Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

ജിയാ ഖാന്റെ ആത്മഹത്യാ കുറിപ്പ് വ്യാജം?

Written By kvarthakochi on Tuesday, June 18, 2013 | 3:15 pm

ന്യൂഡല്‍ഹി: ബോളീവുഡ് താരം ജിയാ ഖാന്റെ ആത്മഹത്യാ കേസ് മറ്റൊരു വഴിതിരിവിലേയ്ക്ക്. താരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആറ് പേജ് വരുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്. കേസില്‍ അറസ്റ്റിലായ സൂരജ് പഞ്ചോളിയുടെ വീട്ടില്‍ നിന്നും ലഭിച്ച പ്രണയലേഖനങ്ങളിലുള്ള കൈയ്യക്ഷരത്തില്‍ നിന്നും വിഭിന്നമാണ് പോലീസിന്റെ പക്കലുള്ള ജിയാ ഖാന്റേതെന്ന് അവകാശപ്പെടുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.

2005ല്‍ രാം ഗോപാല്‍ വര്‍മ്മയുടെ നിശബ്ദ് എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനൊപ്പമാണ് ജിയാ ഖാന്‍ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജൂണ്‍ മൂന്ന് രാത്രിയാണ് ജൂഹുവിലെ വസതിയില്‍ ജിയ ഖാന്‍ തൂങ്ങിമരിച്ചത്. ജിയാഖാന്റെ മരണത്തോടെ ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിക്കെതിരെ ജിയയുടെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതോടെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ തന്റെ മകന്‍ നിരപരാധിയാണെന്നും ജിയാ ഖാന്‍ മാനസീക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നുവെന്നും സൂരജിന്റെ മാതാവ് സെറീന വഹാബ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജിയയുടെ ആറ് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ സൂരജില്‍ നിന്നും മാനസീകവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിച്ചതായി വിവരിക്കുന്നുണ്ട്.

കത്ത് വ്യാജമാണെന്ന് ഉറപ്പാകാതെ പ്രതികരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. കത്തുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളുവെന്ന് പോലീസ് അറിയിച്ചു.

Entertainment news, New Delhi, Twist, Tragic, Jiah Khan, Suicide, Episode, Handwriting, Six-page long, Suicide note, Recovered, Bollywood actressSUMMARY: New Delhi: In what appears to be the newest twist to the tragic Jiah Khan suicide episode, the handwriting on the six-page long suicide note that was recovered from the Bollywood actress` residence doesn’t seem to match that of the ones found at Sooraj Pancholi’s place.

Keywords: Entertainment news, New Delhi, Twist, Tragic, Jiah Khan, Suicide, Episode, Handwriting, Six-page long, Suicide note, Recovered, Bollywood actress
3:15 pm | 0 comments

എന്‍.ഡി.എ. മുന്നണി തകര്‍ച - മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നായകസ്ഥാനത്തേക്ക് എല്‍.കെ. അദ്വാനിക്ക് പകരം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിച്ചതും അതില്‍ പ്രതിഷേധിച്ച് എല്‍.കെ. അദ്വാനി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചതും പിന്നീട് അത് പിന്‍വലിച്ചതും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും വ്യക്തമാക്കി മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍. ഒടുവില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാതള്‍ യു മുന്നണി വിട്ടതോടെ എന്‍.ഡി.എ. തകരുകയായിരുന്നു.

ഇതോടെ തകര്‍ന്നിരിക്കുന്നത് മോഡിയുടെ പ്രധാന മന്ത്രി സ്വപ്‌നങ്ങളാണ്. ബി.ജെ.പിയിലും ആര്‍.എസ്.എസിലും മുന്നണിയില്‍ തന്നെയും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഏകീകൃതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തതും എന്‍.ഡി.എയെ ആശയക്കുഴപ്പത്തിലാക്കുന്നു. പാര്‍ട്ടി പദവികള്‍ രാജിവെച്ചുകൊണ്ടുള്ള അദ്വാനിയുടെ തീരുമാനം പിന്‍വലിച്ചുവെങ്കിലും ബി.ജെ.പി.യില്‍ രൂപപ്പെട്ട അനൈക്യം ഇപ്പോഴും നീങ്ങിയിട്ടില്ല. ഇതോടെ ഇളകിയത് യു.പി.എ.യ്‌ക്കെതിരായ എന്‍.ഡി.എ.യുടെ അടിത്തറയാണ്.
NDS, Cartoon, Mujeeb Patla, BJP, Narendra Modi, JD (U), Kerala News, International News
SUMMARY: Recent developments in BJP, and resulted Narendra Modi's drifting to prime chair, leaving Advani disappointed. Under new leadership in BJP, turmoil on NDA allies' stand. JD (U) distancing themselves; many more news to follow.
A cartoon by Mujeeb Patla on the NDA coalition developments.
Visual concludes by a Narendra Modi standing with no base of entire coalition support.

Keywords: NDS, Cartoon, Mujeeb Patla, BJP, Narendra Modi, JD (U), Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:15 am | 0 comments

പി.എന്‍. പണിക്കരോടൊത്തുളള ചില ഓര്‍മകള്‍

കൂക്കാനം റഹ്മാന്‍

പി.എന്‍ പണിക്കരുടെ പതിനെട്ടാമത് ചരമദിനമാണ് ജൂണ്‍-19. കേരള സര്‍ക്കാര്‍ വായനാദിനമായി ഈ ദിവസം ആചരിക്കുകയാണ്. കേരള ഗ്രാമീണ ജനതയുടെ മനം കവര്‍ന്ന ഗാന്ധിയനാണ് അദ്ദേഹം. പി.എന്‍.പിയെ പട്ടണ പരിഷ്‌ക്കാരികള്‍ക്ക് ചിലപ്പോള്‍ അത്രത്തോളം അടുത്തറിയാന്‍ പറ്റിയിട്ടുണ്ടാവില്ല. നിരക്ഷരരുടെ ഇടയിലും, പട്ടിണി പാവങ്ങളുടെ കൂട്ടത്തിലുമാണ് അദ്ദേഹം തന്റെ കര്‍മ മണ്ഡലം കണ്ടെത്തിയത്. കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ദളിത് വിഭാഗങ്ങളുടെ കോളണികളില്‍ കടന്നു ചെന്നു. കുന്നും മലയും കയറിയിറങ്ങി അക്ഷര വെളിച്ചമെത്തിക്കാന്‍ ശ്രമിച്ചു.

അദ്ദേഹത്തോടൊപ്പം ഇത്തരം പ്രവര്‍ത്തന പഥങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി മറക്കാന്‍ കഴിയില്ല. പക്ഷെ കാലം മാറി. അദ്ദേഹത്തോടൊപ്പം വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിച്ച മിക്കവരും തഴയപ്പെട്ടു. പകരം അദ്ദേഹത്തിന്റെ അവസാനകാലം കൂടെ പ്രവര്‍ത്തിച്ചവര്‍ മാന്യന്മാരായി വിലസാന്‍ തുടങ്ങി. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് അവര്‍ വീരവാദം മുഴക്കി.

മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഫൗണ്ടേഷനുണ്ടാക്കി. അതിന്റെ നേതൃത്വം ഏറ്റെടുത്തത് രണ്ടാമത് സൂചിപ്പിച്ച മാന്യ വ്യക്തികളാണ്. അദ്ദേഹം ചോരയും നീരും നല്‍കി രൂപം കൊടുത്ത പ്രസ്ഥാനത്തെ ഈ മാന്യവ്യക്തികള്‍ തളളിക്കളഞ്ഞു. അവര്‍ക്ക് കാന്‍ഫെഡ് പ്രസ്ഥാനം വേണ്ടാതായി. പകരം ഫൗണ്ടേഷനിലായി നോട്ടവും ശ്രദ്ധയും. പി.എന്‍ പണിക്കരുടെ ഓര്‍മ പുതുക്കാന്‍, അദ്ദേഹത്തിന് ഉചിതമായ സ്മാരകം പണിയാന്‍ കാന്‍ഫെഡ് പ്രസ്ഥാനത്തിന് ശക്തി പകരേണ്ടതുണ്ട്. അദ്ദേഹത്തോടൊപ്പം കാല്‍നൂറ്റാണ്ടിലേറെക്കാലം ഒപ്പം നടന്ന ഒരു വ്യക്തിയെന്ന നിലയില്‍ ചില ഓര്‍മകള്‍ വായനക്കാരുമായി പങ്കിടുകയാണ്.


ലക്ഷം രൂപയേക്കാള്‍ എനിക്കുവേണ്ടത് സാമൂഹ്യ പ്രവര്‍ത്തകനെ

പണിക്കര്‍ സാര്‍ എന്നും പറയുന്നകാര്യമാണിത്. ഒരു ലക്ഷം രൂപ വേണോ, ഒരു സന്നദ്ധതയുളള സാമൂഹ്യ പ്രവര്‍ത്തകനെ വേണോ. എന്നു ചോദിച്ചാല്‍ ഞാന്‍ പറയും ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ മതി. പ്രവര്‍ത്തകന്മാരെ ഇത്രയധികം സ്‌നേഹിച്ച വ്യക്തിയെ മറ്റെവിടെയും കാണാന്‍ പറ്റില്ല. നല്ല പ്രവര്‍ത്തകനെ കിട്ടിയാല്‍ അദ്ദേഹം ആ വ്യക്തിയെ മാറ്റിയെടുക്കും. സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കരുത്തുളളവനാക്കി മാറ്റും. അതിനുളള ശേഷിയുളള വ്യക്തിയാണ് പണിക്കര്‍ സാര്‍.

Kookanam-Rahman, Article, PN Panicker, Memories, PNP, Meeting, Family, Mother, Children, Social Worker, Poor Peoples, Parents, ഇന്ന് കേരളത്തില്‍ അറിയിപ്പെടുന്ന മിക്ക സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകരും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയും, കാന്‍ഫെഡ് പ്രസ്ഥാനത്തിലൂടെയും വളര്‍ന്നു വന്നവരാണ്. അതിനുളള വഴിയൊരുക്കിയത് പണിക്കര്‍ സാറാണ്. പ്രോത്സാഹനം നല്‍കി, വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി, വഴക്കു പറയേണ്ടിടത്ത് വഴക്കു പറഞ്ഞ് വ്യക്തികളെ ശുദ്ധീകരിച്ചെടുക്കുന്നതില്‍ പണിക്കര്‍ സാറിന് അനിതര സാധാരണമായ കഴിവുണ്ട്.


മുലക്കച്ച അഴിപ്പിക്കും ഞാന്‍

അമ്മമാരുടെ യോഗങ്ങളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാകും. കുഞ്ഞുന്നാളിലെ അവരെ ശ്രദ്ധിച്ചാല്‍ സമൂഹത്തിന് കൊളളുന്നവരാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉദാഹരണ സഹിതം സമര്‍ത്ഥിക്കും. കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ നല്‍കേണ്ട കാര്യത്തെക്കുറിച്ചും സരസമായി അദ്ദേഹം പ്രതിപാദിക്കാറുണ്ട്. സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്ന് കരുതി ചില പരിഷ്‌കാരി പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളുടെ മുലകുടി നേരത്തെ നിര്‍ത്തുകയോ, അമ്മിഞ്ഞപ്പാല്‍ കൊടുക്കാതിരിക്കുന്ന അവസ്ഥയോ ചില സ്ത്രീകളില്‍ കാണാറുണ്ട്.

അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസംഗമധ്യേ നിങ്ങളുടെ മുലക്കച്ച അഴിപ്പിക്കും ഞാന്‍ എന്ന് സരസമായി പ്രതിപാദിക്കാറുണ്ട്. മുല കൊടുക്കുമ്പോള്‍ സ്‌നേഹത്തോടെ കുഞ്ഞിനെ മടിയിലിരുത്തി, തലോലിച്ചും നല്ല വാക്കുകള്‍ പറഞ്ഞു നല്‍കണമെന്നും, ഭര്‍ത്താവിനോടോ, വീട്ടുകാരോടൊ ഉളള ദേഷ്യം മനസില്‍ വെച്ച് കുഞ്ഞിനെ 'പിരാകി' ക്കൊണ്ട് മുല നല്‍കിയാല്‍ മുലപ്പാലിന് പകരം കുഞ്ഞിന് വിഷമാണ് ലഭിക്കുകയെന്നൊക്കെ ഉപേദേശിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതുകാണാം.


നായനാരുടെ പുകവലിയും കരുണാകരന്റെ ഗൂരുവായൂര്‍ ദര്‍ശനവും

വലുപ്പ ചെറുപ്പമില്ലാതെ ആരോടും കാര്യങ്ങള്‍ തുറന്നു പറയാന്‍ കര്‍മശേഷി കൈമുതലുളള വ്യക്തിയാണ് പണിക്കര്‍ സാര്‍. ഗ്രാമീണരായ നിരവധി മനുഷ്യരുടെ ദുശ്ശീലങ്ങളായ പുകവലിയും മദ്യപാനവും അദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്. ഉപദേശത്തേക്കാളുപരി അവരെ കൊണ്ടു തന്നെ പ്രതിജ്ഞ ചെയ്യിക്കുന്ന രീതി മാതൃക പരമാണ്.

ഗ്രാമങ്ങളിലും മറ്റും നടക്കുന്ന ചെറുയോഗങ്ങളില്‍ ഇത്തരം സ്വഭാവമുളളവരെ കണ്ടെത്തും. അവരെ അധ്യക്ഷ വേദിയിലേക്ക് വിളിപ്പിക്കും. അവിടെ വെച്ച് ആ വ്യക്തിയെ കൊണ്ട് ഇനി മുതല്‍ പുകവലിക്കില്ലെന്നോ, മദ്യപിക്കില്ലെന്നോ പ്രതിജ്ഞ ചെയ്യിക്കും. ഇത്തരം ആളുകള്‍ പിന്നീട് ഈ ദുശ്ശീലങ്ങളില്‍ നിന്ന് പിന്‍മാറിയതായി എനിക്ക് നേരിട്ട് അനുഭവമുണ്ട്.

മുഖ്യമന്ത്രി നായനാരോട് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പുകവലി നിര്‍ത്തി കൂടെ നായനാരേ എന്ന് ചോദിച്ചത് പ്രവര്‍ത്തകര്‍ നേരിട്ടു കേട്ടതാണ്. കരുണാകരനോട് ഗുരുവായൂര്‍ ദര്‍ശനമൊക്കെ കൊളളാം, നാട്ടുകാരുടെ കാര്യത്തില്‍ അതിനേക്കാള്‍ താല്‍പര്യം എടുക്കണമെന്ന് പറഞ്ഞതും പ്രവര്‍ത്തകരായ ഞങ്ങള്‍ പലപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്ന കാര്യമാണ്. ഇങ്ങിനെയുളള മഹല്‍ വ്യക്തിത്വങ്ങളോട് കാര്യങ്ങള്‍ സരസമായും എന്നാല്‍ ഗൗരവത്തോടെയും പറയാന്‍ ആര്‍ക്കു കഴിയും?

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ഒരു വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രൊഫ: യശ്പാലും പങ്കെടുത്തിരുന്നു. അദ്ദേഹം ഹാളിന്റെ ഏറ്റവും പുറകിലിരുന്നു ഹുക്കവലിക്കുന്നത് പണിക്കരുടെ ശ്രദ്ധയില്‍ പെട്ടു. ഇത് പാടില്ല യശ് പാല്‍ജി എന്ന് പറയുന്നത് ഞങ്ങള്‍ നേരിട്ടു കേട്ടകാര്യമാണ്.

വികാരത്തെ കടിഞ്ഞാണിട്ടു പിടിക്കണം

അദ്ദേഹത്തിന്റെ യുവത്വകാലത്ത് കന്യാകുമാരിയിലേക്ക് ടൂര്‍ നടത്തിയകാര്യം ഒരു തവണ എന്നോട് പറഞ്ഞു. കുറേ സുഹൃത്തുക്കളൊപ്പം പോയതാണ്. കൂട്ടത്തില്‍ പണിക്കരുടെ കുടുംബ സുഹൃത്തായ ഒരു വ്യക്തിയുടെ മകളും ഉണ്ടായിരുന്നു. കുടുംബ സുഹൃത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് ആ സ്ത്രീയെ കൂടെ കൊണ്ടു പോയത്. താമസസ്ഥലത്തു വെച്ച് ആ സ്ത്രീ പലതരത്തിലും പണിക്കര്‍ സാറിനെ പ്രീണിക്കാന്‍ ശ്രമിച്ചു. പക്ഷെ മനക്കരുത്ത് കൊണ്ടു മാത്രം അദ്ദേഹം ആ കെണിയില്‍ പെട്ടുപോയില്ല എന്നാണ് പറഞ്ഞത്. ഈ കാര്യം ഞാന്‍ പി.ടി.ബി സാറിന് ഒരു കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തു. പി.ടി.ബി. ആ കുറിപ്പ് പ്രസിദ്ധീകരിച്ചില്ല. 'അതിപ്പോള്‍ വേണ്ട' എന്നാണ് പി.ടി.ബി. പറഞ്ഞത്.

കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ മതി

പലയോഗങ്ങളിലും പണിക്കര്‍ സാര്‍ കുടുംബാസൂത്രണത്തെക്കുറിച്ചു പറയും. പക്ഷെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യവും സൂചിപ്പിക്കും. എനിക്ക് ഒമ്പത് മക്കളുണ്ട്, അതുപോലെ നിങ്ങള്‍ക്ക് വേണ്ട. ഒന്നോ രണ്ടോ കുട്ടികളായാല്‍ അവരുടെ കാര്യമായി ശ്രദ്ധിച്ചു വളര്‍ത്താന്‍ കഴിയുമെന്ന ഉപദേശം കൊടുക്കും.

Kookanam-Rahman, Article, PN Panicker, Memories, PNP, Meeting, Family, Mother, Children, Social Worker, Poor Peoples, Parents, Malayalees, Husband, Kerala News,
Kookanam-Rahman
(Writer)
ഇങ്ങിനെ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തോടൊപ്പം നടക്കുമ്പോള്‍ കിട്ടിയിട്ടുണ്ട്. അതില്‍ ചിലത് സൂചിപ്പിച്ചു എന്ന് മാത്രം. കലവറയില്ലാത്ത ശുദ്ധമനസിന്റെ ഉടമയായ കേരളീയരുടെ ജീവിതത്തില്‍ ഒരുപാട് നന്മ വിളയിച്ച് കടന്നു പോയ ആ എളിയ വലിയ മനുഷ്യനെ സ്മരിക്കുവാനേ നമുക്കാവൂ.


Keywords: Kookanam-Rahman, Article, PN Panicker, Memories, PNP, Meeting, Family, Mother, Children, Social Worker, Poor Peoples, Parents, Malayalees, Husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
10:01 am | 0 comments

കേരളത്തിന് ഇനി സരിതോര്‍ജം - മുജീബ് പട്ളയുടെ കാര്‍്ട്ടൂണ്‍

Written By kvartha delta on Monday, June 17, 2013 | 11:15 am

സോളാര്‍തട്ടിപ്പ് കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യം തുറന്നുകാട്ടി മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍. സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സരിത എസ്. നായര്‍ മുഖ്യപ്രതിയായ സോളാര്‍ തട്ടിപ്പ് കേസ് പുറത്തുവന്നത്.

സരിത എസ്. നായര്‍ക്ക് യു.ഡി.എഫ്. മന്ത്രി സഭയിലെ പല മന്ത്രിമാരുമായും നേതാക്കളുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും അടുത്ത ബന്ധമാണ് ഉള്ളതെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധിക്കും വിവാദത്തിനും ഇടയില്‍ സരിത എസ്. നായര്‍ സരിതോര്‍ജമായി മാറിയിരിക്കുകയാണെന്ന് കാര്‍ട്ടൂണ്‍ പറയുന്നു.
"Sarithorjam" - cartoon by Mujeeb Patla, Kerala, CM
SUMMARY: Latest revealings on the issue of Solar panel company scam shed/shedding light on different political dirt behind the scenes. Kerala politics will see some more unfolding stories/political make-ups further, for sure. In UDF, the issue may create new heroes and villains; but for Kerala's common men and women, these are just some more salt on their already widening wounds.
Meantime, minister Aaryadam Mohammed announced a withdrawal of load-shedding on electricity.
Coincidental, paradoxical; Kerala got relieved from power cuts and load-shedding; but, a new issue has emerged in the name of solar panel scams. Saitha, the main source of the scam, is acting as a sun to the new energy to the Kerala politics, as depicted in the cartoon.
11:15 am | 0 comments

സരിതോര്‍ജത്തില്‍ തിളക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍; രമേശിന്റെ മനസില്‍ ലഡു പൊട്ടി

മനോജ്

ല്ല കാര്യം ചെയ്യുന്നതിന് മുമ്പ് അല്‍പം മധുരം കഴിക്കണം എന്നാണ് ഒരു ചോക്ലേറ്റിന്റെ പരസ്യത്തില്‍ പറയുന്നത്. എന്തെങ്കിലും നല്ല കാര്യം പ്രതീക്ഷിച്ച് രമേശ് ചെന്നിത്തല ആര്‍ക്കെങ്കിലും മധുരം കൊടുത്തു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഇതാദ്യമായാണ്.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ടു പേരെ ഇതിനകം പുറത്താക്കിയെങ്കിലും സംശയത്തിന്റെ പുകമറ ഇനിയും അടങ്ങിയിട്ടില്ല. ഓഫീസിലെ കൂടുതല്‍ പേര്‍ ഇപ്പൊഴും ആരോപണത്തിന്റെ നിഴലിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടി പുറത്തുപോകുമെന്ന പ്രതീക്ഷയില്‍ രമേശ് ചെന്നിത്തല മധുരം വിളമ്പി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു പറയാന്‍ കഴിയില്ല. കാരണം മന്ത്രിസഭയില്‍ രണ്ടാമനായില്ലെങ്കിലും പാര്‍ട്ടിയില്‍ രണ്ടാമനായ രമേശിനാണല്ലോ സ്വാഭാവികമായും തുടര്‍ന്നു നറുക്ക് വീഴുക. മന്ത്രിസഭാ വിവാദത്തിന്റെ പേരില്‍ തീര്‍ത്തും നാണം കെട്ട അദ്ദേഹത്തിന് അതോടെ മധുര പ്രതികാരം പോലെ ഒന്നാമനായി തന്നെ അധികാരത്തിലെത്താം.
Politics, Kerala, Oommen Chandy, K. Karunakaran, Ramesh Chennithala, A.K. Antony, LDF, Saritha. S. Nair
സോളാര്‍ പ്ലാന്റിന്റെ പേരില്‍ രാജ്യമെങ്ങും കോടികളുടെ തട്ടിപ്പ് നടത്തിയ സരിത എസ് നായരും അവരുടെ നായരായ ബിജു രാധാകൃഷ്ണനും കേരള രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റ് തന്നെയാണ് വിതച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിപക്ഷം കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും ഉലക്കാന്‍ കഴിയാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ ഇരുവരും ചേര്‍ന്ന് ഒരൊറ്റ സംഭവം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കി കയ്യില്‍ കൊടുത്തു.

സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങള്‍ പലതും പാര്‍ട്ടിയിലെയും മുന്നണിയിലെയും അന്തഛിദ്രം മൂലം പരാജയപ്പെട്ട എല്‍.ഡി.എഫിന് സോളാര്‍ തട്ടിപ്പ് നല്ലൊരു ആയുധം തന്നെയായിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പെട്ടത് അവര്‍ക്ക് ഇരട്ടി സന്തോഷവും നല്‍കി. തട്ടിപ്പ് കേസിലെ പ്രതിയെ തന്റെ ഓഫീസില്‍ നിന്നു തന്നെ പലകുറി വിളിച്ചിരുന്നു എന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടിക്ക് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയത്. അതില്‍ അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന പേഴ്‌സണല്‍ സ്റ്റാഫിന്റെ  മൊബൈല്‍ ഫോണ്‍ കൂടി ഉള്‍പെട്ടത് മുഖ്യമന്ത്രിയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. ഇതിനൊക്കെ പുറമേയാണ് ഉമ്മന്‍ ചാണ്ടിയുമായി നേരിട്ടു സംസാരിച്ചിരുന്നുവെന്ന ബിജു രാധാകൃഷ്ണന്റെ  വെളിപ്പെടുത്തല്‍. സംഭവം കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ താനാണ് അവസരം ഒരുക്കി കൊടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
Politics, Kerala, Oommen Chandy, K. Karunakaran, Ramesh Chennithala, A.K. Antony, LDF, Saritha. S. Nair
പ്രശ്‌നം ഇത്ര വിവാദമായെങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊന്നും രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് മാത്രമാണ് പേരിനെങ്കിലും ഒരു പ്രസ്താവന നടത്തിയത്. വിഷയത്തെ കുറിച്ച് തനിക്കൊന്നുമറിയില്ല എന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത് കൂടിയായ എ.കെ. ആന്റണി ഒഴിഞ്ഞു മാറുകയും ചെയ്തു. ആന്റണിയുടെ നിസ്സംഗ നിലപാട് അടുത്തകാലത്തായി ഇരുവരും തമ്മില്‍ അകല്‍ചയിലാണെന്ന അഭ്യൂഹം ശക്തിപ്പെടുത്തുന്നതാണ്.

വിവാദത്തിന് പിന്നില്‍ ഐ ഗ്രൂപ്പാണെന്നാണ് ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള പലരും കരുതുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ അദ്ദേഹവും ഗ്രൂപ്പും തീര്‍ത്തും നാണം കെടുകയായിരുന്നു. കേരള യാത്ര വരെ മെച്ചപ്പെട്ട പ്രതിച്ഛായയുണ്ടായിരുന്ന രമേശ് ഒരു അധികാര മോഹിയാണെന്നു തോന്നിപ്പിക്കുന്നതില്‍ വരെയെത്തി രണ്ടാമന്‍ വിവാദം. അത് ചെയ്തത് എ ഗ്രൂപ്പാണെന്ന് രമേശുമായി അടുപ്പമുള്ളവര്‍ അന്നുതന്നെ ആരോപിച്ചിരുന്നു. പകരത്തിന് പകരം എന്നത് പോലെ ഐ ഗ്രൂപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നാണ് എ ഗ്രൂപ്പ് ഇപ്പോള്‍ സംശയിക്കുന്നത്.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഉമ്മന്‍ചാണ്ടിയും അദ്ദേഹവുമായി ബന്ധമുള്ള നേതാക്കളുമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. രണ്ടാമന്‍ വിഷയത്തില്‍ രമേശിനെതിരെ സംസാരിച്ച കെ.സി. ജോസഫും രമേശിന്റെ സ്ഥാനാരോഹണത്തിന് ഭീഷണിയായി മന്ത്രിസഭയിലേക്ക് വരാന്‍ ശ്രമിച്ച ഗണേഷ് കുമാറുമെല്ലാം ഇതില്‍ പെടും. വിവാദത്തിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെ ശക്തമായി ആക്രമിക്കുമ്പോഴും ഒരു പ്രത്യാക്രമണത്തിനോ അല്ലെങ്കില്‍ ഒരു പ്രതിരോധത്തിന് പോലുമോ കെ.പി.സി.സി. ഇനിയും തയാറായിട്ടുമില്ല.
Politics, Kerala, Oommen Chandy, K. Karunakaran, Ramesh Chennithala, A.K. Antony, LDF, Saritha. S. Nair
കഴിഞ്ഞ ദിവസം ഹൈക്കമാണ്ടിനെ ബോധിപ്പിക്കാനായി ഒരു പത്ര സമ്മേളനം നടത്തിയ കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല പക്ഷേ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ തയാറായില്ല. അദ്ദേഹത്തിന്റെ നിലപാട് രണ്ടാമന്‍ വിവാദത്തിന് ശേഷം ഇരുവരും തമ്മില്‍ എത്രമാത്രം അകന്നു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി, സര്‍ക്കാരിനെ ന്യായീകരിക്കാനോ താങ്ങി നിര്‍ത്താനോ ഇനി ഞങ്ങളുണ്ടാവില്ല എന്നൊക്കെ അന്ന് രമേശ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഊരാക്കുടുക്കില്‍ അകപ്പെട്ട മറ്റൊരാള്‍ ഗണേഷ് കുമാറാണ്. ഒരിക്കല്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോയ അദ്ദേഹം തിരികെയെത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് സോളാര്‍ തട്ടിപ്പും അതിലെ പ്രതിയായ സരിതയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമൊക്കെ പുറത്തുവന്നത്. ഭാര്യ ഉയര്‍ത്തിയ പരസ്ത്രീ ബന്ധം എന്ന ആരോപണത്തിന്റെ പേരില്‍ പ്രതിച്ഛായ മങ്ങിയ അദ്ദേഹം കുറച്ചു നാളുകളായി അത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ നമ്മള്‍ തമ്മിലിന്റെ അവതാരക വേഷമണിഞ്ഞത്.
Politics, Kerala, Oommen Chandy, K. Karunakaran, Ramesh Chennithala, A.K. Antony, LDF, Saritha. S. Nair
പക്ഷേ ഒരു സരിതയും പി.സി ജോര്‍ജും വന്ന് എല്ലാം തകര്‍ത്തു. ഗണേഷിനെയും സരിതയെയും കോയമ്പത്തൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കണ്ടിരുന്നുവെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ.ജി കമലേഷിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നപ്പോള്‍ എല്ലാം പൂര്‍ണമായി. ഇനി പ്രതിച്ഛായ മിനുക്കാന്‍ ഏത് ക്ഷേത്രത്തില്‍ പോയി ഭജനയിരിക്കണം എന്ന ആലോചനയിലാണ് അഴിമതി വിരുദ്ധനായ, വനം മാഫിയയുടെ നിതാന്ത ശത്രുവായ ഈ നേതാവ്.

ചരിത്രം ആവര്‍ത്തിക്കുകയാണോ എന്നു ചിലര്‍ക്കെങ്കിലും സംശയം തോന്നാം. രണ്ടു പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ നേരിട്ട അവസ്ഥയില്‍ കൂടിയാണ് ഇന്ന് ഉമ്മന്‍ ചാണ്ടി കടന്നു പോകുന്നത്. അന്ന് ചാരക്കേസിലെ പ്രതികളെ സഹായിച്ചു എന്ന പിന്നീട് വ്യാജമെന്ന് തെളിഞ്ഞ ആരോപണത്തിന്റെ പേരിലാണ് അദ്ദേഹം പുറത്തുപോയത്.

ഉമ്മന്‍ ചാണ്ടിയും കൂട്ടരും പിന്നില്‍ നിന്നും കളിച്ച് കരുണാകരനെ പുറത്താക്കിയതാണെന്ന് അന്ന് മുതലേ ഐ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പുനരന്വേഷണം വേണമെന്ന് അടുത്ത കാലത്ത് കെ. മുരളീധരന്‍ ഉള്‍പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാല്‍ ഇപ്പോള്‍ സൂര്യാഘാതമേറ്റ് ഉമ്മന്‍ ചാണ്ടി പുറത്തു പോകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ കരുണാകരന്റെയും, കസേരയുടെ പേരില്‍ നാണം കെട്ട രമേശ് ചെന്നിത്തലയുടെ ശാപമാണ് അതിനു കാരണം എന്നു പറയേണ്ടി വരും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാന്‍ ഹൈക്കമാണ്ട് കൂടി തുനിഞ്ഞാല്‍, പിന്നെ രമേശിന് ധൈര്യമായി മധുരം വിളമ്പി തുടങ്ങാം. നല്ല കാര്യം സംഭവിക്കുന്നതിന് മുമ്പ് അല്‍പം മധുരം കഴിക്കുന്നത് നല്ലതാണ്.

SUMMARY: Oommen Chandy had sacked his Personal Assistant Tenny Joppan and removed gunman Salim Raj from his personal staff for making frequent telephone conversations with Saritha, who was arrested in connection with solar scam earlier this month.But the issue continuously disturbing Chandy's clean image and now opposition demands his resignation.

Keywords: Politics, Kerala, Oommen Chandy, K. Karunakaran, Ramesh Chennithala, A.K. Antony, LDF, Saritha. S. Nair, Biju Radhakrishnan, K.B. Ganesh Kumar, UDF Government.
9:30 am | 0 comments

ആത്മഹത്യ, ഒളിച്ചോട്ടം, തിരിച്ചു പോക്ക് ഏത് സ്വീകരിക്കണം?

കൂക്കാനം റഹ്മാന്‍

പ്രിയപ്പെട്ട സാറിന്,

എങ്ങിനെ എഴുതണമെന്നെനിക്കറിയില്ല. കുറേകാലമായി മനസിലിട്ടു നടക്കുന്ന വേദന സാറിനെ അറിയിക്കുകയാണ്. പ്രതിവിധി പറഞ്ഞു തരണം. ജീവിതം ഇവിടെ അവസാനിപ്പിക്കണോ, തുടര്‍ന്നു കൊണ്ട് പോകണോ എന്ന തീരുമാനമെടുക്കാന്‍ ആവുന്നില്ല. ജീവിതം അവസാനിപ്പിച്ചാല്‍ ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ലോകം അറിയാതെ പോകും. എന്നെ പോലുളള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം കെണികളില്‍ വീണുപോവാതിരിക്കാനെങ്കിലും എന്റെ അനുഭവം ഒരുപാഠമായെങ്കില്‍ എന്നും ഞാന്‍ ആശിക്കുന്നു.

എന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഒരു മനുഷ്യന്റെ  കൂടെ ഇറങ്ങിത്തിരിച്ചവളാണ് ഞാന്‍. പ്രേമം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ ഒന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല. കണ്ണിലെ കൃഷ്ണമണി പോലെ എന്നെ നോക്കി വളര്‍ത്തിയ അമ്മയെ, എനിക്ക് താങ്ങും തണലുമായി നിന്ന അച്ഛനെ, എന്നെ പൊന്നു പോലെ സ്‌നേഹിച്ച ചേട്ടനെ എല്ലാം ഞാന്‍ മറന്നു. അവരെ വേദനിപ്പിച്ചാണ് ഞാന്‍ ഈ മനുഷ്യന്റെ കൂടെ ഇറങ്ങിത്തിരിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴേ അയാള്‍ എന്നെ നോട്ടമിട്ടിരുന്നു. അത് ഞാന്‍ അറിഞ്ഞത് എന്റെ കൂട്ടുകാരികളില്‍ നിന്നാണ്. ഹൈസ്‌കൂളിലെത്തിയപ്പോഴും അയാള്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഞങ്ങള്‍ വ്യത്യസ്ത സമൂദായത്തില്‍ പെട്ടവരാണ്. കൂട്ടുകാരികളുടെയും സഹപാഠികളുടെയും ഇടയില്‍ ഞാനൊരു ഹീറോയിന്‍ ആയിമാറി. എല്ലാവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്കും വാശിയായി. എന്തായാലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്ന അവസ്ഥ സംജാതമായി. ഞാനും അങ്ങോട്ട് പ്രണയിക്കാന്‍ തുടങ്ങി. കണ്ട് സംസാരിക്കാന്‍ തുടങ്ങി. നിത്യവും കാണാതിരിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി.

പത്താം ക്ലാസ് പരീക്ഷകഴിയാന്‍ കാത്തു നില്‍ക്കുകയായിരുന്നു  ഞങ്ങള്‍.. വീട്ടുകാരറിയാതെ എല്ലാം കെട്ടിപെറുക്കി അയാളൊന്നിച്ച് ഇറങ്ങി പുറപ്പെട്ടു. വിവാഹിതരായി. പ്രണയകാല മധുരം അതിന്റെ സുഖം… കാണാനും പറയാനും ഉളളവെമ്പല്‍… അതൊക്കെ എനിക്കെന്നും സ്വന്തമാവുമെന്ന വിശ്വാസത്തോടെ അയാളുടെ കരം ഗ്രഹിച്ചവളാണ് ഞാന്‍.

ആദ്യനാള്‍ മുതല്‍ അയാളുടെ വീട്ടുകാരുടെ ആട്ടും തുപ്പും സഹിക്കേണ്ടി വന്നു. വലിഞ്ഞു കേറിവന്നവള്‍... കീഴ്ജാതിക്കാരി... ഹോ ഇത്തരം കമന്റുകള്‍ കേട്ടപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നിയതാണ്. അയാളുടെ സ്‌നേഹ സാമീപ്യം കിട്ടുമെന്നോര്‍ത്തപ്പോള്‍ അതൊക്കെ ക്ഷമിച്ചു. ഒരാഴ്ച കഴിഞ്ഞു കാണും അയാളുടെ മട്ടും മാറി. അയാളുടെ അമ്മപെങ്ങന്മാരൊപ്പം നിന്ന് എന്നെ കളിവാക്കുകള്‍ കൊണ്ട് മുറിവേല്‍പിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്താനാരംഭിച്ചു.

ഒരു മാസം കഴിഞ്ഞു. എന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി താമസം വാടക ക്വാര്‍ട്ടേര്‍സിലേക്ക് മാറ്റി. സ്‌നേഹിച്ച് മധുരവാക്കുകള്‍ പറഞ്ഞ കണ്ടാലും കണ്ടാലും മതിവരുന്നില്ല എന്ന തേന്‍ വാക്കുകള്‍ പറഞ്ഞ ആ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്നെ വഞ്ചിക്കുകയായിരുന്നു. എന്നും പീഡനം തന്നെ. അയാള്‍ എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നൊന്നും പറയില്ല. കേവലം ഒരന്യയെപോലെ. അയാളുടെ ലൈംഗിക പൂര്‍ത്തീകരണത്തിനുളള ഒരു ഉപകരണമായി മാത്രമെ എന്നെ അയാള്‍ കണ്ടുളളൂ.

ഇനി എന്റെ വീട്ടിലേക്ക് തിരിച്ചു പോവാന്‍ പറ്റില്ല. അവരെ അവഗണിച്ചു ഇറങ്ങി പുറപ്പെട്ടവളാണ് ഞാന്‍. ഒരു വ്യാഴവട്ടം ഇയാളുടെ കൂടെ നരക ജീവിതം നയിക്കുകയായിരുന്നു ഞാന്‍. സുഖകരമായ ഒരു ലൈംഗിക ബന്ധം പോലും ഞാന്‍ ഇഷ്ടപ്പെട്ടു നടത്തിയില്ല. ബലാല്‍സംഗം ചെയ്യുന്നതു പോലുളള പ്രക്രിയയില്‍ രണ്ട് മക്കളുടെ അമ്മയായി ഞാന്‍. അവര്‍ക്കൊരു അച്ഛന്‍ വേണ്ടേ എന്നനിലയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഇത്രയും കാലം. മക്കളുടെ മുമ്പിലിട്ട് അടിയും, തൊഴിയും അവഹേളനവും തുടങ്ങിയപ്പോള്‍ ഒട്ടും സഹിക്കാന്‍ കഴിഞ്ഞില്ല.

വരുന്നതു വരട്ടെ എന്നു കരുതി മക്കളെയും കൂട്ടി ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു ചെന്നു.. എന്നെ തൊഴിച്ചു പുറത്തു ചാടിക്കും എന്നു കരുതിയാണ് വീട്ടില്‍ ചെന്നത്. പക്ഷേ ഉണ്ടായത് നേരെ മറിച്ചും. കണ്ണീരോടെ അച്ഛനും അമ്മയും എന്നെ ആശ്ലേഷിക്കുകയാണ് ചെയ്തത്. എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു. ഇനി തിരിച്ച് അയാളുടെ കൂടെ പോകേണ്ടെന്ന് അവരും പറഞ്ഞു. മക്കളെ സംരക്ഷിച്ചു കൊളളാമെന്ന് വീടുകാര്‍ ഉറപ്പുതന്നു.
 Suicide, Escape, Missing, Letter, Teacher, Sir, Student, Kookkanam Rhman, Father, Lover

സ്വന്തം വീട്ടിലെത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതി. ഒരു ദിവസമെങ്കിലും വഴക്കുകേള്‍ക്കാതെ അടികൊളളാതെ കിടക്കാമല്ലോ എന്നോര്‍ത്തുപോയി. അന്നു വൈകിട്ട് ഞാന്‍ അനുഭവിച്ച പീഡനങ്ങള്‍ ഓരോന്നും അമ്മയോട് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് അമ്മ വേറൊരു സംഭവം പറഞ്ഞത്.

എന്നെ സ്‌നേഹിച്ച ഒരു പുരുഷന്‍ ഉണ്ടായിരുന്നു. അദ്ദേഹം വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു. പരീക്ഷ കഴിഞ്ഞ് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് പറഞ്ഞു വിട്ടതാണ്. അദ്ദേഹം എന്നെ ജീവനെപോലെ സ്‌നേഹിച്ചിരുന്നു പോലും. ആ യഥാര്‍ത്ഥ പ്രണയത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നില്ല.

അദ്ദേഹം ഇപ്പോള്‍ ഗള്‍ഫിലാണ്. നാട്ടില്‍ അധ്യാപകനായിരുന്നു. പ്രണയ നൈരാശ്യം മൂലം അദ്ദേഹം നാടുവിട്ടു. ഗള്‍ഫിലാണിപ്പോള്‍ സ്വസമുദായക്കാരനാണ്. ഇപ്പോഴും അച്ഛനെയും ജേഷ്ഠനേയും വിളിക്കാറുണ്ട് പോലും അദ്ദേഹം.

അദ്ദേഹം ഇന്നും വിവാഹിതനായിട്ടില്ല. വേറൊരു പെണ്ണിന്റെ കൂടെയുളള ജീവിതം അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ലീവില്‍ നാട്ടില്‍ വന്നാല്‍ ഇവിടേക്ക് വരാറുണ്ടെന്നും എന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാറുണ്ടെന്നും പറഞ്ഞു. മാത്രമല്ല എന്റെ മനസില്‍ തട്ടിയ കാര്യം ഇതാണ്. അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ എന്റെ പേര് പച്ചകുത്തിയിട്ടുണ്ടുപോലും! എന്നെ ഓര്‍ക്കാന്‍, എന്റെ പേര് കാണാന്‍, അതിലൂടെ എന്റെ മുഖം കാണാന്‍ അദ്ദേഹം ചെയ്ത കാര്യമാണിത്.

ഇതും കൂടി കേട്ടപ്പോള്‍ എന്റെ മനസ് പതറിപ്പോയി. ഇങ്ങിനെയും പ്രണയിക്കുന്നവരുണ്ടോ? എന്നെ ഓര്‍ത്ത് മാത്രം ഒരു ജീവിതം പഴാക്കിക്കളയുന്ന ആ നല്ല മനുഷ്യനെ ഓര്‍ത്ത് ഞാന്‍ വിങ്ങിപ്പൊട്ടി.

രണ്ട് പ്രണയങ്ങളെക്കുറിച്ചും ഓര്‍ത്തു പോയി. കെണിയില്‍ അകപ്പെടുത്തിയ പ്രണയവും, ഒന്നും പ്രതീക്ഷിക്കാതെ എന്നെ മനസിലിട്ട് തലോലിക്കുന്ന പ്രണയവും. ഒന്ന് കണ്ട് ഇറങ്ങി പുറപ്പെട്ട് അനുഭവിച്ചറിഞ്ഞത്. മറ്റൊന്ന് കാണാതെ, അനുഭവിക്കാതെ സ്‌നേഹം മാത്രം മനസ് കൊണ്ട് നല്‍കുന്നത്.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് അദ്ദേഹം വിളിച്ചു. അച്ഛന്‍ എന്റെ കഥയെല്ലാം അദ്ദേഹത്തോട് പറഞ്ഞു പോലും. ഇതേവരെ സുഖസുന്ദരമായി ജിവിക്കുന്നു എന്നാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയാറ്. ഇന്നത്തെ എന്റെ അവസ്ഥ കേട്ടറിഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു പോലും. മറുപടി ഒന്നും പറയാനാവാതെ ഫോണ്‍ വെച്ചു എന്നാണ് അച്ഛന്‍ പറഞ്ഞത്.

രാത്രി ഏറെ വൈകി വീണ്ടും ഒരു ഫോണ്‍കാള്‍. ഗള്‍ഫില്‍  നിന്നു തന്നെ. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേ പടി പകര്‍ത്തുന്നു. 'എല്ലാം ഞാന്‍ ക്ഷമിച്ചോളാം. എന്റെ ഏകാന്തജീവിതത്തിന് വിരാമമിടാന്‍ ഞാന്‍ കൊതിക്കുന്നു. എന്റെ കാത്തിരിപ്പിന് ഫലമുണ്ടായി. ഞാന്‍ അവളേയും അവളുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം. ഇവിടെ എനിക്ക് സ്വന്തമായി ഫ്‌ളാറ്റും സൗകര്യവുമുണ്ട്. അവര്‍ക്കുളള വിസയെടുത്ത് അയച്ചു തരാം. വിവാഹം ഇവിടെവെച്ച് നടത്തിക്കോളാം. തയ്യാറാണോ എന്ന് അവളോട് ചോദിച്ചു മറുപടി തരൂ'.

Suicide, Escape, Missing, Letter, Teacher, Sir, Student, Kookkanam Rhman, Father, Lover, Mother
Kookkanam Rahman
(Writer)
അച്ഛന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളളിപുളളി തെറ്റാതെ എന്നോട് പറഞ്ഞു. ഇനി സാര്‍ പറയൂ. ഞാന്‍ വീണ്ടും രണ്ട് മക്കളുടെ അച്ഛനായ അദ്ദേഹത്തിന്റെ അടുത്തേക്ക്, അല്ല നരകത്തിലേക്ക് പോകണോ? അതോ എന്നെ മനസ്സില്‍ വെച്ച് പൂജിക്കുന്ന, എന്റെ സാമീപ്യം കൊതിച്ചു കൊണ്ടു മാത്രം ജിവിക്കുന്ന, എന്റെ എല്ലാ തെറ്റുകളും ക്ഷമിക്കാന്‍ തയ്യാറായി എന്നെ സ്വീകരിക്കാന്‍ ഇരുകയ്യും നീട്ടി നില്‍ക്കുന്ന വ്യക്തിയുടെ അടുത്തേക്ക് ചെല്ലണോ?

ഞാന്‍ സുഖം നോക്കി പോയെന്ന് സമൂഹം പറയുമോ? മക്കളെയും കൊണ്ട് ഒളിച്ചോടിയെന്ന് വാര്‍ത്ത വരുമോ? ഇതൊന്നും വേണ്ടായെന്ന് വെച്ച് എന്റെ പൊന്നു മക്കളെയും കൂട്ടി ഞങ്ങള്‍ ഒപ്പം ആത്മഹത്യ ചെയ്യണോ? ഇതില്‍ ഏത് സ്വീകരിക്കണമെന്ന് സാര്‍ പറഞ്ഞു തരില്ലേ? .

                      -സ്‌നേഹാദരങ്ങളോടെ അങ്ങയുടെ ശിഷ്യ.

Keywords: Suicide, Escape, Missing, Letter, Teacher, Sir, Student, Kookkanam Rhman, Father, Lover, Mother, Assault, Attack, Suicide, elope, return to home?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
8:53 am | 0 comments

ഫഹദ് ഫാസിലിന്റെ നായികയായി അമലാ പോള്‍

അമലാ പോള്‍ വീണ്ടും മലയാള സിനിമയില്‍. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് അമല ചിത്രത്തില്‍ അഭിനയിക്കുക.

നഗര ജീവിതം പ്രമേയമാക്കിയാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം. ചിത്രത്തിന് പേരിട്ടിട്ടില്ല. അമലയും ഫഹദും ആദ്യമായാണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്നസെന്റ് കാന്‍സര്‍ രോഗമുക്തനായ ശേഷം തിരിച്ചെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

Amala Paul, South Indian film industry,  Malayalam, Telugu and Tamil , Iddarammayilatho , Allu Arjun , Vijay, Thalaivaa, Fahad Fazilറണ്‍ ബേബി റണ്ണാണ് അമല ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. നീലത്താമരയിലൂടെ അഭിനയലോകത്ത് എത്തിയ അമല ആകാശത്തിന്റെ നിറം, ഇതു നമ്മുടെ കഥ എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ തിരക്കുള്ള നടിയായ അമലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം 'തലൈവാ'ആണ്. വിജയ് ആണ് നായകന്‍. തെലുങ്കിലും  നടിയാണ് അമല പോള്‍. അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രത്തില്‍ നായികയാണ് അമല.

KEYWORDS: Amala Paul, South Indian film industry,  Malayalam, Telugu and Tamil , Iddarammayilatho , Allu Arjun , Vijay, Thalaivaa, Fahad Fazil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
8:30 am | 0 comments

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിതാവ് ഷാരൂഖ്

Written By kvarthakochi on Saturday, June 15, 2013 | 5:00 pm


മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിതാവായി ബോളീവുഡ് താരം കിംഗ് ഖാനെ തിരഞ്ഞെടുത്തു. ഫാദേഴ്‌സ് ഡേയ്ക്ക് മുന്നോടിയായി ഒരു പ്രമുഖ വെബ്‌സൈറ്റാണ് മല്‍സരം നടത്തിയത്. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ പിന്നിലാക്കിയാണ് ഷാരൂഖ് ഒന്നാമനായത്. ഇന്ത്യയിലെ 11,000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് സുഹാനയുടേയും ആര്യന്റേയും പിതാവായ ഷാരൂഖ് നിരവധി താരപിതാക്കന്മാരെ മറികടന്നത്.

34.83 ശതമാനം വോട്ടാണ് ഷാരൂഖ് കരസ്ഥമാക്കിയത്. അമിതാഭ് ബച്ചന്‍ 31.58 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ് മൂന്നാം സ്ഥാനം. 18.61 ശതമാനം വോട്ടാണ് സച്ചിന്‍ സ്വന്തമാക്കിയത്.

വോട്ടില്‍ പങ്കെടുത്ത സ്ത്രീകളോട് മറ്റ് ചില ചോദ്യങ്ങളും സംഘാടകര്‍ ചോദിച്ചിരുന്നു. ഇന്ത്യയിലെ പിതാവ്മകള്‍ ബന്ധത്തില്‍ ഒന്നാമതെത്തിയ താരം അമിതാഭ് ബച്ചനാണ്. മകള്‍ ശ്വേതയുമായുള്ള ബന്ധമാണ് അമിതാഭിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നിഖില്‍ നന്ദ എന്ന ബിസിനസുകാരനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ജിതേന്ദ്രയും മകള്‍ ഏക്താ കപൂറുമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 35.06 ശതമാനം വോട്ടാണ് ഇവര്‍ കരസ്ഥമാക്കിയത്. അനില്‍ കപൂറിനും മകള്‍ സോനം കപൂറിനുമാണ് മൂന്നാം സ്ഥാനം. അതേസമയം പിതാവ്മകന്‍ ബന്ധത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായതും ഷാരൂഖും മകന്‍ ആര്യനുമാണ്.
 Entertainment news, Bollywood, Superstar, Shah Rukh Khan, Doting dad, Aryan, Suhana, Voted, India's most popular father, Father's Day, Poll, Conducted, Web site.

SUMMARY: Bollywood superstar Shah Rukh Khan, a doting dad of Aryan and Suhana, has been voted India's most popular father in a Father's Day poll conducted by a web site. He got more votes than megastar Amitabh Bachchan, who has a daughter and a son.

Keywords: Entertainment news, Bollywood, Superstar, Shah Rukh Khan, Doting dad, Aryan, Suhana, Voted, India's most popular father, Father's Day, Poll, Conducted, Web site.
5:00 pm | 0 comments

ഇനി അല്‍പനേരം ലണ്ടന്‍ ബ്രിഡ്ജില്‍...

തിരക്കോട് തിരക്കാണ് മലയാളത്തിന്റെ യുവ നിര നായകന്‍ പ്രിഥ്വി രാജിന്. 'മൈ ബോസി'നെ മലയാളിക്ക് തന്ന ജീതു ജോസെഫിന്റെ 'മെമ്മറീസ്' എന്ന പടത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തില്‍ നായകനാകുക പ്രിഥ്വി രാജായിരിക്കും. പുതിയ ഹിന്ദി പടം 'ഔറംഗ സേബ്' പ്രശംസ കൊണ്ട് മൂടി കഴിഞ്ഞു പ്രിഥ്വിയെ. ചക്രവര്‍ത്തിയുടെ വേഷ വീര്യങ്ങളൊക്കെ അഴിച്ചു വെച്ച് പ്രിഥ്വി സ്‌കോട്ട്‌ലണ്ടിലേക്ക് പറന്നു കഴിഞ്ഞു. അനില്‍ കെ മേനോന്‍ സംവിധാനം ചെയുന്ന 'ലണ്ടന്‍ ബ്രിഡ്ജ്' ആണ് പ്രിഥ്വി രാജിന്റെ പുതിയ പടം. പടത്തില്‍ നായികയാകുന്നത് ആന്‍ഡ്രിയ ജെറെമിയ ആയിരിക്കും.

Even as his new Hindi movie 'Aurangazeb' has brought him rave reviews, the young actor Prithviraj has flown down to Scotland to start the shoot for his next Malayalam movie 'London Bridge'.ബോളിവുഡ് രാജാവായ ശാരൂഖിനൊത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ ഫര ഖാന്റെ 'ഹാപ്പി  ന്യൂ ഇയര്‍' നു വേണ്ടിയും പ്രിഥ്വി രാജ് ധാരണയില്‍ എത്തികഴിഞ്ഞു. തമിഴില്‍, വസന്ത ബാലന്റെ പുതിയ പടമായ 'കാവ്യാ തലൈവനി'ലും പ്രിത്വി രാജായിരിക്കും നായകനാകുക. അദേസമയം പ്രിഥ്വി രാജിന് ഒരു സംവിധാന മോഹം കൂടെ ഉണ്ട് 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താനാണ് പ്രിഥ്വി രാജ് ഉദ്ദേശിക്കുന്നത്.

ഏതാണ്ട് ഒരു ഡസനോളം ചിത്രങ്ങളാണ് ഇപ്പോള്‍ പ്രിഥ്വി രാജിന്റെ കൈയ്യിലുള്ളത്. മിക്ക പടങ്ങളുടെയും ചിത്രീകരണവുമായി പുറത്തു പോകേണ്ടത് കൊണ്ട് അന്താരാഷ്ട്ര ഡ്രൈവിംഗ്‌ ലൈസന്‍സ് എടുതിരിക്കുകയാണിപ്പോള്‍ പ്രിഥ്വി രാജ്. എന്തൊക്കെ ആയാലും 'ലണ്ടന്‍ ബ്രിഡ്ജി'ന്റെ  മുഴുവന്‍ ചിത്രീകരണവും ലണ്ടനിലും സ്‌കോട്ട്‌ലണ്ടിലുമായിരിക്കും നടക്കുക എന്ന് അനില്‍ സി മേനോന്‍ പറയുന്നു.

SUMMARY: Even as his new Hindi movie 'Aurangazeb' has brought him rave reviews, the young actor Prithviraj has flown down to Scotland to start the shoot for his next Malayalam movie 'London Bridge'. Directed by Anil C Menon, the movie to be shot entirely in London and Scotland, will have Andrea Jeremiah as his heroine.
4:58 pm | 0 comments

സൗരോര്‍ജ്ജ പദ്ധതി തട്ടിപ്പ് - ജോസഫ് കരപറമ്പിലിന്റെ കാര്‍ട്ടൂണ്‍

സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫില്‍പെട്ട രണ്ടുപേരെ പുറത്താക്കിയതിനെ കുറിച്ച് ജോസഫ് കരപറമ്പിലിന്റെ കാര്‍ട്ടൂണ്‍. എന്‍.എസ്.എസ്. നേതാവ് ജി. സുകുമാരന്‍ നായരും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒടുവില്‍ സോളാര്‍ തട്ടിപ്പിലൂടെ സരിതാ നായരും സ്വര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യമാണ് കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നത്.

നായര്‍ സമുദായത്തില്‍പെട്ട സുകുമാരന്‍ നായരും രമേശ് ചെന്നിത്തലയും സരിതാ നായരും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ മുക്കിയമന്ത്രിയാക്കി മാറ്റുമോ എന്ന് കാര്‍ട്ടൂണില്‍ ജനം സംശയം പ്രകടിപ്പിക്കുന്നു. ടെന്നി ജോപ്പനെ കരുവാക്കി തനിക്കെതിരെ ചുവപ്പന്മാരായ പ്രതിപക്ഷം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പറയുന്നതായും കാര്‍ടൂണില്‍ സൂചിപ്പിക്കുന്നു.


Keywords: Joseph Karaparambil, Cartoon, Solar Panel, Oommen Chandy, Cheating, Case, Project, Sukumaran Nair, Ramesh Chennithala, Saritha Nair, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
10:00 am | 0 comments

സൂരജ്-ജിയ ബന്ധത്തില്‍ ഇടപെടാന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടില്ല: സെറീന വഹാബ്

Written By kvarthakochi on Friday, June 14, 2013 | 3:54 pm

മുംബൈ: സൂരജ് പഞ്ചോളിജിയ ഖാന്‍ ബന്ധത്തില്‍ ഇടപെടാന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂരജിന്റെ മാതാവ് സെറീന വഹാബ്. ജിയ ഖാന്റെ മാതാവ് റാബിയ ഖാനാണ് സല്‍മാന്‍ ഖാന്റെ പേര് വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. ആദിത്യ പഞ്ചോളിയുടെ ആവശ്യപ്രകാരം ജിയാ ഖാനുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സൂരജിനെ സല്‍മാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നായിരുന്നു റാബിയയുടെ ആരോപണം. എന്നാല്‍ ആരോപണം സത്യവിരുദ്ധമാണെന്ന് സെറീന വഹാബ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സമയം താരത്തിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് ഇരുവരേയും തമ്മില്‍ ബന്ധിപ്പിച്ച് ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് ഞാന്‍ വായിച്ചു. ഞാന്‍ സൂരജിനോട് വിവരം ചോദിക്കുകയും ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സൂരജ് സമ്മതിച്ചു. സൂരജ് ഒരിക്കലും എന്നോട് നുണ പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത് സെറീന പറഞ്ഞു.

 Entertainment news, Extremely trying, Family, Son, First, Accused, Allegedly, Abetting, Girlfriend, Jiah Khan, Suicide, Later, Arrested, Mumbai cops.ആദിത്യയും ഞാനും അവരുടെ ബന്ധത്തെക്കുറിച്ചറിഞ്ഞപ്പോള്‍ സാധാരണ മാതാപിതാക്കളെപോലെയാണ് പെരുമാറിയത്. ഒരാളെ സ്‌നേഹിക്കുന്നതില്‍ ബഹളമുണ്ടാക്കേണ്ട കാര്യമില്ല. യുവാക്കള്‍ പക്വതയുള്ളവരും സ്വന്തം കാര്യം തീരുമാനിക്കുന്നവരുമാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടുന്നതില്‍ അവര്‍ക്ക് താല്പര്യമില്ല. പ്രണയത്തിലാവുക എന്നത് കുറ്റകൃത്യമൊന്നുമല്ല. ജിയാ ഖാനെ ഞാന്‍ കണ്ടിട്ടുപോലുമില്ല സെറീന വഹാബ് വ്യക്തമാക്കി.

SUMMARY: When we meet Zarina Wahab at her in-laws' Juhu residence on Wednesday evening, she has exhaustion written all over her face.

Keywords: Entertainment news, Extremely trying, Family, Son, First, Accused, Allegedly, Abetting, Girlfriend, Jiah Khan, Suicide, Later, Arrested, Mumbai cops.
3:54 pm | 0 comments

ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തു; ഷാരൂഖ് വീണ്ടും അച്ഛനാകാന്‍ പോകുന്നു

ന്യൂഡല്‍ഹി: ബോളീവുഡ് താരം അമീര്‍ ഖാന്റെ വഴിയേ കിംഗ് ഖാന്‍ ഷാരൂഖും. ഗര്‍ഭപ്രാത്രം വാടകയ്‌ക്കെടുത്ത് മൂന്നാമത് അച്ഛനാകാന്‍ തയ്യാറെടുക്കുകയാണ് ഷാരൂഖ് എന്നാണ് ബോളീവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഷാരൂഖ്ഗൗരി ദമ്പതികള്‍ക്ക് പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഷാരൂഖുമായി അടുത്ത ബന്ധമുള്ളയാളാണ് ഇക്കാര്യം മിഡ് ഡേയുമായി പങ്കുവെച്ചത്. ആണ്‍ കുഞ്ഞാണ്. ആര്യനെകൂടാതെ സുഹാനയ്ക്ക് മറ്റൊരു സഹോദരന്‍ കൂടിയുണ്ടാകും. ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുക എന്നത് ഗൗരിയുടെ തീരുമാനമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
Entertainment news, New Delhi, Shah Rukh Khan, Rival, Aamir Khan, Footsteps, Actor, Wife, Rumoured, Expecting, Third child, Surrogacy.

ആമീര്‍ ഖാനും കിരണ്‍ റാവുവും കണ്ട അതേ ഡോക്ടറെയാണ് ഷാരൂഖും ഗൗരിയും സമീപിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് ഷാരൂഖോ ഗൗരിയോ പ്രതികരിച്ചിട്ടില്ല.

SUMMARY: New Delhi: Shah Rukh Khan seems to be following in his rival Aamir Khan’s footsteps, as the actor and his wife are rumoured to be expecting a third child through surrogacy.

Keywords: Entertainment news, New Delhi, Shah Rukh Khan, Rival, Aamir Khan, Footsteps, Actor, Wife, Rumoured, Expecting, Third child, Surrogacy.
3:53 pm | 0 comments

തൊഴിലില്ലാത്തവരുടെ വിവാഹം

കൂക്കാനം റഹ് മാന്‍

വിവാഹം നടന്നാല്‍ എല്ലാമായോ? ജീവിതമെന്ന കാണാകയത്തിലേക്കാണവരെ തളളിവിടുന്നത് എന്ന് ഇത്തരം സല്‍ പ്രവൃത്തി ചെയ്യുന്ന വ്യക്തികളും സംഘടനകളും ഓര്‍ക്കുന്നുണ്ടോ? സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് വിവാഹിതരായ സ്ത്രീകളും സാധാരണ ഗതിയില്‍ വിവാഹിതരായ സ്ത്രീകളും പറയുന്ന ഒരു കാര്യമുണ്ട്. എല്ലാത്തിനും അദ്ദേഹത്തോട് കൈനീട്ടേണ്ടിവരുമ്പോള്‍ പ്രയാസം തോന്നുന്നു. സ്വന്തം അധ്വാനിച്ച് എന്തെങ്കിലും സമ്പാദിക്കാനുളള തൊഴില്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്ന്.

സമൂഹ വിവാഹം നടത്തുന്ന സംഘടനകളും വ്യക്തികളും ഇത്ര എണ്ണം നടത്തി എന്നതിലാണ് അഭിമാനം കൊളളുന്നത്. ഇങ്ങിനെ വിവാഹമാമാങ്കം നടത്തി വിട്ടതിന് ശേഷം ആ ദമ്പതികളെക്കുറിച്ചുളള  ഫോളോ അപ്പ് പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ? അവരെങ്ങിനെ ഇപ്പോള്‍ ജീവിച്ചു പോകുന്നു എന്നന്വേഷിച്ചിട്ടുണ്ടോ? അതും കൂടി സമൂഹത്തെ അറിയിക്കേണ്ട ബാധ്യത ഇത് നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമുണ്ടാവണം.

വിവാഹം നടത്തിച്ച് കൊടുക്കുന്നതിനേക്കാളുപരി അവിവാഹിതകളായി ജീവിച്ചു വരുന്ന സ്ത്രീകളെ കണ്ടെത്തി, അവരുടെ വിദ്യാഭ്യാസത്തിനും, കഴിവിനും അനുസരിച്ചുളള തൊഴില്‍ പരിശീലിപ്പിക്കുകയും അതിനവരെ പ്രാപ്തരാക്കുകയും ചെയ്യണം. അതിന് ശേഷമാവണം വിവാഹം നടത്തിച്ചു കൊടുക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവും. പുരുഷന്റെ മാത്രം അധ്വാനത്തെ ആശ്രയിച്ചു നില്‍ക്കാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിതം നയിക്കാന്‍ അവര്‍ പ്രാപ്തരാവും.

ഇതിനിടെ ഒരു സംഘടന നടത്തിയ സമൂഹ വിവാഹത്തില്‍ ഒരു പ്രത്യേകതകൂടി ശ്രദ്ധിച്ചു. അവര്‍ വിവാഹിതനായ പുരുഷന് ഓട്ടോ റിക്ഷ നല്‍കി ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിച്ചു. പക്ഷെ പുരുഷനെയല്ല സഹായിക്കേണ്ടത്, സ്ത്രീയേയാണ്. രണ്ടു പേരെയും ഇത്തരത്തില്‍ സഹായിക്കാന്‍ പറ്റിയാല്‍ ഏറെനന്ന്. താത്വികമായി ഇണകളില്‍ ഒരാള്‍ക്ക് തൊഴിലുപകരണം നല്‍കിയാല്‍ പോരെ എന്നൊക്കെ പറയാം. പക്ഷെ എന്നും എപ്പോഴും വിഷമാവസ്ഥയിലാവുന്നത് സ്ത്രീയാണ്. അതുകൊണ്ടാണ് സ്ത്രീയെ ആണ് ഇക്കാര്യത്തില്‍ ശാക്തീകരിക്കേണ്ടത് എന്ന് പറയുന്നത്.

മിക്ക ഞായറാഴ്ചകളിലും നിരവധി വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഒരു വ്യക്തിക്ക് തന്നെ നാലോ അഞ്ചോ വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടതായും വരുന്നുണ്ട്. സദ്യ ഒരുക്കുമ്പോള്‍ ക്ഷണിതാക്കളുടെ എണ്ണം കണക്കാക്കിയാവും വിഭവങ്ങള്‍ ഒരുക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മാത്രമേ ഭക്ഷണം കഴിക്കാന്‍ പറ്റൂ. ഇങ്ങിനെ ഒരുക്കിയ സദ്യയും, അതിന് ചെലവിടേണ്ടി വന്ന തുകയും, മനുഷ്യാധ്വാനവും പാഴാവുകയാണ്.

ഇത്തരം വിവാഹങ്ങള്‍ ഒരു പഞ്ചായത്തിലെങ്കിലും ഒന്നിച്ചു സംഘടിപ്പിക്കാന്‍ പറ്റിയാല്‍ നല്ലതല്ലേ? ഒരു പൊതു സ്ഥലം/ഓഡിറ്റോറിയം കണ്ടെത്തണം. പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മിക്കവാറും ഒരേ വ്യക്തിതന്നെയായിരിക്കാം ഈ വിവാഹങ്ങളിലെല്ലാം പങ്കെടുക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യത നന്നേകുറവാണ്.

ഇതുകൊണ്ട് നേട്ടങ്ങള്‍ പലതാണ് ഭക്ഷണം പാഴായി പോകാതെ നോക്കാം. പക്ഷെ ക്ഷണിച്ചവരുടെയെല്ലാം വിവാഹത്തിന് എത്തിയില്ലായെന്ന പരാതിയും പരിഭവവും ഒഴിവാക്കാം. മുഹൂര്‍ത്തം ഒന്നു തന്നെയാണെങ്കില്‍ വിവിധ വേദികളൊരുക്കി വിവാഹച്ചടങ്ങുകള്‍ നടത്താം. വ്യത്യസ്ത മത വിഭാഗങ്ങളുടെയും ഇങ്ങിനെ നടത്താമെന്ന് സമൂഹ വിവാഹവേദികള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ?.

Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughterകൂട്ടു കൃഷി സമ്പ്രദായം പോലെ ചെലവുകള്‍ ഒരേ പോലെ ഷെയര്‍ ചെയ്യാം. ഒരേ തരം വിഭവങ്ങള്‍ ഒരുക്കുകയുമാവാം. സമയലാഭം, സാമ്പത്തികലാഭം, മനുഷ്യാധ്വാന ലാഭം ഒക്കെ ഉണ്ടാവും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളോ, രാഷ്ട്രീയ പാര്‍ട്ടികളോ മുന്‍കയ്യെടുക്കാം. വിവാഹ ധൂര്‍ത്തിനെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നവരൊക്കെ ഇങ്ങിനെ ചെലവും സമയവും ലാഭിക്കുന്ന സമൂഹ വിവാഹത്തെക്കുറിച്ച് ചിന്തിക്കണം.

പണ്ടു കാലത്തൊക്കെ ഒരു സദ്യകിട്ടുകയെന്നാല്‍ സ്വര്‍ഗം കിട്ടിയതിന് തുല്യമാണ്. വയറു നിറച്ചുണ്ണാം, വിവിധ തരം കറികള്‍ കൂട്ടാം, പായസം കുടിക്കാം ഈ മോഹങ്ങളൊക്കെക്കൊണ്ട് കുഞ്ഞുങ്ങള്‍ സദ്യ ദിവസത്തിന് കാത്തിരിക്കും. ഇന്ന് അവസ്ഥയൊക്കെമാറി. എല്ലാ ഭക്ഷണങ്ങളും വീട്ടില്‍ തന്നെ കിട്ടുന്നു. ആവശ്യപ്പെടുകയേ വേണ്ടൂ. തയ്യാറാക്കിത്തരാന്‍ അമ്മയും മറ്റും റെഡി. വീട്ടില്‍ എന്നും സദ്യ തന്നെ. പിന്നെന്തിന് തിക്കിത്തിരക്കി സദ്യ ഉണ്ണാന്‍ ചെല്ലണം.

Kookkanam Rahman, Article, Marriage, Wedding, Auditorium, Woman
Kookkanam Rahman
(Writer)
കുട്ടികളോട് സദ്യക്ക് ചെല്ലാന്‍ പറഞ്ഞാല്‍ പോകാന്‍ മടിയാണ്. ആ സ്ഥിതിയിലേക്കാണ് ലോകത്തിന്റെ ഇന്നത്തെ പോക്ക്. നിര്‍ബന്ധിച്ചു വിട്ടാല്‍ പോയി എന്നായി. വേണ്ടുവോളം വീട്ടില്‍ നിന്ന് കിട്ടിയിട്ടും വിവാഹ സദ്യയും മറ്റും നടക്കുന്ന ഹാളിന് മുന്നിലെ തിരക്ക് കണ്ടാല്‍ അത്ഭുതം തോന്നും. സാധാരണ ഉച്ചയ്ക്കാണ് വീട്ടില്‍് നിന്ന് ഭക്ഷണം കഴിക്കാറ്. പക്ഷെ പതിനൊന്ന് മണിക്ക് തന്നെ സദ്യ ഉണ്ണാന്‍ ആളുകള്‍ റെഡി.  ആ തിക്കും തിരക്കും കണ്ടാല്‍ രണ്ടു മൂന്ന് ദിവസമായി അന്നം കാണാത്തവരെ പോലെയാണ് ക്യൂവില്‍ തളളി ക്കയറാന്‍ ശ്രമിക്കുന്നവരെ കണ്ടാല്‍ തോന്നുക.

സമൂഹ വിവാഹവും സമൂഹ സദ്യയും മാതൃകാപരമായി നടത്താനുളള സാധ്യതകളെക്കുറിച്ചാലോചിക്കണം. നിര്‍ധന സമൂഹ വിവാഹങ്ങള്‍ ഉണ്ടാവണം. പക്ഷെ വിവാഹത്തില്‍ പങ്കാളിയാവുന്ന വധുവിന് ജീവിതമാര്‍ഗം കാണിച്ചു കൊടുത്തിട്ടേ നിര്‍ധന സമൂഹവിവാഹം സംഘടിപ്പിക്കാവൂ. അല്ലെങ്കില്‍ ആദ്യം സൂചിപ്പിച്ചപോലെ വെളുക്കാന്‍ തേച്ചത് പാണ്ടാവും.

Part 1:
കല്യാണം കഴിക്കുന്നതിന് മുമ്പ്‌

Keywords: Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughter, Job, Group Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
7:31 am | 0 comments

കല്യാണം കഴിക്കുന്നതിന് മുമ്പ്‌

കൂക്കാനം റഹ് മാന്‍

വിവാഹമെന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ജീവിതാവശ്യമാണെന്നാണ് സമൂഹത്തിന്റെ പൊതുധാരണ. പെണ്‍കുട്ടികളുളള രക്ഷിതാക്കള്‍, അവര്‍ വിവാഹപ്രായമെത്തിയാല്‍ മാനസിക സംഘര്‍ഷത്തോടെയാണ് കഴിഞ്ഞു കൂടുന്നത്. വിവാഹ പ്രായമെത്തിയ പെണ്‍കുഞ്ഞുങ്ങളേക്കാളും പ്രയാസം അഭിനയിച്ചു കാണിക്കാന്‍ അയല്‍ വാസികളും കൂട്ടു കുടും. രക്ഷിതാക്കള്‍ക്ക് ഇവരുടെ അന്വേഷണം, കല്യാണമായില്ല അല്ലേ? ഒത്തു വരുന്നില്ല അല്ലേ? എന്നുളള പരാമര്‍ശം കേള്‍ക്കുമ്പോള്‍ വിഷമം വര്‍ദ്ധിക്കുന്നു.

വിവാഹ പ്രായമെത്തി നില്‍ക്കുന്ന ആണ്‍ പിളേളരെക്കുറിച്ച് രക്ഷിതാക്കള്‍ക്കോ, അയല്‍ വാസികള്‍ക്കോ പ്രായസമില്ലതാനും. നിന്നു പോകും എന്ന ഭയപ്പെടുത്തലുകള്‍, എന്തോ പ്രശ്‌നമുണ്ട് എന്ന തരത്തിലുളള പ്രചാരണം... ഇതൊക്കെത്തന്നെ പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളേയും ഭയപ്പാടിലാക്കും.

സ്ത്രീധനത്തിന്റെ പ്രശ്‌നം, സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാതെ പറഞ്ഞു വിടുന്നതിലുളള പ്രയാസം, ബന്ധു ജനങ്ങളെയും സുഹൃദ് ജനങ്ങളെയും വിളിച്ച് സദ്യ നല്‍കേണ്ട വേവലാതി ഇതൊക്കെ ഇന്നത്തെ ഇടത്തരക്കാരെ അലട്ടുന്ന കാര്യങ്ങളാണ്. ഉളളതു വിറ്റു പെറുക്കിയും കൊളള പലിശയ്ക്ക് കടം മേടിച്ചും, വസ്തു പണയപ്പെടുത്തിയും നാലാളുടെ മുന്നില്‍ മേശക്കാരാകാതെ നോക്കണമെന്ന മോഹം നിമിത്തം കാര്യങ്ങള്‍ നടത്തുകയാണ് പലരും.

 Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughter, Group Marriageനിര്‍ധനരുടെ കാര്യം ഇതിലും പരുങ്ങലിലാണ്. പുര നിറഞ്ഞു നില്‍ക്കന്ന പെണ്‍കുഞ്ഞുങ്ങളെ നോക്കി നെടുവീര്‍പിടാനേ അവര്‍ക്കാവൂ. ഇവിടെയാണ് ഇത്തരക്കാരെ കണ്ടു കൊണ്ട് നടത്തുന്ന സമൂഹ വിവാഹമെന്ന അത്താണിയില്‍ നിര്‍ധനര്‍ അഭയം പ്രാപിക്കുന്നത്. സമൂഹവിവാഹമെന്നാല്‍ നിര്‍ധന വിവാഹമെന്നാണര്‍ത്ഥം. മുതലാളിത്തത്തിന്റെ ഒരു അമേരിക്കന്‍ സ്റ്റൈലാണിത്.

കേള്‍ക്കുമ്പോള്‍ സുന്ദരമായൊരു സേവനമാണിതെന്ന് തോന്നും. ഇതിന് വേണ്ടി രംഗത്തിറങ്ങുന്ന സുമനസുകളെ ആദരവോടെ ജനം കാണും. പേരും പ്രശസ്തിയും നോട്ടമിട്ട് വാര്‍ത്താ മാധ്യമങ്ങളെ മുഴുവന്‍ അറിയിച്ചേ ഇതിനായി പണം ചെലവിടുന്ന വ്യക്തി തൃപ്തിപ്പെടു. വാര്‍ത്ത വെണ്ടയ്ക്കായില്‍ വരണം. ഫോട്ടോ കളറില്‍ത്തന്നെ കാണാന്‍ പറ്റണം.

Kookkanam Rahman, Article, Marriage, Wedding, Auditorium, Woman
Kookkanam Rahman
(Writer)
ഈശ്വര കൃപയ്ക്ക് വേണ്ടിയും പരലോകത്തേക്കുളള പുണ്യമായും കണ്ടു കൊണ്ടാണ് സമൂഹവിവാഹമെന്ന ഈ പ്രക്രിയ നടത്തുന്നതെങ്കില്‍ പ്രചാരണാത്മകതയുടെ ആവശ്യമുണ്ടോ? മുമ്പൊക്കെ സമൂഹത്തിലെ സമ്പന്ന പ്രമാണിമാരാണ് ഈ രംഗത്ത് തങ്ങളുടെ മനുഷ്യ സ്‌നേഹം പ്രകടിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ ചില സംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.

വിവാഹം നടത്തിക്കൊടുക്കുന്നത് പുണ്യമാണ് എന്നാണിക്കൂട്ടരുടെ ധാരണ. എങ്ങിനെയെങ്കിലും ഒരാണിന്റെ കയ്യില്‍ മകളെ ഏല്‍പിച്ചാല്‍ മതിയെന്ന് കരുതുന്ന നിര്‍ധന രക്ഷിതാക്കള്‍ക്കും ഇതൊരാശ്വാസമാണ്. സമൂഹത്തിന്റെ കുത്തുവാക്കുകളില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്ന് കരുതുന്ന പെണ്‍ കുഞ്ഞുങ്ങള്‍ക്കും ഇതൊരു ആശ്വസമാണ്. എങ്ങിനെയെങ്കിലും ഒരു പെണ്ണിനെ കിട്ടട്ടെ എന്നു കരുതിയിരിക്കുന്ന പുരുഷന്മാര്‍ക്കും സമൂഹവിവാഹങ്ങള്‍ ഗുണകരം തന്നെ.

Part 2:
തൊഴിലില്ലാത്തവരുടെ വിവാഹം
Keywords: Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughter, Group Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
7:23 am | 0 comments

സുഗീതും പ്രിഥ്വി രാജും ഇനി 'ഒരു സിനിമ കഥ' പറയും

Written By kvartha delta on Thursday, June 13, 2013 | 4:35 pm

ഗവിയില്‍ മനോഹരമായി ചിത്രീകരിച്ച 'ഓര്‍ഡിനറി' ഓര്‍കാത്തവര്‍ കുറവായിരിക്കും. സൂപ്പര്‍ ഹിറ്റിലേക്ക് പറന്ന ഓര്‍ഡിനറിക്കു ശേഷം സുഗീത് ചെയ്ത '3 ഡോട്‌സ്' പക്ഷെ പ്രതീക്ഷകൊത് ഉയര്‍ന്നില്ല. മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഒരു സിനിമ കഥ'യാണ് സുഗീതിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രിഥ്വി രാജും.

വെള്ളിത്തിര പങ്കിടാന്‍ പ്രിഥ്വി രാജിനൊപ്പം വിനീത് ശ്രീനിവാസനും കൂടുന്നുണ്ട്. പ്രിഥ്വിയുടെ കൂടെ അഭിനയിക്കുന്ന വിനീതിന്റെ ആദ്യ ചിത്രമായിരിക്കും ഇത്. ഏറെ പ്രതീക്ഷ വെച്ച് പൂര്‍ത്തിയാക്കിയ 3 ഡോട്‌സില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ചേരുവകളോടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന 'ഒരു സിനിമ കഥ' യില്‍ കോമഡികൊത് ആക്ഷന്റെയും സാനിധ്യമുണ്ടായിരിക്കും. കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ട്ആയിരിക്കും പടം നിര്‍മിക്കുക.

Prithvi for a Sugeeth, After the hit movies 'Ordinary'and 3 Dots', director Sugeeth
SUMMARY: After the hit movies 'Ordinary'and 3 Dots', director Sugeeth is all set to start his new movie with Prithviraj as the hero.Titled 'Oru Cinema Kadha ' the movie will have the backdrop of Mumbai.

Keywords: Prithviraj, Sugeeth, Entertainment, Movie, Malayalam Film, Cinema, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
4:35 pm | 0 comments

മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മമ്മൂട്ടി ഉള്‍പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.

സിനിമാ പ്രവര്‍ത്തകര്‍ അഴിഞ്ഞാട്ടക്കാരാണെന്നും ഗസ്റ്റ് ഹൗസുകളില്‍ ഇവരുടെ കൂത്താട്ടമാണെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്. സിനിമയില്‍ മമ്മൂട്ടിയെപോലെ 60 കഴിഞ്ഞവരുടെ സ്ഥാനത്ത് യുവാക്കള്‍ കടന്നുവരണമെന്നും 90 വയസുകഴിഞ്ഞാലും സിനിമയില്‍ പിടിച്ചുനില്‍ക്കുകയാണ് ചിലരെന്നും ജോര്‍ജ് കളിയാക്കിയിരുന്നു.

P.C George, Mammootty, Film, Protest, Thiruvananthapuram, Kerala News, International News, National News, Gulf News.നിമസഭയില്‍ വനം വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ചയിലാണ് ഗണേഷ് കുമാര്‍ വിഷയം കടന്നുവന്നപ്പോള്‍ പി.സി ജോര്‍ജിന്റെ പരാമര്‍ശമുണ്ടായത്. വനം വകുപ്പ് മന്ത്രി മാറിയതറിയാതെയാണ് നടന്‍ കലാഭവന്‍ മണി ഫോറസ്റ്റിനകത്ത് പലതും കാണിച്ചതെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണെങ്കിലും കലാഭവന്‍ മണി കാണിച്ച തെറ്റ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമാക്കാരുടെ അഴിഞ്ഞാട്ടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു.

P.C George, Mammootty, Film, Protest, Thiruvananthapuram, Kerala News, International News, National News, Gulf News.ഗണേഷ് വിഷയത്തില്‍ പി.സി ജോര്‍ജിന്റെ ഭാഗത്തു നിന്നും അടിക്കടിയുണ്ടാകുന്ന മോശം പരാമര്‍ശങ്ങളില്‍ താര സംഘടനയായ അമ്മയുടെ ഭാരവാഹികളടക്കമുള്ളവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാനും സിനിമാ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍പേരും മോശക്കാരാണെന്ന ധ്വനിയാണ് ജോര്‍ജില്‍ നിന്നും തുടരെതുടരെയുണ്ടാകുന്നത്.


സിനിമാ നടന്‍ ജഗതിയുടെ മകളെയാണ് പി.സി. ജോര്‍ജിന്റെ മകന്‍ വിവാഹം ചെയ്തത്. സിനിമാ രംഗവുമായി അടുപ്പമുള്ള ഒരാളുടെ കുടുംബത്തില്‍ നിന്നും മകന്‍ വിവാഹം ചെയ്തിട്ടും അവരെ കുറിച്ച് കുറ്റം പറയുന്നത് സ്വന്തം പല്ലിടകുത്തി നാറ്റിക്കുന്നത് പോലെയാണെന്നാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും പറയുന്നത്. ജോര്‍ജിനെതിരെ സംഘടിതമായി പ്രതിഷേധിക്കാനുള്ള ആലോചനയും സിനിമാ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.

Keywords: P.C George, Mammootty, Film, Protest, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:58 am | 0 comments

അമ്മയാവാനില്ലെന്ന് കരീന കപൂര്‍

ബോളിവുഡ് സുന്ദരി കരീന കപൂറിന് അമ്മയാകാന്‍ താല്‍പര്യമില്ല. ബോളിവുഡ് താരം സെയ്ഫ് അലിഖാനുമായി കരീന അടുത്തിടെയാണ് വിവാഹിതയായത്. വിവാഹത്തിന് മുന്‍പ് ഇരുവരുടെയും പ്രണയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇവരുടെ ദാമ്പത്യമാണ് പാപ്പരാസികളുടെ ഹോട്ട്‌ന്യൂസ്.

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കരീന വിശദീകരണവുമായി രംഗത്തെത്തിയത്. ഉടന്‍ തന്നെ അമ്മയാകേണ്ടെന്നാണ് എന്റെ തീരുമാനം. ഫാഷന്‍ മാഗസീനിനു നല്‍കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. കരീന എപ്പോഴാണ് അമ്മയാകുക എന്ന് അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം എന്നതിന് അതിനെ കുറിച്ച് പറയാന്‍ കഴിയില്ലെന്നും ചിലപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് കരീന പറഞ്ഞത്.

തന്റെ ഭര്‍ത്താവിന് മുന്‍ ഭാര്യ അമൃതാ സിംഗില്‍ രണ്ട് കുട്ടികളുണ്ടെന്നും അതിനാലാണ് ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും കരീന പറയുന്നത്. സാമൂഹ്യമൂല്യങ്ങള്‍ അതിര്‍വരന്പുകള്‍ വയ്ക്കാത്ത 'ആധുനിക യുഗത്തിലെ ദന്പതികള്‍' എന്നാണ് കരീനസെയ്ഫ് ബന്ധത്തെ അവര്‍ സ്വയം വിശേഷിപ്പിച്ചത്. തങ്ങളുടെ വിവാഹത്തിന് സിനിമാരംഗത്തുള്ളവരെ മുഴുവന്‍ ക്ഷണിക്കാതിരുന്നത് മനപൂര്‍വ്വമായിരുന്നെന്നും താരം അറിയിച്ചു.


Marriage, Bollywood actress, Kareena Kapoor, Kareena, Kapoorബോളിവുഡ് താരം ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധത്തിനു ശേഷമാണ് സെയ്ഫുമായി കരീന അടുക്കുന്നത്. തുടര്‍ന്ന് നീണ്ടകാല പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.

KEYWORDS: Marriage, Bollywood actress, Kareena Kapoor, Kareena, Kapoor, Saif Ali Khan., Bebo, Sara, Ibrahim, Saif
11:15 am | 0 comments

ജിയാ ഖാനെ സൂരജ് ഉപേക്ഷിച്ചതിനുപിന്നില്‍ സല്‍മാന്‍ ഖാന്‍?

Written By kvarthakochi on Wednesday, June 12, 2013 | 11:46 am

മുംബൈ: ആത്മഹത്യ ചെയ്ത ജിയാ ഖാനെ സൂരജ് പഞ്ചോളി ഉപേക്ഷിക്കാന്‍ കാരണക്കാരന്‍ ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ആണെന്ന് ജിയാഖാന്റെ മാതാവ് റാബിയ. ജിയാഖാനുമായുള്ള മകന്റെ ബന്ധത്തിന് സൂരജിന്റെ പിതാവ് ആദിത്യ പഞ്ചോളി എതിരായിരുന്നുവെന്ന് റാബിയ പറഞ്ഞു. ആദിത്യ പഞ്ചോളിയുടെ അപേക്ഷയെ മാനിച്ച് സല്‍മാന്‍ സൂരജുമായി സംസാരിക്കുകയും ജിയാഖാനുമായുള്ള ബന്ധമുപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. മുംബൈയിലെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് റാബിയ സല്‍മാനെതിരെ ആരോപണമുന്നയിച്ചത്.

അതേസമയം സല്‍മാന്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സൂരജിന്റെ ജോഡിയായി ബോളീവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്ന സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും റിപോര്‍ട്ടുണ്ട്. സൂരജിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ മകളുടെ കരിയറിനെ ബാധിക്കുമെന്ന ഭയമാണ് സുനില്‍ ഷെട്ടിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 
 Entertainment news, Late actor, Jiah Khan, Mother, Rabiya, Mumbai tabloid, Actor, Salman Khan, Mediate, Amicable, Break-up, Between, Actor, Jiah Khan, Sooraj Pancholi.

റാബിയ പോലീസിന് കൈമാറിയ ആറ് പേജ് വരുന്ന കത്ത് പഴയ പ്രണയലേഖനമാണെന്ന് സൂരജിന്റെ മാതാവ് സെറീന വഹാബ് ആരോപിച്ചു. 

SUMMARY: Late actor Jiah Khan’s mother, Rabiya, has reportedly told a Mumbai tabloid that actor Salman Khan had been brought in to mediate an amicable break-up between actor Jiah Khan and Sooraj Pancholi. 

Keywords: Entertainment news, Late actor, Jiah Khan, Mother, Rabiya, Mumbai tabloid, Actor, Salman Khan, Mediate, Amicable, Break-up, Between, Actor, Jiah Khan, Sooraj Pancholi.
11:46 am | 0 comments

നവോമിയിലൂടെ ഡയാനയ്ക്ക് പുനര്‍ജനി

സ്വര്‍ണതലമുടിയും സൗന്ദര്യം തുളുമ്പുന്ന കണ്ണുകളുമായി  ലോകത്തിന്റെ ഡയാന രാജകുമാരി അഭ്രപാളിയിലൂടെ പുനര്‍ജനിക്കുന്നു. വിവാദങ്ങളുടെ രാജകുമാരി ഡയാനയുടെ കഥയ്ക്ക് ജീവന്‍ പകരുന്നത് നവോമി വാട്‌സാണ്. ഡയാനയുടെ രണ്ട് വര്‍ഷത്തെ ജീവിതമായിരിക്കും പ്രധാനമായും ചിത്രീകരിക്കുകയെന്ന് സംവിധായകന്‍ ഒലിവര്‍ ഹിര്‍ഷ്ബിഗേല്‍ പറഞ്ഞു.

സ്റ്റീഫന്‍ ജെഫിയേഴ്‌സ് തിരക്കഥ ഒരുക്കും. നവീന്‍ ആന്‍ഡൂസ്, കാസ് അന്‍വര്‍ എന്നിവര്‍ പ്രധാന റോളില്‍ ഉണ്ടാകും. ഡയാന പ്രിന്‍സസ് ഓഫ് വെയില്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഡോ. ഹസന്ദ് ഖാന്‍ എന്ന ഹൃദ്‌രോഗ വിദഗ്ദ്ധനുമായി ഡയാനയക്ക് ഉണ്ടായിരുന്ന ബന്ധമാകും ചിത്രം പറയാന്‍ ശ്രമിക്കുക. ചിത്രം എത്തുന്നതോടു കൂടി ഡയാനയെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ എല്ലാം തന്നെ മാറുമെന്ന് നവോമി വാട്‌സ് പറഞ്ഞു. കെട്ടിലും മട്ടിലും ഡയാനയായി അവതരിക്കാന്‍ ഒരുങ്ങുകയാണ് ഹോളിവുഡിലെ ഈ രാജകുമാരി.

Naomi Watts , Dresses, Hair , nfaImous poses , Princess of Wales , Diana, Australian actor, Diana in the movie, , Dresses, Hair , nfaImous poses , Princess of Wales , Diana, Australian actor, Diana in the movie,ലോകമെമ്പാടും ആഘോഷിക്കപ്പെട്ട ജീവിതമായിരുന്നു ഡയാനയുടെത്. കുപ്രശസ്തിയുടെയും ഉന്‍മാദത്തിലുടെയും സഞ്ചരിച്ച അവര്‍ കാമുകരെ അടിക്കിടി മാറ്റിയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. ബ്രിട്ടനില്‍ എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട വ്യക്തിത്വവും ഡയാനയുടേത് തന്നെ. മരണ സമയത്ത് പോലും പപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്കായില്ല.

Keywords: Naomi Watts , Dresses, Hair , nfaImous poses , Princess of Wales , Diana, Australian actor, Diana in the movie, Prince Charles , Dr Hasnat Khan
9:15 am | 0 comments

ആത്മഹത്യ ഭീരുത്വം: റിയ സെന്‍

മുംബൈ: സഹപ്രവര്‍ത്തകയും സുഹൃത്തുമായ നടി ജിയാ ഖാന്റെ മരണത്തില്‍ ദുഖമുണ്ടെങ്കിലും ആത്മഹത്യ ഭീരുത്വമാണെന്ന് ബോളിവുഡ് നടി റിയ സെന്‍. ജൂണ്‍ മൂന്നിനാണ് ജിയ ഖാന്‍ ആത്മഹത്യ ചെയ്തത്.

പ്രതിഭാ സമ്പന്നയായ ജിയ ഖാന്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ജീവനൊടുക്കിയത് ഞെട്ടിക്കുന്നതാണ്. എങ്കിലും ജിയയുടെ നടപടി ഭീരുത്വമാണെന്നേ പറയാനാവൂ. സാഹചര്യങ്ങളെ നേരിടുക എന്നത് പ്രയാസമാണ്. അതിനെ മറികടക്കാന്‍ ഭീരുക്കള്‍ക്ക് കഴിയില്ല. ചില പരാജയങ്ങളില്‍ മനംമടുത്ത് ജീവിതം അവസാനിപ്പിക്കരുത്- റിയ പറയുന്നു.
Suicide Letter, Sooraj Pancholi, Riya Sen, Jiah Khan, Aditya Pancholi
ജിയയുടെ ആത്മഹത്യാ കുറിപ്പ് ഞാനും കണ്ടു. ജിയയുടെ പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു. അതില്‍ പുതുമയൊന്നുമില്ല. എനിക്ക് തോന്നുന്നു ആര്‍ക്കുമറിയാത്ത എന്തോ വലിയ കാര്യം ജിയയെ അലട്ടിയിരുന്നു- റിയ കൂട്ടിച്ചേര്‍ത്തു.

SUMMARY: Bollywood actress Riya Sen is saddened with Jiah Khan's suicide who hung herself from her a ceiling fan in her apartment in Juhu on 3rd June (2013).

KEYWORDS: Suicide Letter, Sooraj Pancholi, Riya Sen, Jiah Khan, Aditya Pancholi
9:04 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

Latest Malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports