Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Daughter. Show all posts
Showing posts with label Daughter. Show all posts

ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു

Written By kvarthapressclub on Tuesday, April 30, 2013 | 7:06 pm

കോഴിക്കോട്: ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. നടക്കാവ് പി.എം. കുട്ടി റോഡില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിയെ പൊള്ളലേറ്റനിലയില്‍  കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിക്ക് പൊള്ളലേറ്റതെങ്ങനെയാണെന്ന് ചോദിച്ച ഡോക്ടറോട് അത് അറിയില്ലെന്നാണ് വീട്ടുകാര്‍ മറുപടി പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനോട് വിവരം പറയുകയായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന്  കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ദേഹത്തും തലയിലും അടിയേറ്റ പാടുകളുണ്ട്. അതേസമയം രണ്ടാനമ്മ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി പൊള്ളലേറ്റ് മരിക്കാനിടയായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നേരത്തെ റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.

Girl, Burnt, Death, Kozhikode, Daughter, Hospital, Medical College, Case, Police, Obituary, Kerala, Kerala News, International News,
Adithi
 ഇതേ തുടര്‍ന്ന്  പ്രവര്‍ത്തകരെത്തി രണ്ടാനമ്മയെ താക്കീത് ചെയ്തിരുന്നു. ഇതിനു മുമ്പും ഇവര്‍ കുട്ടിയുടെ കയ്യില്‍ പൊള്ളിച്ചിരുന്നതായും  നാട്ടുകാര്‍ പരാതിപ്പെട്ടു. അമ്മ മരിച്ച കുട്ടിയെ കാണാന്‍ അച്ഛനോ രണ്ടാനമ്മയോ അനുവദിക്കാറില്ലെന്ന് കുട്ടിയുടെ മുത്തച്ഛനും പറഞ്ഞു. നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു
കേസെടുത്തു.

Keywords: Girl, Burnt, Death, Kozhikode, Daughter, Hospital, Medical College, Case, Police, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



7:06 pm | 0 comments

കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു

Written By kvarthapressclub on Monday, April 29, 2013 | 10:11 am

പാലാ: കോട്ടയത്ത്  ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. ഇടമറ്റം ഉന്താളശേരില്‍ സജിയുടെ ഭാര്യ സിനി (30), മകള്‍ ദുര്‍ഗ (നാല്), ചെമ്മലമറ്റം  കലയക്കാട്ടില്‍ തങ്കച്ചന്റെ മകന്‍ സനോജ് (34) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ ജോലികഴിഞ്ഞെത്തിയ സിനിയുടെ ഭര്‍ത്താവ് സജിയാണ് സിനിയെയും മകള്‍ ദുര്‍ഗയെയും വീട്ടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരഭാഗങ്ങള്‍ മിന്നലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇരുവരുടേയും സംസ്‌കാരം തിങ്കളാഴ്ച  ഉച്ചയ്ക്കു ശേഷം നടക്കും.

Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College,
Durga
ഇടിമിന്നലേറ്റു സജിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂര്‍ണമായും കത്തിനശിക്കുകയും വീടിന്  കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇടമറ്റം കോണ്‍വന്റ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു ദുര്‍ഗ. മരങ്ങാട്ടുപിള്ളി വേങ്ങക്കുറ്റിയില്‍ കുടുംബാംഗമാണു മരിച്ച സിനി.

ടൈല്‍സ് പണി എടുക്കുന്ന സനോജ് ജോലികഴിഞ്ഞ് പണിക്കാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മിന്നലേറ്റത്.  കൂടെയുണ്ടായിരുന്ന മാടമലയില്‍ ജോമോന്‍ (30), മാടമലയില്‍ പ്രസാദ് (38), ചോറ്റി പാറയില്‍ വിവേക് (21), ചോറ്റി മാടമലയില്‍ ജോഷി (35), ചോറ്റി ചെറുകുന്നില്‍ രാജേഷ് (24)എന്നിവര്‍ക്കു മിന്നലില്‍ പരിക്കേറ്റു. ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയാണ് മരിച്ച സനോജിന്റെ ഭാര്യ. അഭിജിത്ത് ഏകമകനാണ്. സംസ്‌കാരം  തിങ്കളാഴ്ച നടക്കും.
Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College,
Sini

Keywords: Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:11 am | 0 comments

ബീഹാറില്‍ വീട്ടമ്മയേയും മകളേയും കൂട്ടബലാല്‍സംഗത്തിനിരയാക്കി

Written By kvarthakochi on Thursday, April 25, 2013 | 6:30 pm

ചമ്പരന്‍: വീട്ടമ്മയേയും പ്രായപൂര്‍ത്തികാത്ത മകളേയും ഒരു സംഘം യുവാക്കള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ കുടുംബാംഗമായ പെണ്‍കുട്ടിയുമൊത്ത് യുവതിയുടെ മകന്‍ ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് കൂട്ടബലാല്‍സംഗം നടത്തിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് പെണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയത്. ഇടയ്ക്കിടയ്ക്ക് യുവാവിനെ തേടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്താറുണ്ട്. മകന്‍ എവിടെയാണെന്ന് യുവതിക്ക് അറിയാമെന്ന് ആരോപിച്ചാണ് പ്രതികള്‍ അമ്മയേയും മകളേയും ബലാല്‍സംഗത്തിനിരയാക്കിയത്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്.

ഒളിച്ചോടിയ യുവാവിനും പെണ്‍കുട്ടിക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരാതി ഫയല്‍ ചെയ്ത് 36 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
National news, Champaran, Woman, Minor daughter, Champaran district, Bihar, Allegedly, Gang-raped, Six men, Suspected, Woman's son, Eloped, Girl, Family.

SUMMARY: Champaran: A woman and her minor daughter from Champaran district of Bihar have allegedly been gang-raped by six men who suspected that the woman's son had eloped with a girl from their family.

Keywords: National news, Champaran, Woman, Minor daughter, Champaran district, Bihar, Allegedly, Gang-raped, Six men, Suspected, Woman's son, Eloped, Girl, Family.
6:30 pm | 0 comments

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 8

Written By Kvartha Alpha on Tuesday, April 16, 2013 | 6:00 am

ഒ­രു തോ­ണി­യാ­ത്ര­യു­ടെ ന­ടു­ക്കു­ന്ന ഓര്‍മ

പുഴ­യും കടലും തണുത്ത കാറ്റും എല്ലാം എപ്പോഴും ഏത് മാന­സിക സംഘര്‍ഷ­ങ്ങ­ളെയും കുറ­യ്ക്കു­ന്നു. ചിന്ത­ക­ളില്‍ അഗ്നി നിറ­യു­മ്പോള്‍ മ­ര­ത്ത­ണ­ലിലും പു­ഴ­യോ­രത്തും പല­പ്പോഴും അഭയം തേടി­യി­ട്ടു­ണ്ട്. കട­ലിന്റെ അ­ഗാ­ധ­ത­യില്‍ നോ­ക്കി ഇ­രു­ന്നി­ട്ടുണ്ട്. ആ സംഗീതം മ­ന­സില്‍ അറി­യാതെ കവി­ത നി­റ­ക്കുന്നു.

പുഴയും കൈത്തോടും, കുള­ങ്ങളും എല്ലാം കേര­ളീയ സംസ്‌കൃ­തി­യുടെ തിള­ക്ക­ങ്ങ­ളാണ്. ഇന്ന് പു­ഴ­കള്‍ മെലിഞ്ഞ് മെലിഞ്ഞ് രേഖ­കളും പുല്‍ത­കി­ട­ികളും മാത്ര­മാ­യി. തോടും കുള­ങ്ങളും നികത്തി അവി­ട­ങ്ങ­ളില്‍ വന്‍ ഷോ­പിംഗ് സെന്റ­റു­കള്‍ ഉയര്‍ന്നു. മു­ങ്ങിക്കുളി­യുടെ കു­ളിര്‍മയും നീ­ന്തി ത്തുടിച്ചുള്ള ആന­ന്ദവും എല്ലാം നമ്മുടെ ജീവി­ത­ത്തിന് അന്യ­മായി. ഇന്നത്തെ കുട്ടി­കള്‍ക്ക് നീന്തല്‍ അത്ഭുതം നല്‍കുന്ന അഭ്യാസ പ്രക­ടനം മാത്ര­മാ­ണ്. പഴ­യ­കാല ഗ്രാമീണ വിനോ­ദവും കൂടി­യാണ് നീന്തല്‍. ഗള്‍ഫ് മരു­ഭൂ­മി­യിലെ അധിക സ്ഥല­ങ്ങ­ളിലും സംഗീ­തവും നൃത്തവും പഠി­പ്പി­ക്കുന്നത് പോലെ നീന്തല്‍ പ­രി­ശീ­ല­ന­ക്ലാസു­കളും നടത്തി വരു­ന്നു. നമ്മുടെ പഴ­മ­കള്‍ പലതും വിസ്മ­രി­ക്ക­പ്പെ­ടു­മ്പോള്‍ മറ്റ് രാജ്യ­ങ്ങള്‍ പാര­മ്പ­ര്യ­ങ്ങള്‍ പിന്‍തു­ട­ങ്ങാന്‍ എറെ പദ്ധ­തി­കള്‍ ആവി­ഷ്‌ക­രി­ക്കു­ന്നു.

വളരെ ചെറു­പ്പ­ത്തില്‍ തന്നെ നീന്താന്‍ പഠി­ച്ചത് കൊണ്ട് ഏത് നാട്ടില്‍ എത്തി­യാലും കുള­ങ്ങ­ളിലും പുഴ­യിലും ഇറങ്ങി നീന്തിത്തു­ടിച്ച് മു­ങ്ങിക്കുളി­ക്കാന്‍ ശ്രമി­ക്കും. ജല­പ്പ­ര­പ്പില്‍ എറെ നേരം അന­ങ്ങാതെ കിട­ക്കുക എന്നത് ഏറെ രസ­മുള്ള വിനോ­ദ­മാ­ണ്. തോണി­യാത്രയും മന­സില്‍ ആനന്ദം നല്‍കു­ന്നു. പാല­ങ്ങള്‍ ഇല്ലാത്ത കട­വില്‍ പല­പ്പോഴും തോണി യാത്ര­കള്‍ ചെയ്തി­ട്ടു­ണ്ട്.

ഏറെ യാത്രാ സൗക­ര്യ­ങ്ങള്‍ ഉള്ള ദു­ബൈ മെട്രോ നഗ­ര­ത്തില്‍ ദേര­യില്‍ നിന്നും ബര്‍ ദൂബൈ­ലേയ്ക്ക് ബോട്ടു­യാ­ത്രയും കടല്‍ ചുറ്റി­യുള്ള ബോട്ടു­യാ­ത്രയും അവി­ട­ങ്ങ­ളിലെ മനോ­ഹര കാഴ്ച­ക­ളില്‍ ഒന്നാ­ണ്. കൊച്ചി കായ­ലിലെ ബോട്ടു­യാ­ത്ര­ക­ളിലും പല­പ്പോഴും മണി­ക്കു­റു­കള്‍ ചില­വ­ഴിച്ചിട്ടു­ണ്ട്. തോണി­യിലും ബോട്ടിലും യാത്ര ചെയ്യു­മ്പോഴും ജല­പ­ര­പ്പി­ല്‍ നീന്തി തുടി­ക്കു­മ്പോഴും മന­സില്‍ ബാല്യ കൗമാര ചിത്ര­ങ്ങള്‍ പലതും തെളി­യാ­റു­ണ്ട്. കൂട്ടു­കാ­രോടും സഹോ­ദ­ര­ങ്ങ­ളോടും മല്‍സ­രിച്ച് നീ­ന്തിയതും അധിക സമയം വെള്ള­ത്തി­ന­ടി­യില്‍ മുങ്ങി നില്‍ക്കു­ന്ന­തും എല്ലാം ഓര്‍മക­ളില്‍ കു­ളിര്‍മ നല്‍കു­ന്നു.

 Article, Ibrahim Cherkala, River, Boats, Accident, Daughter, Sisters,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
കു­ട്ടി­ക്കാ­ലത്തെ അവധി നാളിലെ വൈകു­ന്നേരം വീട്ടുവരാ­ന്ത­യില്‍ ഏതോ കളി­യില്‍ മുഴുകി ഇരി­ക്കു­ക­യാ­ണ്. ഉമ്മയും മറ്റു ചില സ്ത്രീകളും കഥ­പ­റ­ച്ചിലിന്റെ തിരക്കി­ലാ­ണ്. സഹോ­ദ­ര­ങ്ങളും അയല്‍ക്കാ­രായ കുട്ടു­കാരും ധാരാ­ള­മു­ണ്ടാ­കും. ഒരോ വഴി തിരി­ഞ്ഞാണ് കളി­കള്‍. അന്ന് ചെറിയ അനി­യ­ന്മാരും അനി­യ­ത്തി­മാരും എല്ലാം രാവിലെ മുതല്‍ അടു­ത്തുള്ള നീന്തല്‍ കുള­ത്തില്‍ പോയ­താണ്. ഇത് ഞങ്ങ­ളുടെ പതിവ് കാര്യ­ങ്ങ­ളാ­യത് കൊണ്ട് ആരും അന്വേ­ഷി­ക്കാ­റി­ല്ല. സമയം ഏറെ കഴി­ഞ്ഞ­പ്പോള്‍ ഒരു സഹോ­ദരി കരഞ്ഞു ബഹളം വെച്ച് കൊണ്ട് ഓടി വന്നു. കൂടെ കുള­ത്തില്‍ കളിച്ച രണ്ട് സഹോ­ദ­ര­ന്മാ­ര­ന്മാരും.  ഒരു സഹോ­ദ­രി­യും വെള്ള­ത്തില്‍ മുങ്ങി എറെ നേര­മാ­യിട്ടും തിരിച്ച് വരു­ന്നി­ല്ല.

സഹോ­ദ­രി­യുടെ കര­ച്ചില്‍ കേട്ടു ഓ­ടി. കുള­ക്ക­ട­വില്‍ കുഞ്ഞുടു­പ്പു­കള്‍ മാത്രം. ഒന്നും ചിന്തി­ച്ചി­ല്ല. കുള­ത്തി­ലേക്ക് ഞാന്‍ ചാടി. വലിയ ആഴ­മി­ല്ലെ­ങ്കിലും മ­ഴ­ക്കാ­ല­മാ­യത് കൊണ്ട് നല്ല വെള്ള­മു­ണ്ട്. അ­ടി­ത്ത­ട്ടില്‍ എറെ ചെളി­യും. പരന്ന് കിട­ക്കുന്ന കുള­മാണ് അടി­ത്ത­ട്ടില്‍ ഏറെ സ്ഥല­ങ്ങ­ളില്‍ മു­ങ്ങിത്തപ്പി. സഹോ­ദ­ര­ങ്ങ­ളുടെ ദേഹത്തു കൈയും കാലും തട്ടി­യ­പ്പോള്‍ മന­സില്‍ ഭയം നിറ­ഞ്ഞു. ധൈര്യ­ത്തോടെ ഒരോ­രു­ത്ത­രെയും കര­യില്‍ എത്തി­ച്ചു. നിശ്ച­ല­മായ ശരീ­ര­ങ്ങള്‍ പലരും പിടിച്ചു വാങ്ങി കര­യില്‍ കിട­ത്തി. കുള­ക്ക­ര­യില്‍ ജനം നിറഞ്ഞു നില­വി­ളി­കള്‍ ഉയര്‍ന്നു. എന്റെ മന­സിന്റെ നിയ­ന്ത്രണം വിട്ട് ഉറക്കെ നില­വി­ളി­ച്ചു. സ്വന്തം സഹോ­ദ­ര­നായ അബൂബ­ക്കറും ബാപ്പ­യുടെ അനി­യന്റെ മക്ക­ളാ­യ മഹ്മൂദും ബീഫാ­ത്വി­മയും മര­ണ­ത്തിന് കീഴ­ട­ക്കി­യി­രി­ക്കു­ന്നു. ഇന്നും കുള­ക്ക­ര­യില്‍ എത്തി­പ്പെ­ട്ടാല്‍ കുഞ്ഞ് മന­സില്‍ പതിഞ്ഞ ദയ­നീയ ചിത്ര­ങ്ങള്‍ ശോക­മായി തെളി­യും.

കേര­ള­ത്തിന്റെ ഗ്രാമ­ങ്ങ­ളില്‍ ചു­റ്റിക്കറ­ങ്ങിയ നാളു­ക­ളില്‍ പുഴ­യുടെയും കുളത്തിന്റെയും അടുത്തു എത്തു­മ്പോള്‍ നീന്തലും തോണി­യാ­ത്രയും എല്ലാം ആവേ­ശ­മായി ഉണ­രും. കോഴി­ക്കോട് ജില്ല­യിലെ സുന്ദ­ര­മായ ഗ്രാമ­ങ്ങ­ളായ കുറ്റിയാടി, പേരാമ്പ്ര തുട­ങ്ങിയ പ്രദേ­ശ­ങ്ങ­ളില്‍ ഏറെ വര്‍ഷ­ങ്ങള്‍ ജീവി­ച്ച­പ്പോള്‍ അവി­ട­ങ്ങ­ളിലെ പല പുഴ­യിലും കുള­ങ്ങ­ളിലും നീ­ന്തിത്തുടി­ക്കാ­നും തോണി­യില്‍ പുഴ­യി­ലൂടെ യാത്ര ചെയ്യാനും അവ­സരം കി­ട്ടി.

അവി­ക­സിത ഗ്രാമ­ങ്ങ­ളില്‍ അധി­കവും അന്ന് പാല­ങ്ങള്‍ ഉണ്ടാ­യി­രു­ന്നി­ല്ല. ഞാന്‍ താമ­സി­ച്ചി­രുന്ന പൊരു­വ­യല്‍ ഭാഗ­ങ്ങ­ളില്‍ നിന്നും പേരാ­മ്പ്ര­യില്‍ എളു­പ്പ­വ­ഴി­യില്‍ എത്ത­ണ­മെ­ങ്കില്‍ ഗുളിക പുഴ കടവ് കടന്ന് വര­ണം. ഞായ­റാഴ്ചകളില്‍ അവധി ദിനം ആഘോ­ഷി­ക്കാന്‍ ജോലിക്കാരുടെ കൂടെ ഞാനും യാത്ര തിരി­ക്കും. അധിക സമയ­ത്തും കടത്തുകാരന്‍ ഉണ്ടാ­കും. ചില­പ്പോള്‍ യാത്ര­ക്കാ­രില്‍ ആരെ­ങ്കിലും തുഴഞ്ഞു പോകും. തോണി­യാത്ര­യുടെ ഓരോ നിമി­ഷവും മന­സില്‍ സുന്ദ­ര­മായ രാഗ­ങ്ങള്‍ വിടര്‍ത്തി.

പല നാട്ടു­കാ­രായ ജോലി­ക്കാരും അന്ന് കൂടെ ഉണ്ടാ­യി­രു­ന്നു. കൊല്ല­ക്കാ­രന്‍ ആന­ന്ദനും മെക്കേ­രി­ക്കാ­രന്‍ ബാലന്‍ നായരും കൂടാളിക്കാരന്‍ അബൂ­ക്കയും എല്ലാം ഇന്നും മന­സില്‍ ജീവി­ക്കുന്ന മുഖ­ങ്ങ­ളാ­ണ്. ആന­ന്ദന്‍ നല്ലൊരു ജോലിക്കാരനും ആത്മാര്‍ത്ഥ സുഹൃ­ത്തു­മാ­യി­രു­ന്നു. ഗ്രാമീ­ണ­ത­യുടെ നാട്ടാ­ചാ­ര­ങ്ങള്‍ പലതും അയാള്‍ക്ക് അറി­യാം. പല­യാ­ത്ര­യിലും തോണി തുഴ­യു­ന്നത് ആന­ന്ദ­നാ­യി­രി­ക്കും. അയാ­ളുടെ നാടന്‍ പാട്ടിന്റെ വരി­കള്‍ ഏ­റെക്കാലം ഞാനും ഉരു­വിട്ടു നട­ന്നു.

കൂട്ടു­കാരും കട­ത്തു­ക്കാ­രനും എല്ലാം ആയാ­സ­മി­ല്ലാതെ തോണി തുഴഞ്ഞു പോകു­ന്നത് എല്ലാ യാത്ര­യിലും ഞാന്‍ കൗതു­ക­ത്തോടെ നോക്കി ഇരി­ക്കും. വലിയ ബുദ്ധി­മു­ട്ടി­ല്ലാത്ത ജോലി­യാ­യി­രിക്കാം ഇതെന്ന് അപ്പോ­ഴെല്ലാം തോന്നു­കയും ചെയ്യും. കടത്ത് തോണി­യില്‍ ഇരുന്നും, പുഴ­യില്‍ നീന്തിയും, ഗുളിക പുഴ കടവും പുഴയും എനിക്ക് നല്ല പരി­ച­യ­മായി തോന്നി. എല്ലാ യാത്രകളിലും കൂടെ ആളു­കള്‍ ഉള്ളത് കൊണ്ട് യാത്ര­യില്‍ ഒരു വിഷ­മവും തോന്നി­യി­രുന്നില്ല. ഒരു സന്ധ്യ­യില്‍ എതോ കാര്യ­ത്തിന് പേരാ­മ്പ്ര­യില്‍ പോയി മട­ങ്ങു­ക­യാ­ണ്. വേഗ­ത­യില്‍ നടന്ന് കടവിലെത്തി. കുറെ നേരം കാത്ത് നിന്നിട്ടും കട­ത്തു­കാ­രനോ മറ്റു യാത്ര­ക്കാരോ വന്നി­ല്ല. അക്കരെ എത്തേണ്ട തിടു­ക്ക­ത്തില്‍ എന്ത് ചെയ്യ­ണ­മെന്ന് നിശ്ച­യ­മി­ല്ലാതെ നിന്ന­പ്പോള്‍ മന­സില്‍ ഏ­റെക്കാല­മായി തോന്നിയ മോഹ­ത്തിന് ചിറക് മുള­ച്ചു. സ്വയം തുഴഞ്ഞു പോക­ണം.

പിന്നെ അധി­ക­മൊന്നും ചിന്തി­ച്ചി­ല്ല. ചുറ്റു­മൊന്ന് നോക്കി­യ­ശേഷം തോണി­യുടെ കെട്ടഴി­ച്ചെ­ടു­ത്തു. തുഴ­യാ­നുള്ള മുളയ്ക്ക് അല്പം ഭാര­മു­ണ്ടെന്ന് അപ്പോ­ഴാണ് മന­സി­ലാ­യ­ത്. കര­യില്‍ നിന്നു പണി­പ്പെട്ട് തോണി തള്ളി പുഴ­യി­ലേക്ക് നീക്കി. പതുക്കെ തോണിയില്‍ കേറി ഇരു­ന്നു. തോണി ഒന്നു ആ­ടിക്കളിച്ചു. ചൂറ്റും കണ്ണോ­ടി­ച്ച­ശേഷം തുഴ­യാ­നുള്ള മുളയും കൈയില്‍ എടുത്ത് എഴു­ന്നേറ്റ് നിന്നു. തോണി ചെറിയ ഇള­ക്ക­ത്തോടെ മുന്നോട്ട് നീ­ങ്ങിത്തുട­ങ്ങി. കട­ത്തു­കാ­രന്റെ ചിത്രം മന­സില്‍ തെളി­ഞ്ഞു. തോണി മുന്നോട്ട് നീങ്ങി. ഒഴുക്കിന് ശക്തി കൂടു­ത­ലാ­ണ്. തോണി­യാത്ര കരു­തി­യത് പോലെ എളു­പ്പ­മ­ല്ല. തുഴ­യുടെ താള­ത്തില്‍ തോണി ചരിഞ്ഞു പുള­ഞ്ഞു­മാണ് യാത്ര. ഒഴു­ക്കിന്റെ താളം മന­സിനെ പേടി­പ്പെ­ടു­ത്തി. തോണി­യുടെ നിയ­ന്ത്രണം വിടു­ക­യാണോ?

മുള­കുത്തി പിടിച്ച് ചൂറ്റും നോക്കി. പുഴ­യുടെ നടു­വിലാ­ണ്. നല്ല­ വെ­ള്ള­മുണ്ട്. മന­സിലെ തളര്‍ച കൈയിലും അനു­ഭവപ്പെ­ട്ടു. പത­റു­ക­യാ­ണ്. വീണ്ടും മുന്നോട്ട് തുഴഞ്ഞു. തോണി ദിശ­മാറി ആടി­യു­ല­ഞ്ഞു. അല്പം ഉച്ച­ത്തില്‍ ബഹളം വെച്ചു. ആരെ­ങ്കിലും രക്ഷ­ക­നായി എത്തിയില്ലെ­ങ്കില്‍ ചില­പ്പോള്‍ ഈ യാത്ര ഇവിടെ അവ­സാ­നിക്കും. മന­സില്‍ ഭയം നിറ­ഞ്ഞു. ഇള­കി­യാ­ടുന്ന തോണി­യില്‍ മുള­കുത്തി പിടിച്ച് പ്രതീ­ക്ഷ­യോടെ കര­യി­ലേക്ക് നോക്കി. എന്റെ വികൃ­തി­കള്‍ ശ്രദ്ധിച്ച ഒരു സ്ത്രീയും മറ്റു ചിലരും കര­യില്‍ നിന്നു ഉച്ച­ത്തില്‍ ഒരോന്നു പറഞ്ഞു അവര്‍ നിര്‍ദേശി­ക്കു­ന്നത് പോലെ തിരിച്ചു മറി­ച്ചു തുഴഞ്ഞു പതുക്കെ നീങ്ങി. കൈവി­റ­യ്ക്കു­ന്നു. ശരീരം തീര്‍ത്തും തളര്‍ന്നത് പോലെ. പിന്നെ ഒന്നും അറി­ഞ്ഞി­ല്ല. കണ്ണ് തുറ­ക്കു­മ്പോള്‍ പുഴ­ക്ക­ര­യില്‍ മണ­ലില്‍ നിവര്‍ന്ന് കിട­പ്പാ­ണ്. ചുറ്റും­കൂടി നിന്ന­വ­രുടെ കുറ്റ­പ്പെ­ടു­ത്ത­ലു­കള്‍ മാത്രം.

Article, Ibrahim Cherkala, River, Boats, Accident, Daughter, Sisters,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.-ഇബ്രാഹിം ചെര്‍ക്കള


മുന്‍ അധ്യായങ്ങള്‍
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 1
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 2
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4 
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7


Keywords: Article, Ibrahim Cherkala, River, Boats, Accident, Daughter, Sisters,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Travel scenes
6:00 am | 0 comments

പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍

Written By kvarthakochi on Saturday, April 13, 2013 | 9:29 pm

പാറ്റ്‌ന(ബീഹാര്‍): പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റിലായി. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിരന്തരം മകളെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

SUMMARY: Patna: A Bihar government official was arrested Saturday for allegedly repeatedly raping his 14-year-old daughter, police said.
National news, Patna, Bihar, Government official, Arrested, Saturday, Allegedly, Repeatedly, Raping, 14-year-old, Daughter,

Keywords: National news, Patna, Bihar, Government official, Arrested, Saturday, Allegedly, Repeatedly, Raping, 14-year-old, Daughter,
9:29 pm | 0 comments

തുറവൂര്‍ ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: തുറവൂര്‍ ഇരട്ടക്കൊല കേസിലെ പ്രതി കുത്തിയതോട് ഇല്ലിക്കല്‍ ഷാജിയെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.

കുത്തിയതോട് പഞ്ചായത്ത് ചാലപ്പറമ്പില്‍ പരേതനായ അഷറഫിന്റെ മകള്‍ സുറുമി (15), അയല്‍വാസിയും വസ്ത്ര വ്യാപാരിയുമായ നദീറ മന്‍സിലില്‍ എന്‍.എസ്. ഇസ്മാഈല്‍ ഹാജി (63) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എം. യുസഫ് ശിക്ഷ വിധിച്ചത്.

Neighbour, Alappuzha, Murder case, Daughter, Court, Student, Kerala,Kerala News, International News, National News, Gulf News, ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം ഷാജി കുറ്റക്കാരനാണെന്നു കോടതി വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. രാവിലെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നും ശിക്ഷ സ്വീകരിക്കുന്നുവെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വിധി പറയാന്‍ കേസ് മാറ്റിവച്ചു. വൈകിട്ടു 4.55ന് ആയിരുന്നു വിധി. തുറവൂര്‍ ചാവടിയില്‍ 2009 മേയ് 27ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിനിയായ സുറുമി ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്കു പോയപ്പോള്‍ ഷാജി പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തിയെന്നും തടയാനെത്തിയ ഇസ്മാഈലും വെട്ടേറ്റു മരിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Keywords: Neighbour, Alappuzha, Murder case, Daughter, Court, Student, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news
10:50 am | 0 comments

കിളിമാനൂരില്‍ വാഹനാപകടം : അച്ഛനും മകളും മരിച്ചു

Written By kvarthapressclub on Wednesday, April 03, 2013 | 12:55 pm

തിരുവനന്തപുരം : കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവന്തപുരം  കിളിമാനൂരിലെ കുറവന്‍കുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാര്‍ യാത്രക്കാരായിരുന്ന അച്ഛനും മകളും മരിച്ചത്. കൊട്ടാരക്കര ഇഞ്ചക്കാട് ആലും വിളവീട്ടില്‍ രവീന്ദ്രന്‍ പിള്ള (66), മകള്‍ ശ്രീജ (28) എന്നിവരാണ് മരിച്ചത്.

Kilimanoor, Lorry, Travellers, Critical stage,Accident, Daughter, Father, Death, Thiruvananthapuram, Car, Kottarakkara, Injured, ഇവരോടൊപ്പം കാറില്‍ യാത്രചെയ്തിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ സുമംഗലാദേവി, മകന്‍ വിഷ്ണു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുമംഗലാദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

Keywords: Kilimanoor, Lorry, Travellers, Critical stage,Accident, Daughter, Father, Death, Thiruvananthapuram, Car, Kottarakkara, Injured, Medical College, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

12:55 pm | 0 comments

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Written By kvarthapressclub on Saturday, March 30, 2013 | 3:32 pm

പാലക്കാട്: മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ്  ബാങ്കിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതൂര്‍ സ്വദേശി രാജന്‍ (42) ആണ് അഗളി എസ്.ബി.ഐ ബാങ്കിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 Loan, Daughter, Education, Father, Suicide Attempt, palakkad, Bank, Natives, Kerala,Kerala News, International News, മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 9 മാസം മുമ്പാണ് രാജന്‍ ബാങ്കില്‍ വായ്പയ്ക്കായി  അപേക്ഷിച്ചത്. എന്നാല്‍ ഇതുവരെ വായ്പ നല്‍കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ പല ബാങ്കുകളിലായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ആരും വായ്പ നല്‍കാന്‍
തയ്യാറായില്ല. ഇതില്‍ മനംനൊന്ത രാജന്‍  ബാങ്ക് തന്നെ വഞ്ചിച്ചുവെന്നാരോപിച്ച്  ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Keywords: Loan, Daughter, Education, Father, Suicide Attempt, palakkad, Bank, Natives, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:32 pm | 0 comments

ഷോപ്പിങ് മാളില്‍ മലയാളിയുടെ മാല മോഷണം പോയി

മസ്‌കത്ത്: മസ്‌ക്കത്തിലെ  ഷോപ്പിങ് മാളില്‍  മലയാളി ദമ്പതികളുടെ നാലരവയസുള്ള കുട്ടിയുടെ രണ്ടര പവന്റെ മാല മോഷണം പോയി. നാഷണല്‍ ബാങ്ക് ഓഫ് ഒമാനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട മുല്ലപ്പള്ളി വായ്പൂര്‍ സ്വദേശി അനീഷ് അബ്ദുല്‍ അസീസിന്റെ മകള്‍ ഫിദയുടെ മാലയാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഭാര്യ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു അനീഷ്. അവധി ദിവസമായതിനാല്‍ ഷോപ്പിങ് മാളില്‍ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാനായി  അനീഷ് ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പോയ അവസരത്തിലാണ് മോഷണം നടന്നത്.  കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞുകൊണ്ട് വിവരം പറഞ്ഞപ്പോഴാണ് മാല മോഷണം പോയ വിവരം ഇവര്‍ അറിയുന്നത്.

 ഉടനെ മാളിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു . ഷോപ്പിംഗ് മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍ദയിട്ട സ്ത്രീയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഷെല്‍ഫിന്റെ മറവില്‍ വെച്ച് മാല പൊട്ടിച്ചതിനാല്‍ ഇവരുടെ മുഖം വ്യക്തമായിട്ടില്ല.മോഷണം നടത്തിയയുടന്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നതായി
സംശയിക്കുന്നു.

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പും  ഷോപ്പിങ് മാളില്‍ ഇതേരീതിയില്‍ മാല മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. ഷോപ്പിങ് മാളുകളില്‍ വരുമ്പോള്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍  ധരിക്കാതിരിക്കലാണ് ഇത്തരം മോഷണങ്ങള്‍ തടയാനുള്ള വഴിയെന്നാണ്  അധികൃതര്‍ പറയുന്നത്.
Shopping mall, Robbery, Coupels, Bank, Oman, Daughter, Family, Woman., Holidays, World, Kerala News, International News,
Keywords: Muscat, Shopping mall, Robbery, Couples, Bank, Oman, Daughter, Family, Woman., Holidays, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

9:48 am | 0 comments

മഅദനിയുടെ ചികില്‍സയില്‍ വീഴ്ച വരുത്തരുത്: സി.കെ. പത്മനാഭന്‍

Written By kvarthapressclub on Tuesday, March 12, 2013 | 10:34 am

മുംബൈ: മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍. മുംബൈ വസായില്‍ പ്രതീക്ഷാ ട്രസ്റ്റ് സംഘടിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മഅ്ദനിക്കെതിരായ കേസ് ശൂന്യതയില്‍ നിന്നുണ്ടായതല്ല. നിരപരാധിത്വം തെളിയിക്കാന്‍ നിയമ സംവിധാനങ്ങളും അവകാശവും മഅ്ദനി പ്രയോജനപെടുത്തട്ടെയെന്നും പത്മനാഭന്‍ പറഞ്ഞു.

B.J.P,C.K.Pathmanabhan, Participate, Innocent,Function,Abdul Nasar Madani, Treatment, Mumbai, Programme, Daughter, Marriage, V.S Achuthanandan,മകളുടെ വിവാഹ വേദിയില്‍ മഅ്ദനി നടത്തിയ പ്രസംഗത്തിനെതിരായ വി.എസിന്റെ പ്രതികരണം പിണറായി വിജയനോടുള്ള എതിര്‍പുകൊണ്ടാണെന്ന് പത്മനാഭന്‍ പറഞ്ഞു. പഴയകാല അനുഭവങ്ങളില്‍ നിന്ന് മഅ്ദനി പാഠംപഠിച്ചില്ല. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ അനാഥാലയം നടത്തിപ്പിലും മത പ്രവര്‍ത്തനങ്ങളിലും മുഴുകുകയായിരുന്നു മഅ്ദനിയുടെ ലക്ഷ്യം. എന്നാല്‍, രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയ മഅ്ദനിയെ രണ്ട് മുന്നണികളും ചൂഷണം ചെയ്യുകയാണ് ഉണ്ടായത് -പത്മനാഭന്‍ പറഞ്ഞു.


SUMMARY: B.J.P. national exective committe member C.K. Padmanabhan said in mumbai that Madani should get propert reatment. he said that Madani case shouldnt come from a day. Madani can prove his innocence using legal way.

Keywords:  B.J.P,C.K.Pathmanabhan, Participate, Innocent,Function,Abdul Nasar Madani, Treatment, Mumbai, Programme, Daughter, Marriage, V.S Achuthanandan, Pinarayi vijayan, Politics, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
10:34 am | 0 comments

നീതിയുടെ പ്രകാശം അകലെ; എങ്കിലും നിരാശയില്ല: മഅദനി

Written By Kvarthakgd on Sunday, March 10, 2013 | 1:25 pm

കൊല്ലം: തനിക്കുമുന്നില്‍ നീതിയുടെ പ്രകാശം അകലെയാണെന്നും എങ്കിലും താന്‍ നിരാശനോ, ദുഃഖിതനോ അല്ലെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പറഞ്ഞു. ജാമ്യം ലഭിച്ച് കേരളത്തിലെത്തിയ മഅദനി കൊട്ടിയത്ത് മകളുടെ വിവാഹ പന്തലില്‍ ഖുത്തുബ(പ്രഭാഷണം) നടത്തുകയായിരുന്നു

പീഡനങ്ങള്‍ സഹിക്കുമ്പോഴും കേരളീയ സമൂഹം തനിക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്നത് അഭിമാനം പകരുന്നു. താന്‍ മാത്രമല്ല ലോകത്ത് പീഡിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ പലഭാഗത്തും നിരപരാധികള്‍ കടുത്ത പീഡനത്തിന് ഇരയാകുന്നു. മലപ്പുറത്തെ സക്കറിയ എന്ന യുവാവ് ബാംഗ്ലൂരിലെ ജയിലില്‍ അടക്കപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
തന്നില്‍ നിന്ന് എന്തെങ്കിലും പരുഷ വാക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്ക് കഴിഞ്ഞ തവണ ജയില്‍ മോചിതനായി വന്നപ്പോള്‍ ശംഖുമുഖത്ത് നല്‍കിയ സ്വീകരണത്തില്‍ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. പരമ കാരുണികനായ അല്ലാഹുവിന്റെ പരീക്ഷണമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ എനിക്കിപ്പോള്‍ യാതൊരു ദുഃഖവുമില്ല. എന്റെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു- മഅദനി വികാരാധീനനായി പറഞ്ഞു.

തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും, നേതാക്കളായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ.ഷാനവാസ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, സെബാസ്റ്റ്യന്‍ പോള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പെടെയുള്ള മതനേതാക്കള്‍ തുടങ്ങിയ എല്ലാവര്‍ക്കും മഅദനി നന്ദി രേഖപ്പെടുത്തി.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മഅദനി കൊട്ടിയത്തെ വിവാഹ വേദിയിലെത്തിയത്. മഅദ്‌നിയെ സ്വീകരിക്കാനും വിവാഹത്തില്‍ പങ്കെടുക്കാനും പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ കൊട്ടിയത്ത് എത്തിയിരുന്നു. കര്‍ണാടയില്‍ നീതിയുടെ പുതിയ സൂര്യോദയം ഉണ്ടായതുകൊണ്ടല്ല മകളുടെ വിവാഹ വേദിയില്‍ എത്താന്‍ കഴിഞ്ഞത്. സാഹചര്യങ്ങള്‍ ഒത്തു വന്നതുകൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുമാണ്.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsവിവാഹ പന്തലില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പ്രതികരണം ഹൃദയത്തിലൊതുക്കാന്‍ മഅദ്‌നി ആവശ്യപ്പെട്ടു. ജാമ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധിയുണ്ടായിരുന്നതിനാല്‍ മകളുടെ വിവാഹചടങ്ങിന്റെഭാഗമായി നടക്കുന്ന ഖുത്തുബ എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി. ദിവാകരന്‍, തോമസ് ഐസക്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.ആരിഫലി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ സന്നിഹിതരായിരുന്നു.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
.
1:25 pm | 0 comments

ജാമ്യം നീട്ടിച്ചോദിക്കാന്‍ മഅദനി; ശക്തമായി എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യത്തില്‍ നിന്ന് ഒരു ദിവസം ബംഗളൂരു വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനിക്ക് ആ ദിവസത്തിന് പകരം ഒരു ദിവസം കൂടി ജാമ്യം നീട്ടി നല്‍കണം എന്നപേക്ഷിക്കാന്‍ മഅദനിയുടെ അഭിഭാഷകനും എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാരും ഒരുങ്ങുന്നു.

 13നാണ് അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. 11ന് തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കാനാണ് നീക്കം. മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ ആയിരിക്കും ഹര്‍ജി നല്‍കുക. മഅദനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തുന്ന അഡ്വ. ഉസ്മാന്‍ തിങ്കളാഴ്ച രാവിലെ അവിടെ തിരിച്ചെത്തും. മഅദനിയുടെ ഒപ്പം യാത്ര ചെയ്യുന്ന പോലീസുകാര്‍ക്ക് ആയുധവുമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കാതെ മഅദനിയുടെ യാത്ര വൈകിപ്പിച്ച കര്‍ണാടക പോലീസിന്റെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടുകൂടിയായിരിക്കും ഹര്‍ജി. ഇത് സംബന്ധിച്ച സൂചന ലഭിച്ച കര്‍ണാടക സര്‍ക്കാര്‍, ജാമ്യം നീട്ടി നല്‍കുന്നതിനെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ്.

 കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്ത് പരിഗണിച്ച് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യം നീട്ടി നല്‍കരുതെന്ന് ശക്തമായി വാദിക്കും. കര്‍ണാടക ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, കര്‍ണാടക പോലീസിനെ കുറ്റപ്പെടുത്തി മഅദനിക്ക് ഒരു ദിവസം പോലും ജാമ്യം നീട്ടി നല്‍കുന്നത് രാഷ്ട്രീയമായും സംഘപരിവാര്‍ എതിര്‍ക്കുന്നുവെന്ന് വ്യക്തം. ജാമ്യം നീട്ടി നല്‍കണം എന്ന് കേരള മുഖ്യമന്ത്രിയോ മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളോ കര്‍ണാടക മുഖ്യമന്ത്രിയോട് മുമ്പത്തെപ്പോലെ ആവശ്യപ്പെടും എന്ന് പി.ഡി.പി കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷയില്ല.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ജഗ്ദീഷ് ഷെട്ടാറിന് കത്തെഴുതിയ ഉമ്മന്‍ ചാണ്ടിയോട് ഒരു ദിവസത്തേക്കു കൂടി ജാമ്യം നീട്ടിക്കിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെടാന്‍ മഅദനിക്കും മടിയുണ്ട് എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ, കോടതിയെ കാര്യം ബോധിപ്പിക്കുകയും അതിലൂടെ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നാണ് അദ്ദേഹം അഭിഭാഷകനോടു നിര്‍ദേശിച്ചിരിക്കുന്നത്.

Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsയാത്രാ രേഖകള്‍ നല്‍കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം നഷ്ടപ്പെട്ട ദിവസം വകവച്ചു നല്‍കാന്‍ സ്വാഭാവികമായും കോടതി തയ്യാറാകും എന്ന മഅദനിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാന്‍ ഒരുങ്ങുന്നത്.

 അതിനിടെ, മഅദനി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളും പാര്‍ട്ടിക്കാരും മഅദനി ജസ്റ്റിസ് ഫോറവും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ബന്ധപ്പെട്ട്, ഇക്കാര്യത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കും എന്ന് അറിയുന്നു. മഅദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം താല്‍ക്കാലികമായി അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

Keywords: Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:00 am | 0 comments

മഅദനിയെ അറസ്റ്റു ചെയ്തപ്പോള്‍ വിമാനത്താവള റണ്‍വേയില്‍ പോലീസിനു സ്വീകരണം ഒരുക്കി

Written By kvartha delta on Saturday, March 09, 2013 | 2:06 pm

തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്ക്കാലിക ജാമ്യം ലഭിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ യാത്ര തടസപ്പെടുത്തിയ വ്യോമയാന അധികൃതരും കര്‍ണാടക പോലീസും മഅ്ദനി അറസ്റ്റിലായപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തില്‍ നിയമവിരുദ്ധമായി സ്വീകരണം നല്‍കി.

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപമാണ് 2010 ആഗസ്റ്റ് 18നു രാവിലെ പോലീസുദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടുകളും പൂമാലകളും നല്‍കി വരവേറ്റത്. കൊല്ലം ശാസ്താംകോട്ട അന്‍വാറുശേരിയിലെ മഅ്ദനിയുടെ ആസ്ഥാനത്തു നിന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തതിന്റെ പേരിലായിരുന്നു ഇത്. 17ന് അറസ്റ്റു ചെയ്ത മഅ്ദനിയുമായി 18നു പുലര്‍ചെയാണ് കര്‍ണാടക പോലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിലെത്തിയത്.

റണ്‍വേയ്ക്കു സമീപം കാത്തുനിന്ന കര്‍ണാടക പോലീസിലെയും ആഭ്യന്തര വകുപ്പിലെയും വിമാനത്താവളത്തിലെയും ഉന്നതര്‍, മഅ്ദനിയെ അറസ്റ്റു ചെയ്ത സംഘത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മഅ്ദനിയെ അറസ്റ്റു ചെയ്തതെങ്കിലും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ സ്വീകരണത്തിന് എത്തിയിരുന്നു. ഈ സ്വീകരണം മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനമില്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ പുറത്തുവന്നില്ല. എന്നാല്‍, പിന്നീട് മഅ്ദനിയെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ പി.ഡി.പി. നേതാക്കളോട് അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കര്‍ണാടക പോലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയ അറസ്റ്റായതിനാല്‍ അതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അത്തരമൊരു സ്വീകരണം ഏര്‍പെടുത്തിയത് എന്നായിരുന്നു സൂചന. എന്നാല്‍, അഞ്ചു ദിവസത്തേയ്ക്ക് കോടതി ജാമ്യം അനുവദിച്ച മഅ്ദനിക്ക് ആവശ്യമായ യാത്രാരേഖകള്‍ നല്‍കാതെ പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്ര വൈകിപ്പിച്ചതോടെ, മഅ്ദനിയോടുള്ള വിദ്വേഷം വ്യക്തമായിരിക്കുകയാണെന്ന് പി.ഡി.പി. വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെയും സംഘ്പരിവാറിലെ ഉന്നതരെയും സന്തോഷിപ്പിക്കാനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ഒത്തുകളിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. അതേ കാരണം തന്നെയാണ് മഅ്ദനിയെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരെ റണ്‍വേയില്‍ സ്വീകരിക്കാന്‍ പ്രകടിപ്പിച്ച താല്പര്യത്തിലും പ്രകടമായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Thiruvananthapuram, Abdul Nasar Madani, Police, Airport, Arrest, Karnataka, wedding, Kerala,

മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യം നല്‍കണം എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയതോടെയാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാതിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ജാമ്യ ദിവസങ്ങളിലെ പ്രധാനപ്പെട്ട ഒരു പകല്‍ മഅ്ദനിക്ക് നഷ്ടപ്പെടുത്തുന്നതിനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും സ്വീകരിച്ച കടുത്ത നിലപാട് ഇടയാക്കിയത്.

രാവിലെ 10.30നു മുമ്പു നിശ്ചയിച്ചതുപോലെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മകളുടെയും ബന്ധുക്കളുടെയും ഒപ്പം ശനിയാഴ്ച പകല്‍ മുഴുവന്‍ കഴിയാന്‍ സാധിക്കുമായിരുന്നു. രാത്രിയിലെ എത്തുകയുള്ളുവെന്ന് ഉറപ്പായതോടെ, ഞായറാഴ്ച നടക്കുന്ന വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുമ്പ് മാത്രമേ അദ്ദേഹത്തിനു മകളെ കാണാന്‍ കഴിയൂവെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.

Keywords: Thiruvananthapuram, Abdul Nasar Madani, Police, Airport, Arrest, Karnataka, wedding, Kerala, Daughter, Marriage, Media, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:06 pm | 0 comments

മഅ്ദനി കേരളത്തിലെത്തുന്നത് വൈകാന്‍ സാധ്യത

Written By kvarthapressclub on Friday, March 08, 2013 | 12:39 pm

ബംഗളുരു: പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും കേരളത്തില്‍ വെള്ളിയാഴ്ച എത്താനിടയില്ലെന്ന്  റിപോര്‍ട്. വെള്ളിയാഴ്ച മഅ്ദനിയ്ക്ക് താല്‍ക്കാലിക മോചനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മോചനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മോചനം വെള്ളിയാഴ്ച ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

മോചനത്തിനുള്ള കോടതി ഉത്തരവ് ജയിലധികൃതര്‍ക്ക് ലഭിക്കുന്നത് വെള്ളിയാഴ്ചയാണ്. അതിനുശേഷമാണ് സുരക്ഷാ സംവിധാനം ഒരുക്കുന്നത്. അതാണ് മോചനം വൈകാന്‍ കാരണം.

Bail, Release, Jailor, Abdul Nasar Madani, Report, Bangalore, Court Order, Protection, Daughter, Marriage, Chief Minister, Umman Chandi,മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് എട്ടുമുതല്‍ 12 വരെയാണ് മോചനം അനുവദിച്ചത്. മഅ്ദനിയുടെ ജാമ്യത്തിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് കത്തെഴുതിയിരുന്നു.

ബംഗളൂരു കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുകയാണ് മഅ്ദനി.

Keywords: Bail, Release, Jailor, Abdul Nasar Madani, Report, Bangalore, Court Order, Protection, Daughter, Marriage, Chief Minister, Umman Chandi, Karnataka, Letter, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:39 pm | 0 comments

യുവതിയെ തലക്കടിച്ച് വീഴ്ത്തി കവര്‍ച നടത്തിയ വീട്ടുവേലക്കാരി പിടിയില്‍

Written By kvarthapressclub on Thursday, March 07, 2013 | 10:28 am

കണ്ണൂര്‍: യുവതിയെ തലക്കടിച്ച് വീഴ്ത്തി കവര്‍ച നടത്തിയ വീട്ടുവേലക്കാരി പിടിയില്‍. പിണറായി പാണ്ഡ്യാലമുക്കിലെ പി. റസിയ (50)യെയാണ് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കുമ്പാട് പാറക്കെട്ടിലെ ദാറുല്‍ നജാസില്‍ ഷബനാസിനെ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണത്തിന്റെ രസീത് എടുത്തുതരാമെന്ന് പറഞ്ഞ് റസിയയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച് 75,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നുവെന്നാണ് കേസ്.

ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ഇതേത്തുടര്‍ന്ന് റസിയ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം പെരുന്താറ്റിലെ മകളുടെ വീട്ടില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിയില്‍ നിന്നും 65,000 രൂപയും ഫോണും കണ്ടെടുത്തിട്ടുണ്ട്.

Servant,Pinarayi, Dharmadam,Incident,Lieu,Women, attack, theft, Kannur, Police, Arrest, Gold, House, Mobil Phone,
Keywords: Servant,Pinarayi, Dharmadam,Incident,Lieu,Women, Attack,Theft, Kannur, Police, Arrest, Gold, House, Mobil Phone, Cash, Case, Daughter, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:28 am | 0 comments

പിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണ്

Written By kvarthapressclub on Wednesday, March 06, 2013 | 8:04 am

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് അടികൊണ്ടെന്ന ആരോപണം വിവാദമായിരിക്കുകയാണ്. കാമുകിയുടെ ഭര്‍ത്താവിനെ വഴിവിട്ട ഈ ബന്ധം അറിയിച്ചത് മന്ത്രി പത്‌നിയാണെന്നും ഇയാള്‍ മന്ത്രി മന്ദിരത്തിലെത്തി മര്‍ദിക്കുകയായിരുന്നെന്നും ഒരു പത്രം റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പെടുന്ന ഈ ഗവണ്‍മെന്റിന്റെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് തല്ലുകിട്ടിയ മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്ന് പറയുകയുണ്ടായി.

ഈ വിഷയത്തില്‍ ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്നും തെറ്റുവല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. തെറ്റ് എന്തായാലും തെറ്റുതന്നെയാണ്. പക്ഷേ മുഖ്യമന്ത്രിയും, കെ.പി.സി.സി. പ്രസിഡന്റു മൊക്കെ ഈ വിഷയത്തില്‍ മൗനം പാലിക്കുമ്പോള്‍ അടികൊണ്ട മന്ത്രി ഗണേഷാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് പരസ്യമായി രംഗത്തുവന്നതിനുപിന്നില്‍ ഗൂഢാലോചനയില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നെല്ലിയാമ്പതി വിഷയത്തില്‍ പി.സി. ജോര്‍ജും ഗണേഷ് കുമാറും തമ്മില്‍ നിയമസഭയില്‍ കൊമ്പുകോര്‍ത്തപ്പോള്‍ നിന്നെ ഞാന്‍ ഒതുക്കി മൂലയ്ക്കിരുത്തുമെന്ന് ഗണേഷ് കുമാറിനോട് പി.സി. ജോര്‍ജ് പറഞ്ഞത് നാമെല്ലാം കണ്ടതാണ്. 17 വര്‍ഷം കഴിഞ്ഞും സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടി, പി.ജെ. കുര്യന്‍ തന്നെ പീഡിപ്പിച്ചതാണെന്ന് വിളിച്ചുപറയുമ്പോള്‍ പി.ജെ. കുര്യനെ ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിച്ചുകൂടെയെന്ന് ഒരു സങ്കോചവും കൂടാതെ വിളിച്ചുപറഞ്ഞയാളാണ് പി.സി. ജോര്‍ജ്.

ഒരു പെണ്‍കുട്ടി വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇയാള്‍ എന്നെ പീഡിച്ചതാണെന്ന് പറയുന്നതില്‍പ്പരം തെറ്റുണ്ടോ ഗണേഷ് കുമാര്‍ ഒരു കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് തല്ലുകൊണ്ടെന്ന് മറ്റൊരാള്‍ പറയുന്നത്. ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്നതല്ലെ ഇത്. അതും ഗണേഷ് കുമാര്‍ മന്ത്രിയും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ സ്ഥിതിക്ക്. 

ചിലപ്പോള്‍ കാര്യമില്ലാത്ത കാര്യത്തിനുപോലും പേരുദോഷം ഉണ്ടാകുക സ്വാഭാവികമാണ്. ഗണേഷ് കുമാറിന്റെ മുന്നണിയില്‍ തന്നെയുള്ള ഒരു വ്യക്തി, ചീഫ് വിപ്പ് പോലുള്ള ഉന്നതസ്ഥാനം വഹിക്കുന്നയാള്‍ ഒരു സ്ത്രീയെ സഹപ്രവര്‍ത്തകന്റെ കാമുകിയായി ചിത്രീകരിച്ചുകൊണ്ട് രംഗത്തുവരുമ്പോള്‍ അതിന്റെ പിന്നിലെ തിരക്കഥ ആരുടേതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ട് പത്തനാപുരത്തുവെച്ച് വി.എസ്. അച്യുതാനന്ദനെ 'ഞരമ്പ് രോഗിയെന്ന്' ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ ഒപ്പമിരുന്ന് 
പ്രോത്സാഹിപ്പിച്ചയാളല്ലെ പി.സി. ജോര്‍ജ്. 

പിന്നെ ഇപ്പോള്‍ എന്തായീ മനം മാറ്റം? ഇനി യു.ഡി.എഫിനെ സംബന്ധിച്ച് ഗണേഷ് കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് അടികിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് വലിയ കാര്യമാണോ. മൂന്ന് തവണ കല്യാണം കഴിച്ച കല്യാണരാമന്‍ ശശി തരൂര്‍ അല്ലെ ഇപ്പോള്‍ കേന്ദ്രമന്ത്രിയായി വിലസുന്നത്. ഒന്നുമല്ലെങ്കില്‍ ഗണേഷ് കുമാര്‍ വിവാഹമോചനത്തിന്റെ വക്കില്‍ വരെ ചെന്നശേഷം ആ തീരുമാനം ഉപേക്ഷിച്ച് മക്കളോടും ഭാര്യയോടുമൊപ്പം കുടുംബജീവിതം നയിക്കുന്നയാളല്ലെ. 

തരം കിട്ടുമ്പോള്‍ ഭാര്യയെ മാറ്റിയെടുക്കുന്ന പണിയൊന്നും ഗണേഷ് കുമാറിനില്ലല്ലോ. ശശി തരൂരിന്റെ മൂന്നാം വിവാഹവും ആര്‍ഭാടമാക്കി അദ്ദേഹത്തെ വീരയോദ്ധാവാക്കിയ നാടല്ലേ നമ്മുടെ സാംസ്‌ക്കാരിക കേരളം. സൂര്യനെല്ലി പീഡനക്കേസില്‍ തന്നെ പീഡിപ്പിച്ചുവെന്ന് 17 വര്‍ഷമായി പെണ്‍കുട്ടി പറയുന്നയാളല്ലെ ഇന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനായി ഇരിക്കുന്നത്. 

അദ്ദേഹത്തിന്റെ രാജിവാങ്ങി ആരോപണ വിധേയനായതിന്റെ പേരില്‍ മാറി നില്‍ക്കാന്‍ പറയാതെ അദ്ദേഹത്തെ സംരക്ഷിക്കാനല്ലേ കേന്ദ്രവും ശ്രമിക്കുന്നത്. പണ്ട് മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയനും, കടവൂര്‍ ശിവദാസനും ഇതുപോലൊരു വിവാദത്തില്‍ ചെന്ന് ചാടിയതാണ്. അന്ന് ആ സ്ത്രീ വിഷയമുണ്ടായപ്പോള്‍ ജീ. കാര്‍ത്തികേയന്‍ പൊട്ടിക്കരയുന്ന ചിത്രം എല്ലാവരും 
മറന്നുപോയോ? ഇങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആരും രാജിവയ്ക്കുകയോ ആരുടെയെങ്കിലും രാജിവാങ്ങുകയോ ചെയ്ത ചരിത്രം കോണ്‍ഗ്രസിനോ, മുന്നണിക്കോ, ഹൈക്കമാന്‍ഡിനോ ഉണ്ടോ. അങ്ങനെ ഒരു മാതൃക കാണിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മാത്രമായിരുന്നു. 

മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വനിത പരാതിപ്പെട്ടപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മന്ത്രിയുടെ മന്ത്രിക്കുപ്പായം അഴിപ്പിച്ചുവെച്ച പാരമ്പര്യം നായനാര്‍ക്കുണ്ട്. പണ്ട് മുണ്ടുകൊടുക്കല്‍ ചടങ്ങില്‍ വിദുരക്കേസില്‍പെട്ട നടന്‍ ജഗതി ശ്രീകുമാറിന് മുണ്ടുകൊടുക്കാന്‍ മനസുകാണിക്കാഞ്ഞ വി.എസും ഇക്കാര്യത്തില്‍ ഒരു പരിധിവരെ മാതൃകയാണ്. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ ഗണേഷ് വിഷയം ഒരു മഹാസംഭവമാണോ?

ഇനി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് എന്താണ് വിഷമം. മകന്‍ പിള്ളയെക്കാളും മികച്ചമന്ത്രിയെന്ന് പേരെടുത്തതോ? അല്ലെങ്കില്‍ പിന്നെ ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രശ്‌നം എന്താണ്. 
പണ്ട് യു.ഡി.എഫിന്റെ ഭാഗമായിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. പിള്ള അതിന്റെ ഡപ്യൂട്ടി ലീഡറായിരുന്നു. മൂവാറ്റുപുഴ പാര്‍ലമെന്റ് സീറ്റിനെച്ചൊല്ലി മാണിയും ജോസഫും തമ്മില്‍ കൊമ്പു കോര്‍ത്തപ്പോള്‍ യു.ഡി.എഫ്. നേതൃത്വം മൂവാറ്റുപുഴ സീറ്റ് മാണിഗ്രൂപ്പിന് നല്‍കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് പി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു.

അവിടെ മാണിഗ്രൂപ്പില്‍പ്പെട്ട യു.ഡി.എഫിന്റെ പി.സി. തോമസ് വിജയിക്കുകയായിരുന്നു. പിന്നീട് ഈ വിഷയത്തിന്റെ പേരില്‍ യു.ഡി.എഫില്‍ നിന്നകന്ന പി.ജെ. ജോസഫ് പിന്നീട് എല്‍.ഡി.എഫിലേയ്ക്ക് ചേക്കേറിയപ്പോള്‍ പിള്ള ജോസഫ് ഗ്രുപ്പില്‍ നിന്ന് പിന്മാറി സ്വയം രൂപീകരിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (ബി). കെ. കരുണാകരന്റെ ആശീര്‍വാദത്തോടെ പ്രസ്തുത പാര്‍ട്ടി യു.ഡി.എഫിന്റെ ഘടകകക്ഷിയായിത്തീരുകയും ചെയ്തു. പിന്നീട് ആ ഗ്രുപ്പിന് കിട്ടിയ രണ്ട് എം.എല്‍.എ. മാരായിരുന്നു കൊട്ടാരക്കരയില്‍ നിന്നുള്ള പിള്ളയും, കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫ് എം. പുതുശേരിയും.

കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നപ്പോള്‍ പകരം ആ ഗ്രൂപ്പിലുള്ള ജോസഫ്.എം.പുതുശേരിക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ സര്‍ക്കാരിന് താല്പര്യമുണ്ടായിരുന്നു. പക്ഷേ പിള്ളയ്ക്ക് താല്പര്യമില്ലായിരുന്നു. ശിഷ്യന്‍ തന്നെക്കാളും വളരുന്നതുതന്നെ കാരണം (അതു തന്നെയായിരുന്നല്ലോ നമ്മുടെ കൊടിക്കുന്നില്‍ സുരേഷുമായുള്ള വിഷയവും). ഇവിടം മുതലാണ് പിള്ളയും പുതുശേരിയും തമ്മില്‍ അകലാന്‍ ഇടയായത്. പുതുശേരി പിന്നീട് മാണിഗ്രൂപ്പിന്റെ ഭാഗമായതോടെ കല്ലൂപ്പാറ ജോസഫ് എം. പുതുശേരിയിലൂടെ മാണിഗ്രൂപ്പ് പിടിച്ചെടുക്കുകയാണുണ്ടായത്. 

പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ പകരം പിള്ള ചോദിച്ചുവാങ്ങിയ സീറ്റാണ് പത്തനാപുരം. ആ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട നേതാക്കന്മാര്‍ ഉണ്ടായിട്ടും പിള്ള വെറും ഒരു സിനിമ നടന്‍ മാത്രമായിരുന്ന തന്റെ പുത്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് താല്പര്യം കാണിച്ചത്. (മുമ്പ് കെ. കരുണാകരന്‍ കെ. മുരളീധരനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമര്‍ഷം പൂണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരാതിപ്പെട്ടവരുടെകൂടെ പിള്ളയും ഉണ്ടായിരുന്നെന്ന് ഓര്‍ക്കുക). പത്താനാപുരത്ത് മത്സരിച്ച ഗണേഷ് കുമാര്‍ സിനിമ നടന്റെ ഗ്ലാമറില്‍ തന്നെ ജയിക്കുകയാണുണ്ടായത്. 

K.B.Ganesh kumar, B.Balakrishna Pillai, Sarkkar, Minister, Idamalayar, Pathanapuram, Court, Actor, Wife, George, തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോഴാണ് ഗണേഷും പിള്ളയും ഒന്നിച്ച് നിയമസഭയില്‍ എത്തുന്നത്. ആ സമയത്താണ് പിള്ള ഇടമലയാര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് പിള്ളയ്ക്ക് പകരം ആന്റണി മന്ത്രിസഭയില്‍ ഗണേഷനെ മന്ത്രിയാക്കുകയായിരുന്നു. അന്ന് കുറച്ച് അച്ഛനും മകനും തമ്മിലുള്ള നാടകമൊക്കെ നടന്നെങ്കിലും പുതുശേരിയെ മന്ത്രിയാക്കുന്നതില്‍ കാണിച്ച എതിര്‍പൊന്നും പിള്ളയ്ക്ക് മകന്റെ കാര്യത്തില്‍ ഇല്ലായിരുന്നു. അന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു അച്ഛന്‍ കുറ്റവിമുക്തനായി തിരിച്ചുവരുമ്പോള്‍ അച്ഛനുവേണ്ടി സ്ഥാനം മാറിക്കൊടുക്കുമെന്ന്. 

ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ പാലിക്കുകയും ചെയ്തു. പിള്ള കുറ്റവിമുക്തനായി തിരിച്ചുവന്നപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഗണേഷ് കുമാര്‍ മാതൃക കാട്ടുകയും ചെയ്തു. അന്ന് കുറഞ്ഞനാളുകൊണ്ട്  ജനകീയനായ മികച്ച ഗതാഗതമന്ത്രി എന്ന് പേരെടുക്കാന്‍ ഗണേഷ് കുമാറിന് കഴിഞ്ഞെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇന്നും ആര്‍. ബാലകൃഷ്ണപിള്ളയെക്കാളും മന്ത്രിയെന്നുള്ള നിലയില്‍ ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഗണേഷ് കുമാറിന് തന്നെയാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിള്ളയ്ക്ക് ഒരു വര്‍ഷംജയിലിലേയ്ക്ക് പോകേണ്ടി വന്നു. ആ സമയത്തായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. 

ജയിലില്‍ നിന്നുപോലും കൊട്ടാരക്കരയില്‍ നിന്നു മത്സരിക്കാന്‍ പിള്ള തുനിഞ്ഞതാണ്. അത് നടക്കാതെ വന്നപ്പോള്‍ സ്വന്തം മകളെ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമിച്ചു. പിന്നീട് സ്വന്തത്തില്‍പ്പെട്ട ഡോ. മുരളിയെന്നയാള്‍ക്ക് പാര്‍ട്ടി നേതാക്കളെയും അണികളെയും തഴഞ്ഞ് സ്ഥാനാര്‍ത്ഥിത്വം കൊടുക്കുകയാണ് ചെയ്തത്. പിള്ളയുടെയും ഡോ. മുരളിയുടെയുമൊക്കെ സ്വഭാവസവിശേഷത കൊണ്ട് അങ്ങനെ കൊട്ടാരക്കര മണ്ഡലം ചുവപ്പുകോട്ടയായിത്തീരുകയും ചെയ്തു. ഇനി ഉടനെയെങ്ങും പിള്ളയ്ക് അവിടെ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 

ഇന്ന് ആര്‍. ബാലകൃഷ്ണപിള്ളയുടെ മനസ്സിലെ വിഷമം എന്നു പറഞ്ഞാല്‍, ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ കേരള കോണ്‍ഗ്രസിന്റെയും, യു.ഡി.എഫിന്റേയുമൊക്കെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീനിയറായ താന്‍ ചൊറിയും കുത്തി വീട്ടില്‍ മൂലയ്ക്കിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തന്നെക്കാളും ജൂനിയറായ കെ.എം. മാണിയും പി.ജെ. ജോസഫുമൊക്കെ മന്ത്രിമാരായി വിലസുന്നത് പിള്ളയ്ക്ക് സഹിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അവരോടൊപ്പം എത്താന്‍ പത്തനാപുരത്ത്  ഒരു ഉപതെരഞ്ഞെടുപ്പ് നടത്തിയേ മതിയാകൂ. അതിന് ഗണേഷ് കുമാര്‍  രാജിവെയ്ക്കണം. കുറച്ചുനാള്‍കൂടി ഗണേഷ് കുമാര്‍ സിനിമയിലും മറ്റുമായി നടക്കട്ടെ. 

എന്റെ കാലശേഷം മകനെ എനിക്കുള്ളതെല്ലം നിനക്കുതന്നെയെന്ന് പറയാം. അതല്ലെ ഈ 'അടി' വിവാദത്തിന്റെയും മറ്റുമുള്ള തിരക്കഥ. ഗണേഷ് കുമാര്‍ രാജിവെയ്ക്കണമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ പറയാത്തതും അച്ഛനുവേണ്ടി പത്തനാപുരം സീറ്റ് ഉപേക്ഷിക്കാമെന്ന് ഗണേഷ് കുമാര്‍ പറയാത്തതുമല്ലേ പിള്ളയുടെ ഈ തുള്ളലിനു കാരണം. അതിന് പി.സി.ജോര്‍ജിനെയും സുകുമാരന്‍ നായരെയും പോലുള്ളവരെ കൂട്ടുപിടിച്ച് ഇത്തരത്തിലുള്ള തറവേല കാണിക്കേണ്ടതുണ്ടോ. മകനോട് നേരിട്ട് ഇക്കാര്യം തുറന്നുപറഞ്ഞാല്‍ പണ്ട് മന്ത്രിസ്ഥാനം കൈവെള്ളയില്‍ വച്ചുതന്നതുപോലെ രാജിയും എഴുതി കൈയില്‍ത്തരും. അല്ലാതെ അച്ഛന്‍ മകനെ പുറത്താക്കിയെന്നും മകന്‍ അച്ഛനെ പുറത്താക്കിയെന്നുമുള്ള ഈ 'പൊറാട്ട് നാടകം ഇനിയെങ്കിലും ഒന്ന് നിറുത്തിക്കൂടെ. അതും നാലും മൂന്നും ഏഴുപേരുള്ള പാര്‍ട്ടിക്ക്!.' ബാലകൃഷ്ണപിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണെന്ന് ഓര്‍ക്കുക'.

-സോണി കെ. ജോസഫ്, കല്ലറയ്ക്കല്‍

Keywords: K.B.Ganesh kumar, B.Balakrishna Pillai, Sarkkar, Minister, Idamalayar, Pathanapuram, Court, Actor, Wife, George,  year, Kvartha,Shashi Tharoor, Party, Members,Seat,Resigned, Cinema, Actor, Minister, Son, P.C George, V.S Achuthanandan, Father, K.M.Mani, P.J.Joseph, Daughter, Jail, Article, National news, Inter National news, Health news, Business news, Educational news, Gulf news, Gold news.
8:04 am | 0 comments

ഗര്‍ഭിണിയെ പീഡിപ്പിച്ച ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

Written By kvarthapressclub on Tuesday, March 05, 2013 | 4:13 pm

നെയ്യാറ്റിന്‍കര: സ്‌നേഹിച്ച് കല്യാണം കഴിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യുവതിക്ക് ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂര പീഡനം. ഗര്‍ഭിണിയായ ഭാര്യയെ കഴിഞ്ഞ എട്ടു മാസത്തിലേറെയായി പീഡിപ്പിച്ചുവരികയായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കല്ലടിക്കോണം ഗൗരീശങ്കരത്തില്‍ ദര്‍ശന്‍ (24), മാതാവ് വിജയ (38) എന്നിവരാണു അറസ്റ്റിലായത്. പെരുമ്പഴുതൂര്‍ പന്താവിള മേലെ പുത്തന്‍വീട്ടില്‍ ബാബുവിന്റെ മകള്‍ ഷൈനി (21)യെ ആണ് ഗര്‍ഭിണി ആയതു മുതല്‍ പീഡിപ്പിച്ചു തുടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കുന്നതിനു തടസ്സം നിന്നതാണു പീഡനത്തിനു കാരണമായി പറയുന്നത്. അതേ സമയം ഗര്‍ഭം അലസിപ്പിച്ചതിനുശേഷം മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ഇവര്‍ ഷൈനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നാണ് ആക്ഷേപം.


തുടക്കത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രാകൃതമായ മുറകളാണ് നടത്തിയിരുന്നത്. കാന്താരിമുളക് അരച്ച് ചൂടുവെള്ളത്തില്‍ കലക്കി പലതവണ കുടിപ്പിച്ചിരുന്നു. എതിരു നിന്നപ്പോള്‍ പിന്നീട് മര്‍ദനമായി. ചട്ടുകം പഴുപ്പിച്ചു കാല്‍വണ്ണയില്‍ വെച്ചും, കത്തിച്ച സിഗരറ്റ് രഹസ്യഭാഗങ്ങളില്‍ കുത്തി പൊള്ളിച്ചും പീഡിപ്പിച്ചു.

മര്‍ദനത്തിനു ദര്‍ശന്റെ മാതാവും കൂട്ടുനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷൈനിയുടെ ശരീരം മുഴുവന്‍ മര്‍ദനത്തിന്റെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ കാണപ്പെട്ടതായി ഇവരെ പരിശോധിച്ച ഡോക്ടര്‍ പോലീസിനെ അറിയിച്ചു.

മദ്യപിച്ചെത്തിയ ദര്‍ശന്‍ ഷൈനിയെ മര്‍ദിക്കുമ്പോള്‍ നാട്ടുകാരാണു പലപ്പോഴും രക്ഷിച്ചിരുന്നത്. വിറകുകൊള്ളി ഉപയോഗിച്ചു ശരീരം പൊള്ളിക്കുകയും നാഭിക്കു തൊഴിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി ഷൈനിയെ വീട്ടിലെ മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. ഷൈനിയെ പുറത്തു കാണാതെവന്നപ്പോള്‍ സംശയം തോന്നിയ അയല്‍ക്കാര്‍ ഷൈനിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹമായതിനാല്‍ മര്‍ദനവിവരം ഒളിച്ചുവയ്ക്കാനാണ് ഷൈനി ശ്രമിച്ചത്. എന്നാല്‍ ശരീരത്തിലെ പാടുകളെപ്പറ്റി ചോദിച്ചപ്പോള്‍ ഷൈനിക്കു പറയാതിരിക്കാനായില്ല. തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണു പീഡന കഥ പുറത്തുവന്നത്.

Torment,Pregnant Woman, Husband, Mother, Arrest, Wife, Police, Arrest, Custody, Neyyattinkara,
Darshan
തുടര്‍ന്നു ഷൈനിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. ഡി.വൈ.എസ്.പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ച് ദര്‍ശനെയും മാതാവിനെയും അറസ്റ്റു ചെയ്തത്.

Keywords: Torment,Pregnant Woman, Husband, Mother, Arrest, Wife, Police, Arrest, Custody, Neyyattinkara, Daughter, Doctor, Complaint, Case, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:13 pm | 0 comments

മഅദനി തല്‍ക്കാലം മോചിതനാകും? ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കില്ല

തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കില്ല. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിന് അയച്ച കത്ത് പരിഗണിക്കും.

ബുധനാഴ്ച മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍പു പ്രകടിപ്പിക്കില്ലെന്നാണു മഅ്ദനിയുടെ ഭാര്യ സൂഫിയയ്ക്കും കേസ് കാര്യങ്ങള്‍ നോക്കുന്ന പി.ഡി.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിനും കേരള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചിരിക്കുന്ന അനൗപചാരിക വിവരം. അത്തരത്തിലൊരു പ്രതികരണം കര്‍ണാടക സര്‍ക്കാരില്‍ നിന്നു ലഭിച്ചതാകാം ഇതിനു കാരണമെന്നാണു വിവരം. മഅ്ദനി ജസ്റ്റിസ് ഫോറം അധ്യക്ഷനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും ജാമ്യക്കാര്യത്തില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി പി.ഡി.പി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പത്തിനു കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് ഷമീറയുടെ വിവാഹം. അതില്‍ പങ്കെടുക്കുന്നതിന് ഈ മാസം എട്ടു മുതല്‍ 12 വരെ ജാമ്യം നല്‍കണമെന്നാണ് മഅ്ദനിയുടെ അപേക്ഷ. മഅ്ദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാനു പുറമേ ഡോ. സെബാസ്റ്റിയന്‍ പോളും തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍ ഹാജരായിരുന്നു.

PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷത്തിലേറെയായി കഴിയുകയാണ് മഅ്ദനി. അദ്ദേഹം മജിസ്‌ട്രേട്ട് കോടതിയിലും സെഷന്‍സ് കോടതിയിലും വിചാരണക്കോടതിയിലും ഒടുവില്‍ ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനിരിക്കെയാണ് മകളുടെ വിവാഹം നിശ്ചയിച്ചത്. അതില്‍ പങ്കെടുക്കാന്‍ നാലു ദിവസത്തെ ജാമ്യം ലഭിക്കുമെന്നുതന്നെയാണ് അദ്ദേഹവും കുടുംബവും പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ അത്ര ദിവസങ്ങള്‍ അനുവദിച്ചില്ലെങ്കിലും രണ്ടു ദിവസം പോലീസ് കാവലില്‍ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ സമ്മതിച്ചേക്കും. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പുമൂലമാണ് മുന്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അതിനാവശ്യമായ നിര്‍ദേശം പ്രോസിക്യൂഷനു നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയത്.

മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ മഅ്ദനിയുടെ ഉമ്മുമ്മ മരിച്ച സാഹചര്യത്തില്‍പോലും ജാമ്യം നിഷേധിക്കപ്പെട്ട അനുഭവം മഅ്ദനിക്കുണ്ട്. അന്നു പക്ഷേ, കേരള പോലീസ് നിഷേധാത്മക നിലപാട് എടുത്തതായിരുന്നു കാരണം. മഅ്ദനി വന്നാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്നായിരുന്നു അന്നത്തെ പോലീസ് റിപോര്‍ട്ട്. മാറിയ സാഹചര്യത്തില്‍ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിന് കേരള പോലീസും സര്‍ക്കാരും പൂര്‍ണമായി അനുകൂലമാണ്.

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കാനും അതിനു ശേഷം ബന്ധുക്കളെ സന്ദര്‍ശിക്കാനും ജാമ്യം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലം മഅ്ദനിയുടെ കാര്യത്തിലും അനുകൂല തീരുമാനത്തിന് ഇടയാക്കും എന്നാണു കരുതപ്പെടുന്നത്.

 Keywords: PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, Letter, Police, Jail, Dr. Sebastian Paul, Justice for Madani forum, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Karnataka to permit bail for Maudani.
10:01 am | 0 comments

ജഗതിയെ കാണാന്‍ പി.സി.ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് മകള്‍ ശ്രീലക്ഷ്മി

Written By kvarthapressclub on Monday, March 04, 2013 | 8:15 pm

തിരുവന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രകുമാറിനെ വീട്ടില്‍ പോയി കാണാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മകള്‍ ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പരാതി നല്‍കി.

ജഗതിയുടെ മൂന്നാം ഭാര്യയിലെ മകളായ ശ്രീലക്ഷ്മിയാണ് അച്ഛനെക്കാണാന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് അനുവദിക്കുന്നില്ലെന്നു കാണിച്ച് പരാതി നല്‍കിയത്. പരാതി നല്‍കിയ ശേഷം ശ്രീലക്ഷ്മി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയും ചെയ്തു.

പി.സി.ജോര്‍ജ് കാരണം എനിക്കും അമ്മക്കും ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവുമായി വെല്ലൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതിയെ കാണാന്‍ പോയിരുന്നു.

 Sreelakshmi, Jagathy Sreekumar, P.C George, Daughter, V.S Achuthanandan, Complaint, Thiruvananthapuram, Vehicles, Accident, House,
ജഗതിയെ കാണുന്നതില്‍ നിന്നും തങ്ങളെ തടയില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നുവെങ്കിലും പി.സി.ജോര്‍ജ് തങ്ങളെ തടയുകയായിരുന്നുവെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ കുടുംബകാര്യത്തില്‍ ഇടപെടാന്‍ പി.സി.ജോര്‍ജിന് അവകാശമില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Keywords: Sreelakshmi, Jagathy Sreekumar, P.C George, Daughter, V.S Achuthanandan, Complaint, Thiruvananthapuram, Vehicles, Accident, House, Media, Court Order, Treatment, Family, Mother, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Jagathy's daughter emotional talk against P C George
8:15 pm | 1 comments

വളര്‍ത്തുന്ന വാക്കുകള്‍, കൊതിക്കുന്ന സ്‌നേഹം

Written By Kvartha Alpha on Sunday, March 03, 2013 | 7:03 am

അംഗീകരിക്കുക, മനസിലാക്കുക, സ്‌നേഹിക്കുക എന്നത് ഹൃദ്യമായ ഏതൊരു ബന്ധത്തിന്റെയും അടിത്തറയാണെങ്കിലും അത് ഏറ്റവുമധികം അനിവാര്യമായിരിക്കുന്ന ഇടമാണ് കുടുംബങ്ങള്‍. ഈ മൂന്ന് ക്രിയകളുടെ അഭാവത്തില്‍ കുടുംബങ്ങള്‍ ഉണങ്ങി വരളുന്നതും വ്യക്തികള്‍ തളര്‍ന്നു വീഴുന്നതും സാമൂഹികവിരുദ്ധര്‍ രൂപപ്പെട്ടുവരുന്നതും നിരീക്ഷണവിഷയമാകേണ്ട വസ്തുതയാണ്. നിസാരമെന്നു തോന്നുന്ന തര്‍ക്കങ്ങളില്‍ ആരംഭിച്ച്, നിരന്തരമായ നിഷേധാത്മകതയിലൂടെ വളര്‍ന്ന്, പൊരുത്തക്കേടുകളെ പൊലിപ്പിച്ച് , പരസ്പരം പൊറുതിമുട്ടി ജീവിക്കുന്ന എന്നാല്‍ ലോകസമക്ഷം ഐക്യത്തിന്റേയും സമാധാനത്തിന്റേയും പൊയ് മുഖം അണിഞ്ഞിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അടുത്തറിയുവാനും ആശ്വസിപ്പിക്കുവാനും ആരോഗ്യപരമായ ബന്ധങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാനും ആനുകാലിക സമൂഹത്തില്‍ അധികമാരും ഇല്ല എന്നത് ഭീതിജനകമായ ഒരു സാധ്യതയും സത്യവുമാണ്.

'Greatness needs a home to grow' എന്ന് പറയാറുണ്ട്. അതായത് മഹത്ത്വത്തിന് വളരാന്‍ ഒരു ഭവനം കൂടിയേ തീരു എന്നര്‍ത്ഥം. മാതാപിതാക്കളുടെ അചഞ്ചലമായ സ്‌നേഹക്കൂടാരത്തില്‍ ജനിക്കുന്ന, വളരുന്ന മക്കളാണ് മഹാന്മാരും മഹതികളും വിശുദ്ധരും സമര്‍ത്ഥരും സദ്ഗുണന്മാരുമായി മാറുന്നത്. എപ്പോള്‍ ഈ സ്‌നേഹക്കുടാരത്തിനും പരസ്പരവിശ്വസ്തതയ്ക്കും ആത്മാര്‍ത്ഥസ്‌നേഹത്തിനും വിള്ളല്‍ വീഴുന്നുവോ അപ്പോള്‍ മുതല്‍ കുട്ടികള്‍ സുരക്ഷിതത്വബോധം നഷ്ടപ്പെട്ട് അപകര്‍ഷതാ ബോധത്തിലേയ്ക്കും ആത്മനിന്ദയിലേക്കും അക്രമസ്വഭാവത്തിലേക്കും വഴുതിനീങ്ങുന്നു. പരസ്പരം ആഴമായി സ്‌നേഹിക്കുക ആജീവനാന്തം വിശ്വസ്തരായിരിക്കുക എന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സമ്മാനവും സമ്പത്തും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുകയില്ല. എല്ലാ ബാഹ്യസാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുത്താലും അമ്മയും അച്ഛനും സ്‌നേഹം പരസ്പരം പങ്കുവയ്ക്കുന്നില്ലായെങ്കില്‍ കുഞ്ഞുങ്ങള്‍ക്കായി ചെയ്യുന്നതെല്ലാം വ്യര്‍ത്ഥമായിത്തീരും. ഇതുപോലെ തന്നെ മക്കള്‍ക്കായി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതി സ്‌നേഹം നല്‍കാന്‍ മകനോ, മകളോ വിമൂഖത കാട്ടിയാല്‍, നന്ദിഹീനമായി പെരുമാറിയാല്‍ പ്രായവും പക്വതയുമുണ്ടെങ്കിലും മാതാവിന്റേയും പിതാവിന്റേയും മനസു വേദനിക്കും.

School, Teacher, Mother, Wife, Student, English, Hindi, America, Coffe, Children, Cuf, Sasi, Satheesh, Filim, Exam, Week, Job, Son, Love, Kvartha, Malayalam News, Kerala Vartha, Article, Daughter, Cinema, Husband, Love, New Delhi, English Vinglish, Movie, Download, Dr.Ancey george Prof S.D.College Kanjirappally.റക്ഷിതാ ഡേവിഡ് സംവിധാനവും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നടത്തിയ 'ഇംഗ്ലീഷ് വിംഗ്ലീഷ്'എന്നൊരു ഹൃദയസ്പര്‍ശിയായ ഹിന്ദി സിനിമ ഈയിടെ കാണുവാനിടയായി. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ശശി എന്ന കുടുംബിനിയെ പ്രഗല്‍ഭ ബോളിവുഡ് താരം ശ്രീദേവി അവിസ്മരണീയമാം വിധം അവതരിപ്പിക്കുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു മകളും െ്രെപമറി ക്ലാസുകാരനായ ഒരു മകനും ഭര്‍ത്താവുമൊത്ത് ശശി തന്റെ അനുദിനഗാര്‍ഹികജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ച് ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടയ്ക്ക് എങ്കിലും തന്റെ അറിവില്ലായ്മമൂലം അപമാനിതയും അപകര്‍ഷതാബോധത്തിനടിമയും ആകേണ്ടി വരുന്നു. ലഡു നിര്‍മ്മിക്കുന്നതില്‍ അതിനിപുണയായ ശശിയെ അഭിനന്ദിക്കുന്നതിനോ അവളോട് ആശയവിനിമയം നടത്തുന്നതിനോപോലും പലപ്പോഴും ശശിയുടെ ഭര്‍ത്താവ് തിരക്കുകള്‍ക്കിടയില്‍ മെനക്കെട്ടിരുന്നില്ല. അതിന്റെ ആവശ്യവും അയാള്‍ക്ക് തോന്നിയിരുന്നില്ല. മകളുടെ സ്‌ക്കൂള്‍ പി.ടി.എ യില്‍ പങ്കെടുക്കാന്‍ സമയമില്ലാത്തതിനാല്‍ ശശിയോട് പകരം പോകുവാന്‍ ഭര്‍ത്താവ് സതീഷ് ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ അമ്മയെ സ്‌ക്കുളില്‍ കൊണ്ടുപോകുവാന്‍ മകള്‍ വൈമുഖ്യം കാണിച്ചുവെങ്കിലും അവസാനം ശശി മകള്‍ക്കൊപ്പം പോകുന്നു.

സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സൈമണ്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അല്പം പരുങ്ങലോടെ ശശി ഇംഗ്ലീഷ് ഭാഷ തനിക്ക് അത്ര വഴങ്ങുകയില്ലെന്നും ദയവായി ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് ചോദിക്കുന്നു. അഹംഭാവം അശേഷം ഇല്ലാത്ത, ആരെയും 'അറ്റ് ഹോം' മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിവുള്ള, ഹിന്ദിയില്‍ തട്ടിമുട്ടി സംസാരിക്കുന്ന ഫാ.സൈമണ്‍ തന്റെ ഹൃദ്യമായ പുഞ്ചിരിയില്‍ വിനയത്താല്‍ പ്രേക്ഷകമനസില്‍ ഒരു നിമിഷം കൊണ്ടു കുടിയേറിയ ഒരു ഉത്തമ കഥാപാത്രമാണ്.

തന്റെ മകളുടെ കഴിവുകളും സത്‌സ്വഭാവവും പഠന പാഠ്യേതരവിഷയങ്ങളിലെ മികവും പ്രിന്‍സിപ്പലില്‍ നിന്ന് കേട്ടറിഞ്ഞ ശശി എന്ന അമ്മ മടക്കയാത്രയില്‍ മകളുടെ കൈകളില്‍ സ്‌നേഹപൂര്‍വം ചുംബിച്ച് അഭിനന്ദനം അറിയിക്കുമ്പോള്‍ അവള്‍ അമ്മയുടെ ആംഗലേയഭാഷ പരിജ്ഞാനക്കുറവിനെക്കുറിച്ച് പറഞ്ഞ് ശശിക്ക് മനസ് നിറയേണ്ട നിമിഷങ്ങള്‍ കണ്ണുകള്‍ നിറയാനുള്ള അവസരമാക്കി മാറ്റുന്നു. ഭര്‍ത്താവ് സതീഷുമായി ഈ ദു:ഖം പങ്കുവെയ്ക്കുമ്പോള്‍ മോള്‍ ചെറിയ കുട്ടിയല്ലേ എന്നു പറഞ്ഞ് അയാള്‍ ശശിയുടെ മാനസികമുറിവുകളെ നിസാരവത്ക്കരിക്കുന്നു. എന്നാല്‍ താങ്കള്‍ ചെറിയ കുട്ടിയല്ലല്ലോ താങ്കള്‍ക്ക് എന്നെ മനസ്സിലാക്കിക്കുടെ സ്‌നേഹിച്ചുകൂടെ എന്ന ശശിയുടെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലായെന്ന മട്ടില്‍ അയാള്‍ മുഖം തിരിക്കുന്നു.

School, Teacher, Mother, Wife, Student, English, Hindi, America, Coffe, Children, Cuf, Sasi, Satheesh, Filim, Exam, Week, Job, Son, Love, Kvartha, Malayalam News, Kerala Vartha, Article, Daughter, Cinema, Husband, Love, New Delhi, English Vinglish, Movie, Download, Dr.Ancey george Prof S.D.College Kanjirappally.അവിചാരിതമായി സഹോദരീ പുത്രിയുടെ വിവാഹത്തിനായി അമേരിക്കയിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതയാകുന്ന ശശിയുടെ ആത്മവിശ്വാസക്കുറവും ഭാഷാപരിജ്ഞാനക്കുറവും അവളെ ആകെ വലയ്ക്കുന്നു. ഒരു കപ്പ് കാപ്പി പോലും ഓര്‍ഡര്‍ ചെയ്യാനാകാതെ വിഷമിക്കുന്ന, വിങ്ങിക്കരയുന്ന ശശിക്ക് അപരിചിതനായ ഒരു ഫ്രഞ്ചുകാരന്‍ ഒരു കപ്പ് കാപ്പി വാങ്ങിക്കൊടുക്കുന്നത് അങ്ങേയറ്റം മനുഷ്യത്വപരമായ പെരുമാറ്റമായി അനുഭവപ്പെടുന്നു. 'ഇംഗ്ലീഷ് നാല് ആഴ്ച കൊണ്ട് സംസാരിക്കാം' എന്നൊരു ബോര്‍ഡ് കണ്ട് തന്റെ ആത്മാഭിമാനം വീണ്ടെടുക്കുവാന്‍ രണ്ടും കല്‍പിച്ച് ശശി രഹസ്യമായി ഇറങ്ങിത്തിരിക്കുന്നു.

സാഹചര്യങ്ങള്‍ ഒരു വ്യക്തിയെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡേവിഡ് എന്ന അധ്യാപകന്റെ നേതൃത്വത്തിലുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്. വലിയ ആഗ്രഹത്തോടെ അതിലേറെ ഉത്സാഹത്തോടെ, പഠിക്കുന്ന ശശി ഗുരുവിന്റെയും സഹപാഠികളുടെയും മനം കവരുന്നു. എന്തു ചെയ്യുന്നു എന്ന ഗുരുവിന്റെ ചോദ്യത്തിന് ചെറിയതോതില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നുവെന്ന് മറുപടി കൊടുത്തപ്പോള്‍ അധ്യാപകന്‍ എങ്കില്‍ ശശി ഒരു സംരംഭകയാണെന്ന് വിളിച്ചു പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഓരോ ദിവസവും രുചികരമായ ഓരോ വിഭവങ്ങള്‍ സ്വയം പാചകം ചെയ്തുകൊണ്ടുവന്ന് വിവിധ രാജ്യക്കാരായ സഹപാഠികള്‍ക്ക് സമ്മാനിക്കുമ്പോള്‍ അവരെല്ലാം ശശിയെ അഭിനന്ദനം കൊണ്ടു മൂടുന്നു.

ഇന്ത്യക്കാരനായ സഹപാഠി തനിക്ക് തന്റെ അമ്മയെയും അമ്മ ഉണ്ടാക്കുന്ന ഇഡ്ഡലിയും മിസ് ചെയ്യുന്നു എന്നു പറയുമ്പോള്‍ പിറ്റേന്ന് മാതൃസഹജമായ വാത്സല്യത്തോടെ ശശി ടിഫിന്‍ ബോക്‌സില്‍ ഇഡ്ഡലിയും ചമ്മന്തിയും നല്‍കുമ്പോള്‍ അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിസരം മറന്ന് കരയുന്നു. ശശി ഇപ്പോള്‍ വളരെ ആദരിക്കപ്പെടുന്ന, സ്‌നേഹിക്കപ്പെടുന്ന, ആത്മവിശ്വാസമുള്ള, ചടുലമായ ചലനങ്ങള്‍ ഉള്ള സമര്‍ത്ഥയായ ഒരു വ്യക്തിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്റെ ജീവിതപങ്കാളിയില്‍ നിന്നും മക്കളില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകളും പ്രോത്സാഹനങ്ങളും പെരുമാറ്റവും സമ്മാനിച്ച തന്റെ സഹപാഠികള്‍ പ്രത്യേകിച്ച് ഫ്രഞ്ചുകാരനായ, കാപ്പി വാങ്ങിക്കൊടുത്ത, വളരെ കരുതല്‍ നല്‍കിയ സ്‌നേഹിതന്‍ തന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചുവെന്നും ശശി നന്ദിപൂര്‍വം സമ്മതിക്കുന്നു.

മനസ്സിനു സന്തോഷം ഉള്ളപ്പോള്‍ സമയം കടന്നുപോകുന്നത് അറിയുകയില്ല. ക്ലാസുകള്‍ അവസാനിക്കുന്നതിനു മുമ്പായി ഒരു പ്രസംഗ പരീക്ഷ ഉണ്ടായിരിക്കുമെന്ന് ഡേവിഡ് അറിയിക്കുമ്പോള്‍ സഹോദരീപുത്രിയുടെ വിവാഹദിനമായതിനാല്‍ അതില്‍ പങ്കെടുക്കാന്‍ തനിക്ക് നിര്‍വാഹമില്ലായെന്നും ജീവിതത്തിലെ തന്റെ ഉത്തരവാദിത്വങ്ങള്‍ക്കാണ് പ്രഥമ സ്ഥാനം എന്നും ശശി അറിയിക്കുന്നു. എന്നാല്‍ പരീക്ഷാദിവസം അധ്യാപകനും സഹപാഠികളും സഹോദരീപുത്രിയുടെ ക്ഷണപ്രകാരം വിവാഹവിരുന്നില്‍ പങ്കെടുക്കുകയും അവിടെവച്ച് ശശിയുടെ ഹൃദയസ്പര്‍ശിയായ പ്രസംഗം ഭാര്യാഭര്‍ത്തൃബന്ധം എങ്ങനെയായിരിക്കണം എന്നതുകേട്ട് കൈയ്യടിക്കുകയും അധ്യാപകന്‍ ശശി യുഹാവ് പാസ്ഡ് ദ എക്‌സാം വിത്ത് ഡിസ്റ്റിംഗ്ഷന്‍ എന്ന് വിളിച്ച് പറയുകയും ചെയ്യുമ്പോള്‍ വിരുന്നില്‍ പങ്കെടുക്കുന്ന ബന്ധുക്കളോടൊപ്പം ശശിയുടെ ഭര്‍ത്താവ് സതീഷും മക്കളും അത്ഭുതപ്പെടുന്നു. കുടുംബജീവിതത്തില്‍ അപകര്‍ഷതാബോധം ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കുമുണ്ടാകുന്ന അവസരങ്ങളുണ്ട്. ഒരാളുടെ കുറവില്‍, ബലഹീനതയില്‍ അയാളെ അപഹസിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും ഇനി ആരും തന്നെ ശക്തിപ്പെടുത്താന്‍ മിനക്കെടുന്നില്ലെങ്കില്‍ 'സ്വയം ശക്തി പ്രാപിക്കുകയാണ് വേണ്ടത്' എന്നും ശശി പറയുമ്പോള്‍ സതീഷിന്റെയും മകളുടെയും കണ്ണുകള്‍ ഈറനണിയുകയും 'സോറി,സോറി' എന്നവര്‍ മന്ത്രിക്കുകയും ചെയ്യുന്നു. ഇമ്പമുള്ള ഒരു കുടുംബം ഇവിടെ പുനര്‍ജനിക്കുന്നു.

'ഹൃദ്യമായ വാക്ക് തേനറപോലെയാണ്'. അത് മക്കളുടേതായാലും ഭാര്യയുടെതായാലും ഭര്‍ത്താവിന്റേതായാലും അധ്യാപകന്റേതായാലും സുഹൃത്തിന്റേതായാലും ജീവദായകമാണ്; ആനന്ദകരമാണ്.

School, Teacher, Mother, Wife, Student, English, Hindi, America, Coffe, Children, Cuf, Sasi, Satheesh, Filim, Exam, Week, Job, Son, Love, Kvartha, Malayalam News, Kerala Vartha, Article, Daughter, Cinema, Husband, Love, New Delhi, English Vinglish, Movie, Download, Dr.Ancey george Prof S.D.College Kanjirappally.-ഡോ. ആന്‍സി ജോര്‍ജ്
വടക്കേചിറയാത്ത്, ഈരാറ്റുപേട്ട (പ്രൊഫസര്‍. സെന്റ് ഡോമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി).

Keywords: School, Teacher, Mother, Wife, Student, English, Hindi, America, Coffe, Children, Cuf, Sasi, Satheesh, Filim, Exam, Week, Job, Son, Love, Kvartha, Malayalam News, Kerala Vartha, Article, Daughter, Cinema, Husband, Love, New Delhi, English Vinglish, Movie, Download, Dr.Ancey george Prof S.D.College Kanjirappally.
7:03 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash