ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്

ADVERTISEMENT

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold
മംഗലാപുരം: യൂറോ ബിസിനസ് ഗ്രൂപ്പും കാസര്‍കോട് വാര്‍ത്തയുടെ പൊതുവാര്‍ത്താ വിഭാഗമായ കെവാര്‍ത്ത ഡോട് കോമും സംയുക്തമായി വിവിധ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഫോട്ടോ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫെയിസ് ബുക്കില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ തൃക്കരിപ്പൂര്‍ സ്വദേശിയും ലണ്ടനില്‍ ജോലി ചെയ്യുകയും ചെയ്യുന്ന മുജീബ് റഹ്മാന്റെ മകന്‍ മുഹമ്മദ് മുസ്തഫയ്ക്ക് മംഗലാപുരം യൂറോ ഗോള്‍ഡ് ഒരു പവന്‍ സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കി. മകന് ലഭിച്ച സ്വര്‍ണ്ണനാണയം മുജീബ് റഹ്മാന്‍ കെ.എം.സി.സി നെറ്റ് സോണിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറി. നെറ്റ് സോണ്‍ ഭാരവാഹി മലപ്പുറം ചേളാരിയിലെ അബ്ദുര്‍ റഹ്മാന്‍ ബാവ യുറോ ഗോള്‍ഡ് ഡയരക്ടര്‍ ഷെഫീഖില്‍ നിന്നും സ്വര്‍ണ്ണ നാണയം ഏറ്റുവാങ്ങി.
ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold
രണ്ടാം സമ്മാനം പൊയിനാച്ചി അഞ്ചാംമൈലിലെ നഫീസത്ത് മഷൂറയ്ക്ക് നല്‍കി. അരപവന്‍ സ്വര്‍ണ്ണനാണയമാണ് രണ്ടാം സമ്മാനം. ബന്ധുവായ എ.കെ അബ്ബാസാണ് സമ്മാനം ഏറ്റുവാങ്ങിയത്. 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Mariyas Kids
കാസര്‍കോട്ടെ മറിയാസ് കിഡ്‌സ് ഷോപ്പിന്റെ പ്രോത്സാഹന സമ്മാനമായ 2,500 രൂപ വീതമുള്ള ഷോപ്പിംഗ് വൗച്ചര്‍ പടന്നയിലെ ഹാഷിമിന്റെ മകന്‍ സിനാനും, ചെര്‍ക്കള ബേവിഞ്ചയിലെ വേണുഗോപാലിനും സമ്മാനിച്ചു. ഐഡിയല്‍ ഐസ്‌ക്രീം ഡിസ്റ്റ്രിബ്യൂട്ടര്‍ കെ ദിനേശും, ഇ.ബി ഇബ്രാഹിം മേല്‍പ്പറമ്പും ചേര്‍ന്നാണ് സമ്മാനങ്ങള്‍ നല്‍കിയത്. മറിയാസ് പാര്‍ട്ടണര്‍മാരായ മുഹമ്മദലി, മഷ്ഹൂദ്, ആസിഫ്, ഹാറൂണ്‍, സ്റ്റാഫ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സലാഹുദ്ദീന്‍, റാഷിദ്, അബ്ദുര്‍ റഹ്മാന്‍, സഫ്‌വാന്‍, അര്‍ഷാദ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 പ്രോത്സാഹന സമ്മാനം നേടിയ ഉപ്പളയിലെ റഹീമിന്റെ മകന്‍ റിഷാലിന് ഷഹ്മ ഓപ്റ്റിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്ത 5,000 രൂപ ക്യാഷ് പ്രൈസ് ഡയറക്ടര്‍ ഷംസുദ്ദീന്‍ വിതരണം ചെയ്തു.
ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Mariyas Kids
യൂറോ ഡോള്‍ഡ് പ്രോത്സാഹന സമ്മാനമായി 1,200 രൂപ വിലയുള്ള സില്‍വര്‍ ആഭരണം മഞ്ചേരിയിലെ സെമീറിന്റെ മകള്‍ ഷംഹയ്ക്കും, കുമ്പള പെര്‍വാര്‍ഡിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സയാനും, ഏരിയാലിലെ മുഹമ്മദ് റാഫിയുടെ മകള്‍ സദാ മോള്‍ക്കും, പെര്‍വാട്ടെ ഹസ്സന്‍ ബത്തേരിയുടെ മകന്‍ മുഹമ്മദ് ഷഹ്ദാദിനും, നീലേശ്വരത്തെ സുബൈറിന്റെ മകള്‍ ഫാത്തിമത്ത് നസ്രിക്കും, ഡോ.ജമാലുദ്ദീന്‍ മലങ്കരയുടെ മകന്‍ അഹമദ് മുബീനും, കുമ്പളയിലെ അഷ്‌റഫിന്റെ മകന്‍ അഫ്‌വാനും, കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ പി.കെ അഹമദിന്റെ മകന്‍ മുഹമ്മദ് അമീന്‍ എന്നിവരും സമ്മാനം ഏറ്റുവാങ്ങി.
ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Shahma Optical
യുറോഗോള്‍ഡ് ജനറല്‍ മാനേജര്‍ ബ്രിഡ്‌റ്റോ സേവ്യര്‍, സെയില്‍സ് മാനേജര്‍ ജിജേഷ്, സെയില്‍ ഹെഡ് നിഹാന്‍, ആസ്മി ഡയമണ്ട് ഹെഡ് (ഗീതാഞജലി ഗ്രൂപ്പ്) മുജീബ്, മാര്‍ക്കറ്റിംഗ് മാനേജര്‍ കലന്തര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറഫാത്ത്, യുറോ സില്‍വര്‍ മാനേജര്‍ മഷൂദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുറോ ഗോള്‍ഡ് പി.ആര്‍.ഒ മുഹമ്മദ് അബ്ബാസും, ഫ്‌ളോര്‍ മാനേജര്‍ അല്‍ത്താഫും ചടങ്ങ് നിയന്ത്രിച്ചു.
സ്‌പോണ്‍സര്‍മാറുടെ സ്ഥാപനങ്ങളില്‍ നടന്ന സമ്മാന വിതരണ ചടങ്ങുകളില്‍ കാസര്‍കോട് വാര്‍ത്ത പ്രതിനിധികളായ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, അച്ചു കാസര്‍കോട്, സുബൈര്‍ പള്ളിക്കാല്‍, സരിത, ശാന്തി, നിയാസ് ചെമ്മനാട്, നുസീഫ് ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു.
ശേഷിക്കുന്ന സമ്മാനങ്ങള്‍ വിജയികളുടെ സൗകര്യം പരിഗണിച്ച് പിന്നീട് നല്‍കുമെന്ന് കിഡ്‌സ് ഫോട്ടോ കോണ്‍ടസ്റ്റ് കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ മുഹമ്മദ് അറിയിച്ചു.
ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Mariyas Kids
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് മുസ്തഫയുടെ ഒരു പവന്‍ സമ്മാനം കെ.എം.സി.സി നെറ്റ് സോണ്‍ മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് സഹായമായി വീതിച്ചു നല്‍കും. രണ്ട് മാസം മുമ്പ് യു.എ.ഇയില്‍ വെച്ച് ഹൃദയാഘാതംമൂലം നിര്യതനായ മുഹമ്മദ് കോട്ടക്കല്‍, വീട് നിര്‍മാണത്തിനിടെ ഷോക്കേറ്റ് മരിച്ച ഹമീദ് മുക്കം, കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ മരിച്ച അബ്ദുല്‍ ശുകൂര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് കെ.എം.സി.സി നെറ്റ് സോണ്‍ സഹായം എത്തിക്കുകയെന്ന് നെറ്റ് സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

ഫോട്ടോ മത്സരം: സമ്മാനങ്ങള്‍ നല്‍കി; ഒരു പവന്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക്
Euro Gold

Photo: Daya Kukkaje & Achu Kasaragod
Related:
കുട്ടികളുടെ ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം തുടങ്ങുന്നു

Keywords: Kvartha, Euro Gold, Mangalore, Kasaragodvartha, Childrens, Facebook, Pages, Like, Comments, Kasargod vartha, kasargodnews, Photos, Shahma Optical, Mariyas Kids, Competition, Vartha, Gift, Prize, KASARAGOD.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia