ADVERTISEMENT
പുതിയ ഫീച്ചറുകളുമായി ആപ്പിളിന്റെ ആറാം തലമുറയിലെ ഐ ഫോണിന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനനം. ഐഫോണ്‍-5 സാന്‍ഫ്രാന്‍സിസ്കോയില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചപോലെ സാംസംഗ് അടക്കം കമ്പനികളുടെ സ്ക്രീന്‍ വലുപ്പം കൂടിയ ഫോണുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ സ്ക്രീന്‍ വലുപ്പം പുതിയ പതിപ്പില്‍ 3.5 ഇഞ്ചില്‍ നിന്ന് 4 ഇഞ്ചായി ഉയര്‍ത്തിയാണ് ഐഫോണ്‍ കഴിവ് തെളിയിച്ചത്. ഗ്ലാസിലും അലൂമിനിയത്തിലും മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള അഞ്ചാമന് ആപ്പിള്‍ നിര്‍മിച്ചതില്‍ ഏറ്റവും കട്ടികുറഞ്ഞ ഫോണാണ് അവതരിപ്പിച്ചത്. 7.6 എം.എമ്മിലാണ് പുതിയ ഐ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ഫോണുകളെ അപേക്ഷിച്ച് ഏറ്റവും ഭാരം കുറഞ്ഞ രീതിയിലാണ് ആപ്പിള്‍ അഞ്ചാമന്റെ ജനനം. 112 ഗ്രാം മാത്രമാണ് പുതിയ ഐഫോണിന്റെ ഭാരം. മുന്‍ഗാമിയേക്കാള്‍ 20 ശതമാനം ഭാരകുറവുണ്ട് പുതിയ ഐ ഫോണിന്.
326 പി.പി.ഐ റെറ്റിന ഡിസ്പ്ളേ മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നതാണ്. 1136ഃ640 ആണ് സ്ക്രീന്‍ റെസല്യൂഷന്‍. വൈഡ് സ്ക്രീന്‍ ടെലിവിഷനുകള്‍ക്ക് സമാനമായി 16:9 ആണ് സ്ക്രീന്‍ അനുപാതം. സ്ക്രീന്‍ വലുപ്പം കൂടിയതോടെ അഞ്ചുനിര ആപ് ഐക്കണുകള്‍ ഹോംപേജില്‍ കാണിക്കും. മറ്റ് ഫോണുകളെ വെല്ലുവിളിച്ചുകൊണ്ട് അതിവേഗ വയര്‍ലെസ് സെല്ലുലാര്‍ നെറ്റ്വര്‍ക്ക് പ്രധാനം ചെയ്യുന്ന 4ജി എല്‍.ടി.ഇ സാങ്കേതികതയാണ് ഐഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എച്ച്.എസ്.പി.എ പഌസ്, ഡി.സിഎച്ച്.എസ്.ഡി.പി.എ തുടങ്ങിയ സാങ്കേതികതകള്‍ മുന്‍ഗാമിയേക്കാള്‍ അതിവേഗ സെല്ലുലാര്‍ നെറ്റ് വര്‍ക്ക് പ്രധാനം ചെയ്യുന്നു. 100 എം.ബി.പി.എസ് വരെ കൂടിയ ഡൗണ്‍ലിങ്കിംഗ് നെറ്റ്വര്‍ക്ക് ഇവ പ്രധാനം ചെയ്യുമെന്ന് ഐഫോണ്‍ 5 അവതരിപ്പിച്ച ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്ഷില്ലര് പറഞ്ഞു. ജി.പി.ആര്.എസ്, എഡ്ജ്, വൈഫൈ തുടങ്ങിയവയും മുന്‍ഗാമിയേക്കാള്‍ മെച്ചമാണ്. ഐ.ഒ.എസ് 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഏറ്റവും പുതിയ എ6 പ്രൊസസറാണ് ഐഫോണ്‍ അഞ്ചിന് കരുത്ത് പകരുന്നത്. ഐഫോണ്‍ നാല് എസിലെ എ5നേക്കാള്‍ ഇരട്ടി വേഗതയുള്ളതാണ് ഇതെന്ന് ഫില്‍ ഷില്ലര്‍ അവകാശപ്പെട്ടു.
എട്ട് മെഗാപിക്സല്‍ ആണ് കാമറ. ഹൈബ്രിഡ് ഐ.ആര് ഫില്‍റ്റര്‍, എലമെന്റ് ലെന്‍സ് എന്നിവ ഉള്ള കാമറയുടെ സോഫ്റ്റ്വെയര് അരണ്ട വെളിച്ചത്തിലും മികവുറ്റ ചിത്രങ്ങള്‍ എടുക്കാനാകുന്നതാണെന്ന് ഫില്‍ ഷില്ലര്‍ അവകാശപ്പെടുന്നു. ബാറ്ററിക്കാകട്ടെ 225 മണിക്കൂര്‍ സ്റ്റാന്റ് ബൈ ടൈമാണ് വാഗ്ദാനം ചെയ്യുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളിലായി മൂന്ന് മോഡലുകളാണ് വിപണിയിലെത്തുക. ഈ മാസം 21ന് അമേരിക്കയടക്കം ഒന്‍പത് രാജ്യങ്ങളില്‍ വിപണിയിലെത്തുന്ന അഞ്ചാമന് ഈ വര്‍ഷം അവസാനത്തോടെ 100 രാജ്യങ്ങളില്‍ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. ആറാം ഇന്ദ്രിയവുമായി വിപണിയിലെത്തി ഐ ഫോണ്‍ അഞ്ച് ഭാവിയിലെ വിപണി കീഴടക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Keywords: World, iphone5, Mobile, Technical.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.