കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം കേടുപാടുകളില്ലാതെ 50 അടി ദൂരേയ്ക്ക് തള്ളി മാറ്റി
May 14, 2013, 13:14 IST
ADVERTISEMENT
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം നൂതന സാങ്കേതിക വിദ്യയിലൂടെ 50 അടി ദൂരേയ്ക്ക് തള്ളി മാറ്റി. കോയമ്പത്തൂര്‍ മേട്ടുപ്പാളയം ഗംഗ ആശുപത്രിക്കു സമീപം തങ്കവേലുവിന്റെ 30 വര്‍ഷം പഴക്കമുള്ള വീടാണ് മാറ്റുന്നത്. 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ ഇത്. തങ്കവേലു വീടിനു മുന്നില്‍ പുതിയ കെട്ടിടം പണി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥലം കുറവായതിനാല്‍ പഴയ വീട് പൊളിച്ചു മാറ്റേണ്ട സ്ഥിതി ഉണ്ടായപ്പോഴാണ് ഇങ്ങനെ ഒരു വിദ്യ തോന്നിയത്.
ഹരിയാനയിലെ ടിഡിബിഡി എഞ്ചിനീയറിംഗ് വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ കുറിച്ച് കേള്‍ക്കാനിടയായ തങ്കവേലു അവരുടെ സഹായം തേടുകയായിരുന്നു. കെട്ടിടങ്ങള്‍ കേടുപാടുകളില്ലാതെ ഉയര്‍ത്തി സ്ഥാപിക്കുന്നതിനും തള്ളി മാറ്റുന്നതിനും ഈ കമ്പനി വളരെ പ്രശസ്തമാണ്.
400 ടണ്ണിലധികം ഭാരമുള്ള വീട് 300 ജാക്കികളുടെയും 300 റോളറുകളുടെയും
സഹായത്തോടെ 15 തൊഴിലാളികള്‍ 60 ദിവസത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് 50 അടി ദൂരേയ്ക്ക് മാറ്റിയത്. തറനിരപ്പില്‍ നിന്നും ഒന്നരയടി ഉയരത്തില്‍ പൊക്കിയ വീട് 35 അടി പിറകിലേക്ക് മാറ്റി സ്ഥാപിച്ചു. യാതൊരു വിധ കേടുപാടുകളും ഇല്ലാതെയാണ് വീട് മാറ്റിയിരിക്കുന്നത്. വീടിന്റെ തറ ഭാഗം മാത്രമേ ഇനി പുതുക്കേണ്ടതുള്ളൂ.
Keywords: Technology, Hospital, Engineers, House, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.