പ്രഭാത സവാരിക്കാരുടെ ശ്രദ്ധയ്ക്ക്

 


ADVERTISEMENT

പ്രഭാത സവാരിക്കാരുടെ ശ്രദ്ധയ്ക്ക്
പ്രഭാത സവാരിക്കാരുടെ ശ്രദ്ധയ്ക്ക്
ആരോഗ്യ പരിപാലനത്തിനായി പ്രഭാത സവാരി ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. സവാരിക്ക് ആവശ്യമായ മൈതാനങ്ങള്‍ പോലുള്ള സ്ഥലങ്ങളുടെ അഭാവം മൂലം റോഡുകളാണ് മിക്കവരും സവാരിക്കായി തെരഞ്ഞെടുക്കുന്നത്. റോഡില്‍ക്കൂടിയുള്ള സവാരിക്കിടയില്‍ വാഹന അപകടങ്ങളില്‍പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടേയും ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചുവരുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറക്കുന്നതിന് 29-01-2011ന് ശ്രീ മാത്യു കോശി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.


1. പ്രഭാത സവാരിക്കാര്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് നടക്കുന്നത് ഒഴിവാക്കുക -
അതുമൂലം പുറകില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാതെ വരികയും അത് റോഡപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.


വലതുവശം ചേര്‍ന്ന് നടന്നാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുകയും അത് ഒരു പരിധിവരെ റോഡപകടങ്ങള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.



2. ഇരുണ്ടതും കറുത്തതുമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള പ്രഭാത സവാരി ഒഴിവാക്കുക-
അത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാതെ വരികയും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്.


പൊതുജന ബോധവത്ക്കരണം ഉദ്ദേശിച്ച് കേരള പോലീസിന് വേണ്ടി www.kvartha.com പ്രസിദ്ധീകരിക്കുന്നത്.

Keywords: Notice of morning walkers, Alerts, Kvartha, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia