Train Service | മുംബൈ-കേരള സ്‌പെഷ്യൽ ട്രെയിൻ: യാത്രക്കാർക്ക് ആശ്വാസം
● ഈ സീസണിൽ ടിക്കറ്റ് ലഭ്യത കുറവായിരുന്നതിനാൽ നിരവധി പേർ പ്രയാസപ്പെട്ടിരിക്കെയാണ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നത്.
● ഡിസംബർ 19, 26, ജനുവരി 2, 9 തീയതികളിൽ വൈകിട്ട് 4 മണിക്ക് മുംബൈയിൽ നിന്ന് ട്രെയിൻ പുറപ്പെടും.
● മുകളിൽ പറഞ്ഞ എല്ലാ സ്‌പെഷ്യൽ ട്രെയിനുകളുടെയും ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
മുംബൈ: (KVARTHA) ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വലിയ ആശ്വാസമായി, മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ഈ സീസണിൽ ടിക്കറ്റ് ലഭ്യത കുറവായിരുന്നതിനാൽ നിരവധി പേർ പ്രയാസപ്പെട്ടിരിക്കെയാണ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നത്.
മുംബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് (കോട്ടയം വഴി) ആണ് ഈ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ഡിസംബർ 19, 26, ജനുവരി 2, 9 തീയതികളിൽ വൈകിട്ട് 4 മണിക്ക് മുംബൈയിൽ നിന്ന് ട്രെയിൻ പുറപ്പെടും. മടക്കയാത്രയായി കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 21, 28, ജനുവരി 4, ജനുവരി 11 തീയതികളിൽ വൈകിട്ട് 4.20 ന് ട്രെയിൻ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനു പുറമേ, ശബരിമല സീസണിനെ കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ കച്ചേഗുഡ- കോട്ടയം, കാക്കിനട – കൊല്ലം, നരസാപുരം- കൊല്ലം എന്നീ റൂട്ടുകളിൽ മൂന്ന് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ട്രെയിനുകൾ ഇരുദിശകളിലായി 16 സർവീസുകൾ നടത്തും.
മുകളിൽ പറഞ്ഞ എല്ലാ സ്‌പെഷ്യൽ ട്രെയിനുകളുടെയും ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുകയോ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് പരിശോധിക്കുകയോ ചെയ്യുക.
#MumbaiKerala, #SpecialTrain, #HolidayTravel, #ChristmasTravel, #IndianRailways, #TrainService