Chandni Chowk | ഡൽഹിയിൽ കറങ്ങാൻ വരുന്നവർ 'ചാന്ദ്നി ചൗക്ക്' മാർക്കറ്റിലും പോകണം; ആസ്വദിക്കാൻ പലതുണ്ട്!
● മലയാളികൾ അധികം പേരും കാണാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇന്ത്യയുടെ തലസ്ഥാനമായ ചരിത്രമുറങ്ങുന്ന ഡൽഹി.
● കാണേണ്ടതും അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്തതുമായ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഡൽഹിയിൽ ഉണ്ട്.
● റെഡ് ഫോർട്ടിൻ്റെ തൊട്ട് അടുത്തായി കാണുന്ന ഈ ചാന്ദ്നി ചൗക്കിൽ ഒരുപാട് മാർക്കറ്റുകളുണ്ട്.
കെ ആർ ജോസഫ്
(KVARTHA) യാത്രകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ മലയാളികളുടെ ഇടയിലുണ്ട്. ജോലിയും പഠനവും ഒക്കെ ആയി നടക്കുന്നവർ അവധിക്കാലമായാൽ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുക സ്വഭാവികമാണ്. മലയാളികൾ അധികം പേരും കാണാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇന്ത്യയുടെ തലസ്ഥാനമായ ചരിത്രമുറങ്ങുന്ന ഡൽഹി. ഒരിക്കലെങ്കിലും ഡൽഹി സന്ദർശിക്കാത്തവർ കുറവ് ആയിരിക്കും. ഇവിടെയെത്തിയാൽ ഒരുപാട് ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലങ്ങൾ കാണാനുണ്ടെന്നതാണ് ഡൽഹിയുടെ പ്രത്യേകത.
എന്നാൽ കാണേണ്ടതും അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്തതുമായ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഡൽഹിയിൽ ഉണ്ട്. അതിലൊന്നാണ് 'ചാന്ദ്നി ചൗക്ക്' മാർക്കറ്റ്. തീർച്ചയായും ഡൽഹിയിൽ എത്തുന്നവർ കണ്ടിരിക്കേണ്ട വലിയ മാർക്കറ്റ് ആണ് ഇത്. എന്തുകൊണ്ട് 'ചാന്ദ്നി ചൗക്ക്' മാർക്കറ്റ് കാണണം, ഇതിൻ്റെ സവിശേഷതകൾ എന്തൊക്കെ..? . ഇതിനെപ്പറ്റിയെല്ലാം പ്രതിപാദിച്ചുകൊണ്ട് ഡൽഹിയെ വളരെ അടുത്തറിയാവുന്ന സതീശ് എന്നയാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഡൽഹിയിൽ എത്തുമ്പോൾ ഏവരും ഒന്ന് പോകേണ്ട മാർക്കറ്റ് ആണ് ചാന്ദ്നി ചൗക്ക്. പഴയ ഡൽഹിയുടെ യഥാർത്ഥ മുഖം ഈ മാർക്കറ്റിൽ ചെന്നാൽ കാണാൻ പറ്റും. മിക്കവയും പഴയ ബിൽഡിംഗ് തന്നെയാണ്. റെഡ് ഫോർട്ടിൻ്റെ തൊട്ട് അടുത്തായി കാണുന്ന ഈ ചാന്ദ്നി ചൗക്കിൽ ഒരുപാട് മാർക്കറ്റുകളുണ്ട്. ഇവിടെ ചെറിയ കച്ചവടക്കാർ മുതൽ വലിയ വലിയ കച്ചവടക്കാർ ഉണ്ട്. മിക്ക ഉൽപ്പന്നങ്ങളുടെയും മൊത്തക്കച്ചവടം ഇവിടെ ഉണ്ട്.
കല്യാണ സീസൺ ആയി കഴിഞ്ഞാൽ ഈ മാർക്കറ്റിൽ നടക്കാൻ പോലും പാടാണ്. മാർക്കറ്റിനുള്ളിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. സൈക്കിൾ റിക്ഷ പോലുള്ള ചെറിയ വാഹനങ്ങൾ മാത്രം. ഒരുപാട് ചെറിയ ചെറിയ ഗലികൾ ഉണ്ട്. ഇവിടെയെല്ലാം കച്ചവടക്കാർ ഉണ്ട്. ഭയങ്കര ബിസിനസ് ആണ്, ഓരോ ഉൽപ്പന്നത്തിനും പ്രത്യേകം മാർക്കറ്റ് ആണ്. മുന്നോട്ട് പോകുമ്പോൾ പ്രശസ്തമായ Khari Baoli market. ഇവിടെ ഡ്രൈ ഫ്രൂട്ട്സ് മസാല യുടെ കച്ചവടം ആണ്. ഹോൾസെയിലും കിട്ടും റീട്ടെയിലും കിട്ടും. ഇവിടെ കഴിഞ്ഞ ദിവസം പോയപ്പോൾ നമ്മുടെ കുരുമുളകിൻ്റെ കിലോ റേറ്റ് 860 - 960 ആണ്.
ഇവിടെ ഡിസംബർ - ജനുവരി ടൈമിൽ ആണ് കൂടുതൽ കല്യാണം നടക്കുന്നത്. ഒരു പെണ്ണിൻ്റെയോ ആണിൻ്റെയോ കല്യാണത്തിന് ഇവരുടെ വകയിലുള്ള ചാച്ചനും ചാച്ചിക്കും വരെ ഡ്രസ്, മറ്റ് ഗിഫ്റ്റുകൾ കൊടുക്കണം. കല്യാണത്തിന് 10 -15 ദിവസങ്ങൾക്ക് മുൻപേ ബന്ധുക്കൾ വീട്ടിൽ എത്തും. ഇതിന് വേണ്ടി ബന്ധുക്കൾ വളരെ മുൻപേ തയ്യാറാകും, ഇതിന് വേണ്ടി ഇവർ കൂടുതൽ ആശ്രയിക്കുന്നത് ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആണ്, തൊട്ട്, അടുത്തുള്ള മിക്ക സംസ്ഥാനങ്ങളിലെയും ആൾക്കാർ ഇങ്ങനെയുള്ള പരിപാടികൾക്ക് ബൾക്ക് ആയി സാധനങ്ങൾ വാങ്ങാൻ ഇവിടെ എത്തും.
ഇതിനോട് തൊട്ട് ചേർന്നാണ് സദ്ദർ ബസാർ. ഡൽഹിയിലെ പഴയ ലോക്കൽ ഫുഡ് ആസ്വദിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഈ മാർക്കറ്റിൽ വന്നാൽ അതിന് ഏറ്റവും ബെസ്റ്റ് ആയ സ്ഥലം ഇതാണ്. 10 മധുര പലഹാരങ്ങൾക്ക് ഒരുപാട് വെറൈറ്റി ഇവിടെ ഉണ്ട്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട് ഒന്ന് സ്വീറ്റ് ആണ്, Rabdi ജിലേബി. റബ്‌ദി എന്ന് പറഞ്ഞത് പാൽ തിളപ്പിച്ച് വറ്റിച്ച് ഉണ്ടാക്കുന്ന ഒന്നാണ്, അതിൻ്റെ കൂടെ വേറെ എന്തൊക്കെയോ ചേർക്കും, ചൂട് ജിലേബി യുടെ മുകളിൽ തണുത്ത റബ്‌ദി, ഇട്ട് തരും ഭയങ്കര ടേസ്റ്റ് ആണ്. അത് പോലെ പല തരത്തിൽ ഉള്ള ലോക്കൽ പലഹാരങ്ങൾ ഉണ്ട്.
വ്യത്യസ്തങ്ങളായ ചായകളും ഈ മാർക്കറ്റിൽ കിട്ടുന്നതാണ്. ഒരുപാട് പേർ ജീവിക്കുന്നു ഈ മാർക്കറ്റ് വഴി നമുക്ക് എണ്ണി തീർക്കാൻ പറ്റില്ല. വഴി സൈഡിൽ മുഴുവൻ ചെറിയ ചെറിയ കച്ചവടം നടത്തി ജീവിക്കുന്ന 100 കണക്കിന് ആൾക്കാർ ഉണ്ട്. ഡൽഹിയിൽ ആരെങ്കിലും കറങ്ങാൻ വരികയാണ് എങ്കിൽ തീർച്ചയായും ഈ മാർക്കറ്റിൽ പോകണം, ഇതൊക്കെ ആസ്വദിക്കണം. തിരക്ക് ആണ്, എന്നാലും വേറെ ഒരു വൈബ് ആണ് ഇത്'.
ഡൽഹിയെ പറ്റിയുള്ള അറിവ് എന്നപോലെ അവിടെയുള്ള 'ചാന്ദ്നി ചൗക്ക്' മാർക്കറ്റിനെക്കുറിച്ചും ഒരു വലിയ അറിവാണ് കുറിപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ഡൽഹി കാണാൻ പോകുന്നവർക്ക് മറ്റ് എന്തും കാണുന്നതിനൊപ്പം ഈ മാർക്കറ്റും സന്ദർശിച്ച് മടങ്ങാം. ഈ പറയുന്ന പ്രകാരം ആണെങ്കിൽ അത് ഏവർക്കും ഒരു പുത്തൻ ഉണർവ് പകരും. ഈ വിലപ്പെട്ട അറിവ് പങ്കിടാൻ ശ്രദ്ധിക്കുക. ഡൽഹിയെപ്പറ്റി അറിയാൻ ശ്രമിക്കുന്നവർക്ക് 'ചാന്ദ്നി ചൗക്ക്' മാർക്കറ്റിനെക്കുറിച്ചും കൂടുതൽ അറിയാൻ ഉപകാരപ്പെടും.
#ChandniChowk, #DelhiMarket, #IndianCulture, #LocalFood, #TravelIndia, #Delhi