന്നും കുമാരസ്വാമി ആരോപിച്ചു. ആരുടെയും സഹാമില്ലാതെയാണ് ജെ.ഡി.എസിന് 45 സീറ്റ് ലഭിച്ചത്. ബി.ജെ.പി വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് വിജയത്തിന് വഴിയൊരുക്കിയതെന്ന് ബി.ജെ.പി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Summary: Karnataka has delivered an unambiguous verdict. The Congress will form the next government and will not need help. The party won 30 seats and leading in 91 seats, which will give it a majority in the 224seat Assembly.

The Janata Dal (Secular), which is the other big gainer of the day, has pushed the BJP to number 3 and will be the main Opposition party. JDS won 13 seats and leading in 28 seats. After five years of turbulent rule in Karnataka, the BJP is history. B.J.P won 21 seats and ;eading in 19. BS Yeddyurappa's KJP won 3 seats and leading in other 3 seats.

Keyword: Karnataka, B.J.P, Congress, JDS, Yediyoorappa
12:24 pm | 0 comments

കര്‍ണാടകയില്‍ താമര കരിയുന്നു; കോണ്‍ഗ്രസ് ഭരണത്തിലേക്ക്

ബാംഗ്ളൂര്‍: ഒരിടവേളക്ക് ശേഷം കര്‍ണാടക വീണ്ടും കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഉച്ചയോടെ ലഭിച്ച അവസാന ഫലങ്ങള്‍ പ്രകാരം 117 സീറ്റുകളില്‍ കോണ്‍ഗ്രസ്  മുന്നിട്ടു നില്‍ക്കുകയാണ്. ഇതില്‍ ചില മണ്ഡലങ്ങളില്‍ വിജയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 41 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന ജനതാദള്‍-എസാണ് രണ്ടാമത്.

ഭരണകക്ഷിയായ ബി.ജെ.പി 35 സീറ്റുകളിലും മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കെ.ജെ.പി ഒമ്പത്‌ സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. മുന്നിട്ടുനില്‍ക്കുന്ന സീറ്റുകളിലെല്ലാം വിജയമുറപ്പിച്ചാല്‍ മറ്റാരുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകും.

യെദിയൂരപ്പ ഇഫക്ട് ആണ് ബി.ജെ.പിയെ തകര്‍ത്തത്. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ച ‘യെദി’യുടെ നിലപാടാണ് 2008ല്‍ 110 നേടി അധികാരത്തിലെത്തിയ ബി.ജെ.പിയെ 35 സീറ്റില്‍ ഒതുക്കിയത്. ബി.എസ്.ആര്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിമതര്‍ 18 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.
B.J.P, Karnataka, Election results, Congress

Summary:  The Congress has emerged as the Singlelargest party in Karnataka, seemed set to form government, perhaps even on its own as it led in 117 seats in the 224seat Assembly.
If all leads do not convert to results, the party says it is open to talking to the Janata Dal (Secular) which is the other big gainer of the day and is now placed at number 2. After five years of turbulent rule in Karnataka, the BJP is history.

Keyword: B.J.P, Karnataka, Election results, Congress
10:00 am | 0 comments

കര്‍ണാടകയില്‍ 65% പോളിംഗ്

Written By Kvartha Thalasthanam on Sunday, May 05, 2013 | 11:01 pm

ബാംഗ്‌ളൂര്‍: കര്‍ണാടക നിയമസഭയിലേക്ക് നടന്നുള്ള വോട്ടെടുപ്പില്‍ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 224 മണ്ഡലങ്ങളില്‍ 2939 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരച്ചത്. വോട്ടെടുപ്പിനെ ഇതുവരെ കാര്യമായ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ പതിവു പോലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു.

രണ്ടരലക്ഷം ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാന്‍ ഒന്നേകാല്‍ ലക്ഷം പൊലീസുകാരും ഉണ്ടായിരുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് ഉത്തരകര്‍ണാടകത്തിലും തീരദേശ ജില്ലകളിലും രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാമായിരുന്നു.

ഹുബ്‌ളിയില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ഷിമോഗയില്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയും ബാംഗ്‌ളൂരിലെ പത്മനാഭനഗറില്‍ ഉപമുഖ്യമന്ത്രി ആര്‍ അശോകും ജനവിധി തേടുന്നു. ഇവരാണ് മത്സരരംഗത്തെ ബി.ജെ.പി പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.ജി പരമേശ്വര്‍ തുംകൂരിലെ കൊരട്ടിഗരെയിലും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൈസൂരിലെ വരുണയിലും മത്സരിക്കുന്നു.

ജനതാദളില്‍നിന്നുള്ള പ്രമുഖരായി മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മക്കളായ എച്ച്.ഡി.രേവണ്ണ ഹാസനിലെ ഹൊളേ നരസിപ്പുരയിലും എച്ച്.ഡി.കുമാരസ്വാമി രാംനഗരത്തിലും മരുമകള്‍ അനിത കുമാരസ്വാമി ചെന്നപട്ടണത്തിലും ശക്തി പരീക്ഷിക്കുന്നു.
 Karnataka Assembly elections, Karnataka elections 2013
ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി, കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.പരമേശ്വര,കര്‍ണാടക ജനതാപക്ഷ (കെ.ജെ.പി) പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ തുടങ്ങിയവര്‍ രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി.

Keywords: Karnataka Assembly elections, Karnataka elections 2013
11:01 pm | 0 comments

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്നുമണിവരെ 40 ശതമാനം

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് മൂന്നുമണിവരെ 40 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഉച്ചവരെ സാമാന്യം വേഗതയില്‍ നടന്നിരുന്ന വോട്ടെടുപ്പ് ഉച്ചതിരിഞ്ഞതോടെ മന്ദഗതിയിലാണ് നീങ്ങുന്നത്.

വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. കോലാര്‍, ചിക്കമംഗളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ അതാത് കേന്ദ്രങ്ങളിലെത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെ.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ, ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ പ്രധാനമന്ത്രി എച്ച.ഡി. ദേവഗൗഡ തുടങ്ങിയവര്‍ അതാതിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.

കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ 223 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. മൈസൂര്‍ പെരിയപട്ടം മണ്ഡലത്തിലെ വോട്ടെടുപ്പ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. അവിടെ വോട്ടെടുപ്പ് 28 ന് നടക്കും. 3000 ത്തോളം സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. 55,000 ബൂത്തുകളാണ് നാല് കോടിയോളം വരുന്ന വോട്ടര്‍മാര്‍ക്കായി കര്‍ണാടകയില്‍ സജ്ജീകരിച്ചത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. അന്ന് ഉച്ചയാകുമ്പോഴേക്കും സംസ്ഥാനം ആരുഭരിക്കുമെന്ന് തെളിയും.

ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെ വോട്ടുകളാണ് പല ബൂത്തുകളിലും രേഖപ്പെടുത്തിയത്. ഗോവിന്ദരാജ നഗറിലെ 92 -ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ടു. കോലാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വത്തൂര്‍ പ്രകാശന്റെ അനുനായികളില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടികൂടി.

Bangalore, Karnataka, Election, Voters, National, Assembly polls, BJP, Congress, JDS , Janatha Party , Chief Minister, B.S. Yeddyurappa, Kerala News, ഹോലെ നരസിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.ജി. അനുപമയെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിമോഗയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാരോപിച്ച് നാല് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടകയില്‍ ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ് പോളിംഗിലെ ആദ്യ ഘട്ടം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പ്രസ്താവിച്ചു.

Keywords: Bangalore, Karnataka, Election, Voters, National, Assembly polls, BJP, Congress, JDS , Janatha Party , Chief Minister, B.S. Yeddyurappa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:55 pm | 0 comments

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. സംസ്ഥാനത്തൊട്ടാകെ 4,36,36,966 വോട്ടര്‍മാരാണുള്ളത്. 224 മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കുന്നത് 2939 സ്ഥാനാര്‍ത്ഥികളും. വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഉച്ചയോടെ തന്നെ ഫലം പൂര്‍ണമായും പുറത്തുവരുമെന്നാണ് പ്രതീക്ഷ. ജനവിധിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തുല്യ ശക്തികളായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സംഘടന രൂപീകരിച്ച് രംഗത്തെത്തിയ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയും മത്സരരംഗത്തുണ്ട്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുമാണ് കോണ്‍ഗ്രസിന് ഭീഷണി.

 സംസ്ഥാനത്തൊട്ടാകെ 52,034 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 10,103 ബൂത്തുകള്‍ അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന പൊലീസിനു പുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.

Karnataka , Assembly polls,  BJP,  Congress, JDS , Janatha Party , Chief Minister, B S Yeddyurappa,  Sonia Gandhi , Rahul Gandhi, Gujarat Chief Minister Narendra Modiകോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയും ഒപ്പത്തിനൊപ്പമുണ്ട്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മകനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജെ.ഡി.എസാണ് മറ്റൊരു പ്രധാന ശക്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവില്ലെങ്കിലും നിര്‍ണായക ശക്തിയാകാന്‍ ജെ.ഡി.എസിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, അയല്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരാണ് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനെത്തി. മെയ് എട്ടിനാണ് വോട്ടെണ്ണല്‍.

Keywords: Karnataka , Assembly polls,  BJP,  Congress, JDS , Janatha Party , Chief Minister, B S Yeddyurappa,  Sonia Gandhi , Rahul Gandhi, Gujarat Chief Minister Narendra Modi. 
8:45 am | 0 comments

ബി.ജെ.പി. കര്‍ണാടക കൊളളയടിച്ചു: സോണിയ ഗാന്ധി

Written By Kvartha Thalasthanam on Friday, May 03, 2013 | 10:34 am

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ബി.ജെ.പി. വംശീയ വാദത്തെ ഉത്തേജിപ്പിക്കുകയും സംസ്ഥാനം കൊള്ളയടിക്കുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

രാജ്യത്തെ ആദിവാസികള്‍, പിന്നോക്ക വിഭാഗക്കാര്‍, ദളിതര്‍ എന്നിവരുടെയെല്ലാം വികസനങ്ങള്‍ ഉള്‍പെടുത്തി കൊണ്ടാണ് കേന്ദ്രം ഓരോ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ അത് കൊള്ളയടിച്ചിരിക്കുകയാണ്. കേന്ദ്രം വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുകകള്‍ കര്‍ണാടക സര്‍ക്കാര്‍ പാഴാക്കി.
Campaigning,  Karnataka polls,  May 5,  Assembly polls, Karnataka,  BJP ,  Congress,  Sonia Gandhi

പിന്നാക്ക വിഭാഗക്കാരെയും കര്‍ഷകരെയും പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ശക്തവും സുസ്തിരവുമായ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്ന പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും ജനങ്ങള്‍ നല്ലതുപോലെ ചിന്തിച്ച് സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

KeyWords: Campaigning,  Karnataka polls,  May 5,  Assembly polls, Karnataka,  BJP ,  Congress,  Sonia Gandhi, BJP is neck-deep in corruption, alleges Sonia Gandhi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:34 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash