Delay | യാത്രക്കാർ ശ്രദ്ധിക്കുക: 27 വരെ കേരളത്തിലോടുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റം; അറിയാം 

 
Train Services Disrupted in Palakkad Divison
Train Services Disrupted in Palakkad Divison

Photo Credit: Facebook/ Indian Railways

● റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നു.
● വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകും 

പാലക്കാട്: (KVARTHA) ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ റെയിൽപാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലോടുന്ന വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകൾ വൈകിയായിരിക്കും യാത്ര പുറപ്പെടുക.

സെപ്റ്റംബർ 19 

* ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് രണ്ട് മണിക്കൂർ 10 മിനിറ്റ് വൈകി പുറപ്പെടും 

* ട്രെയിൻ നമ്പർ 12685 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടും 

* ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗ്ളുറു സെൻട്രൽ മാവേലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 30 മിനിറ്റ് വൈകി പുറപ്പെടും 

സെപ്റ്റംബർ 20

* ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് ഒരു മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും 

സെപ്റ്റംബർ 21 

* ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് ഒരു മണിക്കൂർ വൈകി പുറപ്പെടും 

സെപ്റ്റംബർ 25 

* ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ ജംഗ്ഷൻ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഒരു മണിക്കൂർ വൈകി പുറപ്പെടും 

* ട്രെയിൻ നമ്പർ 16307 അലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴയിൽ നിന്ന് 50 മിനിറ്റ് വൈകി പുറപ്പെടും 

* ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 50 മിനിറ്റ് വൈകി പുറപ്പെടും 

സെപ്റ്റംബർ 27 

ട്രെയിൻ നമ്പർ 22638 മംഗ്ളുറു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗ്ളുറു സെൻട്രലിൽ നിന്ന് 30 മിനിറ്റ് വൈകി പുറപ്പെടും

#palakkadrailway #traindelay #kerala #westcoastexpress #travelupdate #railwaymaintenance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia