കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

 


ADVERTISEMENT

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Muhammed Musthafa
കാസര്‍കോട്: മലയാളത്തിലെ പ്രഥമ പ്രാദേശിക വാര്‍ത്താപോര്‍ട്ടലായ കാസര്‍കോട് വാര്‍ത്ത ഒരുക്കിയ കുട്ടികളുടെ ഫോട്ടോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാസര്‍കോട് മുനിസിപ്പില്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന കാസര്‍കോട് മഹോത്സവ് നഗരിയിലെ കാസര്‍കോട് വാര്‍ത്താ കിയോസ്‌കില്‍ നടന്ന ചടങ്ങില്‍ മംഗലാപുരത്തെ യൂറോ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ റഫീഖ് റഹ്മാനാണ് വിജയികളെ പ്രഖ്യാപിച്ചത്. യൂറോ ഗോള്‍ഡ് ഡയറക്ടര്‍ മുഹമ്മദ് സജാദ് നറുക്കെടുപ്പിന് നേതൃത്വം നല്‍കി. കാസര്‍കോട് വാര്‍ത്ത പ്രതിനിധികളായ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, അച്ചു കാസര്‍കോട്, സുബൈര്‍ പള്ളിക്കാല്‍, നിയാസ് ചെമനാട്, നുസീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Nafeesath Mashoora
യൂറോ ബിസിനസ് ഗ്രൂപ്പും കാസര്‍കോട് വാര്‍ത്തയുടെ പൊതുവാര്‍ത്താ വിഭാഗമായ കെവാര്‍ത്ത ഡോട് കോമും സംയുക്തമായാണ് ഫെയ്‌സ് ബുക്കില്‍ മത്സരം സംഘടിപ്പിച്ചത്. രണ്ട് മാസം നീണ്ടുനിന്ന മത്സരം നവംബര്‍ ഒന്നിനാണ് ആരംഭിച്ചത്. ഒന്നാം സമ്മാനം 551 ലൈക്കും 637 കമാന്റും നേടി ലണ്ടനില്‍ വ്യാപാരിയായ തൃക്കരിപ്പൂരിലെ മുജീബ് റഹ്മാന്റെ മകന്‍ മുഹമ്മദ് മുസ്തഫയ്ക്കും രണ്ടാം സ്ഥാനം 329 ലൈക്കും 174 കമാന്റും നേടി കാസര്‍കോട് അഞ്ചാം മൈലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ നഫീസത്ത് മഷൂറയ്ക്കുമാണ് ലഭിച്ചത്. ഇവര്‍ക്ക് യഥാക്രമം എട്ട് ഗ്രാം, നാല് ഗ്രാം സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കിട്ടെടുത്ത പതിനാലു പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.

സമ്മാനാര്‍ഹര്‍ താഴെ പറയുന്നവരാണ്:
കാസര്‍കോട്ടെ പ്രമുഖ കിഡ്‌സ് വസ്ത്രാലയമായ മരിയാസ് കിഡ്‌സ് സെന്റര്‍ സമ്മാനിക്കുന്ന 2500 രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ ലഭിക്കുന്നവര്‍:
1. പടന്നയിലെ ഹാശിമിന്റെ മകന്‍ സിനാന്‍
2. വേണു ഗോപാലിന്റെ മകന്‍ വരുണ്‍.

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Udhith
ഉത്തരമലബാറിലെ പ്രമുഖ ഓപ്റ്റികല്‍സ് ഷോറൂം കാസര്‍കോട്ടെ ഷഹ്മ ഓപ്റ്റികല്‍സ് സമ്മാനിക്കുന്ന അയ്യായിരം രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ ലഭിക്കുന്നത്:
3. ഉപ്പളയിലെ റഹീമിന്റെ മകന്‍ റിശാല്‍

ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മാതാക്കളായ കളര്‍പ്ലസ് ഡിജിറ്റല്‍ ക്രിയേഷന്‍സ് സമ്മാനിക്കുന്ന അയ്യായിരം രൂപയുടെ കാസര്‍കോട് വാര്‍ത്ത പരസ്യ കൂപണ്‍ ലഭിക്കുന്നത്:
4. കാസര്‍കോട്ടെ മുഹമ്മദ് നവാസിന്റെ മകന്‍ മുഹമ്മദ് നിബ്രാസ്

യൂറോ ബിസിനസ് ഗ്രൂപ് സമ്മാനിക്കുന്ന 1200 രൂപ വിലമതിക്കുന്ന സില്‍വര്‍ ആഭരണം ലഭിക്കുന്നവര്‍:
5. മലപ്പുറം മഞ്ചേരിയിലെ ഷമീറിന്റെ മകള്‍ ഷംഹാ
6. സൗദി അറേബ്യയിലുള്ള മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ അഹ്മദ് ഹാദി
7. സൗദി അറേബ്യയിലുള്ള മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് സയാന്‍
8. മുഹമ്മദ് റാഫിയുടെ മകള്‍ സദാ മോള്‍
9. ഹസന്‍ ബത്തേരിയുടെ മകന്‍ മുഹമ്മദ് ഷഹസാദ്
കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Mohammed Ameen
10. അബുദാബിയിലുള്ള രവി കുമാറിന്റെ മകള്‍ അശ്വതി രവി നായര്‍
11. ഷാര്‍ജയിലുള്ള സുബൈറിന്റെ മകള്‍ ഫാത്തിമത്തുല്‍ നസ്രി
12. മംഗലാപുരത്തെ ജമാലുദ്ദീന്റെ മകന്‍ അഹ്മദ് മുബീന്‍
13. കുമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ അഫാന്‍
14. കാഞ്ഞങ്ങാട് ബെല്ലാ കടപ്പുറത്തെ പി.കെ അഹമദിന്റെ മകന്‍ മുഹമ്മദ് അമീന്‍.

മത്സരത്തിലും നറുക്കെടുപ്പിലും വിജയിച്ച എല്ലാ കുട്ടികളുടെയും ഫോട്ടോയുടെ ഡിജിറ്റല്‍ പ്രിന്റുകള്‍ ഇന്‍സൈറ്റ് സ്റ്റുഡിയോ സമ്മാനിക്കും. യുറോ ബിസിനസ് ഗ്രൂപ്പിന്റെ സമ്മാനത്തിനര്‍ഹരായ 10 പേര്‍ക്കും ഒന്നും, രണ്ടും സമ്മാനാര്‍ഹരായവര്‍ക്കുമുള്ള സ്വര്‍ണ നാണയങ്ങളും മംഗലാപുരത്തെ യൂറോ ഗോള്‍ഡ് ഷോറുമില്‍ വെച്ച് ഫെബ്രവരി അവസാന വാരം വിതരണം ചെയ്യുമെന്ന് മത്സര കോര്‍ഡിനേറ്റര്‍ അഫ്സല്‍ മുഹമ്മദ് അറിയിച്ചു.

മറ്റ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനങ്ങളില്‍ വെച്ച് നല്‍കും. ആകര്‍ഷകമായ മൂന്ന് ഫോട്ടോയ്ക്കുള്ള കാസര്‍കോട് വാര്‍ത്തയുടെ പ്രോല്‍ത്സാഹന സമ്മാനങ്ങള്‍ എ.കെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ അഹ്മദ് ഹാദി, സലാമിന്റെ മകന്‍ ശഹാന്‍, കുവൈത്തിലുള്ള ഉദയന്റെ മകന്‍ ഉദിത് എന്നിവര്‍ക്ക് നല്‍കും.
കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Ahmed Hadi & Shehin

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
യൂറോ ഗോള്‍ഡ് ഡയറക്ടര്‍ മുഹമ്മദ് സജാദ് സമ്മാനാഹര്‍ഹരായ വിജയികളെ
 തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നിര്‍വ്വഹിക്കുന്നു.

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
യൂറോ ഗോള്‍ഡ് ജ്വലറി മാനേജിംഗ് ഡയറക്ടര്‍ റഫീഖ് റഹ്മാന് വിജയികളെ പ്രഖ്യാപിക്കുന്നു

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Sinan & Varun

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Rishal & Mohammed Nibraz
കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Shamha & Ahmed Hadi

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Muhammed Zayan & Sada Mol

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Mohammed Shahzad & Ashwathi Ravi Nair

കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Ahmed Mubeen & Affan



Related News:

കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം തുടങ്ങുന്നു


Keywords: Kasaragod, Kvartha, Kasaragodvartha, Euro Gold Jewellery , Euro Business Grooup, Kids Photo competition, Children's, Photos, Facebook, Mangalore, Mohamed Sajjad, Rafeeq Rahman, Raffle draw, Winners, Announcement, Kasaragod Mahotsav, Kiosk, Marias Kids collection, Shahma Opticals, Colour plus creations, Insight Studio.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia